Tuesday, August 21, 2012

സഹായി

ല്ലാവർക്കും സഹായിയായിരുന്ന, അയാൾ, ആര് എന്തു സഹായം ചോദിച്ചാലും നൽകാൻ സദാ സന്നദ്ധനായിരുന്നു.  ഞാനും ആവശ്യങ്ങൾക്കു വേണ്ടി മാത്രമേ അയാളെ വിളിച്ചിരുന്നുള്ളൂ.     എല്ലാ ഡിസംബറിലും അയാൾ എനിക്കു കുറച്ചധികം ഡയറികൾ കൊടുത്തു വിട്ടിരുന്നു. ഞാനാകട്ടെ അതെല്ലാം സുഹൃത്തുക്കൾക്കു വിതരണം ചെയ്തിരുന്നു. എന്നാൽ പതിവിനു വിപരീതമായി ഡയറി കിട്ടാതിരുന്നപ്പോൾ അവകാശപ്പെട്ടതു കിട്ടാത്തതു പോലെയുള്ള സ്വരത്തിൽ, പല  സുഹൃത്തുക്കളുടെയും  വിളി വന്നു. ഞാനാകട്ടെ അപ്പോൾ അയാളെ വിളിക്കാനും നിർബന്ധിതനായി. എന്റെ സ്വരത്തിലും അവകാശം നിഴലിച്ചിരുന്നു. ആറു മാസമായി സുഖമില്ലാതെ കിടപ്പിലാണ് അയാൾ എന്ന വിവരം അയാളുടെ ഭാര്യ പറഞ്ഞപ്പോൾ എന്റെ ശിരസ്സു ലജ്ജകൊണ്ടു കുനിഞ്ഞു പോയി.

9 comments:

Lathika subhash said...

സഹായത്തിനു വേണ്ടി മാത്രം ഉപയോഗിച്ച എല്ലാ സുഹൃത്തുക്കളും മാപ്പു തരിക.

ajith said...

കറിവേപ്പിലകള്‍

rameshkamyakam said...

തികച്ചും സാധാരണം.മറിച്ചായാലേ വ്യസനിക്കാനുള്ളൂ!

ഇ.എ.സജിം തട്ടത്തുമല said...

എല്ലാ സഹായികൾക്കും ഇതേ അനുഭവമുണ്ടാകാറുണ്ട്. സഹായിയെ ആവശ്യമുള്ളപ്പോൾ മാത്രം നാം ഓർക്കും. കൊച്ചു കഥ കൊള്ളാം.

ജ്വാല said...

പലപ്പോഴും സഹായം വരുമ്പോള്‍ മാത്രം ഓര്ക്കേണ്ടി വരുന്ന ഒരുപാട് മുഖങ്ങള്‍ ഉണ്ട്, നല്ല കുഞ്ഞു കഥ, ഓണാശംസകള്‍

Kalavallabhan said...

തിരക്കിട്ട രാഷ്ട്രീയ ജീവിതത്തിന്നിടയിലും
കഥയെഴുതാനും ബ്ലോഗിനെ മറന്നു പോകാതിരിക്കാനും കഴിയുന്നു, അല്ലേ ?
ഓണാശംസകൾ

Satheesan OP said...

People Love Us According To Their Need & Mood..

ഓണാശംസകള്‍

Unknown said...

അപ്പൊ ഡയറി ആവശ്യത്തിന് സ്റ്റോക്ക്‌ ഇല്ല അല്ലെ ..

Unknown said...

സഹായങ്ങള്‍ പരസ്പരം പങ്കുവയ്ക്കാന്‍ ഉള്ളതല്ലേ. അത് അവകാശമല്ല കടമയാണ്. എല്ലാവരും പരസ്പരം സഹായിക്കട്ടെ. ഓണാശംസകള്‍.