Saturday, May 30, 2009

തൊടുപുഴ ബ്ലോഗ് മീറ്റ് - മരം പെയ്യുന്നു.

തൊടുപുഴ ബ്ലോഗ് മീറ്റ് കഴിഞ്ഞിട്ട് ഒരാഴ്ചയാകുന്നുഞാനും കണ്ണനും പങ്കെടുത്ത ആ സുന്ദര നിമിഷങ്ങളിലെ ചില വിശേഷങ്ങള്‍ ചൂടോടെ ബൂലോകരുമായി പങ്കുവയ്ക്കണമെന്ന്
ആഗ്രഹിച്ചിരുന്നതാണ് പല അസൌകര്യങ്ങള്‍ വന്നുകൂടിപക്ഷെ പോസ്റ്റുകളുടെ ഒരു പെരുമഴ തന്നെ നമുക്ക് ലഭിച്ചല്ലോ! ഇതാ ... മഴ കഴിഞ്ഞ് മരം പെയ്യുന്നതാണെന്ന് കൂട്ടിക്കോളൂ....
ഹരീഷ് തൊടുപുഴയ്ക്ക് ഒരായിരം നന്ദി .........
ചിത്രങ്ങള്‍: കണ്ണന്‍.
ആവണിക്കുട്ടി! മിടുക്കിയാണ്! വന്നപാടേ മൈക്കെടുത്ത് പാട്ടുപാടി . ഹരീഷ് ജീവിതത്തില്‍ ആദ്യമായി മൈക്കിലൂടെ സംസാരിച്ചത് ഈ മീറ്റിനാണത്രേ! മകളുടെ അച്ഛന്‍!


മുരളികയും നിരക്ഷരനും വീട്ടില്‍ എത്തിയതിനാല്‍ ഞാനും കണ്ണനും അവരോടൊപ്പം തൊടുപുഴയിലെത്തി। യാത്രയ്ക്കിടയില്‍ ഈ കാസര്‍കോടുകാരനെ ,കൂടുതല്‍ പരിചയപ്പെടാനായി.

മുരളിക,സമാന്തരന്‍, ചാര്‍വാകന്‍, നിരക്ഷരന്‍.
ഇടത്തുനിന്ന് രണ്ടാമത് - ചാണക്യന്‍
മണി ഷാരത്ത്,അനൂപ് കോതനല്ലൂര്‍, നിരക്ഷരന്‍.
കാന്താരിക്കുട്ടിയോടൊപ്പം കുട്ടിക്കാന്താരി(റോഷ്നി ബാബുരാജ്,പിന്നില്‍ മണികണ്oന്‍നാട്ടുകാരന്‍ ശിവയോടെന്താണ് പറഞ്ഞത് ?

പാവത്താന്‍ , സമാന്തരന്‍

മീറ്റ് സജീവമാക്കിയ വിനയ, നിരക്ഷരനോടൊപ്പം.

അനിലും ഞാനും ചാര്‍വാകന്റെ നാടന്‍പാട്ട് കേള്‍ക്കുമ്പോള്‍.
സ....സാ രി....രീ ...ജാ.....ശി....... വാ.............
ഞാന്‍ ധനേഷ്.... ഞാന്‍ മണികണ്oന്‍
സോജന്‍


എഴുത്തുകാരി
വഹാബും കാന്താരികളും

ആവണിക്കുട്ടി ശിവയുടെയൊപ്പം. വിഭവങ്ങള്‍ തയ്യാര്‍


ഹരീഷിന്റെ സ്വന്തം പയ്യന്മാര്‍, ഞങ്ങള്‍ക്ക് വിളമ്പിത്തരുന്നു.

എല്ലാവരും നല്ലവണ്‍നം കഴിച്ചു. ഒടുവില്‍ ആതിഥേയര്‍
ഹരീഷ്, ആവണിക്കുട്ടി, മഞ്ജുയാത്രക്കാരുടെ ശ്രദ്ധയ്ക്ക്. തൊമ്മന്‍കുത്ത് കഥകള്‍കേട്ട്, കാട്ടിലേയ്ക്ക്....

“ ഹായ്, പ്രിയാ...” എഴുത്തുകാരിച്ചേച്ചിയുടെ പ്രിയ പുത്രി.


സംഘചിത്രം
ഏറുമാടത്തിലേയ്ക്കു പോകാനൊരു വഴി
പ്രിയം!


കുത്തൊഴുക്ക്!
ആരും അങ്ങോട്ട് കയറരുതെന്ന് ഹരീഷിന്റെ താക്കീതുണ്ടായിരുന്നു.
നാട്ടുകാരന്‍, നാട്ടുകാരി, എഴുത്തുകാരി,സുനില്‍ കൃഷ്ണന്‍, അനില്‍...തുടങ്ങി പലരുമുണ്ട്.
ശുഭം!!!

23 comments:

Anonymous said...

ലതി said...

ഹരീഷ് തൊടുപുഴയ്ക്ക് ഒരായിരം നന്ദി .........
May 30, 2009 10:16 AM
-------------------------------------
ശിവ said...

പ്രിയ ലതി ചേച്ചി, ഇന്നലെ രാത്രി മുതല്‍ ഈ പോസ്റ്റ് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.....ഇതൊക്കെ കാണുമ്പോള്‍ ആ ദിനം ഒരിക്കല്‍ കൂടി വെറുതെ ഓര്‍ത്തു പോകുന്നു...നന്ദി....
May 30, 2009 1:28 PM
-------------------------------------
നിരക്ഷരന്‍ said...

മരമഴ കൊള്ളുന്നതും ഒരു രസമല്ലേ ചേച്ചീ.

പല പല കോണുകളില്‍ നിന്ന് എടുത്ത പടങ്ങളും, വിവരണങ്ങളുമൊക്കെ വായിച്ചപ്പോള്‍ ആ ദിവസത്തിന്റെ മാധുര്യം കൂടിക്കൂടി വരുന്നു.
May 30, 2009 3:19 PM
---------------------------------------
കണ്ണനുണ്ണി said...

ചിത്രങ്ങള്‍ ഒക്കെ കാണുമ്പൊള്‍ കൊതിയാവുന്നു.... ഇനി എന്നാണാവോ അടുത്ത ബ്ലോഗ്‌ മീറ്റ്‌ :(
May 30, 2009 3:57 PM
------------------------------------

കാന്താരിക്കുട്ടി said...

ഇടക്കിടക്കു ഓരോരുത്തരായി ഇങ്ങനെ പോസ്റ്റിടുമ്പോൾ മീറ്റിന്റെ മധുരം ഒന്നു കൂടി കൂടുന്നു.

നാട്ടുകാരന്‍ said...

ഇങ്ങനെ അവസാനിക്കാത്ത ഓരോര്‍മയാവട്ടെ നമ്മുടെ മീറ്റ്‌ .....
ആരെങ്കിലും ഓര്‍മ പുതുക്കലുകളുമായ് ഓരോ ദിവസവും വന്നെങ്കില്‍....

അനില്‍@ബ്ലോഗ് said...

ഇതെപ്പോ ഇട്ടു ചേച്ചീ?

വ്യത്യസ്ഥമായ ഫോട്ടോകള്‍.
അടിക്കുറിപ്പ് കൊടുക്കാമായിരുന്നു.

പ്രിയയെ എന്താ ഒരു ബ്ലോഗ്ഗര്‍ എന്ന നിലയില്‍ ആരും പരിചയപ്പെടുത്താത്തത്?

vahab said...

ചില കൂളന്‍ ചിത്രങ്ങള്‍ മനസ്സ്‌ കുളിര്‍പ്പിക്കുന്നു. ഓര്‍മകളെ തലോടുന്ന പോസ്‌റ്റുകള്‍ക്കിടയിലേക്ക്‌ മറ്റൊന്നുകൂടി... നന്ദി...!!!

ചാണക്യന്‍ said...

ആവണിക്കുട്ടീടെ ചിത്രം അടിപൊളിയായി...
നന്ദി..ചേച്ചീ....

ഓടോ:ചില പോസ്റ്റുകളില്‍ കമന്റിടാന്‍ കഴിയുന്നില്ല, ഫോണില്‍ വിളിച്ചപ്പോള്‍ ഞാനത് സൂചിപ്പിച്ചിരുന്നു, ശ്രദ്ധിക്കുമല്ലോ....

സമാന്തരന്‍ said...

ചേച്ചി.., സന്തോഷമുണ്ട്.
കണ്ണന്റെ ചിത്രങ്ങള്‍ അടിപൊളി.. പലരും പോസ്റ്റും പോസ്റ്റും എന്നു പറഞ്ഞതല്ലാതെ ഫോട്ടോകള്‍ മാത്രമേ കണ്ടുള്ളൂ. ആരെങ്കിലും എഴുതുമോ..?

ആചാര്യന്‍... said...

ഹരീഷിന്‍റെ ഊട്ടുപുര, ഏറ് മാടം തുടങ്ങിയ വ്യത്യസ്ത പോട്ടംസിന് നന്ദി ...

വികടശിരോമണി said...

കണ്ണന്റെ ഫോട്ടോകളെവിടെ എന്നാലോചിച്ചിരുന്നു:)
സമാന്തരൻ പറഞ്ഞ പോലെ,ആരും അനുഭവമെന്ന നിലയിൽ എഴുതിയതൊന്നും കണ്ടില്ലല്ലോ,അങ്ങനെയാരെങ്കിലും ചെയ്ത വിവരമുണ്ടെങ്കിൽ ലിങ്കുമോ?

സമാന്തരന്‍ said...
This comment has been removed by the author.
vahab said...

തൊടുപുഴ മീറ്റ്‌ ലിങ്കുകള്‍:-
1. http://kalyanasaugandikam.blogspot.com/2009/05/blog-post_25.html
2. http://kaappilaan.blogspot.com/2009/05/blog-post_24.html
3. http://maneezreview.blogspot.com/2009/05/thodupuzha-blog-meet.html
4. http://ormakall.blogspot.com/2009/05/blog-post_25.html
5. http://kerala2net.blogspot.com/2009/05/blog-post_25.html
6. http://aaltharablogs.blogspot.com/2009/05/blog-post_26.html
7. http://vakradrishti.blogspot.com/2009/05/blog-post_24.html
8. http://ezhuthulokam.blogspot.com/2009/05/blog-post_26.html
9.http://kannantechitralokam.blogspot.com/2009/05/blog-post_25.html
10. http://orumalayaliblogan.blogspot.com/2009/05/blog-post_27.html
11. http://chaanakyan.blogspot.com/2009/05/blog-post.html
12. http://paavathan.blogspot.com/2009/05/blog-post_27.html
13. http://entesrishty.blogspot.com/2009/05/blog-post_30.html

ബാബുരാജ് said...

നല്ല ഫോട്ടോകള്.
ഒരു വട്ടം കൂടി……….. എന്നൊരു തോന്നല്. :)

vahab said...

എന്റെ ലിങ്ക്‌ ചേര്‍ക്കാന്‍ വിട്ടുപോയി

http://jeevithayathrakal.blogspot.com/2009/05/blog-post.html

ധനേഷ് said...

ഒരു തവണകൂടി എല്ലാവരേം മീറ്റ് ചെയ്തപോലെ.. :-)

പോസ്റ്റിന് മരം പെയ്യുന്നു എന്ന പേര് “അടിപൊളി” കേട്ടോ..

Typist | എഴുത്തുകാരി said...

മറ്റാരും കൊടുക്കാത്ത ഫോട്ടോകള്‍. ഇതില്‍ ചിലതു് കണ്ണന്‍ പ്രിയക്കു് അയച്ചു കൊടുത്തിരുന്നു.

അന്നത്തെ ആ ദിവസം. ഓര്‍ക്കുമ്പോള്‍ സന്തോഷവും ഒപ്പം വിഷമവും തോന്നുന്നു. ഇനിയും അതുപോലെ കൂടാന്‍ പറ്റുമായിരിക്കും നമുക്കു്, ഇല്ലേ?

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

അത് ശരി....അപ്പോൾ ഇതൊക്കെ ഒതുക്കി വച്ചിരിയ്ക്കുകയായിരുന്നു അല്ലേ? പോരട്ടങ്ങനെ പോരട്ടെ !

ഓർമ്മകൾക്കെന്തു സുഗന്ധം !!!

hAnLLaLaTh said...

...ഫോട്ടോകള്‍ എല്ലാം നന്ന്...

ഹരീഷ് തൊടുപുഴ said...

ഒരാഴ്ച എത്ര പെട്ടന്നാണു കടന്നു പോയത്!!

മീറ്റിന്റെ ഹാങ്ങോവര്‍ എന്നെ വിട്ടുമാറിയിട്ടില്ല...

ശരിക്കും പറഞ്ഞാല്‍ ഒന്നു നന്നായി പരിചയപ്പെടാന്‍ കൂടി കഴിഞ്ഞില്ല..

ഇനിയും മീറ്റണം...

ലതി said...

അടിക്കുറിപ്പ് കൊടുത്തിട്ടുണ്ട്. അനിലേ.............

അനില്‍@ബ്ലോഗ് said...

ചേച്ചീ,
ചിത്രം 3 ഇല്‍ ഞാനല്ല, ആ കഷണ്ടിക്കാരന്‍ സമാന്തരനാണ്. ഇതാണ് നമ്മുടെ മണികണ്ഠനും പറ്റിയത്.
:)

Rosili said...

ഈ പരിചയപ്പെടുത്തലുകള്‍ക്ക് നന്ദി

അനൂപ്‌ കോതനല്ലൂര്‍ said...

ഹായ് ഹായ്

MANIKANDAN [ മണികണ്ഠന്‍‌ ] said...

ലതിചേച്ചി ഇവിടെ എത്താൻ അല്പം വൈകി. കണ്ണന്റെ ചിത്രങ്ങൾ എല്ലാം മനോഹരമായിട്ടുണ്ട്. അടിക്കുറിപ്പുകളും നന്നായി.