Wednesday, August 6, 2008

മുലയൂട്ടല്‍ വാരാചരണം.


ഏതാനും വര്‍ഷങ്ങളായുള്ള പതിവ് ഇക്കൊല്ലവും നമ്മള്‍,മലയാളികള്‍
ആവര്‍ത്തിച്ചു.കഴിഞ്ഞയാഴ്ച്ച മുലയൂട്ടല്‍ വാരാചരണം പൊടിപൊടിച്ചു.
ഉദ്ഘാടന-സമാപന സമ്മേളനങ്ങള്‍ നടത്തി.സെമിനാറുകള്‍ സംഘടിപ്പിച്ചു.
അടുത്ത വാരാചരണം വരെ ഓര്‍ത്തിരിക്കാന്‍, എന്റെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന
ഒരു ശ്ലോകം ഇതാ ബൂലോകര്‍ക്കു വായിക്കാന്‍.

അമ്മേ! നമ്മുടെ നന്ദിനിപ്പശുവിനു-
ണ്ടമ്മിഞ്ഞ നാലെണ്ണം,ഈ
അമ്മക്കെന്തിതു രണ്ടു മാത്ര, മവിടു-
ന്നിമ്മട്ടു വിമ്മിട്ടമായ്
അമ്മിഞ്ഞക്കൊതി മാറിടാതെ വിരവില്‍-
ച്ചോദിക്കവേ,അമ്മ,തത്-
ക്കമ്പത്തില്‍ച്ചിരിപൂണ്ടു നന്മുല തരും
രംഗം സ്മരിക്കുന്നു ഞാന്‍.
(ശ്രീധരീയം)- കണ്ണമ്പുഴ ശ്രീധര വാര്യര്‍.

12 comments:

നിരക്ഷരന്‍ said...

കേള്‍ക്കാത്ത ഒരു കവിത കേള്‍പ്പിച്ച് തന്നതിന്‍ നന്ദി.

ചിത്രത്തില്‍ കാണുന്നതുപോലെ കുപ്പിപ്പാല് കുടിക്കുന്ന കുട്ടിയുടെ ലോകം ഇരുള്‍നിറഞ്ഞതും മുലപ്പാല്‍ കുടിക്കുന്ന കുട്ടിയുടെ ലോകം വര്‍ണ്ണാഭമായയും ആയിരിക്കും അല്ലേ ചേച്ചീ......? :) :)

കാപ്പിലാന്‍ said...

മുലയൂട്ടുന്നത് പെണ്ണുങ്ങളുടെ സൌന്ദര്യം നശിപ്പിക്കും എന്നാണു പുതിയ സൌന്ദര്യ ശാസ്ത്രം :) അതുകൊണ്ടാണ് നന്ദിനി പശുവിന്റെ പാല് കൊടുത്തു കുട്ടികളെ വളര്‍ത്തുന്നത് .
കവിത നന്നായിരിക്കുന്നു .അത് ഇവിടെ അവതരിപ്പിച്ചതില്‍ നന്ദി ( നന്ദിനി )

OAB said...

ഞാനൊരു ആശുപത്രിയില്‍ ജോലി ചെയ്യവെ, ഡോക്ടറുടെ ഭാര്യ തന്റെ കുട്ടിക്ക് കുപ്പിപ്പാല്‍ കൊടുക്കുന്നത് കണ്ട്, വിഡ്ഡിയായ ഞാന്‍ ചോദിച്ചു “എന്തെ.......?”
അവറ് വിക്കി, വിക്കി പറഞ്ഞു
“അത്... അത് മുലക്ക് അസുഖമായതിനാല്‍...”
അന്നത് ശരിയായിരിക്കാം എന്ന് ഞാന്‍ ധരിച്ചു.
അതെന്തു കൊണ്ട് എന്ന് മനസ്സിലാക്കാനുള്ള പ്രായം ആയപ്പോഴാണ്‍, നമ്മുടെ നാട്ടിലെ ചില അമ്മമാറ് ചെയ്യുന്ന തനി വിഡ്ഡിത്തം ശരിക്കും മനസ്സിലാക്കാന്‍ സാധിച്ചത്.
നന്ദി ലതീ.

കുഞ്ഞന്‍ said...

ചേച്ചി..

നിരു പറഞ്ഞതുതന്നെ എനിക്കും പറയാനൊള്ളൂ. പിന്നെ നിരുവിന്റെ ആ കണ്ടെത്തലും ശരി.

കുഞ്ഞിപെണ്ണ് - Kunjipenne said...

ലതചേച്ചി ഞാന്‍ കുഞ്ഞിപ്പെണ്ണ്‌ ,ഞാനിതൊക്കെ കണ്ട്‌ തുടങ്ങീട്ടെയുള്ളു.
സൃഷ്ടിയിലെ കയറിയുള്ളു.
സാമുഹിക പ്രസക്തിയുള്ള കുറെ വിഷയങ്ങള്‍.
ഹാ.. വിക്ടര്‍ നിനക്ക്‌ മരണമില്ല.
മഹാകവിക്കും, കുമ്പസാരത്തില്‍ സ്‌നേഹം വിളമ്പിയ അമ്മക്കും നന്ദി.
ഒത്തിരിസ്‌നേഹത്തോടെ കുഞ്ഞിപെണ്ണ്‌.
വല്ലപ്പോഴും എന്റെ കഥകേള്ക്കുവാനും വരുവാനപേക്ഷ.

യാരിദ്‌|~|Yarid said...

:)

Bindhu said...

മന‍പൂര്‍വ്വം മുലയൂട്ടാത്ത അമ്മമാരുടെ ഏണ്ണം ഇപ്പോ കുറവാണെന്നാണ് തോന്നുന്നത്.

ഗോപക്‌ യു ആര്‍ said...

ഓഹൊ..അപ്പോള്‍ അത്താണ്‌ കാര്യം...
മൂവാറ്റുപുഴ ടൗണില്‍ നിറയെ ടോപ്‌ ലെസ്‌ ആയ സ്ത്രീ മുലയൂട്ടുന്ന പൊസ്റ്ററുകള്‍
.".എന്ത്‌ വൃത്തികേട്‌..ഞാന്‍ പറഞ്ഞു... ഇങ്ങനെയാണൊ മുലയൂട്ടല്‍ പരസ്യം കൊടുക്കുന്നത്‌?"
കുറെ നേരം നോക്കി നില്‍ക്കണമെന്നുണ്ടായിരുന്നു...
.പക്ഷെ..മാന്യത!!!
മുലയൂട്ടല്‍ വാരമാണെന്ന്
ഇപ്പോഴാണു മനസ്സിലായത്‌....

Kichu & Chinnu | കിച്ചു & ചിന്നു said...

നല്ല ശ്ലോകം ചേച്ചി..

പിതാമഹം said...

എന്‍റെ പാവം അമ്മ എനിക്ക് നാലര വയസ്സ് വരെ അമ്മിഞ്ഞപ്പാലു തന്നതോര്‍ക്കുന്നു... മുഹൂര്‍ത്തം ജ്വലിതം..

പ്രയാസി said...

:)

നമുടെ ഡിപ്പാര്‍ട്ടുമെന്റല്ലേ..

The Common Man | പ്രാരാബ്ദം said...

ചേച്ചീ,

കമന്റിനു നന്ദി. ഇങ്ങനെയൊരു വാരാചരണത്തിന്റെ കാര്യം ഇപ്പോഴാണ്‌ അറിഞ്ഞത്‌.