Thursday, August 30, 2012

ഓണക്കോടി

റ്റക്കു താമസിക്കുന്ന അമ്മയെ കാണാൻ വിശേഷദിവസങ്ങളിൽ
മാത്രമാണ് മക്കൾ എത്തിയിരുന്നത്. തിരുവോണത്തിനു വന്നു പോയ മക്കൾ,
അമ്മയ്ക്ക് പെട്ടെന്നൊരസുഖം ബാധിച്ചെന്നറിഞ്ഞ് വീണ്ടുമെത്തി.
അമ്മയെ സ്ഥിരം നോക്കിയിരുന്ന ജോലിക്കാരിയില്ലാത്തതിനാൽ
ശീലമില്ലാത്ത രോഗീപരിചരണം മക്കൾക്ക്  വല്ലാത്ത വിഷമമുണ്ടാക്കി.
അമ്മയുടെ മുഷിഞ്ഞ വസ്ത്രങ്ങൾ മാറി പകരം കൊടുക്കാൻ ഒന്നു പോലും കാണുന്നില്ല. അബോധാവസ്ഥയിലായ അമ്മയുടെ അലമാരയുടെ
താക്കോൽ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല.
ഒരിക്കൽക്കൂടി  അമ്മക്കു വേണ്ടി അവർ പുതുവസ്ത്രങ്ങൾ വാങ്ങിയപ്പോൾ,
കഴിഞ്ഞ കുറേ വർഷങ്ങളായി,
അമ്മയ്ക്കു മക്കൾ  നൽകിയ ഓരോ ഓണക്കോടിയും
അമ്മയുടെ അലമാരയിലിരുന്നു
വീർപ്പുമുട്ടുകയായിരുന്നു.

3 comments:

Lathika subhash said...

മക്കൾ വന്നാലും ഇല്ലെങ്കിലും, ഓണക്കോടി കൃത്യമായി കിട്ടിക്കൊണ്ടേയിരിക്കുന്നു. എവിടെയും യാത്ര പോവാത്ത പാവം അമ്മ !! പാവം ഓണക്കോടി!!

Unknown said...

ആ അമ്മയുടെ ഏറ്റവും വലിയ ഓണകോടി ആ മക്കളാണ്. അവര്‍ അടുത്തില്ലെങ്കില്‍ പിന്നെ എന്തുണ്ടായിട്ടും എന്ത് ഫലം അല്ലെ ചേച്ചി?

Unknown said...

നന്നായിട്ടുണ്ട്