Wednesday, May 13, 2009

മുരിങ്ങ പൂത്തപ്പോള്‍..............


ഹായ്......... അങ്ങനെയെന്റെ മുരിങ്ങ പൂത്തു.....



ധാരാളം പൂക്കളും, ഞറുങ്ങണ പിറുങ്ങണ തൂങ്ങിക്കിടക്കുന്ന കായ്കളും!



കാറ്റത്ത് എന്ത് പൂക്കളാ കൊഴിയുന്നത്!!!!


ദാ ഒരു ചെറിയ കുട്ട നിറയെ മുരിങ്ങപ്പൂക്കള്‍!



ഒരു മുറി തേങ്ങ ചുരണ്ടിയത്,5പച്ചമുളക്,4ചെറിയ ഉള്ളി, 3ചുള വെളുത്തുള്ളി, കറിവേപ്പില, ലേശം ഉപ്പ്, ജീരകം, മഞ്ഞള്‍പ്പൊടി ഇവ നന്നാ‍യി ചതയ്ക്കുക.



ചീനച്ചട്ടി ചൂടായാല്‍ അല്പം വെളിച്ചെണ്ണയൊഴിച്ച് കടുക് വറുത്ത ശേഷം അരപ്പിട്ട് ഇളക്കുക വൃത്തിയായി കഴുകി വാരി വെള്ളം വാലാന്‍ വെച്ച മുരിങ്ങപ്പൂക്കള്‍ ഇതിലിട്ട് ഇളക്കുക പൂവ് വെന്താലുടന്‍ തീയണയ്ക്കുക തോരന്‍ റെഡി മുട്ട കഴിക്കുന്നവര്‍ക്ക് ഇതിലേയ്ക്ക് രണ്ട് മുട്ട അടിച്ചതും കൂടി ചേര്‍ത്ത് ഇളക്കി തോരനാക്കിയാല്‍ ഇഷ്ടമാവും.


26 comments:

Lathika subhash said...

“മുരിങ്ങപ്പൂ തോരനോ? ആര്‍ക്കു വേണം? ”എന്നു ചോദിയ്ക്കല്ലേ... പ്ലീസ്.............

കണ്ണനുണ്ണി said...

ശ്ശൊ... കൊതി വരുന്നു.... കൊതിപ്പിക്കാതെ പോയെ ചേച്ചി... :(
അല്ലെ തന്നെ നാട് മിസ്സ്‌ ആയെന്റെ വിഷമത്തില്‍ ഇരിക്ക്യ.. അപോ ദെ മുരിങ്ങയില കറി

അരുണ്‍ കരിമുട്ടം said...

മന്ദാകിനി പൂത്തപ്പോള്‍ എന്നൊരു പോസ്റ്റിട്ട് ചിന്ത ഒന്ന് റീഫ്രഷ് ചെയ്തപ്പോള്‍ ദാ കിടക്കുന്നു,
മുരിങ്ങ പൂത്തപ്പോള്‍???
എന്തായാലും സംഗതി കലക്കി

ചാണക്യന്‍ said...

:)

പകല്‍കിനാവന്‍ | daYdreaMer said...

പ്ലീസ്.............പ്ലീസ്.............
:):)

നിരക്ഷരൻ said...

ഞാന്‍ കഴീച്ചിട്ടുണ്ട് പലപ്രാവശ്യം.നല്ല തോരനാ.

പാവപ്പെട്ടവൻ said...

ചോദിയ്ക്കല്ലേ... പ്ലീസ്.............അതങ്ങ് പള്ളി പോയി പറഞ്ഞാമതി.. ചോദിക്കും ഇഷ്ടമുണ്ടങ്കില്‍ തരികാ..?

കാപ്പിലാന്‍ said...

ഞാനും കഴിച്ചിട്ടുണ്ട് .നല്ല ടേസ്റ്റ് ആണ് .

ramanika said...

കൊതിപ്പിക്കാതെ................

ബിന്ദു കെ പി said...

ഹും.. എന്റെ മുരിങ്ങയും പൂക്കും...

ബഷീർ said...

അതെ ആര്‍ക്കു വേണം ? (കിട്ടാന്‍ വല്ല വഴിയുമുണ്ടോന്ന് നോക്കട്ടെ :(

the man to walk with said...

:)

siva // ശിവ said...

നന്ദി.....ഇനി ഈ പാചകം ഒന്ന് പരീക്ഷിക്കണം....

ബൈജു (Baiju) said...

ithu njanum kazhichittunt..nalla ruchiyaN...ormmippichthinu nandi....

കല്യാണിക്കുട്ടി said...

മുരിങ്ങപ്പൂ തോരന്‍ എനിക്ക് ഭയങ്കര ഇഷ്ടാ.....

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കഴിച്ചിട്ടുണ്ട് ഒത്തിരി. ഇപ്പൊ കുറെ ആയി ഇത് കണ്ടിട്ട് തന്നെ

കൊതിപ്പിച്ചല്ലോ :)

ഹരീഷ് തൊടുപുഴ said...

അപ്പോള്‍ പറഞ്ഞതു പോലെ; എനിക്കുള്ള പാഴ്സല്‍...

വീകെ said...

ഞാനും കഴിച്ചിട്ടുണ്ട് പണ്ട്...
നല്ല സ്വാദുള്ള തോരനാ....
ഇപ്പോൾ ഇതു കിട്ടാൻ ഒരു വഴിയുമില്ല...
എല്ലാം വെട്ടി നശിപ്പിച്ചില്ലെ...

smitha adharsh said...

ഇങ്ങനെ കൊതിപ്പിക്കെണ്ടിയിരുന്നില്ല...

ഹന്‍ല്ലലത്ത് Hanllalath said...

മുരിങ്ങപ്പൂ ഇത് വരെ ഞാന്‍ കണ്ടിട്ടില്ലാ...ഭംഗി നോക്കുമ്പോഴാ കണ്ടത് അതും എടുത്തു ചട്ടീലാക്കി...
എനിക്ക് വയ്യാ...!! :)

കിഷോർ‍:Kishor said...

പോസ്റ്റ് ഇഷ്ടപ്പെട്ടു.

മുരിങ്ങ പൂ കൊണ്ട് കറിയും ഉണ്ടാക്കാം.

വാഴക്കോടന്‍ ‍// vazhakodan said...

എന്റെ മുരിങ്ങയും പൂക്കും...
:)

നരിക്കുന്നൻ said...

കണ്ണിന് കുളിർമ്മയേകി മനോഹരമായ ചിത്രങ്ങൾ.. മുരിങ്ങാപൂകൊണ്ട് പുതിയൊരു വിഭവവും... ഇങ്ങനെ പൂക്കുന്നതെന്തും തോരൻ വെക്കുമെങ്കിൽ എന്റെ പ്രണയവും തോരൻ വെച്ച് കഴിക്കുമോ...?

ഞാനോടി.

വികടശിരോമണി said...

എനിക്കിഷ്ടോല്ല...
(അങ്ങനെ പറയുകയല്ലാതെ വേറെ വഴിയില്ലല്ലോ:)

പിരിക്കുട്ടി said...

ENIKKISHTAMAA...
IPPOL MURIINGA MARAM ILLA
PINNENGANE THORAN UNDAAKKUM

റോസാപ്പൂക്കള്‍ said...

ഗ്രേറ്റ് തോരന്‍...വല്ലതെ കൊതിപ്പിച്ചു