മിനിയാന്നാളായിരുന്നു അയാളുടെ വിവാഹം। പെൺകുട്ടി ജനിച്ചതുംവളർന്നതും ജീവിയ്ക്കുന്നതുമൊക്കെ അനന്തപ്പുരിയിൽ।“ അവളെ നമ്മുടെ വീടുകളിലൊക്കെ ഒന്നു കൊണ്ടുപോടാ।”അമ്മയുടെ വാക്കുകളെ ധിക്കരിക്കാനയാൾക്കായില്ല।തറവാട്ടിലും ബന്ധുവീടുകളിലും അവർ കയറിയിറങ്ങി। ഏറ്റവും ഒടുവിൽ അയാൾ അവളെ അമ്മിണിയമ്മായിയുടെ വീട്ടിൽ കൊണ്ടുപോയി। പൊട്ടിപ്പൊളിഞ്ഞ കുമ്മായഭിത്തിയും ഇപ്പോൾ വീഴും എന്നു തോന്നിപ്പിയ്ക്കുന്ന മേൽക്കൂരയുമുള്ള അതി പുരാതനമായ വീട്। കുട്ടിക്കാലത്ത് ഓടിക്കളിച്ചിരുന്ന മുറ്റം। തുളസിത്തറയും അമ്മാവന്റെ അസ്ഥിത്തറയുമൊക്കെ പഴകിയിരിയ്ക്കുന്നു। വിശാലമായ വല്യതിണ്ണയിൽ അമ്മിണിയമ്മായി കാലും നീട്ടിയിരിയ്ക്കുന്നു।
പൊളിഞ്ഞ പടിപ്പുര കടന്നു വരുന്ന നവദമ്പതികളെ നോക്കി അമ്മിണിയമ്മായി ഉച്ചത്തിൽ പറഞ്ഞു।
“ആ കുട്ടിയെ വെറുതേ കഷ്ടപ്പെടുത്തേണ്ട മകനേ...മുറ്റം നിറയെ കുരുപ്പയാ। നിങ്ങൾ ഇവിടെ കയറിയതായി അമ്മായി കണക്കു കൂട്ടിയിരിയ്ക്കുന്നു“ വിലക്കു വക വയ്ക്കാതെ അങ്ങോട്ടു കയറി, ഉമ്മറത്ത് അല്പം കൂടുതൽ സമയം ഇരുന്ന് അയാൾ അമ്മിണിയമ്മായിയോട് കുശലം പറഞ്ഞു। ജീവിയ്ക്കാൻ മറന്നു പോയ അമ്മിണിയമ്മായിയോട് യാത്ര ചോദിച്ച് പടിപ്പുര കടക്കുമ്പോൾ അവൾ അയാളോട് :‘എടാ, കുരുപ്പ എന്നു പറഞ്ഞാൽ എന്തുവാടാ??’
Saturday, June 27, 2009
Subscribe to:
Post Comments (Atom)
9 comments:
അല്ല ചേച്ചി ...ശരിക്കും... ഈ കുരുപ്പ എന്ന് പറഞ്ഞാല്‍ എന്തുവാ? ഞാനും ആദ്യമായി കേള്‍ക്കുവാ
‘എടാ, കുരുപ്പ എന്നു പറഞ്ഞാൽ എന്തുവാടാ??’.....
ചേച്ചീ....ഞാനോടി....:):):):)
കുരുപ്പ=ഞാഞ്ഞൂല്‍ നിലത്തുനിന്നും കുത്തിപ്പൊക്കിയ മണ്ണ്
ഇതാണൊ ചേച്ചി കുരുപ്പയുടെ അര്‍ത്ഥം.
ഞാനും ആദ്യമായിട്ടാണി വേര്‍ഡ് കേള്‍ക്കുന്നത്..
കഥയിലെ ചോദ്യമോ?
:)
എന്താ സംഗതി?
ഭർത്താവിനെ എടാന്നൊ... ഓൾ എന്തൊരു കുരുപ്പാ?
u r correct harish....
ഹരീഷ് പറഞ്ഞതു തന്നെയാണു കുരുപ്പ് എന്നതിന്റെ അർത്ഥം! നല്ല മിനിക്കഥ ലതിച്ചേച്ചീ.ഇപ്പോഴത്തെ തലമുറ ഞാഞ്ഞൂലിനെയോ ഞൗണിക്കയെയോ കണ്ടിട്ടില്ലല്ലോ !പിന്നെങ്ങനെ കുരുപ്പെന്താന്ന് മനസ്സിലാകും
ശ്ശോ.....തെറ്റിധരിച്ചുപോയി............
കുരുപ്പ വകവെയ്ക്കാതെ അകത്തേക്ക് കയറിയ ആ പച്ചമനുഷ്യനേം പുതുപ്പെണ്ണിനേം ഈ കുഞ്ഞുകഥയേം ഇഷ്ടായി.
Post a Comment