Monday, February 20, 2012

ചികിത്സ

ന്റെ സുഹൃത്തിന്റെ ചികിത്സാർത്ഥം
കാൻസർ സെന്ററിൽ കൂടെക്കൂടെ വന്നപ്പോഴൊക്കെ
അയാൾ അവളെ കണ്ടിരുന്നു.
കീമോ തെറാപ്പിയ്ക്കു ശേഷമുള്ള
അവളുടെ അസ്വസ്ഥതകൾ കണ്ട്
 അയാളും അവൾക്കു ധൈര്യം കൊടുത്തിരുന്നു.
എങ്കിലും ആരെയും ആകർഷിക്കുന്ന അവളുടെ കാർകൂന്തൽ
 അയാളെയും അലട്ടിയിരുന്നു.
പിന്നീട് അയാൾ അവളെ കണ്ടപ്പോൾ
അവളുടെ കൊഴിഞ്ഞ മുടി
 അയാളുടെ ഇടതൂർന്ന മുടിക്കൊപ്പം വളർന്നിരുന്നു.
 ഇക്കുറി സ്വന്തം ചികിത്സക്കു വേണ്ടിയാണ്
താനും വന്നതെന്ന സത്യം
 അവൾ അറിയരുതെന്ന നിർബന്ധമുള്ളതിനാൽ
 അവളെ  കണ്ടില്ലെന്ന മട്ടിൽ
 അയാൾ പരിശോധനാ മുറിയിലേക്ക് പാഞ്ഞു.

6 comments:

പാവത്താൻ said...

നല്ലൊരു കുഞ്ഞു കഥ.പറയേണ്ടതു മാത്രം പറഞ്ഞവസാനിപ്പിച്ചു. നന്നായി

Unknown said...

നന്നായി തന്നെ പറഞ്ഞു ,വളരെ പിശുക്കി ആണ് അല്ലെ വാക്കുകള്‍ കോര്‍ത്ത്‌ വെച്ചത് ...മനസിരുത്തി വായിച്ചില്ല എങ്കില്‍ മനസിലക്കാന്‍ തന്നെ പാടാനു ഈ കഥ

വരയും വരിയും : സിബു നൂറനാട് said...

യുവരാജിനെ ഓര്‍മ്മ വന്നു. നല്ല കഥ.

Typist | എഴുത്തുകാരി said...

കാര്യം മാത്രമുള്ള കുഞ്ഞുകഥ.

Vellayani Vijayan/വെള്ളായണിവിജയന്‍ said...

മനസ്സിൽ ഒരു നൊംബരം..

Vellayani Vijayan/വെള്ളായണിവിജയന്‍ said...

മനസ്സിൽ ഒരു നൊംബരം..