Monday, February 27, 2012

ഒളിച്ചോട്ടം.

കള്ളനാണെന്നറിഞ്ഞിട്ടും
അയാൾക്കൊരു
നല്ലവാക്ക്
സമ്മാനമായി നൽകിയ
ഇരയോട്
കള്ളന്
എന്തെന്നില്ലാത്ത ബഹുമാനം തോന്നി.
ഒരിയ്ക്കലും കിട്ടാത്ത നല്ല വാക്കുകൾ!
“എനിയ്ക്കിതാദ്യത്തെ അനുഭവമാ. പ്രത്യുപകാരമായി എന്താ ഞാൻ നൽകേണ്ടത്?”
കള്ളൻ ചോദിച്ചു.
“വേണ്ട, എനിക്കൊന്നും വേണ്ട. താങ്കൾ ഓടി രക്ഷപ്പെട്ടാൽ മാത്രം മതി.”
ഇരയുടെ ഈ മറുപടി കേട്ട കള്ളന് ,
അയാളോട് വല്ലാത്ത സ്നേഹം തോന്നി.
അതു പ്രകടിപ്പിക്കാൻ നിൽക്കാതെ,
കള്ളൻ തന്റെ ഇരയുടെ ആജ്ഞ അനുസരിച്ചു.
പിന്നെ ഒരോട്ടമായിരുന്നു....
ആ ഓട്ടം
എന്നെന്നേക്കുമായി മോഷണത്തിൽ നിന്നുമുള്ള ഒളിച്ചോട്ടമായിരുന്നു.

5 comments:

sm sadique said...

“നല്ലവനായ നല്ലവൻ”.നല്ലവനായ കള്ളൻ എന്ന് പറഞ്ഞാൽ നന്മയിലേക്ക് ഓടിക്കയറിയ ആ മനുഷ്യന് സങ്കടം ഉണ്ടായാലോ ? പിന്നെ ഒരു സ്വകാര്യം:ഇത് ഏത് പാർട്ടിയിൽ പെട്ട കള്ളനാണ്?

Typist | എഴുത്തുകാരി said...

എന്തായാലും മോഷണത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണല്ലോ, അതു നന്നായി.

മനോജ് കെ.ഭാസ്കര്‍ said...

വേട്ടക്കാരനെ കീഴ്പ്പെടുത്തുന്ന ഇരകള്‍ ഇനിയും ഉണ്ടാവട്ടെ.....

വേണുഗോപാല്‍ said...

അയാളുടെ ഓട്ടം ഒരു നല്ല കാര്യത്തില്‍ കലാശിച്ചത് നന്നായി ...

ഇരയില്‍ നിന്നും ഗുനപാദങ്ങള്‍ ഉള്‍കൊള്ളുന്ന വെട്ടക്കാരും കാണും.. ആശംസകള്‍

(saBEen* കാവതിയോടന്‍) said...

പെട്ടെന്ന് നന്നായ കള്ളന് ആശംസകള്‍ .എങ്കിലും ഇനി അവനെ നിങ്ങള്‍ "കള്ളന്‍" എന്ന് അഭിസംഭോധന ചെയ്യരുത്‌ .കാരണം ഇനിയും അവന്‍ കള്ളത്തരത്തിലേക്ക് തിരികെ തിരിച്ചു വരാന്‍ പാടില്ല