Wednesday, November 9, 2011

രാഷ്ട്രീയ സംസ്കാരത്തിൽ വി. എസ്സ് ചെയ്ത പാതകം.


3 comments:

ലതി said...

.........വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും പ്രകാശ ഗോപുരങ്ങളാകേണ്ട രാഷ്ട്രീയ നേതാക്കളുടെ നാവിൽനിന്നും പുറപ്പെടേണ്ട പദങ്ങളല്ല ഇവ.നമ്മുടെ സാംസ്കാരിക പൈതൃകത്തിന് തീർത്തും അഭികാമ്യമല്ലാത്തതും ഉന്നതനായ ഒരു കമ്മ്യൂണിസ്റ്റുകാരൻ ചിന്തിക്കാൻപോലും പാടില്ലാത്ത വിധത്തിലുള്ളതുമായ സംസാര ശൈലി കേരള രാഷ്ടീയ ഭൂമികയിൽ തുറന്നു വിട്ടത് വി. എസ്. അച്ചുതാനന്ദനാണ്. ഇനി, കേരളം എത്ര പരിശ്രമിച്ചാലും സമീപ ഭാവിയിലെങ്ങും ഈ ദുർഭൂതത്തെ തിരിച്ചു കയറ്റി , കുടമടക്കാൻ അത്ര എളുപ്പമല്ല. അതുകൊണ്ടു വീസ്സേ - ചരിത്രം അങ്ങയെ കുറ്റക്കാരനെന്നു വിളിക്കും.

എം.എസ്.മോഹനന്‍ said...

സമ്പൂര്‍ണ്ണ സാക്ഷരത നേടിയ ഒരു ജനതയുടെ മുന്നില്‍ തുറന്നുകാട്ടേണ്ടുന്ന രീതിയില്‍ ഇവിടെ എന്തെങ്കിലും നടക്കുന്നുണ്ടോ?ഒരാള്‍ വഴിയരികില്‍നിന്നു മുള്ളുന്നതുകണ്ടാല്‍ അത് വിവാദമാക്കുന്ന മാധ്യമങ്ങള്‍, പണത്തോടുള്ള ആര്‍ത്തി മറച്ചുവൈക്കാന്‍ മടികാട്ടാത്ത കുശുമ്പും കുന്നായ്മയും നിറഞ്ഞ സാംസ്കാരീകലോകം,പാവപ്പെട്ടവനെ പറ്റിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ആള്‍/സാക്ഷാല്‍ ദൈവങ്ങള്‍, അറുപതാം വയസ്സിലും യുവകോമളനായി പതിനാറുകാരി പെണ്ണിന്റെ കാമുകനായി മരം ചുറ്റുന്ന ചവറുസിനിമകള്‍,സ്വന്തം മകളുടെ പ്രായത്തിലുള്ള പെമ്പിള്ളേരെ ബലാല്‍ക്കാരം ചെയ്യുകയും അത് മറച്ചുപിടിക്കാന്‍ അഴിമതിയിലൂടെ നേടിയ പണം ചിലവാക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതാക്കളുടെ വേഷം കെട്ടിയ ചന്ഡാളന്മാര്‍.ഇവരോടൊക്കെ ഏതുഭാഷയില്‍ സംസാരിക്കണമെന്നാണ് ലതിയും സംഘവും പറയുന്നത്?(ഓരോ ജനതക്കും അവരവര്‍ അര്‍ഹിക്കുന്ന നേതാക്കളെ ലഭിക്കും - പഴംചൊല്ല്)

വെള്ളരി പ്രാവ് said...

ഒത്തിരി സന്തോഷായിട്ടോ....അക്ഷരങ്ങളിലൂടെ ഒരു കൊടുങ്കാറ്റായി ആഞ്ഞടിക്കൂ.സത്യവും എണ്ണയും എന്നും മുകള്‍ പരപ്പില്‍ തന്നെ നിലനില്‍ക്കും.നേരിന്‍റെ തീവരമ്പിലൂടെ നേടിയെടുത്ത ഈ നേതൃപാടവം ഇനിയും ഈ സമൂഹത്തിനു വേണം.ഈ സമൂഹത്തിനറിയാം ആ മനസിന്‍റെ നന്മകള്‍.മാധ്യമങ്ങള്‍ക്കും രാഷ്ട്രീയ എതിര്‍ ചേരികള്‍ക്കും വ്യക്തിഹത്യ പതിവ് ശീലമാണ്.അതിന്റെ പിന്നില്‍ നിഗൂഡമായ ഒരു അജണ്ടയും അവര്‍ക്കുണ്ടാകും.തന്മൂലം ചവിട്ടി താഴ്ത്താന്‍ ശ്രെമിച്ചവര്‍ക്ക് മുന്‍പില്‍ ശക്തമായ കാല്‍വെപ്പോടെ മുന്നേറൂ...

"നാളെ"-അത് നിങ്ങളുടെതാണ് :)

മീഡിയക്കും,ജനങ്ങള്‍ക്കും ഓരോ ദിവസ വാര്‍ത്തകള്‍ക്ക്, അന്നത് കഴിഞ്ഞാല്‍ പിന്നെ തലേന്നത്തെ പത്രത്തിന്‍റെ പ്രസക്തിയെ ഉള്ളു.അവര്‍ പിന്നെ കാത്തിരിക്കുകയായി മറ്റൊരു വ്യക്തിയെ..മറ്റൊരു ഹത്യക്കായ്‌...