Tuesday, August 14, 2012

പട്ടിയുണ്ട്, സൂക്ഷിക്കുക!

യാളുടെ ഇഷ്ടപ്രകാരമാണ് അവർ 
ഒരു നായയെ വാങ്ങി വളർത്തിയത്. 
ഒരു ദിവസം അയാൾ ‘പട്ടിയുണ്ട്, സൂക്ഷിക്കുക!‘ എന്നെഴുതിയ
ഒരു ബോർഡ് എഴുതിച്ചു കൊണ്ടു വന്നു. 
ആ ബോർഡ് ഈ വീട്ടിൽ ആവശ്യമില്ല എന്നായി അവൾ. 
അകാലത്തിൽ അയാൾ അവളെയും മക്കളെയും വിട്ടു പോയി. 
അധികം വൈകാതെ അവരുടെ വളർത്തു നായയും ചത്തു പോയി.
ഏകാന്തതയും ഭയവും വല്ലാതെ
അലട്ടിയപ്പോൾ അവൾ ‘പട്ടിയുണ്ട്, സൂക്ഷിക്കുക!‘എന്ന 
ആ പഴയ ബോർഡ് പൊടിതട്ടിയെടുത്ത്,
പട്ടിയില്ലാത്ത വീടിന്റെ  
ഗേറ്റിനു മുന്നിൽ തൂക്കി.

3 comments:

ajith said...

ചിലപ്പോള്‍ വെറും ബോര്‍ഡാണെങ്കിലും പ്രയോജനപ്പെട്ടേക്കാം

വീ കെ said...

അധികവും സ്വന്തക്കാരോ അടുത്ത പരിചയക്കാരോ ആണ് കയറി വന്ന് ആക്രമിക്കുന്നത്...!
ആ ബോർഡു കൊണ്ട് വലിയ പ്രയോജനമുണ്ടാകില്ല.

Don C Palathara said...

Ishtamaayi :)