Wednesday, July 1, 2009

കണ്ണൻ പതിനാറു വയസ്സ്. ബൂലോകത്ത് ഒന്നാം പിറന്നാളും.

ങ്ങളുടെ മകൻ കണ്ണനിന്ന് പതിനാറു വയസ്സാകുന്നു। കഴിഞ്ഞ പിറന്നാൾ ദിവസം ഞാൻ ഒരു പോസ്റ്റ് തയ്യാറാക്കി കണ്ണനെക്കൊണ്ട് വായിപ്പിച്ച്, അവനെക്കൊണ്ടു പബ്ലിഷ് ചെയ്യിച്ചു। ‘ഈ കുമ്പസാരം ഒരു പിറന്നാൾ സമ്മാനം’ എന്നായിരുന്നു ആ പോസ്റ്റിന്റെ പേര് ।അന്നു മുതൽ കണ്ണനു
ബൂലോകവുമായി പരോക്ഷ ബന്ധം തുടങ്ങി. പിറന്നാളാശംസകൾ കിട്ടിയതോടെ ബ്ലോഗ് വായിക്കാനും താല്പര്യം. ബ്ലോഗറായില്ല, എങ്കിലും ബൂലോകരിൽ പലരും അവന്റെ പരിചയക്കാരായി। കണ്ണന്റെ വിദ്യാലയത്തിനു (ദേവിവിലാസം സ്കൂൾ , കുമാരനല്ലൂർ) ഞാൻ ഒരു ബ്ലോഗ് ഉണ്ടാക്കിയപ്പോൾ അതിന്റെ ജോലികൾ ചെയ്തതും കണ്ണൻ തന്നെ. കണ്ണൻ എടുക്കുന്ന പടങ്ങളുമായി ,ഞാൻ
അവനുവേണ്ടി “കണ്ണന്റെ ചിത്രലോകം” എന്ന ബ്ലോഗ് തുടങ്ങി


"തൊടുപുഴ ബ്ലോഗ് മീറ്റിനു" വരാൻ എന്നെപ്പോലെ തന്നെ കണ്ണനും ഉത്സാഹമാകാൻ ഇതൊക്കെ കാരണമായി.

ഇപ്പോൾ കണ്ണൻ പത്തു പാസ്സായി। (എൺപത്തിയഞ്ച് ശതമാനം മാർക്ക്) മാന്നാനം സെയ്ന്റ് എഫ്രേംസ് ഹയർ സെക്കന്ററി സ്കൂളിൽ കമ്പ്യൂട്ടർ സയൻസിന് ചേർന്നു।ജൂലായ് എട്ടിനു ക്ലാസ് തുടങ്ങും। പൊതുപ്രവർത്തകരായ മാതാപിതാക്കളുടെ ഏക സന്തതി എന്ന തിക്കുമുട്ടലുകൾ വക വയ്ക്കാത്ത എന്റെ കണ്ണന് നിങ്ങളുടെ പ്രാർത്ഥനകൾ ഉണ്ടാവണേ.....................

പ്രിയപ്പെട്ട മകന് പിറന്നാൾ ആശംസകൾ!!!!!!!

27 comments:

Manoj മനോജ് said...

കണ്ണന് പിറന്നാള്‍ ആശംസകള്‍...

5-6 കൊല്ലം പ്രിയദര്‍ശിനി ഹിത്സില്‍ വിലസിയ എനിക്ക് മാന്നാനം മറക്കുവാന്‍ കഴിയുന്നത് എങ്ങിനെ? :)

കാപ്പിലാന്‍ said...

കണ്ണന് പിറന്നാള്‍ ആശംസകള്‍ . പാല്‍പായസം വിളമ്പുന്നില്ലേ ചേച്ചി ?

Typist | എഴുത്തുകാരി said...

എന്താ സംശയം, ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ ഉണ്ടാവും. ആശംസകള്‍. ചിലവ് കരുതി വച്ചോളൂ, ഞങ്ങള്‍ വരുമ്പോള്‍ തരാന്‍.

Alsu said...

കണ്ണന് പിറന്നാള്‍ ആശംസകള്‍...

ശ്രീ said...

കണ്ണന്‍ ആളു മിടുക്കനാണല്ലോ. പിറന്നാള്‍ ആശംസകള്‍...
:)

സന്തോഷ്‌ പല്ലശ്ശന said...

കണ്ണന്‌ ഈ ഏട്ടന്‍റേ പിറന്നാളാശംസകള്‍

അരുണ്‍ കായംകുളം said...

കണ്ണനു പിറന്നാള്‍ ആശംസകള്‍.നന്നായി വരട്ടെ, ഞങ്ങളുടെ എല്ലാം പ്രാര്‍ത്ഥനയും.പിനെ ഈ ബ്ലോഗിനും പിറന്നാള്‍ ആശംസകള്‍

EKALAVYAN | ഏകലവ്യന്‍ said...

കണ്ണന് എന്റെയും ആശംസകള്‍. അടുത്ത പിറന്നാളിന് നമുക്ക് ബൂലോകത്ത് ഒരു പിറന്നാള്‍ കേക്ക് മുറിക്കണം.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

പിറന്നാള്‍ ആശംസകള്‍

Ashly A K said...

കണ്ണനു പിറന്നാള്‍ ആശംസകള്‍!!!

പാവത്താൻ said...

എല്ലാവിധ ആശംസകളും.....
ബ്ലോഗില്‍ ഇനി കൂടുതല്‍ സജീവമാകട്ടെ.....

വാഴക്കോടന്‍ ‍// vazhakodan said...

കണ്ണന് പിറന്നാള്‍ ആശംസകള്‍...

ഉഗാണ്ട രണ്ടാമന്‍ said...

കണ്ണന് പിറന്നാള്‍ ആശംസകള്‍...

ജോ l JOE said...

കണ്ണന് എന്റെയും ആശംസകള്

ചാണക്യന്‍ said...

കണ്ണന് പിറന്നാള്‍ ആശംസകള്‍...

അനില്‍@ബ്ലോഗ് said...

ആശംസകള്‍.

പിറന്നാള്‍ ചെലവ് എപ്പോഴാ?
മീറ്റിനു വരുമ്പോള്‍ തന്നാല്‍ മതി.
:)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

കണ്ണനു പിറന്നാൾ ആശംസകൾ..ചെറായിൽ വരുമ്പോൾ ഇതിന്റെ ചെലവ് പ്രത്യേകം ചെയ്തേക്കണേ......!

ഉറുമ്പ്‌ /ANT said...

ആശംസകള്‍.

കണ്ണനുണ്ണി said...

വരാന്‍ രണ്ടീസം വൈകിപോയിന്നു തോന്നുന്നു..
കണ്ണന് belated പിറന്നാള്‍ ആശംസകള്‍ ... ( ഹി ഹി ഞാനും ഒരു കണ്ണന്‍ ആണേ...)
ഈ നല്ല ബ്ലോഗ്ഗിനും ഉണ്ട് ട്ടോ ആശംസകള്‍....ഇനിയും ഒരുപാട് പിറന്നാളുകള്‍ എവിടെ ആഘോഷിക്കാന്‍ കഴിയട്ടെ

നിരക്ഷരന്‍ said...

വൈകിയാണെങ്കിലും കണ്ണന് പിറന്നാളാശംസകള്‍ . നല്ലൊരു ക്രിക്കറ്ററായി വളര്‍ന്നുവരാനാകട്ടെ എന്നും ആശംസിക്കുന്നു. ഫോട്ടോയില്‍ കൈകള്‍ പിടിച്ച് കുലുക്കുന്ന ആ ക്രിക്കറ്ററെപ്പോലെ വെറുമൊരു ക്രിക്കറ്റര്‍ മാത്രമല്ല നല്ലൊരു വ്യക്തിത്ത്വത്തിന്റെ ഉടമയും മനുഷ്യസ്നേഹഹിയുമൊക്കെയായി വളന്നുവരട്ടെ കണ്ണന്‍ എന്നാശംസിക്കുന്നു.

ധനേഷ് said...

കണ്ണന് പിറന്നാളാശംസകള്‍..
(ഒരല്പം വൈകിപ്പോയി)

bublooooo said...

happy birthday, da! n as neeru said be a cricketer and win many people's heart! earn everyone's respect and do not let it go in a second. (Naraannathhu Bhranthante varikal thanne)

കുമാരന്‍ | kumaran said...

ആശംസകള്‍...

krish | കൃഷ് said...

പിറന്നാളാശംസകള്‍, വൈകിയാണെങ്കിലും.

MANIKANDAN [ മണികണ്ഠന്‍‌ ] said...

വൈകിയാണെങ്കിലും കണ്ണന് എന്റെ പിറന്നാൾ ആശംസകൾ.

വികടശിരോമണി said...

ഞാനെന്നും കണ്ണന്റെ കൂടെയുള്ള ചേട്ടനാ,അൽ‌പ്പം വൈകിപ്പോയെങ്കിലും എന്റെ കൂടി പിറന്നാളാശംസകൾ കണ്ണനെ അറിയിക്കൂ.ഒപ്പം പത്താക്ലാസ് വിജയത്തിലും....

Anonymous said...

adyatha photo evidaninnu kitt