Tuesday, June 2, 2009

ഈ കാട്ടാന ഞങ്ങളെ ഓടിച്ചേ..............


കാനനം മോഹനം


"ഞാന്‍ പോയേക്കാം" മര്യാദക്കാരനായ അവന്‍ ആദ്യം തിരിഞ്ഞു നടക്കുന്നു.
“സമ്മതിക്കില്ല അല്ലേ...........” നോക്കൂ അവന്‍ തിരിഞ്ഞ് ഓടിവരുന്നത്!!!!

മൈസൂറിലേയ്ക്കുള്ള യാത്രയില്‍ ബന്ദിപൂര്‍ നാഷണല്‍ പാര്‍ക്ക് പ്രദേശത്ത് ഞങ്ങള്‍ക്ക് കാണാനായത് , മാന്‍ കൂട്ടങ്ങളെയും സിംഹവാലന്‍ കുരങ്ങുകളെയും മാത്രം। മടക്കയാത്രയില്‍ നിരാശപ്പെടേണ്ടി വരില്ല എന്ന് സുഭാഷ് ചേട്ടന്‍ ഞങ്ങളോട് പറഞ്ഞു। ബന്ധുവും കുടുംബസുഹൃത്തുമായ ഉണ്ണിച്ചേട്ടനുണ്ട്। അദ്ദേഹത്തിന്റെ ഇന്‍ഡിക്കാ കാറിലാണ് യാത്ര। ഞങ്ങളുടെ ഡ്രൈവര്‍ അനിയന്‍ എന്ന ചെല്ലപ്പേരുള്ള ജോസഫ് ആണ് സാരഥി । എന്റെ കസിന്റെ മകന്‍ വിഷ്ണു ഞങ്ങളോടൊപ്പമുണ്ട്.
“ അതാ ആന”
ഉണ്ണിച്ചേട്ടന്‍ പറഞ്ഞതും ,അനിയന്‍ കാര്‍ നിര്‍ത്തി.
“ഒറ്റയാനാണ്, ആരും ഇറങ്ങരുത്.”
സുഭാഷ് ചേട്ടന്റെ നിര്‍ദ്ദേശം.
റോഡരികില്‍ നിന്നിരുന്ന അവനെ ഞങ്ങളെല്ലാവരും കാറിലിരുന്നു വീക്ഷിച്ചു.
നിങ്ങള്‍ കണ്ടില്ലേ, ഞാനിനി പോകുവാ
എന്ന മട്ടില്‍ അവന്‍ തിരിഞ്ഞു നടക്കാന്‍ ഭാവിച്ചപ്പോള്‍ മുന്‍പിലിരുന്ന് ഉണ്ണിച്ചേട്ടന്‍ ഒരു പടമെടുത്തു. എനിയ്ക്ക് പിന്നിലിരുന്ന് എടുക്കാനാവാത്തതിനാല്‍ ഞാന്‍ അനിയന് ക്യാമറ കൈമാറി. അനിയന്‍ ആദ്യ പടമെടുത്തു. ഉടന്‍ ഉണ്ണിച്ചേട്ടന്റെ വക അടുത്ത പടം . “അനിയാ കാര്‍ മുന്നിലാക്കി നിര്‍ത്ത്” എന്ന് ചേട്ടന്‍ രണ്ടു വട്ടം പറഞ്ഞു.അനിയനാകട്ടെ, അടുത്ത പടമെടുക്കുന്നതിന്റെ ശ്രദ്ധയിലായിരുന്നു.
നാലാമത്തെ ഫ്ലാഷ്.......... തിരിഞ്ഞ് പോവാന്‍ ഭാവിച്ച ഒറ്റയാന്‍ അതാ ഞങ്ങളുടെ കാറിനെ ലക്ഷ്യമാക്കി നീങ്ങുന്നു। അനിയന്‍ ഞങ്ങളാരും പറയും മുന്‍പേ കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് റിവേഴ്സ് പോന്നു। അതാ അവന്‍ ഞങ്ങളുടെ നേരേ മുന്നോട്ട് । അനിയാ‍ നമ്മളിങ്ങനെ എത്രനേരംപിന്നോ‍ട്ട് പോകും । ഞാന്‍ ചോദിച്ചു।അടുത്ത നിമിഷം ഒരു ജീപ്പ് ഇതൊന്നുമറിയാതെ ചീറിപ്പാഞ്ഞ് ഞങ്ങളെ കടന്ന് മുന്നോട്ട്. അപ്പോള്‍ അവന്‍ ഒന്നു നിന്നു .പിന്നെ പതിയെ റോഡിന് കുറുകെ കടന്ന് ഞങ്ങളെ നോക്കി നിന്നു. അപ്പോഴും അനിയന്‍ കാര്‍ പിന്നോട്ട് പായിക്കുകയായിരുന്നു “അനിയാ, ഇനി മുന്നോട്ട്” ചേട്ടനും ഉണ്ണിച്ചേട്ടനും ഒരുമിച്ച് പറഞ്ഞു. ഒരു നിമിഷം പകച്ചു നിന്ന അനിയന്‍ പെട്ടെന്ന് കാര്‍ മുന്നോട്ടെടുത്തു.രക്ഷപ്പെട്ടെന്നു പറഞ്ഞാല്‍ മതി.അല്ലെങ്കില്‍ അവന്‍ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടിയേനേ.
ഈ യാത്രയില്‍ ഞങ്ങളോടൊപ്പമില്ലാതിരുന്ന മകന്‍ കണ്ണനെയാണ് ആദ്യം വിളിച്ചത്. കണ്ണനെ വിശ്വസിപ്പിക്കാന്‍ വളരെ പാടുപെട്ടു. ഈ വിവരം പങ്കിട്ടപ്പോള്‍ പലരും പറഞ്ഞു, ഫോട്ടോ ഫ്ലാഷ് ആണ് അവനെ പ്രകോപിപ്പിച്ചതെന്ന്. എന്തായാലും ആപത്തൊന്നുമുണ്ടാകാഞ്ഞതില്‍ ജഗദീശ്വരനു നന്ദി പറഞ്ഞ് ,പിന്നോട്ട് ഇത്ര വേഗത്തില്‍ കാറോടിച്ച ഞങ്ങളുടെ സാരഥിയെ അഭിനന്ദിച്ച് ഞങ്ങള്‍ യാത്രതുടര്‍ന്നു.

37 comments:

ലതി said...

ചെറായിയില്‍ നിന്നും വയനാട് വഴി മുത്തങ്ങ-ബന്ദിപ്പൂര്‍ വനങ്ങള്‍ പിന്നിട്ട് ഒരു മൈസൂര്‍ യാത്ര.
ആനയെക്കാണാന്‍ കൊതിച്ച ഞങ്ങള്‍ക്ക് ഒരു ഒറ്റയാന്‍ മറക്കാനാവാത്ത നിമിഷങ്ങളാണ് സമ്മാനിച്ചത്.

lakshmy said...

പേടിപ്പിച്ചു കളഞ്ഞല്ലോ

kaappilaan said...

ഒറ്റയാനെ ഓടിച്ച ലതി ചേച്ചി ബൂലോകത്തെ പുലികളെ ഓടിക്കുമോ :) ?
എന്തായാലും ഭാഗ്യം !!!!!!!!!

ശിവ said...

ഞാന്‍ മുമ്പ് പലപ്പോഴും അതു വഴി യാത്ര ചെയ്തിട്ടുണ്ടായിരുന്നു, ഹസ്സനില്‍ പോകുന്ന വഴി, അന്നൊക്കെ യാത്ര ബസ്സിലായതിനാല്‍ ഇവറ്റെയെയൊക്കെ കാണാന്‍ കഴിയുമെങ്കിലും ഇത്തരം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല....എന്തായാലും കുഴപ്പമൊന്നും പറ്റിയില്ലല്ലോ എന്നോര്‍ത്ത് സമാധാനിക്കുക...

ശ്രീ said...

ബന്ദിപ്പൂര്‍ വഴി യാത്ര ചെയ്യുമ്പോള്‍ ആനകള്‍ റോഡിലിറങ്ങി വരുന്നത് പതിവാണ് എന്നു തോന്നുന്നു. ഒരിയ്ക്കല്‍ ഞങ്ങള്‍ പോകും വഴി ഇതു പോലെ ഒരുത്തന്‍ റോഡിലിറങ്ങി കാണാന്‍ കഴിഞ്ഞിട്ടുണ്ട്.

അനില്‍@ബ്ലോഗ് said...

ആഹാ, കൊള്ളാം.
ആനയെക്കാണാനായി വീളുപ്പിനും വൈകിട്ട് സന്ദ്യമയങ്ങുമ്പോഴും പോയിട്ടുണ്ട് ആ വഴിയില്‍കൂടി. പക്ഷെ ഒരുത്തനും ഇതു വരെ പിന്നാന്നാലെ വന്നില്ല കേട്ടോ.
:)
ഫ്ലാഷ് പോലത്തെ പെട്ടന്നുള്ള പ്രകോപനങ്ങള്‍ അവനെ ദേഷ്യം പിടിപ്പിച്ചുകാണും. ഏതായാലും കുഴപ്പമൊന്നും പറ്റിയില്ലല്ലോ, ഭാഗ്യം.

അരുണ്‍ കായംകുളം said...

എന്‍റമ്മോ!!

vahab said...

സൂക്ഷിക്കണേ..... ഇനിയും ബ്ലോഗ്‌ മീറ്റിങ്ങിനൊക്കെ പങ്കെടുക്കാനുള്ളതല്ലേ....?!!!

Typist | എഴുത്തുകാരി said...

ശരിക്കൊന്നു പേടിച്ചു ഇല്ലേ? ഭാഗ്യം ഒന്നും സംഭവിച്ചില്ലല്ലോ.

വരവൂരാൻ said...

ഈ വേക്കേഷനു തേക്കടിയിൽ പോയപ്പോൾ ഇങ്ങിനെ ഒരു മോഹം എനിക്കു മുണ്ടായിരുന്നു ആനയെ കാണുക പക്ഷെ ഒരു പോത്തിനെ പോലും കണ്ടില്ലാ എന്തായാലും ഇവിടെ കണ്ടല്ലോ

കണ്ണനുണ്ണി said...

ഇത് പോലെ കാട്ടനകൂട്ടതിനു മുന്നില്‍ ജീവന്‍ കയ്യില്‍ പിടിച്ചു നിന്ന അനുഭവം എനിക്കും ഇന്ടയിട്ടുണ്ട് ചേച്ചി.. എപോഴെന്കിലും എഴുതാം

മേരിക്കുട്ടി(Marykutty) said...

ചെറായിയില്‍ നിന്ന് വയനാട്‌ വരെ!
എനിക്ക് ഒത്തിരി ഇഷ്ടമാണ് ബന്ദിപൂറില് കൂടെയുള്ള യാത്ര..

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ആ പോക്ക് ഞാൻ മനസ്സിൽ കാണുന്നു.
കുഴപ്പങ്ങൾ ഒന്നും ഉണ്ടായില്ലല്ലോ..ഭാഗ്യം !

Ashly A K said...

ആനയ്കു പൊലിറ്റിക്സ് ഉടായിരിക്കും !!!!

ഹരീഷ് തൊടുപുഴ said...

കുഴപ്പങ്ങളൊന്നുമില്ലാതെ രക്ഷപെട്ടല്ലോ... ഭാഗ്യം!!

ദൈവത്തിനു നന്ദി..

VINAYA N.A said...

NALLA PHOTOS

നാട്ടുകാരന്‍ said...

ഫ്ലാഷ്‌ ആനയെ മാത്രമല്ല പലരെയും പ്രകോപിപ്പിക്കും. എല്ലാവരും ആനയെപ്പോലെ ക്ഷമാശീലം കാട്ടണമെന്നുമില്ല. ജസ്റ്റ്‌ ഡിസംബര്‍ ദാറ്റ്‌ !.
ഇടുക്കിക്കാര്‍ക്ക് ആന അത്ര പുതുമയൊന്നുമല്ല അതുകൊണ്ടാണിങ്ങനെ.

കാന്താരിക്കുട്ടി said...

അപ്പോൾ ആനയെ മുഖാമുഖം കാണാൻ പറ്റി അല്ലേ.അപാരധൈര്യശാലിയാ !

ശ്രീഇടമൺ said...

കൊള്ളാലോ...!!!
വളരെ നല്ല ചിത്രങ്ങള്‍...
:)
ഒറ്റയാന്‍ സമ്മാനിച്ച മറക്കാനാവാത്ത നിമിഷങ്ങള്‍ ഞങ്ങള്‍ക്ക് സമ്മാനിച്ചതിന് നന്ദി...

hAnLLaLaTh said...

എന്തായാലും ഒരു ബ്ലോഗര്‍ വണ്ടിയിലുണ്ടെന്ന് അറിഞ്ഞു കാണില്ല..അതാ..
ഇനി നാട്ടില്‍ പോകുമ്പൊള്‍ ഞാന്‍ പറഞ്ഞോളാം...കാട്ടാനയോട് ..:)

വാഴക്കോടന്‍ ‍// vazhakodan said...

ആനകള്‍ക്ക് ബുദ്ധിയുണ്ട് എന്ന്‌ പറയുന്നത് വെറുതെയല്ല ചേച്ചീ. അല്ലെങ്കില്‍ അവന്റെ പടവും ഈ വിവരണവും ബ്ലോഗില്‍ വരില്ലാ എന്നവനറിയാം കൊച്ചു കള്ളന്‍! ഞങ്ങള്‍ ആ വഴി രണ്ടു തവണയും രാത്രിയാണ് കടന്നു പോയത്, അപ്പോഴും ആനക്കൂട്ടങ്ങളെ കണ്ടിട്ടുണ്ട്. വിവരണം ഇഷ്ടമായി!

ബിനോയ്//Binoy said...

പ്യാടിപ്പിക്കല്ലേ... :))))

വെള്ളത്തൂവൽ said...

ആനയെ പറ്റിച്ചെ!!!!!...
സർദാർ ചെയ്തപോലെ ലെഫ്റ്റ് ഇൻഡിക്കേറ്റർ ഇട്ട് റൈറ്റിലേയ്ക്ക് പോയാൽ പോരാരുന്നോ
:)

വേണു venu said...

ithu rasicchu.:)

നിരക്ഷരന്‍ said...

ഇതെപ്പോ ?

ഈയിടെ ഒരു വീഡിയോ പ്രചരിക്കുന്നുണ്ടായിരുന്നു. നിര്‍ത്തിയിട്ടിരിക്കുന്ന ഒരു ജീപ്പിനുനേരേ അലറി വിളിച്ചുകൊണ്ട് പാഞ്ഞുചെല്ലുന്ന ഒരു ഒറ്റയാനായിരുന്നു അതില്‍ . അവന്‍ ജീപ്പിനടുത്തെത്തിയതും ഡ്രൈവര്‍ ലൈറ്റ് ഓണ്‍ ചെയ്യുന്നു, പിന്നെ നിര്‍ത്താതെ ഹോണ്‍ അടിക്കുന്നു. പെട്ടെന്ന് ഒറ്റയാന്‍ തിരിഞ്ഞോടുന്നു. ഇങ്ങനെയൊക്കെ ചെയ്യണമെങ്കിലും ജീപ്പ് പുറകോട്ട് ഓടിക്കണമെങ്കിലുമൊക്കെ നല്ല മനോധൈര്യം വേണം.

ഞാനാണ് ഡ്രൈവര്‍ സീറ്റിലെങ്കില്‍ സ്വയം ഒന്ന് ‘നനയു’മെന്നല്ലാതെ വേറെ ഒന്നും ചിലപ്പോള്‍ നടന്നില്ലെന്ന് വരും :) :) പലപ്രാവശ്യം ആനയുടെ മുന്നില്‍ ചെന്ന് ചാടിയിട്ടും ഇങ്ങനൊക്കെ നിവര്‍ന്ന് നടക്കുന്നത് ജാതകത്തില്‍ ‘80 വയസ്സിന് ശേഷം ചിന്ത്യം‘ എന്ന് എഴുതിയിരിക്കുന്നതുകൊണ്ടാകാം :) :)

അനൂപ്‌ കോതനല്ലൂര്‍ said...

ലതി ചേച്ചിയെ കണ്ട് ആന പേടിച്ചിട്ടുണ്ടാകും

ബഷീര്‍ വെള്ളറക്കാട്‌ / pb said...

അനൂ‍പ് കോതനെല്ലൂർ പറഞ്ഞതിൽ വല്ല വാസ്തവവുമുണ്ടോ :)

ഹരിശ്രീ said...

ഭാഗ്യം ഒന്നും സംഭവിച്ചില്ലല്ലോ.

ദൈവത്തിനു നന്ദി...

:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇങ്ങനേം കരയരുത്..ദാണ്ടേ ഇവിടെ പോയൊന്നു നോക്കിയാട്ടെ .. എന്നിട്ടു പറ ആ കണ്ടതു കാട്ടാനയാണോ കുഴിയാനയാണോന്ന്...

ഓടോ: ചുമ്മാ പറഞ്ഞതാട്ടോ... ആ വഴിയ്ക്ക് ചാത്തനും പോവേണ്ടി വരും...

ഗീത് said...

ഉപദ്രവിക്കാനൊന്നുമല്ല ആന അടുത്തോട്ടുവന്നത്. പ്രശസ്തയായ ബ്ലോഗര്‍ ലതിയെ ഒന്നടുത്തുവന്നു കാണാനാ അവന്‍ വന്നത്.

Bindhu Unny said...

അപകടമൊന്നും സംഭവിച്ചില്ലല്ലോ :-)

സന്തോഷ്‌ പല്ലശ്ശന said...

Ho....god...!!!!

കുമാരന്‍ | kumaran said...

നല്ല പോസ്റ്റ്.

jayanEvoor said...

‘ആനപ്പക‘ എന്നൊന്നു കൂടിയുണ്ട്, സൂക്ഷിച്ചോ!

അവന്‍ ആ നമ്പര്‍ പ്ലേയ്റ്റൊക്കെ നോക്കി വച്ചിട്ടുണ്ടാവും!

നിങ്ങടെയൊക്കെ മുഖം സ്കാന്‍ ചെയ്തും സൂക്ഷിച്ചിരിക്കും!

ഇനി ആ വഴി യാത്ര വേണ്ടാട്ടോ!!

(വെറുതെയൊന്നു പേടിപ്പിച്ചതാ!)

MANIKANDAN [ മണികണ്ഠന്‍‌ ] said...

ഇങ്ങനെ ഒരവസ്ഥയിൽ ചെന്നു പെടുന്നതിനെക്കുറിച്ച് ചിന്തിക്കാൻ തന്നെ വയ്യ. അതാവും ഈയിടെ ഈ ഹൈവേ അടയ്ക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കാൻ കാരണം. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ.

shine അഥവാ കുട്ടേട്ടൻ said...

ഇവിടെ ആദ്യമായിട്ടാണു. പക്ഷെ നമ്മൾ മുൻപു കണ്ടിട്ടുണ്ട്‌. കഴിഞ്ഞ ഗുരുപൂജ സമയത്തു ഊട്ടി ഗുരുകുലതിൽ വന്നപ്പോൾ നമ്മൾ പരിചയപ്പെട്ടിരുന്നു. അന്നൊരു ജയിംസ്‌ സർ എന്റെ കൂടെ ഉണ്ടായിരുന്നു..

ലതി said...

shine അഥവാ കുട്ടേട്ടൻ,
ഇവിടെ എത്തിയതിനു നന്ദി. ഗുരുകുലത്തിൽ നമ്മൾ കണ്ടത് ഓർമ്മയുണ്ട്. ഒത്തിരി സന്തോഷം.