Wednesday, August 27, 2008


‘കാണം വിറ്റും ഓണം ഉണ്ണണം’എന്നു തീരുമാനമെടുത്തിട്ടുള്ളവര്‍ ചോദിച്ചേക്കാം, ‘ഓണത്തിനിടക്കാണോ പുട്ടുകച്ചവടം?’ എന്ന്. എന്റെ ബ്ലോഗിലും ‘ഓണം വരാന്‍ ഒരു മൂലം’ വേണ്ടേ? ഞങ്ങടെ നാടൊരു ‘ഓണം കേറാമൂല’യായിരുന്നപ്പോഴും പറഞ്ഞിരുന്ന ഒരു കാര്യമുണ്ട്. ‘ഓണം വന്നാലും ഉണ്ണിപിറന്നാലും കോരനു കഞ്ഞി കുമ്പിളില്‍’ എന്ന്. ‘നാട് ഓടുമ്പോള്‍ നടുവെ ഓടണം എന്നാണല്ലോ’. ബൂലോകരുടെ ഓണാഘോഷത്തിന്റെ കാര്യം ചിന്തിച്ചിട്ടൊരന്തോം കിട്ടുന്നില്ല. ‘തല്ലൊന്നും ആയിട്ടില്ല, വടിവെട്ടാന്‍ പോയിട്ടേ ഉള്ളൂ’ അല്ലേ.‘കാണാന്‍ പോണ പൂരം പറഞ്ഞറിയിക്കണോ’? ഒരാഴ്ച കഴിഞ്ഞാല്‍ തിരക്കു കൂടും. ‘ഉത്രാടത്തിന്റന്നു ഉച്ചകഴിഞ്ഞാല്‍ അച്ചിമാര്‍ക്കെല്ലാം വെപ്രാളം’ എന്നത് തിരുത്തേണ്ടി വരുമോ? ബൂലോകര്‍ക്ക് ഓണവെപ്രാളം കര്‍ക്കിടകത്തിലേ തുടങ്ങി. എങ്കിലും ഒരു കാര്യം അടിവരയിട്ടു പറയാം ‘പഴഞ്ചൊല്ലില്‍ പതിരില്ല’.ഓര്‍ത്തു നോക്കിയാല്‍ ഒത്തിരി ചൊല്ല് നിങ്ങള്‍ക്കും അറിയാം
അല്ലേ? ഞാനും എന്റെ കൂട്ടുകാരി ഷാനിയും ഈയിടെ ഒരു യാത്ര പോയപ്പോള്‍ പഴഞ്ചൊല്ലുകല്‍ അറിയാവുന്നത് പറഞ്ഞു കുറിച്ചു നോക്കി. ഇരുനൂറില്‍ പരം ഞങ്ങളുളെ സമ്പാദ്യം.യാത്ര കഴിഞ്ഞ് രണ്ടിടത്തേക്ക് വഴി പിരിഞ്ഞപ്പോള്‍
എനിക്കൊരു ചെറിയ അപകടം. ഞാന്‍ കൂട്ടുകാരിയെ വിളിച്ചു പറഞ്ഞു ഷാനീ, ‘വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ’
അപ്പോള്‍ ഷാനി എന്തായാലും ‘കണ്ണെല്‍ കൊള്ളാനുള്ളത് പുരികത്തേല്‍ കൊണ്ട’തല്ലേയുള്ളൂ. ദൈവത്തിനു നന്ദി.
“അയ്യൊ, നമ്മള്‍ ഇതു രണ്ടും എഴുതിയില്ലല്ലോ. ഇപ്പോഴും ഞങ്ങളുടെ പഴഞ്ചൊല്ലു ശേഖരണം തുടരുന്നു. നിങ്ങളും
പഴഞ്ചൊല്ലുകള്‍ പറയൂ...
[ചിത്രം കടപ്പാട്-ഗൂഗിള്‍]

33 comments:

Anonymous said...

ലതി said...

ഓണത്തിനീടക്കാണോ പൂട്ടുകച്ചവടം
എന്നു ചോദിക്കല്ലേ...
മൌനം വിദ്വാനു ഭൂഷണം. അതൊക്കെ ശരിയാ.
എങ്കിലും ഒരു പഴഞ്ചൊല്ലെങ്കിലും ഇവിടെ കുറിക്കൂ.
August 27, 2008 9:45 AM
-----------------------------------
OAB said...

ഞാന്‍ പിന്നെ വരാം പഴം ചൊല്ലുമായി. ഇപ്പോള്‍ സമയമില്ല. മറ്റുള്ളവറ് പറഞ്ഞ് തുടങ്ങട്ടെ....
August 27, 2008 10:46 AM
------------------------------------
ലതി said...

oab,
‘അലക്കൊഴിഞ്ഞു പെണ്ണുകെട്ടാന്‍ നേരമില്ലെന്നു’ പറഞ്ഞതു പോലുണ്ടല്ലോ.തിരക്കു കഴിഞ്ഞ് വന്നാല്‍ മതി . നന്ദി.
August 27, 2008 12:22 PM

യാരിദ്‌|~|Yarid said...

ഒന്നും ഓര്‍മ്മ വരുന്നില്ല..:)

..::വഴിപോക്കന്‍[Vazhipokkan] said...

പടപേടിച്ച് പന്തളത്തു ചെന്നപ്പോള്‍,പന്തളം ബാലന്റെ കഥാപ്രസംഗം പോലെയായിപ്പോയി ഈ പോസ്റ്റ് വായിച്ചിട്ട്! :)

ജിഷ്നു said...

ഞാ‍ൻ ഈ ബ്ലൊഗിങ് രങ്കത്ത് ഒരു ‘പൊടിക്കൊച്ചാണു‘ അധികം കാര്യങ്ങൾ എനിക്കു അറിയില്ല. എന്നേക്കാൾ സീനിയർ ബ്ലോഗന്മാരായ നിങൾ എന്റെ ബ്ലോഗ് വ്വായിച്ച്, മാറ്റങൽ നിർദെശിക്കണം………. പ്ലീ….സ്….. എറ്ന്റെ ബ്ലോഗ് അഡ്രസ് ഇതാനു… http://punarnavaayurveda.blogspot.com പിന്നെ ഈ അഗ്രഗേറ്ററിൽ കേറുന്നത് എങനെ ആ‍ാനെന്നും ഒന്നു പരഞു തരണം

Rare Rose said...

ലതി ചേച്ചീ..ഈ പഴഞ്ചൊല്‍ ശേഖരണം കൊള്ളാല്ലോ...എനിക്കറിയാവുന്നതൊക്കെ ഞാനും പറയാം...
ഓണം കഴിഞ്ഞാല്‍ ഓലപ്പുര ഓട്ടപ്പുര .
അത്തം പത്തോണം .
അത്തം കറുത്താല്‍ ഓണം വെളുക്കും.
ആനവായിലമ്പഴങ്ങ .
വെളുക്കാന്‍ തേച്ചത് പാണ്ടായി .
കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ .
മണ്ണറിഞ്ഞു വിത്തിടുക .
ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം .
തല്ലു കൊള്ളാന്‍ ചെണ്ട ,പണം വാങ്ങാന്‍ മാരാര്‍ .
നിറകുടം തുളുമ്പില്ല .
പണത്തിനു മീതെ പരുന്തും പറക്കില്ല .
ഉണ്ണാത്ത ഉണ്ണിക്ക് വെയ്ക്കാത്ത വീട് .
പടിയ്ക്കലോളമെത്തിച്ചിട്ടു കുടമിട്ടുടയ്ക്കരുതു .
അങ്കവും കാണാം താളിയുമൊടിക്കാം .
മിന്നുന്നതെല്ലാം പൊന്നല്ല .
മുറ്റത്തെ മുല്ലക്ക് മണമില്ല .

ഇനി ഓര്‍മ്മ വരുമ്പോള്‍ ഈ വഴി വീണ്ടും വരാം...:)

ശ്രീ said...

ലതികേച്ചീ...
പഴഞ്ചൊല്ലു ശേഖരണം നടക്കട്ടേ... പഴഞ്ചൊല്ലില്‍ പതിരില്ലെന്നാണല്ലോ.
:)

ഇപ്പോ ഒന്നും കിട്ടുന്നില്ല. ഓര്‍മ്മ വന്നാല്‍ ഇതു വഴി വരാട്ടോ.
:)

കാന്താരിക്കുട്ടി said...

എരുമയുടെ കാതില്‍ കിന്നരം വായിച്ചിട്ടും പോത്തിന്റെ കാതില്‍ വേദം ഓതിയിട്ടും ഒരു കാര്യവും ഇല്ലെന്നല്ലേ പറയുന്നേ.എമ്പ്രാന്റെ വിളക്കത്ത് വാര്യന്റെ അത്താഴം എന്നു പറയുന്നപോലെ എന്നെ എരി കേറ്റിയാ‍ല്‍ എട്ടും പൊട്ടും തിരിയാത്ത ഞാന്‍ ആന വായില്‍ അമ്പഴങ്ങ പോലെ ഉള്ള പഴം ചൊല്ലുകള്‍ ചൊല്ലുമേ.

ഇപ്പോള്‍ സമയം ഇല്ല..ഞാനും പിന്നെ വരാം ലതി ചേച്ചീ.

ലതി said...

‘ഉറങ്ങുന്നവരെ ഉണര്‍ത്താം ഉറക്കം നടിക്കുന്നവരെയോ?’ അല്ലേ യാരിദ്. വന്നതിനു നന്ദി.
വഴിപോക്കാ,ഞങ്ങള്‍ പറയുന്നത്, ‘പട പേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ പന്തംകൊളുത്തിപ്പട ഇങ്ങോട്ട്’ എന്നാണ്.
ജിഷ്ണു, വന്നതിനു നന്ദി. ഞാനും ഇവിടെ ശിശുവാണേ.പ്രശ്നത്തിന് -പരിഹാരമുണ്ടാക്കം.
rare rose, നന്ദി. “പടപടാ”ന്നല്ലേ പഴഞ്ചൊല്ല് വരുന്നത്. ‘മുടിയുണ്ടെങ്കില്‍ നാലു വശത്തേക്കും കെട്ടാം’ എന്നല്ലേ.
ശ്രീ,വരുമോ ഇനിയും? ‘കുറുപ്പിന്റെ ഉറപ്പാ’ണോ?

ലതി said...

കാന്താരിക്കുട്ടീ, ആളോരു കാന്താരി തന്നെ.ദോഷം പറയരുതല്ലോ. ‘വടി വച്ചിറ്റത്തു കുട വയ്ക്കാത്ത’ സ്വഭാവക്കരിയൊന്നുമല്ല നമ്മുടെ കാന്താരിക്കുട്ടി. അതുകൊണ്ട്, ചേച്ചി വഴിക്കണ്ണും നട്ടിരിക്കും. വരണേ..

കാന്താരിക്കുട്ടി said...

ലതിച്ചേച്ചീ അന്നവിചാരം മുന്ന വിചാരം പിന്നെ വിചാരം കാര്യ വിചാരം എന്നല്ലേ

അമ്മേം മോളും ഒന്നാണെങ്കിലും വായും വയറും രണ്ടല്ലേ.
അതു കൊണ്ട് അത്താഴം ഉണ്ടിട്ട് അരക്കാതം നടന്നിട്ട് വരാം ട്ടോ

കാന്താരിക്കുട്ടി said...

പിന്നെ ലതിച്ചേച്ചീ എന്റെ മടിയിലെന്തെന്നും മനസ്സിലെന്തെന്നും ചോദിക്കരുത് കേട്ടോ ?

കണ്ണന്‍ പറഞ്ഞു മനസ്സിനിണങ്ങിയാല്‍ ചാണകവും ചമ്മന്തി ആണെന്ന്..ശരിയാണൊ ചേച്ചീ ?

പോയ ബുദ്ധി ആന വലിച്ചാലും കിട്ടില്ലാ എന്നെനിക്ക് ശരിക്കും അറിയാം.അതു കൊണ്ട് പഠിച്ചതും പഠിക്കാത്തതും ഒരു പോലെയായാല്‍ പഠിപ്പു നിര്‍ത്താം എന്നു തീരുമാനിച്ചു ഞാന്‍ !!

കാന്താരിക്കുട്ടി said...

തന്റെ രണ്ടു കണ്ണു പൊട്ടിയാലും ആരാന്റെ ഒരു കണ്ണെങ്കിലും പൊട്ടിക്കണം എന്നല്ലേ
പഴങ്കഞ്ഞി കുടിച്ചാലും പത്രാസു വിടില്ല ഞാന്‍.പഴമ പറഞ്ഞിരുന്നാലേ പശി മാറില്ല കേട്ടോ.അതുകൊണ്ട് ലതിചേച്ചീ പഴുക്ക പ്ലാവില വീഴുന്നതു കണ്ട് പച്ചപ്ലാവില ചിരിക്കരുത്
പഴുത്തോല കണ്ട് കുരുത്തോല ചിരിക്കരുത് !

എത്ര പറഞ്ഞീട്ടെന്ന്നാ കാര്യം ! പിന്നേം ചങ്കരന്‍ തെങ്ങുമ്മേ തന്നെ !!

ലതി said...

കാന്താരിക്കുട്ടീ, ‘ആനകൊടുത്താലും ആശകൊടുക്കാമോ’?
‘പത്തായം പെറും, ചക്കി കുത്തും, അമ്മ വയ്ക്കും, ഞാനുണ്ണും’. പിന്നെങ്ങനാ ‘അന്നവിചാരം മുന്നവിചാരം’ ആകാതെ പോവുന്നത്.‘അത്താഴപൂജ’യും കഴിഞ്ഞ്‘കുംഭകര്‍ണ്ണസേവ തുടങ്ങിയോ? കാന്താരിക്കുട്ട്യേ?

കാന്താരിക്കുട്ടി said...

വെളുത്തേടനു അലക്കൊഴിഞ്ഞിട്ട് കാശിക്കു പോകാനൊക്കില്ലല്ലോ.കുയില്‍ പാടുന്നതു കണ്ട് കാക്ക കരഞ്ഞിട്ടെന്തു കാര്യം ?ആയിരം കിട്ടാനും ആയിരം പോകാനും നാക്കൊന്നു മതിയല്ലോ. അതുകൊണ്ട് ഞാന്‍ പോകുകയാ.കുറുപ്പിന്റെ ഉറപ്പല്ലാ ട്ടോ

ഹി ഹി ഹി ഞാന്‍ തോറ്റു ലതി ചേച്ചീ

ഗോപക്‌ യു ആര്‍ said...

എന്റമ്മൊ...കാന്താരി തകര്‍ക്കുകയാണല്ലൊ.

.ഞാനീനാട്ടുകാരനല്ലേ!!!

കണ്ണൂരാന്‍ - KANNURAN said...

1. അകത്തു കത്തിയും പുറത്ത് പത്തിയും
2. കാക്ക കുളിച്ചാല്‍ കൊക്കാകുമോ?
3. അക്കരെ നിന്നാല്‍ ഇക്കരെ പച്ച.
4. അണിയലം കെട്ടിയേ തേവരാകൂ?
5. നീ വിതച്ചത് നീ കൊയ്യും...

പിന്നെ അണ്ണാന്‍ കുഞ്ഞിനും തന്നാലായത്..

ഒരു 80 പേജ് സാധനമുണ്ട്, കൈയ്യില്‍.. പക്ഷെ ഒന്നും നാടനല്ല, ആഫ്രിക്കന്‍, അമേരിക്കന്‍, അറേബ്യന്‍ തുടങ്ങി സ്കോട്ടിഷ്, സ്പാനിഷ് വരെ ഉള്ളവയുടെ തര്‍ജ്ജമകള്‍..

ഇതിവിടെ ഇടുന്നതിനു പകരം വിക്കിയിലെ ശേഖരത്തിലിടുന്നതല്ലെ നല്ലത്. അതു പോലെ ലതിയുടെ കൈയ്യിലുള്ളവയും അതില്‍ ചേര്‍ക്കു... ഇവിടെ‍ ക്ലിക്കിയാല്‍ കാണാം വിക്കിയിലെ പഴം ചൊല്ലുകളുടെ ശേഖരം‍.. :) അവിടെ ആയാല്‍ എല്ലാവര്‍ക്കും ഉപകരിക്കും...

ലതി said...

കാന്താരീ, അലക്കൊഴിഞ്ഞിട്ട് പെണ്ണുകെട്ടാന്‍ നേരമില്ലെന്നാ ഞങ്ങള്‍ പറയുന്നത്.കാന്താരിക്കുട്ടീ
തോല്‍ക്കരുതേ ഇതൊരു മത്സരമല്ല. അതുകൊണ്ട് എന്നെ ഒറ്റക്കാക്കി പോവരുത്.ഈശ്വരാ ‘നായരു പിടിച്ച പുലിവാല്’ പോലായോ?
ഗോപക്,‘വഴിയേ പോയ വയ്യാവേലി’ എന്നു തോന്നിയോ? നന്ദി വന്നതിന്.
കണ്ണൂരാനേ,‘അണിയലം കെട്ടിയേ തേവരാകൂ.’
ഞാനാദ്യം കേള്‍ക്കുകയാ. നന്ദി.
പുസ്തകവും വിക്കിയിലെ ശേഖരവും മറന്നിട്ടല്ല,
ചുമ്മാ, ‘വായില്‍ തോന്നുന്നത് കോതക്കു പാട്ട്.’ കണ്ണൂരാനേ, ‘ഏട്ടിലെ പശു പുല്ലു തിന്നുമോ?’ ‘മൂത്തവര്‍ ചൊല്ലും മുതു നെല്ലിയ്ക്ക
ആദ്യം കൈക്കും, പിന്നെ മധുരിക്കും’ പഴയ തലമുറ കൈമാറിത്തന്നത് പകര്‍ത്താന്‍ ഒരു ശ്രമം നടത്തിയതാ.

യാരിദ്‌|~|Yarid said...

എന്നാല്‍ അവസാനമായിട്ട്..;)

പെണ്‍ബുദ്ധി പിന്‍ ബുദ്ധി..:|

ഇനിയൊന്നും പറയാനില്ല...ഞാന്‍ ഓടി..!

മാംഗ്‌ said...

അച്ഛൻ തുമ്മിയലിത്തിരി അച്ചിതുമ്മിയലൊത്തിരി.
പെറ്റതു പപ്പു കുട്ടി കാളക്കുട്ടി
ഒന്നുകിലാശാന്റെ നെഞ്ചത്തു അല്ലെങ്കിൽ കളരിക്കു പുറത്തു

ലതി said...

യാരിദേ,‘ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം’?’മണ്ണായിപ്പിറന്നാലും കല്ലായ്പ്പിറന്നാലും മരമായിപ്പിറന്നാലും പെണ്ണായ്പിറക്കല്ലേ രാമനാരായണാ’ എന്നൊന്നും പറയാന്‍ എനിക്കുദ്ദേശ്യമില്ല സഹോദരാ..... നന്ദി ഇവിടെ ഇതുവരെ വന്നവര്‍ക്കെല്ലാം ഒരുപാട് നന്ദി.

കാന്താരിക്കുട്ടി said...

ഉം ഉം ഉം അണ്ടിയോടടക്കുമ്പോഴറിയാം മാങ്ങയുടെ പുളീ.അണ്ണാന്‍ കുഞ്ഞിനെ മരം കേറ്റം പഠിപ്പിക്കാതെ ചേച്ചീ.ആനയെ കൊല്ലാന്‍ ഉറുമ്പു മതീന്നു ചുമ്മാ പറയണതല്ലാട്ടോ.ഒരു വെടിക്കുള്ള മരുന്ന് എപ്പോഴും കരുതണം എന്നല്ലേ .
പിന്നെ നമ്മുടെ യാരിദിനെ ചൊല്ലിക്കൊട്,നുള്ളിക്കൊട്,തല്ലിക്കൊട്,തള്ളിക്കള രീതിയില്‍ വളര്‍ത്തേണം.ഹി ഹി ഹി..യാരിദേ ചെമ്മീന്‍ തുള്ളിയാല്‍ മുട്ടോളം പിന്നെ തുള്ളിയാല്‍..........പറയേണ്ടല്ലോ.

ശ്രീ said...

ഹെന്റമ്മോ! പിന്നെ വരാമെന്നു പറഞ്ഞതു കൊണ്ട് ഒന്നു കൂടെ വന്നതാ... അപ്പോ തല കറങ്ങിപ്പോയി. എന്തായീ കാണണേ...?

ഞാന്‍ വന്നിട്ടില്ല എന്നു കണക്കാക്കിയാല്‍ മതി.
;)

കുഞ്ഞന്‍ said...

ലതേച്ചി..
ലതേച്ചിയോളം വരുമൊ കാന്താരിക്കുട്ടിയിട്ടത്..?

Kichu $ Chinnu | കിച്ചു $ ചിന്നു said...

എന്നാല്‍ എന്റെ വകേ കിടക്കട്ടെ...
അണ്ണാ‍ന്‍ കുഞ്ഞും തന്നാലായത് എന്നാണല്ലോ.

ഉഷ്ണം ഉഷ്ണേന ശാന്തികൃഷ്ണ:

keralainside.net said...

ഈ പോസ്റ്റ് ലിസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു. കൂടുതൽ സമയം ഈ രചന ആളുകളുടെ ശ്രദ്ധയിൽ വരാനായി സൈറ്റിൽ വന്നു അനുയോജ്യ മായ വിഭാഗത്തിൽ ഈ പോസ്റ്റ് ഉൾപ്പെടുത്താൻ അപേക്ഷ.
സൈറ്റ് സന്ദർശിക്കാൻ ഇവിടെ www.keralainside.net.
കൂടുതൽ വിവരങൾക്ക് ഇവിടെkeralainsideblogaggregator.blogspot.com
Thank You

ലതി said...

മാംഗ്,നന്ദി. അച്ഛന്റേയും അച്ചിയുടേയും തുമ്മല്‍ക്കാര്യം എനിക്ക്‘പുത്തരി’യാണേ. ‘പുത്തനച്ചി പുരപ്പുറം തൂക്കും’എന്നു കേട്ടിട്ടുണ്ട്.

കാന്താരിക്കുട്ടീ, ‘മിടുക്കനാ, ഒരു കടുക്കന്റേം കൂടി കുറവേയുള്ളൂ’ എന്നാല്‍ കാന്താരിക്കുട്ടി മിടുക്കിയാ,കടുക്കനും ഉണ്ട് കേട്ടോ. പിന്നെ, ‘കായ്ഫലമുള്ള മാവിനേ കല്ലേറ് കിട്ടൂ, ആരെങ്ക്ങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അതൊന്നും വകവയ്ക്കേണ്ട. ’രണ്ട് കൈയ്യും കൂട്ടിക്കൊട്ടിയെങ്കിലല്ലേ ഒച്ച കേള്‍ക്കൂ’ ‘ആയിരം കുടത്തിന്റെ വായ് മൂടിക്കെട്ടാം ,ഒരു മനുഷ്യന്റെ വായടപ്പിക്കാനാവുമോ?’ഇനിയും വരണേ..

ആരിദ്, ഓടിപ്പോയത്രേ. ‘പെണ്‍ ചൊല്ലു കേള്‍ക്കുന്നവന്‍ പെരുവഴിയില്‍’ എന്നു ഭയന്നാണോ ആവോ. ‘നാരകം നട്ടിടം, കൂവളം കെട്ടടം, നായ പെറ്റിടം,നാരി നടിച്ചിടം’ എല്ലാം നശിക്കുമെന്ന് പഴമക്കാര്‍ പറഞ്ഞതോര്‍ത്തു കാണും? ‘ആണിന്റേം ആഞ്ഞിലിക്കുരുവിന്റെം വില അറിയാഞ്ഞിട്ടാ‘.
‘കുരക്കുന്ന പട്ടി കടിക്കില്ല’.നന്ദി,വീണ്ടും വരിക.

ശ്രീ, വീണ്ടും വന്നതിനു നന്ദി. ‘ഒന്നും തന്നില്ലേലും അളിയനും പെങ്ങളും വന്നല്ലോ’.

കുഞ്ഞാ, ഉപ്പിനോളം ഒക്കുമോ ഉപ്പിലിട്ടത്?
‘ഉപ്പില്ലാത്ത കറിയുണ്ടോ?’ .അതുപോലല്ലേ നമ്മുടെ കാന്താരിക്കുട്ടീം!!

കിച്ചു&ചിന്നു, എന്റെ മക്കളേ, ഇതെന്നാ ഭാവിച്ചാ? ‘അറിയാന്‍ മേലേല്‍ പറയല്ലേ’(അറിയാം അല്ലേ) ‘ഉഷ്ണം ഉഷ്ണേന:
ശാന്തി’. ‘പിള്ളേരല്ലേ, പിണ്ണാക്കല്ലേ..’

keraLainside.net, നന്ദി.’നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേം സ്നേഹിക്കണ’ മെന്നല്ലേ യേശുദേവന്‍ പറഞ്ഞത്. ‘സന്മനസ്സുള്ളവര്‍ക്കു സമാധാനം’

കാന്താരിക്കുട്ടി said...

ലതിച്ചേച്ചീ : ഒരു ഓഫ് .കുഞ്ഞന്‍ ചേട്ടനാ.ഹി ഹി ഹി

അസൂയക്കും കഷണ്ടിക്കും മരുന്നില്ലാന്നല്ലേ കുഞ്ഞന്‍ ചേട്ടാ.എനിക്കറിയാം ആന പിണ്ടം ഇടുന്നതു കണ്ട് ആടു മുക്കിയിട്ട് ഒരു കാര്യവും ഇല്ലാ ന്ന്.അരത്തിനോടുരുമ്മിയാല്‍ ഇരുമ്പിനു തേയ്മാനം എന്നല്ലേ. അതു കൊണ്ട് ഞാന്‍ നിര്‍ത്തീ..അമര്‍ത്തി ചെരച്ചാലും തലേലെഴുത്ത് പോവില്ലാല്ലോ..ഇതൊക്കെ കേള്‍ക്കാനും വേണ്ടെ ഒരു യോഗം
ഹി ഹി ഹി

ലതി said...

കാന്താരിക്കുട്ടീ,
ഞാന്‍ വൈകി.
‘വടി വച്ചിടത്ത് കുട വച്ചി’ല്ലെന്ന് തോന്നരുത്.
യാത്രയിലായിരുന്നു. ഇപ്പൊള്‍ എത്തിയതേയുള്ളൂ. എന്തു പറയാനാ, ‘നായ നടന്നിട്ടൊരു കാര്യവുമില്ല, നായയ്കൊട്ടിരിക്കാന്‍ നേരവുമില്ല’, എന്നത് എന്റെ കാര്യത്തില്‍ ശരിയാ. കുഞ്ഞന്‍ പറയുന്നതൊന്നും കാര്യമാക്കരുത്.‘ഐകമത്യം മഹാബലം’ എന്നല്ലേ.കാന്താരിക്കുട്ടി ഇനിയും വരണേ.

നരിക്കുന്നൻ said...

എനിക്കറിയുന്നതെല്ലാം ഇവിടെ പോസ്റ്റിക്കഴിഞ്ഞു. ഇനി എനിക്കെന്താ ഇവിടെ. എങ്കിലും ഒരുപാട് പഴഞ്ചൊല്ല് പഠിച്ചു.

ലതി said...

നരിക്കുന്നാ ഒരുപാട് നന്ദി.‘നിനച്ചിരിക്കാതെ’യാണു താങ്കളുടെ വരവ്.‘ആട് കിടന്നിടത്ത് പൂട പോലുമില്ലന്ന് ’
പറഞ്ഞതു പോലെയാ.ആ കാന്താരിക്കുട്ടിയേം കാണുന്നില്ല.ആ കൊച്ചിനേ കളിയാക്കി നമ്മുടെ കുഞ്ഞന്‍ ‘ഉള്ള കഞ്ഞിയില്‍ പാറ്റായിട്ടു’.ഞാന്‍ പ്രതീക്ഷ കൈവിടുന്നില്ല.

ഗീതാഗീതികള്‍ said...

ഞാനും ഒന്നുരണ്ടെണ്ണം പറയാം ലതീ.

വടികൊടുത്തടി വാങ്ങരുത്.

വേലിയിലിരിക്കണ പാമ്പിനെയെടുത്ത് തോളിലിടരുത്.

എറിഞ്ഞ കല്ലും പറഞ്ഞ വാക്കും തിരിച്ചെടുക്കാ.

കെട്ടിലമ്മ ചാടിയാല്‍ കൊട്ടിയമ്പലം വരെ.

കാക്കയ്ക്കും തന്‍‌കുഞ്ഞ് പൊന്‍‌കുഞ്ഞ്.

പൂച്ചക്കെന്തു പൊന്നുരുക്കുന്നിടത്തു കാര്യം?

എറിയാനറിയുന്നവന്റെ കൈയില്‍ വടികൊടുക്കില്ല.

അയ്യോ, ഒന്നുരണ്ടെന്നു പറഞ്ഞു, ഇതിപ്പോള്‍ കൂടിപ്പോയി. അല്ലേ?

ലതി said...

എന്റെ ഗീതേച്ചീ,കൂടിപ്പോയില്ല. ‘അധികമായാല്‍ അമൃതും വിഷമാ’.പക്ഷേ, പഴഞ്ചൊല്ലിനു പ്രശ്നമില്ല.‘പശുവും ചത്തു, മോരിലെ പൂളിയും കെട്ടു’ എന്നു പറഞ്ഞപോലെ, ഞാനീ പോസ്റ്റ് ഉപേക്ഷിക്കാന്‍ പോകുമ്പോഴാ ഗീതേച്ചിയുടെ കമന്റ്. ഒത്തിരി നന്ദി.ഓണം എവിടെ വരെയായി? ഓണത്തിരക്കിലാവും ബൂലോകരെല്ലാം.നടക്കട്ടെ നടക്കട്ടെ. ‘അമ്മയ്ക്കു പ്രാണവേദന, മകള്‍ക്കു വീണവായന’ എന്ന് തോന്നിയേക്കാം.എല്ലാവരും ഓണം പൊടിപോടിക്കാനുള്ള ബദ്ധപ്പാടിലാ. അപ്പോഴാ ഒരു പഴഞ്ചൊല്ല്! അല്ലേ? ‘കാട്ടുകോഴിക്ക് എന്തു വാവും സംക്രാന്തീം’?
‘വീണിടം വിഷ്ണു ലോകം’. സത്യം പറഞ്ഞാല്‍ ‘ഞാനും വീണത് വിദ്യ’യാക്കുകയാ .പഴംചൊല്ലെങ്കില്‍ പഴംചൊല്ല്. ഏതായാലും ‘നനഞ്ഞിറങ്ങി, ഇനി കുളിച്ചു കയറാം’. അല്ലേ ഗീതേച്ചീ?

നിരക്ഷരന്‍ said...

ഓണസദ്യയൊക്കെ അടിച്ച് പഴഞ്ചൊല്ലുമൊക്കെ പറഞ്ഞ് അര്‍മ്മാദിച്ച് നടക്കുന്നോരോട് എനിക്കൊന്നേ പറയാനുള്ളൂ.

അത്താഴം ഉണ്ടാല്‍ അരക്കാതം നടക്കണം.
മുത്താഴം ഉണ്ടാല്‍ മുരിക്കിലും ശയിക്കണം.

(മുത്താഴം എന്ന് പറയുന്നത് ഉച്ചഭക്ഷണത്തിനെയാണ്. അപ്പോള്‍ ഓണസദ്യയൊക്കെ അടിച്ചിട്ട് എല്ലാരും ഒന്ന് മുരിക്കില്‍ കിടക്കാന്‍ ശ്രമിച്ച് നോക്കണേ.....ഞാന്‍ 110 ല്‍ ഓടി.)