സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പ്രസക്തിയെക്കുറിച്ചും, സ്ത്രീയുടെ ഗാർഹികമായ അധിക ജോലികളെക്കുറിച്ചും അവൾ തനിച്ചു യാത്ര ചെയ്യാനുള്ള കരുത്താർജ്ജിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ചുമൊക്കെ ശക്തമായ ഭാഷയിൽ പ്രഭാഷണം നടത്തിയ മഹതി സദസ്യരുടെ പ്രശംസ പിടിച്ചു പറ്റി. ആനുകാലിക പ്രസിദ്ധികരണങ്ങളിൽ ഉശിരൻ ലേഖനങ്ങളെഴുതി, സ്ത്രീശാക്തീകരണത്തിന്റെ വക്താവായി മാറിയ പ്രഭാഷകയെ എല്ലാവരും അഭിനന്ദിച്ചു. സംഘാടകരുടെ ചായ സൽക്കാരം പോലും നിരസിച്ച്, വാഹനത്തിൽ കയറിയ പ്രഭാഷകയുടെ അടുത്തേയ്ക്ക് , അവരെ പരിചയപ്പെടാനായി അല്പം ആരാധനാ മനോഭാവത്തോടെ തന്നെ, ഓടിയെത്തിയ യുവതികളെ നിരാശരാക്കി, അവർ പറഞ്ഞു. “ഒരു രക്ഷയുമില്ല. നേരം വൈകി, വൈകുന്നേരം അഞ്ചുമണിക്കു മുൻപ് വീടെത്തണം. അങ്ങനെയല്ലാത്ത ഒരു പരിപാടിക്കും എന്നെ കിട്ടില്ല, സോറി.”
Friday, August 31, 2012
Subscribe to:
Post Comments (Atom)
5 comments:
ഹഹഹ ഇങ്ങനെ കുറച്ചു പേരൊക്കെ ഇപ്പോഴും ഉണ്ട് എങ്കിലും പഴയകാലത്തെക്കാള്‍ കേരളത്തില്‍ വലിയ മാറ്റം വന്നിട്ടുണ്ട് അല്ലെ?. ഞാന്‍ കുറച്ചു കവിതയൊക്കെ (അങ്ങനെ പറയാമോ എന്നറിയില്ല) എഴുതുന്ന കൂട്ടത്തിലാണ്. ചേച്ചി എന്‍റെ ബ്ലോഗ് വായിച്ച് തെറ്റുകുറ്റങ്ങള്‍ ചൂണ്ടികാണിച്ചു തന്നാല്‍ എനിക്ക് ഉപകാരപെടും എന്ന് വിശ്വസിക്കുന്നു. http://gireeshks.blogspot.in/
കലക്കി എന്ന് പറയാതെ വയ്യ.,... ആദര്‍ശങ്ങള്‍ ഇപ്പോള്‍ പലര്‍ക്കും വാക്കുകളിലാണ്... അവര്‍ക്ക് വേണ്ടി ഞാന്‍ ചേച്ചിയുടെ ഈ കുഞ്ഞു കഥ ടെടിക്കെറ്റ് ചെയ്യുന്നു....anandsplash.blogspot.in ഇതാണ് എന്റെ ബ്ലോഗ്... ഫോളോ ചെയ്യാന്‍ ക്ഷണിക്കുന്നു.....
ee saadhanamano kadha?
ഹായ്,
ആ ലേബലു കണ്ടപ്പോൾ ഒരു കൻഫൂഷൻ, വളരെ റിയലിസ്റ്റിക് ആയതു കൊണ്ടാണ്;)
ഹഹഹ...നല്ല ശാക്തീകരണം
(പൊതുപ്രവര്‍ത്തനത്തിന്റെ തിരക്കിനിടയിലും സൃഷ്ടിയും ബ്ലോഗും ഒക്കെയായി സജീവമായി ബൂലോഗത്ത് കാണുന്നതില്‍ സന്തോഷം.)
Post a Comment