Tuesday, January 3, 2012

മോഹം

സൂപ്പര്‍ ഫാസ്റ്റ് ഓടിക്കുന്ന ഡ്രൈവറെ കാണാന്‍ അവന്‍ ബൈക്കോടിച്ച് എല്ലാ ദിവസവും ഹൈവേയിലെത്തുമായിരുന്നു. എല്ലാ ദിവസവും തന്നെ നോക്കി നില്‍ക്കുന്ന യുവാവിനെപ്പോലെ ഒരു ബൈക്ക് വാങ്ങി കറങ്ങി നടക്കുക എന്നതായിരുന്നു സൂപ്പര്‍ഫാസ്റ്റ് ഡ്രൈവറുടെ ഏറ്റവും വലിയ മോഹം .

14 comments:

Sidheek Thozhiyoor said...

കൊച്ചുവാക്കുകളില്‍ കുറിച്ചിട്ട കഥകൊല്ലാം ..അക്കരപ്പച്ച അത്ര തന്നെ .
ഇതിനു ശേഷം ഒരു ഫോട്ടോ പോസ്റ്റ്‌ ചെയ്തതായി ബ്ലോകുലകം അപ്പ്‌ ടു ടെറ്റില്‍ കാണുന്നു .
" അയ്യോ എന്റെ ബിസ്കറ്റ് "എന്ന ടൈറ്റിലില്‍ ..അതിവിടെ കാണാനില്ല!

വീകെ said...

ഞാനിപ്പോൾ അതിലെ കേറിയിട്ടാ വരുന്നേ സിദ്ദിക്കാ... അതവിടെയുണ്ട്...

കൊച്ചു വാക്കുകളിൽ കുറിച്ചിട്ടത് ഒരിക്കലും തൃപ്തിയാവാത്ത മനുഷ്യന്റെ ധ്വര...!

प्रिन्स|പ്രിന്‍സ് said...

മോഹങ്ങളാണല്ലോ മനുഷ്യനെ പ്രതീക്ഷകൾ നൽകി മുന്നോട്ടു നയിക്കുന്നത്. മനുഷ്യനെ പലപ്പോഴും നിരാശനാക്കുന്നതും മോഹങ്ങൾ തന്നെ. രണ്ടു വാക്യങ്ങളിൽ ഒരു വലിയ കഥ ഉൾക്കൊള്ളുന്നു.

പാവത്താൻ said...

ശരിയാണല്ലോ ബിസ്കറ്റ് കിട്ടുമെന്നു കരുതി വന്നതാ.. അതെവിറ്റെ?

Sidheek Thozhiyoor said...

ഇല്ല വീകെ, ഞാനിപ്പോഴും നോക്കി അങ്ങിനെയൊന്നു കാണാനില്ല
ഡിസംബര്‍ മൂന്നിന് മോഹം എന്നാ മിനിക്കഥ മാത്രേ പോസ്റ്റു ചെയ്തതായി കാണാനുള്ളൂ

അയ്യേ !!! said...

:) ഇതു കൊള്ളാം .

Manikandan said...

മനുഷ്യന്റെ ആഗ്രഹങ്ങൾ ഒരിക്കലും തീരാത്തവ തന്നെ.

Pheonix said...

ഓരോ മനുഷ്യനും ജീവിതത്തില്‍ പലതരത്തില്‍ പല മോഹങ്ങളില്‍ തളച്ചിടപ്പെട്ടിരിക്കുന്നു.

Noushad Thekkiniyath said...

valare lalithamaayi oru valiya sathyam paranjirikkunnu. !!!!

മനോജ് കെ.ഭാസ്കര്‍ said...

ഓരോരുത്തര്‍ക്കും ഓരോരോ മോഹങ്ങള്‍...
ഉണ്ണാത്തവന് ഉണ്ണാന്‍ മോഹം, ഉണ്ടവന് ഉറങ്ങാന്‍ മോഹം.

കുറിയ കഥയ്ക്ക് നെടിയ അഭിനന്ദനങ്ങള്‍.....

Unknown said...

nice story ..like it

Vellayani Vijayan/വെള്ളായണിവിജയന്‍ said...

മിനി കഥ കൊള്ളാം.ആശംസകള്‍....

Vellayani Vijayan/വെള്ളായണിവിജയന്‍ said...

മിനി കഥ കൊള്ളാം.ആശംസകള്‍....

ഇ.എ.സജിം തട്ടത്തുമല said...

ഈ ചേച്ചിയുടെ ഒരു കാര്യം! സമയക്കുറവുണ്ടെങ്കിൽ അതുപറഞ്ഞാൽ പോരേ! മിനിക്കഥയേക്കാളും ചെറിയ കഥയ്ക്ക് എന്ത് പേരിടും?

കഥ നന്നായിട്ടുണ്ട്. സ്വർണ്ണക്കൊട്ടാരത്തിന്റെ കാവൽക്കാരന് ചിലപ്പോൾ ഒരു ചെറ്റക്കുടിലുപോലുമുണ്ടാകില്ല.