Thursday, November 27, 2008

ഭീകരാക്രമണം മുംബൈ ഇന്നലെ ഉറങ്ങിയില്ല... നാം നിസ്സഹായര്‍.. എങ്കിലും പ്രതികരിക്കൂ..

മുംബൈയില്‍ ഇന്നലെ രാത്രി പത്തു മണിക്ക് തുടങ്ങിയ ഭീകരാക്രമണം ഇപ്പോഴും ഭീതി സൃഷ്ടിച്ചുകൊണ്ടേയിരിയ്ക്കുന്നു. ഛത്രപതി ശിവജി റെയില്‍വേ സ്റ്റേഷനില്‍, ഒബ്രോയ്, താജ് , ട്രൈഡന്റ്, മരിയറ്റ് ഹോട്ടലുകളിലടക്കം വെടിവയ്പിലും സ്പോടനങ്ങളിലുമായി എണ്‍പത് പേര്‍ക്ക് ജീവഹാനി സംഭവിച്ചതായും നൂറു കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. എ.ടി.എസ് തലവന്‍ ഹേമന്ത് കര്‍ക്കാരെ, ഡി.ഐ.ജി. അശോക് കാന്ത്, ഏറ്റുമുട്ടല്‍ വിദഗ്ദ്ധന്‍ വിജയ് സലാത്കര്‍ അടക്കം അവസാന ശ്വാസം വരെ ഭീകരതയ്ക്കെതിരെ പോരാടിയ സുരക്ഷാ ഉദ്യോഗസ്ഥന്മാരെയും നമ്മുടെ രാജ്യത്തിനു നഷ്ടമായി. എന്‍.എന്‍. കൃഷ്ണദാസ് എം.പിയടക്കം നാലഞ്ച് ജനപ്രതിനിധികളും നിരവധി വിദേശികളും മറ്റുള്ളവരും താജ് ഹോട്ടലില്‍ കുടുങ്ങിയതും ഭീകരര്‍ നിരവധിപേരെ ബന്ദികളാക്കിയതും മണിക്കൂറുകളോളം ആശങ്ക പടര്‍ത്തി. താജ് ഹോട്ടലില്‍ തീ പടരുന്നത് ദൃശ്യമാധ്യമങ്ങളില്‍ കണ്ട് പ്രാര്‍ത്ഥനയോടെ വീര്‍പ്പടക്കിയിരുന്ന നമ്മള്‍ നിസ്സഹായരാണ്. രാജ്യം നേരിടുന്ന ഏറ്റവും വലിയ ഈ പ്രശ്നത്തിന് പരിഹാരമുണ്ടാകട്ടെ എന്നു പ്രാര്‍ത്ഥിക്കാം. പത്തിടങ്ങളില്‍ ആക്രമണം ഉണ്ടായി എന്ന് അറിയുന്നു. നമ്മളുറങ്ങുമ്പോള്‍, ഒന്നു കണ്ണടയ്ക്കാനാവാതെ ഒത്തിരിയാളുകള്‍..... സുരക്ഷാ പ്രവര്‍ത്തകര്‍, മാധ്യമ പ്രതിനിധികള്‍ അങ്ങനെ എത്രയോ പേര്‍.... ഈശ്വരാ.....................

22 comments:

Lathika subhash said...

ഇനിയും ഇങ്ങനെയൊന്നും കേള്‍ക്കാന്‍
ഇടയാകാതിരിക്കട്ടെ.

കുഞ്ഞിക്കിളി said...

ഞെട്ടലോടെ ആണ് ന്യൂസ് വായിച്ചത്.. നിരപരാധികള്‍ ബലിയാടുകള്‍ ആയ്.. നമ്മുടെ രാജ്യത്തെ പ്രധാന നഗരം ഭീകരുടെ കൈവശം ആയ പ്രതീതി.. ഇതിപ്പോ നിത്യ സംഭവം ആയ മാറിയിരിക്കുന്നു..
At least the defense department should be more agile and should be agile and alert.. every citizen should safeguard the security of the nation.. I think we have lost the spirit as an INDIAN.

Calvin H said...

its really painfull...
:(

ജിജ സുബ്രഹ്മണ്യൻ said...

ഇന്നലെ വാര്‍ത്ത കണ്ടതിന്റെ ഞെട്ടല്‍ ഇപ്പോളും മാറിയിട്ടില്ല.നമുക്ക് പ്രാര്‍ഥിക്കാം.അല്ലാതെന്തു ചെയ്യാന്‍.

പാമരന്‍ said...

നമ്മളുറങ്ങുമ്പോള്‍, ഒന്നു കണ്ണടയ്ക്കാനാവാതെ ഒത്തിരിയാളുകള്‍.....

കാപ്പിലാന്‍ said...

കണ്ണടയും വരെ കണ്ണടക്കാതെ കാത്ത് നിന്നവരും പോയി മറഞ്ഞു

amantowalkwith@gmail.com said...

നാം കണണടയ്ക്കുന്നുണ്ടോ..?
കാണേണ്ട പലതും കാണാതെ ..

mayilppeeli said...

ലതിച്ചേച്ചീ, ഹൃദയഭേദകമായ ഒരുവാര്‍ത്തയാണിത്‌ ഇങ്ങനെയുള്ള ആക്രമണങ്ങളിലെപ്പോഴും മരിയ്ക്കുന്നത്‌ നിരപരാധികള്‍.....കൊല്ലുന്നവനും കൊല്ലിയ്ക്കുന്നവനും ഇതുകൊണ്ടു കിട്ടുന്ന നേട്ടമെന്താണ്‌......

അരുണ്‍ കരിമുട്ടം said...

കഷ്ടം മനുഷ്യരുടെ പോക്ക് ഇത് എങ്ങോട്ടാ?
അപലനീയം തന്നെ

മാംഗ്‌ said...

ഭീകതയ്ക്കെതിരെ ശക്തമായ നടപടികെളെടുക്കൻ വിമുഖതകാണിക്കുന്ന ഇൻഡ്യാ ഗവർമെണ്ടിനുള്ള ചൂടുള്ളമറുപടിയാണിതു വളരെ വേദനയോടെ ആണു രാജ്യാന്തര മലയാളിസമൂഹം ഈ വാർത്ത വായിച്ചതെന്നെനിക്കു തോന്നുന്നു വൃത്തികെട്ട വോട്ടുബാങ്ക്‌ രാഷ്ട്രീയ ത്തിന്റെ കപടജനാധിപത്യത്തിന്റെ സമ്പൂർണ്ണ പരാജയമാണു ഇന്നലെ മുംബൈലെ നിരത്തുകളിൽ കണ്ടതു. കഴിഞ്ഞ കുറെ ദിവസങ്ങളായി എന്റെ നാടിനെ കുറിച്ചു നല്ലതൊന്നും കേൾക്കുന്നില്ല.ഭീകരതയുടെകരിനിഴൽ കേരളത്തിലും,ദൈവത്തിന്റെ ഇടനിലക്കാർ കുറുബാനകളുടെ മൊത്തക്കാച്ചവടക്കാർ കൊലപാതകകേസിലെ പ്രതികൾ,ഇപ്പൊ ദാ ഇൻഡ്യയുടെ എക്കണോമിക്കൽ കാപ്പിറ്റൽ എന്നു വിശേഷിപ്പിക്കാവുന്ന മുംബൈ ൽ ഭീകരരുടെ പരസ്യമായ അഴിഞ്ഞാട്ടം. പ്രാർത്ഥ്നകളും പ്രതികരണങ്ങളുമല്ല പ്രവൃത്തികളാണു ഇനി വേണ്ടതു ഭീകരതയുടെ അവസാന വേരും പറിച്ചെടുക്കുന്ന പ്രവർത്തനങ്ങൾ.

കുഞ്ഞന്‍ said...

ലതിയേച്ചി..

ജീവന്‍ നഷ്ടപ്പെട്ട(തീവ്രവാദികള്‍ ഒഴിച്ച്)എല്ലാവരും ദൈവ സന്നിധിയിലെത്തിച്ചേരട്ടെ..

തീവ്രവാദികള്‍ തുലയട്ടെ..!
തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയക്കാരെയും സംഘടനകളെയും ഒരിക്കല്‍ ജനങ്ങള്‍ തീവച്ച് കൊല്ലും കൊല്ലണം

smitha adharsh said...

ഇന്നലെ ടി.വി.ന്യൂസില്‍ കണ്ടിരുന്നു.വിശ്വസിക്കാന്‍ തന്നെ പ്രയാസപ്പെട്ടു.
എന്ത് ചെയ്യാം നമ്മുടെ നാടിന്റെ ഒരു പോക്ക്!

തോന്ന്യാസി said...

ലതിച്ചേച്ചി...

ഇവിടെ ഒരു കമന്റിട്ടാല്‍ തീര്‍ച്ചയായും അത് ഭാരത സര്‍ക്കാരിനെതിരെയായിരിയ്ക്കും, വാക്കുകള്‍ പരുഷവും. അതൊഴിവാക്കാന്‍ കുഞ്ഞേട്ടന്റെ പ്രാര്‍ത്ഥന ഏറ്റു ചൊല്ലുന്നു.......

ശ്രീ said...

എവിടെയും ഭീകരാക്രമണങ്ങള്‍ തന്നെ. കഷ്ടം
:(

murmur........,,,,, said...

painfull experience of an Indian

Ranjith chemmad / ചെമ്മാടൻ said...

"നമ്മുടെ അഖണ്ഡതയ്ക്ക് വിള്ളലേല്പ്പിക്കാന്‍
അസ്വസ്ഥ വിഭ്രാന്തികളുടെ വൃഥാ ശ്രമം....
അസ്ഥിവാരത്തിന്റെ ഒരു മണ്‍തരിയിളക്കാന്‍
പോലുമീ അവിഹിത ഉച്ചാടനക്രിയകള്‍ക്കാവില്ല..
പക്ഷേ, അശാന്തമാക്കുന്നു, നമ്മുടെ മനവും തനുവും...
മുന്‍പേ പറന്ന പക്ഷികള്‍ക്ക് ആദരാഞ്ജലികള്‍..."

അനില്‍@ബ്ലോഗ് // anil said...

നിര്‍വികാരതയാണിപ്പോള്‍.

siva // ശിവ said...

ഇതൊക്കെ അറിയുമ്പോള്‍ വിഷമം ഉണ്ട്....സംരക്ഷിക്കേണ്ടവര്‍ തന്നെ കണ്ണടയ്ക്കുമ്പോള്‍ ഇതൊക്കെ സ്വാഭാവികം....

ശ്രീനാഥ്‌ | അഹം said...

ഭഗവത്‌ ഗീതയില്‍ പറയുന്നുണ്ട്‌, കലികാലത്തില്‍ ഭാരതം അന്യ ദേശങ്ങളാല്‍ ആക്രമിക്കപ്പെടും, മനുഷ്യര്‍ ദൈവത്തെ നിന്ദിച്ച്‌ പറയും, മനുഷ്യന്‍ മനുഷ്യനെ ഭക്ഷിക്കും...

എന്ന് വെച്ച്‌ കലികാലത്തില്‍ കഴിയുന്ന നമ്മളെപ്പോലുള്ളവര്‍ക്ക്‌ അതും പറഞ്ഞ്‌ ഇരിക്കാന്‍ പറ്റുാ... ഇന്ന് മുംബൈ ആണെങ്കില്‍ നാളെ ഞാനോ, ഞാനറിയുന്ന ആരെങ്കിലുമോ ഇരിക്കുന്ന കസേരയുടെ അടിയിലാവും പൊട്ടുന്നത്‌. അവനവന്ന് അനുഭവം വരും വരെ എല്ലാവര്‍ക്കും കണ്ട്‌ രസിക്കാന്‍ ചൂടുള്ള വാര്‍ത്ത. അധവാ ചോരയെങ്ങാനും തിളച്ചു പോയാല്‍ റണ്ട്‌ ദയലോഗ്‌, വൃത്തികെട്ട ഗവണ്‍മന്റ്‌..പിശാചുക്കളായ തിവ്രാവാദികളെ..

ഇവമ്മരെയൊക്കെ പീഡിപ്പിച്ചു കൊല്ലണം. ദാറ്റ്‌സ്‌ ആള്‍...

വീരനായി ചവേറുകള്‍ക്ക്‌ മിന്നിലേക്കെടുത്ത്‌ ചാടി, നമുക്കോരോരുത്തര്‍ക്കും വേണ്ടി മരണം വര്‍ച്ചവര്‍ക്ക്‌ ഒരു സാധാരണക്കാരന്റെ സല്യൂട്ട്‌!

Unknown said...

ഇതൊന്നും കണ്ടിട്ടും നമ്മൾ പഠിക്കുന്നില്ലാല്ലോ ചേച്ചി താ കഷ്ടം

ബഷീർ said...

രാജ്യസുരക്ഷയില്‍ വന്ന വലിയ പാളിച്ചയും രാജ്യത്തിനകത്തു നിന്നുള്ള സഹായവും അന്വേഷണവിധേയമാക്കി യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ നമ്മുടെ ഭരണാധികാരികള്‍ക്ക്‌ കഴിയട്ടെ.

ധീര ജവാന്മാര്‍ക്ക്‌ ആദരാജ്ഞലികള്‍ !

Lathika subhash said...

ഇവിടെ വന്ന എല്ലാവര്‍ക്കും നന്ദി.
കൈരളിയ്ക്ക് നോവ് പകര്‍ന്ന് , അഭിമാനഭാജനമായി,
നമ്മുടെയൊക്കെ
മനസ്സുകളില്‍ കുടിയേറിയ
സന്ദീപ് ഉണ്ണിക്കൃഷ്ണനടക്കമുള്ള 195 പേര്‍ക്കും
ഒരിക്കല്‍ക്കൂടി പ്രണാമം.