Friday, September 5, 2008

മാവേലി നാടുവാണീടും കാലം


“മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ”

പാടിപ്പാടി പഴകിയതാണെങ്കിലും ഓരോ ഓണത്തിനും പുതുമയോടെ നാം ഉപയോഗിക്കുന്ന വരികള്‍.
ആരാണീ വരികള്‍ രചിച്ചതെന്നോ ആരാണിതിന് ഈണം പകര്‍ന്നതെന്നോ നമുക്കറിവില്ല. ഈ നാടു ഭരിച്ചു എന്നു പറയപ്പെടുന്ന മാവേലി മന്നന്റെ അപദാനങ്ങള്‍ ! ‘പടുപാട്ടു പാടാത്ത കഴുതയുമില്ലെ’ന്നല്ലേ!
മാവേലിപ്പാട്ട് ഒരിക്കലെങ്കിലും മൂളാത്ത മലയാളിയുണ്ടോ? തലമുറ തലമുറ കൈമാറിക്കിട്ടിയതാണ് നമുക്കീ നാടന്‍ പാട്ട്. നിങ്ങള്‍ക്കീ പാട്ടിന്റെ എത്ര വരികള്‍ അറിയാം? എനിക്കറിയാവുന്നത് ഞാന്‍ ബൂലോകര്‍ക്ക് ഓണസമ്മാനമായി കുറിയ്ക്കുന്നു. തെറ്റുണ്ടെങ്കില്‍ തിരുത്തണേ. വരികള്‍ വിട്ടിട്ടുണ്ടെങ്കില്‍ കൂട്ടിച്ചേര്‍ക്കണേ..
ഇത്തവണത്തെ ഓണാഘോഷത്തിനു നിങ്ങളെല്ലാവരും കൂടി ഇതൊന്നു പാടിയാല്‍ ഞാന്‍ കൃതാര്‍ത്ഥയായി.

മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ.
ആമോദത്തോടെ വസിക്കുംകാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും
ആധികള്‍ വ്യാധികളെങ്ങുമില്ല
ബാലമരണങ്ങള്‍ കേള്‍പ്പാനില്ല.
പത്തായിരമാണ്ടിരിപ്പുമുണ്ട്
പത്തായമെല്ലാം നിറവതുണ്ട്.
എല്ലാകൃഷികളുമൊന്നുപോലെ
നെല്ലിനു നൂറു വിളവതുണ്ട്.
ദുഷ്ടരെ കണ്‍കൊണ്ട് കാണ്മാനില്ല,
നല്ലവരല്ലാതെയില്ലപാരില്‍.
ഭൂലോകമൊക്കെയുമൊന്നുപോലെ
ആലയമൊക്കെയുമൊന്നുപോലെ.
നല്ല കനകം കൊണ്ടെല്ലാവരും
നല്ലാഭരണങ്ങളണിഞ്ഞുകൊണ്ട്,
നാരിമാര്‍ ബാലന്മാര്‍ മറ്റുള്ളോരും
നീതിയോടെങ്ങും വസിച്ചകാലം.
കള്ളവുമില്ല’ചതിയുമില്ല
എള്ളോളമില്ലാ പൊളിവചനം.
വെള്ളിക്കോലാദികള്‍നാഴികളും
എല്ലാം കണക്കിനു തുല്യമായി.
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല.
നല്ല മഴ പെയ്യും വേണ്ടും നേരം
നല്ലപോലെല്ലാ വിളവും ചേരും.
മാവേലി നാടു വാണീടും കാലം,
മാനുഷരെല്ലാരുമൊന്നുപോലെ.

(മാവേലിയുടെ ചിത്രം ഗൂഗിളില്‍ നിന്നും എടുത്തത്)

19 comments:

Sarija N S said...

ഇതിലെ കുറേ വരികള്‍ സ്കൂളില്‍ പഠിച്ചിട്ടുണ്ട്. പക്ഷെ ഇത്രയും വലിയ പാട്ടാണെന്ന് ഇപ്പോഴാ അറിയുന്നെ. നന്ദി ലതി ചേച്ചി

അനില്‍@ബ്ലോഗ് said...

ആശസകള്‍ ,
പുതിയ തലമുറക്കു മാത്രമല്ല പഴയവര്‍ക്കും വലിയ പിടി കാണില്ല.
നന്ദി.

കാന്താരിക്കുട്ടി said...

ഞാന്‍ കണ്ടിട്ടുണ്ട് മുഴുവന്‍ വരികളും..ഇവിടെ ഞങ്ങള്‍ക്കായി ഇതു പോസ്റ്റിയതില്‍ വളരെ സന്തോഷം ലതി ചേച്ചീ.

ശ്രീ said...

സരിജ പറഞ്ഞതു പോലെ സ്കൂളില്‍ പഠിച്ച അറിവേ ഈ പാട്ടിനെ പറ്റി എനിയ്ക്കുമുള്ളൂ...

എന്തായാലും ഇത് ഇവിടെ പോസ്റ്റിയതു നന്നായി, ചേച്ചീ


ഓണാശംസകള്‍!

വേണു venu said...

നല്ല ഉദ്യമം.!

ബിന്ദു കെ പി said...

ഇനിയ്ക്ക് ഇത്രയും പോലും അറിയില്ലായിരുന്നു. വളരെ നന്ദി കേട്ടോ..
ഓണാശംസകള്‍.

ഗീതാഗീതികള്‍ said...

മൂന്നിലോ നാലിലോ പഠിക്കുമ്പോള്‍ ഞാനും ഈ മാവേലിപ്പാട്ട് പഠിച്ചിട്ടുണ്ട്. പക്ഷേ ഇത്രയും വരികള്‍ അതില്‍ ഇല്ലായിരുന്നു. പാട്ടു മുഴുവനും എഴുതിയത് നന്നായി ലതി.

Malathi and Mohandas said...

നന്നായി, ഓര്‍മ്മകള്‍ പുതുക്കാനും കുഞ്ഞുങ്ങള്ക് പകര്‍ന്നുകൊടുക്കാനും.
അഭിനന്ദനങ്ങള്‍!!

ഹരീഷ് തൊടുപുഴ said...

കൊള്ളാട്ടോ!! ഇത് അവസരോചിതമായീട്ടോ...നന്ദി

PIN said...

വളരെ നന്ദി

പഴയ സുവർണ്ണകാലം വിളിച്ചോതുന്നതും, ഇന്ന് നഷ്ടബോധം ഉണർത്തുന്നതുമായ മനോഹരമായ നാടൻപാട്ട്‌. ഇത്‌ ഏത്‌ കാൽഘട്ടത്തിൽ ആരെഴുതിയതായിരിക്കും.

ഒരിക്കൽ കൂടി നന്ദി... തിരുവോണാശംസകൾ..

ഒരു മനുഷ്യജീവി said...

പൂത്തിരുവാതിര എന്തെന്ന് പറഞ്ഞുതന്നതിന്‌ നന്ദി

'മുല്ലപ്പൂവ് said...

"മാവേലി നാട് വാണിടും കാലം
മാനുഷരെല്ലാരും ഒന്നു പോലെ"!!!!

രാഷ്ട്രിയക്കാരു നാട് വാണിടും കാലം...
മാനുഷരെല്ലാരും പുല്ലു പോലെ..!!!
(ദയവായി ക്ഷമിക്കുക...
ഇന്നത്തെ രാഷ്ട്രിയ ചിന്താഗതി ഓര്‍ക്കുമ്പോള്‍ ദുഃഖം തോനുന്നു..!!!)

നന്‍മകള്‍ നേരുന്നു..
സസ്നേഹം,
മുല്ലപ്പുവ്..!!
:)

അനൂപ്‌ കോതനല്ലൂര്‍ said...

ചേച്ചി ഓണാംശസകള്
നന്നായിട്ടുണ്ട്.

GURU - ഗുരു said...

ഒത്തിരി നന്മകള്....

ഭൂമിപുത്രി said...

നന്ദി ലതി!
മുഴുവനോടെകിട്ടുമ്പോൾ
ഈ പാട്ട് കോപ്പിയെടുക്കാതെ
പോകുന്നതെങ്ങിനെ?

കുഞ്ഞിപെണ്ണ് - Kunjipenne said...

ചേച്ചീ...
ഓണം അടിപൊളിയാണല്ലോ..

നിരക്ഷരന്‍ said...

മുഴുവന്‍ വരികളും ഇതാദ്യമായിട്ടാ അറിയുന്നത്.
നന്ദി ചേച്ചീ....

എല്ലാവര്‍ക്കും ഓണാശംസകള്‍.

Anonymous said...

lathi chechi thanks for all ur post.expecting the new one

Deepak Deepu said...

ithu onnnucheruthakkithatumooooooooooooo