Monday, July 6, 2009

വിക്ടര്‍, അവിടെ മഴയുണ്ടോ?

ഇന്ന് (ജുലൈ-9), ഇന്‍ഡ്യയിലെ ഏറ്റവും മികച്ച ന്യൂസ് ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളായിരുന്ന വിക്ടര്‍ ജോര്‍ജ് അനശ്വരനായതിന്റെ എട്ടാം വാര്‍ഷികം. മഴക്കാഴ്ചകള്‍ ഒപ്പിയെടുക്കാന്‍ തന്റെ പ്രിയപ്പെട്ട നിക്കോണ്‍ എഫ്. എം-2 ക്യാമറയുമായി വെണ്ണിയാനി മലകയറിയ വിക്ടര്‍.....ഒന്നിലധികം ക്യാമറകളുമായായിരുന്നു ആ യാത്രയും.

ഉരുള്‍പൊട്ടല്‍ പകര്‍ത്തുമ്പോള്‍ വിക്ടറെ കാണാതായെന്ന ഫ്ലാഷ് ന്യൂസ്......വിക്ടറിനൊന്നും സംഭവിക്കരുതേയെന്ന് ഒരു ജനത ഒരേ ശബ്ദത്തില്‍ ദൈവത്തോട് അപേക്ഷിച്ച നിമിഷങ്ങള്‍....ഒടുവില്‍ ജൂലൈ-12ലെ നനഞ്ഞ പ്രഭാതത്തില്‍,അന്ത്യ വിശ്രമത്തിനായി രത്നഗിരിപ്പള്ളിയിലേക്ക് യാത്രയാകുമ്പോഴും എല്ലാവരും അത്ഭുതങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. വിക്ടറിന്റെ ലില്ലിക്കും മക്കള്‍ക്കും
പ്രിയപ്പെട്ടവര്‍ക്കും മാത്രമായിരുന്നില്ലല്ലൊ ആ വേര്‍പാടിന്റെ നഷ്ടം!

വിക്ടറിന്റെ ഇടവകവികാരി ഓലിക്കലച്ചന്‍ അന്ന്, നടത്തിയ പ്രസംഗം അവിടെക്കൂടിയ എല്ലാവരുടെയും കണ്ണുകളെ ഈറനണിയിച്ചു। ഒഴിവു സമയങ്ങളില്‍ തന്റെ സ്വപ്നങ്ങള്‍ പങ്കു വക്കാന്‍ അച്ചന്റെ അടുത്തെത്താറുണ്ടായിരുന്ന വിക്ടറിന്റെമറ്റൊരുമുഖത്തെക്കുറിച്ച്കൂടുതലറിഞ്ഞത് അപ്പോഴാണ്. മരങ്ങള്‍ നടാനും മാലിന്യ സംസ്കരണത്തിനും ഒക്കെയുള്ള പദ്ധതികള്‍...വിക്ടര്‍ ജോര്‍ജ് എന്ന ഫോട്ടോ ജേര്‍ണലിസ്റ്റ് എല്ലാവര്‍ക്കും പരിചിതനാണ്।

ഗാലറിയിലിരുന്ന് നീന്തല്‍ മത്സരം കണ്ട് മകളെ എല്ലാം മറന്നു പ്രോത്സാഹിപ്പിക്കുന്ന അമ്മ(അനിതാസുദിന്റെ അമ്മ, നാഷണല്‍ ഗെയിംസ് ) ഒരു പവാടക്കാരി പെണ്‍കുട്ടിയോട് ആണ്‍കുട്ടികള്‍ വോട്ട് ചോദിക്കുന്ന കാമ്പസ് ചിത്രം. അങ്ങനെ എത്രയെത്ര ചിത്രങ്ങള്‍?
ഭാഷാപോഷിണിക്കു വേണ്ടി വിക്ടര്‍ എടുത്ത മുഖ ചിത്രങ്ങളും വിഖ്യാതങ്ങളായി.

പക്ഷേ, സൌമ്യനും നല്ലവനുമായിരുന്ന വിക്ടര്‍,പരിസ്തിതി സംരക്ഷകനായിരുന്ന വിക്ടര്‍, വലിയൊരു സുഹൃദ് വലയം സൃഷ്ടിച്ചെടുത്തിരുന്ന വിക്ടര്‍,തൊഴിലില്‍ പൂര്‍ണത നേടാന്‍ വിട്ടൂവീഴ്ചക്ക് തയ്യാറാകാതിരുന്ന വിക്ടര്‍..അങ്ങനെയുള്ള പ്രത്യേകതകള്‍ നമ്മളറിയാന്‍ വൈകി.

ഏതു രംഗത്തും ശോഭിക്കണമെങ്കില്‍ ‘കുറച്ചു വേലയും, ബാക്കി തട്ടിപ്പും’ എന്നു വിചാരിക്കുന്നവര്‍ക്കൊരപവാദമായിരുന്നു വിക്ടര്‍.തൊഴിലിനെ മഹത്വവല്‍ക്കരിക്കാനുള്ള വ്യഗ്രതയില്‍ ആര്‍ത്തലച്ചുവന്ന മലവെള്ളം തട്ടിപ്പറിച്ചുകൊണ്ടു പോയ വിക്ടര്‍ ജോര്‍ജിന്റെ ഓരോ ഓര്‍മ്മ ദിവസവും ഉത്തരവാദിത്ത ബോധത്തെയും പൂര്‍ണ്ണതയെയും (perfection) ഓര്‍മ്മിപ്പിക്കുന്നതാവും.

വിക്ടറിന്റെ മഴച്ചിത്രങ്ങളുടെ പുസ്തകം'It's Raining' മലയാള മനോരമ തന്നെ പ്രസിദ്ധീകരിച്ചു. പെയ്തൊഴിയാത്ത നൊമ്പരവുമായി പ്രിയപ്പെട്ടവര്‍ വിക്ടറെ സ്മരിക്കുമ്പോഴും അങ്ങങ്ങ്,താന്‍ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ലാത്ത ക്യാമറയുമായി ഒരു വേറിട്ട ചിത്രത്തിനായി പായുന്ന വിക്ടര്‍, ആദരാഞ്ജലികള്‍...

ഞാനിത് എഴുതിത്തുടങ്ങുമ്പോള്‍ മഴ തകര്‍ത്തു പെയ്യുന്നുണ്ടായിരുന്നു. അന്നത്തെപ്പൊലെ ഭീകരമല്ലെന്നു മാത്രം.

വിക്ടര്‍, അവിടെ മഴയുണ്ടോ???

47 comments:

ലതി said...

വിക്ടറിന് ആദരാഞജലികൾ.കഴിഞ്ഞ വർഷം ഞാനിട്ട പോസ്റ്റ് ഒരിക്കൽ കൂടി പബ്ലീഷ് ചെയ്യുന്നു.ഇപ്പോഴും മഴ പെയ്തുകൊണ്ടേയിരിക്കുന്നു.

Anonymous said...

കരീം മാഷ്‌ said...

വിക്ടര്‍, അവിടെ മഴയുണ്ടോ???
ഇവിടെ എന്റെ കണ്ണീല്‍ നിന്നൊരു തുള്ളി പെയ്തു.
ഡിവോട്ടഡ് റ്റു വര്‍ക്ക്
(ഞാന്‍ നമിക്കുന്നു)
July 9, 2008 9:16 AM
------------------------------------
പാമരന്‍ said...

ഞാനും..
July 9, 2008 9:49 AM
------------------------------------
ശാലിനി said...

Victor George -മഴയുടെ ഫൊട്ടോ എവിടെ കണ്ട്ടാലും ആദ്യം ഓര്‍ക്കുന്നത് വിക്ടറിനെയാണ്. ആ മരണം ഒത്തിരി വേദനിപ്പിച്ചു.
July 9, 2008 12:28 PM
-------------------------------------
Rare Rose said...

ആര്‍ത്തലച്ചു പെയ്യുന്ന മഴയുടെയൊപ്പം ഇറങ്ങിപ്പോയ വിക്ടര്‍....അദ്ദേഹത്തിന്റെ മഴചിത്രങ്ങള്‍ കാണുമ്പോഴെല്ലാം അത്ഭുതപ്പെടാറുണ്ട്,....മഴയെ ഇത്രയേറെ സ്നേഹിച്ചു പോയ ആ മനസ്സിനെ കുറിച്ചോര്‍ത്തു...ആ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഞാനും നമിക്കുന്നു.......
July 9, 2008 1:24 PM
------------------------------------
ശ്രീ said...

തന്റെ ചിത്രങ്ങളില്‍ കൂടി അദ്ദേഹം എന്നും അനശ്വരനായി നിലനില്‍ക്കും. വിക്ടര്‍ ജോര്‍ജിനെ ഒരിയ്ക്കല്‍ കൂടി ഓര്‍മ്മിപ്പിച്ച ഈ പോസ്റ്റ് നന്നായി ചേച്ചീ.

“വിക്ടര്‍, അവിടെ മഴയുണ്ടോ???”
July 9, 2008 2:42 PM
------------------------------------
കണ്ണൂരാന്‍ - KANNURAN said...

ഉചിതമായ അനുസ്മരണം, ഉള്ളിലെവിടെയോ ഒരു നീറ്റല്‍ സമ്മാനിച്ചു ഈ എഴുത്ത്. കണ്ണു നനച്ചു ആ തലക്കെട്ട്.
July 9, 2008 2:54 PM
-------------------------------------
ഇട്ടിമാളു said...

മഴയില്ലാതിരിക്കില്ല.. അല്ലെ?
July 9, 2008 2:56 PM
------------------------------------
NITHYAN said...

ഫോട്ടോഗ്രാഫ്‌സ്‌ ആര്‍ ദി ഫ്രോസണ്‍ മൊമന്റ്‌സ്‌ ഓഫ്‌ ദ പാസ്റ്റ്‌ എന്നെവിടെയോ വായിച്ചിട്ടുണ്ട്‌. ഒടുക്കം അങ്ങിനെ തന്നെയായി മാറിയ ആ മഹാപ്രതിഭയുടെ വേര്‍പാടിന്റെ ആറുവര്‍ഷം. വിക്ടര്‍ പ്രണാമം.
July 9, 2008 4:10 PM
------------------------------------
നിരക്ഷരന്‍ said...

ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ചേച്ചി വഴി എപ്പോഴെങ്കിലും എനിക്കും വിക്ടറിനെ പരിചയപ്പെടാന്‍ കഴിഞ്ഞേനേ. മഴപ്പടങ്ങള്‍ പിടിക്കുന്നതെങ്ങിനെ എന്ന് ചോദിച്ച് മനസ്സിലാക്കാമായിരുന്നു......

കണ്ണുനനയിച്ചു ഈ അനുസ്മരണം.
വിക്ടറിന് ആദരാജ്ഞലികള്‍.

വിക്ടര്‍ അവിടെ ഇപ്പോഴും മഴയുണ്ടോ ?
July 9, 2008 6:26 PM
-------------------------------------
വാല്‍മീകി said...

കണ്ണു നനയിച്ചു ഈ അനുസ്മരണം. വിക്ടര്‍ ജീവിക്കുന്നു, നമ്മുടെയൊക്കെ മനസ്സുകളില്‍..
July 9, 2008 7:09 PM
-------------------------------------
Typist | എഴുത്തുകാരി said...

പ്രണാമങ്ങള്‍ അര്‍പ്പിക്കുകയല്ലാതെ ഇനി എന്തു ചെയ്യാന്‍!!
July 10, 2008 2:51 PM
---------------------------------------
Sarija N S said...

വിക്ടര്‍ ഇന്നും മനസ്സില്‍ ഒരു വിങ്ങലായ് അവശേഷിക്കുന്നു. പക്ഷെ ജീവിക്കാനുള്ള പരക്കം പാച്ചിലില്‍ അല്ലെങ്കില്‍ കാലത്തിന്റെ കുതിപ്പില്‍ ആ നഷ്ടപ്പെടലിണ്ടെ ദിവസം ഞാന്‍ മറന്നിരുന്നു. നന്ദി ലതി സമയോചിതമാ‍യ ഈ അനുസ്മരണത്തിന്..
July 11, 2008 6:33 PM
------------------------------------
ഹരിയണ്ണന്‍@Hariyannan said...

ഓരോ മഴയത്തും മനസ്സിലേക്ക്
വിക്ടര്‍ നനവായിപ്പടരും!
ചെളിപുരണ്ട നികോണ്‍ ക്യാമറ,
കുത്തിയൊലിക്കുന്ന മണ്ണുമല,
മഷിപുരളുന്ന മഴച്ചിത്രങ്ങള്‍!
വിക്ടര്‍ നീയും മഴയും
പെയ്തുകൊണ്ടേയിരിക്കും!
-ഹരിയണ്ണന്‍
July 12, 2008 3:02 AM
-----------------------------------
ഹാരിസ്‌ എടവന said...

മഴ മഴയായി അനുഭവപ്പെടുന്നതു പലപ്പോഴും
വിക്ടറീന്റെ കാമറ കണ്ണിലൂടെയായിരൂന്ന്നു.
മഴക്കൊപ്പം
മഴയായി
ഒടുവില്‍
വിക്ടറൂം.
ഓര്‍മ്മപ്പെടുത്തിയതിനു
നന്ദി
July 15, 2008 9:32 PM

ചാണക്യന്‍ said...

മഴ വിക്ടറിന് എന്നും ഭ്രാന്തായിരുന്നു ചേച്ചീ...മഴച്ചിത്രങ്ങളും....

ഈ ഓര്‍മ്മപ്പെടുത്തലിനു നന്ദി...

സഞ്ചാരി said...

ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ദിവസമായിരുന്നു അത് മനസ്സിനെ വളരെയധികം വേദനിപ്പിച്ചു.
ഞങ്ങളുടെയൊക്കെ ഓർമ്മകളിൽ നീ ഇപ്പോഴുമുണ്ട് വിക്ടർ

വീ കെ said...

ഈ ഓർമ്മപ്പെടുത്തൽ നന്നായി.

വിക്ടറിന് ആദരാഞ്ജലികൾ.

Vellayani Vijayan/വെള്ളായണിവിജയന്‍ said...

കണ്ണ് നനയിച്ച ഈ അനുസ്മരണത്തിന് നന്ദി.
വിക്ടര്‍ക്ക് ആദരാഞ്ജലികള്‍......
ലതികയ്ക് ഒരിക്കല്‍ കൂടി നന്ദി....
വെള്ളായണി വിജയന്‍

ശ്രീ said...

നന്നായി ചേച്ചീ.

വിക്ടര്‍ ജോര്‍ജ്ജിന് ആദരാഞ്ജലികള്‍ അര്‍പ്പിയ്ക്കുന്നു.

ramaniga said...

victorine ormippichathinu nandhi
വിക്ടറിന് ആദരാഞ്ജലികൾ

ജോ l JOE said...

വിക്ടറിന് ആദരാഞ്ജലികൾ.

ചങ്കരന്‍ said...

വികടറിന്‌ ഓര്‍മ്മപ്പൂക്കള്‍

അപ്പു said...

വിക്റ്ററിനെ ഒരിക്കലും മറക്കില്ലെങ്കിലും ഈ തീയതി മറന്നു പോയിരുന്നു ചേച്ചീ. ഈ ഓർമ്മപ്പെടുത്തലിനു നന്ദി.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

മഴയുടെ സൌന്ദര്യം നുകർന്ന് നുകർന്ന് മഴയോടൊപ്പം പോയ കാമുകൻ....എവിടെയോ ഇപ്പോളും ആ സൌന്ദര്യം ആസ്വദിച്ച് ആനന്ദിച്ച് ഉല്ലസിയ്ക്കുന്നുണ്ടാവും...

മനോഹരമായ ഒരു ഓർമ്മക്കുറിപ്പ്..കഴിഞ്ഞ വർഷം കാണാൻ കഴിഞ്ഞില്ല.

അനില്‍ശ്രീ... said...

വിക്ടര്‍... ഓര്‍മകളില്‍ ഇന്നും ഉണ്ട്...

ഓ.ടോ
നാളെ (9/7/2009) റീപോസ്റ്റ് ചെയ്താല്‍ മതിയായിരുന്നു....

Anonymous said...

http://thatsmalayalam.oneindia.in/news/2007/07/08/kerala-victor-george-land-slide.html

Physel said...

ഓർമ്മപ്പെടുത്തലിനു നന്ദി....!

hAnLLaLaTh said...

ആ സമയത്തെ പത്രക്കട്ടിംഗുകള്‍ എടുത്തു വെച്ചിരുന്നു ...
വിക്ടര്‍ ജോര്‍ജിന്റെ കുറച്ചു ഫോട്ടൊകളും...

ഓര്‍മ്മകളുടെ മഴക്കാലത്തില്‍ ഒരു മുഖം...

പി.അനൂപ് said...

നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകളായിരുന്നു വിക്ടര്‍ എന്നും...

പാവത്താൻ said...

മനോഹരമായ തലക്കെട്ട്....

വെള്ളത്തൂവൽ said...

വിക്ടറിന് ആദരാഞ്ജലികൾ.

Spider said...

******* എന്റെ ഈ കമന്റ്‌ കാപ്പിലാനും ഹരീഷും ഡിലീറ്റ് ചെയ്തു. അതുകൊണ്ട് അതൊരു പോസ്റ്റ്‌ ആക്കുന്നു.


അത് ഇവിടെ ഇവിടെ വായിക്കാം ...

മക്കളേ.........പേടിപ്പിക്കല്ലേ ...........

ബോണ്‍സ് said...

ഈ ഓര്‍മ്മപ്പെടുത്തലിനു നന്ദി ചേച്ചീ...

EKALAVYAN | ഏകലവ്യന്‍ said...

മഴച്ചിത്രങ്ങള്‍ കാണുമ്പോള്‍ ആദ്യം മനസ്സില്‍ ഓടിയെത്തുന്ന വിക്ടറിനെ ഓര്‍ക്കുകയും ഓര്‍മിപ്പിക്കുകയും ചെയ്തതിനു നന്ദി. വിക്ടറിന് ആദരാഞ്ജലികള്‍....

സോജന്‍ said...

വിക്ടര്‍നു ആദരാഞ്ജലികള് .ശരിക്കും നൊമ്പരപെടുതുന ഓര്മ ..പോസ്റ്റിന്റെ പേരും ശരിക്കും ഫീല്‍ ചെയ്യിപ്പിച്ചു

smitha adharsh said...

വിക്ടറിനെ ഓര്‍ക്കുന്നുണ്ട്..
ഈ ഓര്‍മ്മ പുതുക്കല്‍ നന്നായി.

siva // ശിവ said...

ഒരുനാളും അവസാനിക്കാതെ മഴ പോലെ പെയ്തിറങ്ങുന്ന ആ ഓര്‍മ്മകള്‍....നന്ദി....

കണ്ണനുണ്ണി said...

മനോഹര്സമായ ഒരു ഓര്‍മ്മകുറിപ്പ്....മഴ പോലെ സുന്ദരം

ബിന്ദു കെ പി said...

പോസ്റ്റിന്റെ പേരു കണ്ടതേ മനസ്സിലൊരു വിങ്ങൽ....

...പകല്‍കിനാവന്‍...daYdreaMer... said...

തിരച്ചിലിന്‍റെ ഉരുള്‍ പൊട്ടലില്‍
കുത്തിയൊലിച്ച് ഓര്‍മ്മകള്‍...
നെറികെട്ട ഒരു വെളുപ്പാന്‍ കാലം...
മണ്ണും, മലയും, വീടും, വേലിയും
കാഴ്ച്ചപോയ കടലു പോലെ,
ഉള്ളിലിന്നും ഇരമ്പി നില്‍ക്കുന്നു.

..ആ ഓര്‍മ്മകള്‍ക്ക് മുന്നില്‍..
_______ നന്ദി _______

സൂത്രന്‍..!! said...

വിക്ടര്‍ക്ക് ആദരാഞ്ജലികള്‍......

സമാന്തരന്‍ said...

ഈ വായനക്കൊപ്പം , ഞാന്‍ വിക്ടറിനോട് കൂടുതല്‍ ചേര്‍ന്ന് നില്‍ക്കാനാഗ്രഹിച്ചു... ഒരു മരം കാണാന്‍.. ഒരു മഴ കാണാന്‍.. ഒരു മഴച്ചിത്രം കാണാന്‍..

നന്ദി..ചേച്ചി.

വരവൂരാൻ said...

ആ ഓര്‍മ്മകള്‍ക്ക് മുന്നില്‍...
വിക്ടറിന് ആദരാഞ്ജലികൾ.

യൂനുസ് വെളളികുളങ്ങര said...

കൂപ്പ്‌ കൈ

Praveen $ Kiron said...

മഴയൊടൊപ്പം ഓര്‍മ്മിക്കപ്പെടുന്ന വിക്ടര്‍ ജോര്‍ജ്ജിന് ആദരാഞ്ജലികള്‍..താങ്കള്‍ക്കയി അവിടെയും മഴ പെയ്യട്ടെ.

ശ്രീലാല്‍ said...

ബാക്കിയായ ഒരു ക്യാമറയുടെ ചിത്രം പത്രത്തില്‍ വന്നത് ഓര്‍മ്മയുണ്ട്.

thanks for the post.

ICM said...

വിക്ടറിന് ആദരാജ്ഞലികള്‍.

രഘുനാഥന്‍ said...

ഓര്‍മയില്‍ ചില്ലിട്ട ആ ഫോട്ടോയില്‍ നമിക്കുന്നു...ആദരാഞ്ജലികള്‍ പ്രിയ വിക്ടര്‍..

വിഷ്ണു said...

വിക്ടറിനെ കുറിച്ച് പങ്കു വച്ചതിനു നന്ദി ലതി ചേച്ചീ..എത്ര പെട്ടെന്ന് എട്ടു വര്‍ഷം കടന്നു പോയി.....വിക്ടറിന്റെ ചിത്രങ്ങളുടെ ഓണ്‍ലൈന്‍ ശേഖരം ഉണ്ടെങ്കില്‍ ആരെങ്കിലും പങ്കു വയ്ക്കാമോ? മനോരമയുടെ വെബ്സൈറ്റില്‍ അത് കണ്ടെത്താന്‍ സാധിച്ചില്ല....

വികടശിരോമണി said...

വിക്ടറിന്റെ ഓരോ ഓർമ്മയും എനിക്ക് വേദനയാണ്.ആദരാജ്ഞലികൾ.

:: niKk | നിക്ക് :: said...

വിക്ടര്‍ ജോര്‍ജ്ജിന് വേണ്ടി കുറച്ച് സമയം മാറ്റിവച്ചതിനും... പിന്നെ ഈ പോസ്റ്റിനും,

നന്ദി :-)

ശിഹാബ് മൊഗ്രാല്‍ said...

വിക്‌ടറിന്റെ ഓര്‍മ്മയ്ക്കു മുന്നില്‍...

Sureshkumar Punjhayil said...

Pranamangal....!!!

the man to walk with said...

ormakal ozhukki akattan mazhaykkavillallo..

Sarin said...

വിക്ടര്‍ ജോര്‍ജിനെ ഒരിയ്ക്കല്‍ കൂടി ഓര്‍മ്മിപ്പിച്ച ഈ പോസ്റ്റ് നന്നായി.
തന്റെ ചിത്രങ്ങളില്‍ കൂടി അദ്ദേഹം എന്നും അനശ്വരനായി നിലനില്‍ക്കും.

വയനാടന്‍ said...

ഞാനിതു വായിക്കുമ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു. എവിടെയോ ഇരുന്നു വിക്ടർ അതു പകർത്തുന്നുണ്ടാവുമോ...

Pandavas said...

വിക്ടര്‍ മഴയുയുട ഒരു പുതിയ ഭാവമല്ലേ...
ക്യാമറ കയ്യിലെടുക്കുംബോ എപ്പോഴും ഞാന്‍ മനസില്‍ പറയാറുണ്ട്
“വിക്ടറിന്റെ മുന്നില്‍ നിന്ന പോലെ ഒരു സ്നാപ്പിനായ് ഒന്നു നില്‍ക്കൂ പ്രിയ മഴേ...
ആ ഒരു ക്ലിക്കിനു ശേഷം എന്നേയുമെടുത്തോള്ളൂ.....എനിക്കിഷ്ട്ടമാണു നിന്നിലലിയിന്നതെന്നു”

എങനെ മറക്കന്‍ കഴിയും പ്രിയ വിക്ട്രിനെ...

Anonymous said...

സ്മരണാജ്ഞലികള്‍... :(

Sarath Sayirangan said...

പ്രണാമം