Saturday, November 8, 2008

ഈ വിവാഹ സമ്മാനം സ്വീകരിച്ചാലും....രാവിലെ ഒന്നു നടക്കാനിറങ്ങിയാല്‍ കേള്‍ക്കാം,
നിങ്ങളുടെ ചുറ്റും ഓരോരോ മുനക്കം
.റോസാ ചോദിക്കും. “അല്ല,ആരാ ആ പോകുന്നത്?”
നാം തിരിഞ്ഞു നോക്കുമ്പോള്‍ റോസാപ്പൂവാണ്.
“ഓ, നീ ഇവിടെയാണോ?
സുഖമാണോ?” അപ്പോള്‍ ഒരു പുല്‍ക്കൊടിയുടെ ശബ്ദം.
“ഞാനും ഇവിടെയുണ്ട്. കേട്ടോ” ഒരു ഒച്ചിന്റെ വേവലാതി.
“എന്നെ ചവിട്ടാതെ നോക്കണം. എനിയ്ക്ക് ഓടാനൊന്നും വയ്യ.”
നിങ്ങള്‍ എങ്ങോട്ടു തിരിഞ്ഞാലും കാണുന്നത് ജീവിതമാണ്.
എവിടെയുമുണ്ട്, സൌന്ദര്യത്തിന്റെ നാനാമുഖങ്ങള്‍.
നിങ്ങളെ സ്വീകരിക്കാന്‍ മുകളില്‍നിന്നുള്ള കതിരൊളി.
അനാദികാലം മുതല്‍ കടലില്‍ നിന്നു വീശുന്ന മന്ദസമീരന്റെ സംഗീതം,
നിങ്ങള്‍ക്കു വേണ്ടി പാട്ടു പാടുന്ന വാനമ്പാടികള്‍.
എവിടെയും സൌന്ദര്യം തന്നെ.
സന്തോഷം തന്നെ.
അല്‍ഭുതം തന്നെ.
ഇങ്ങനെ സന്തോഷം നിറഞ്ഞ ഒരു തീര്‍
ത്ഥാടനമാണ് ജീവിതം.
നിങ്ങള്‍ അതിന്റെ വഴിക്ക് എപ്പോഴും മുന്നേറിക്കൊണ്ടിരിക്കുകയാണ്.
ഇതൊക്കെ നിങ്ങളുടെ ജീവിത സഖാവുമായി നിങ്ങള്‍ക്കു പങ്കിടാം.
ഈ പങ്കിടലില്‍ നിങ്ങള്‍ കണ്ടെത്തുന്നത് ആത്മ സത്തയെത്തന്നെയാണ്.
നിങ്ങളെ സ്വാഗതം ചെയ്യുന്ന
കൂട്ടുകാരിലും പൂക്കളിലും
കിളികളിലും മന്ദസമീരനിലും മഞ്ഞിന്‍ കണത്തിലും
അവയിലെല്ലാം നിഴലിക്കുന്ന കണ്ണുനീര്‍ത്തുള്ളിയില്‍പ്പോലും
നിങ്ങള്‍ കണ്ടെത്തുന്നത് ആത്മസത്തയെത്തന്നെയാണ്.
ഈ കണ്ടെത്തലാണ് ജീവിതത്തിന്റെ പ്രതീക്ഷ.
ഈ ജീവിത പ്രതീക്ഷ നിങ്ങളെ വന്നു മൂടണം.
അതില്‍ നിങ്ങള്‍ മുങ്ങണം.
നിങ്ങള്‍ക്ക് അതൊരു മാന്ത്രികക്കമ്പളം തരും.
സംശയങ്ങളുടെയും അവിശ്വാസങ്ങളുടെയും
മേഘപടലങ്ങള്‍ക്കു മുകളില്‍ക്കൂടി ആ കമ്പളത്തില്‍ കയറി പറന്ന് ,
നിങ്ങള്‍ക്ക്
ആത്മ വിശ്വാസത്തിന്റെ പൂവാടിയിലെത്താം.
ആ അനുഭവമുണ്ടാകുമ്പോഴാണ്, നിങ്ങള്‍ ആത്മാവിനെ കണ്ടെത്തുന്നത്.
നിങ്ങള്‍ക്ക് ആത്മാനുഭൂതി ഉണ്ടാകുന്നത്.
പ്രേമാനുഭൂതി ഉണ്ടാകുന്നത്.
നിങ്ങള്‍ മുക്തനായി അഥവാ മുക്തയായിത്തീരുന്നത്.
നിങ്ങള്‍ റോസായെ സ്നേഹിക്കുമ്പോള്‍ വിചാരിക്കാറില്ലേ,
“പ്രിയപ്പെട്ട റോസേ, നാളെയും ഈ നേരത്ത് ഞാന്‍ വന്നൊരു മുത്തം തരാം,” എന്ന്.
ഈ പ്രേമാനുഭവങ്ങളൊക്കെ ആനുഷംഗികം മാത്രമാണ്.
പ്രകൃതിയോടുള്ളതായാലും മനുഷ്യനോടുള്ളതായാലും
ഈ പ്രേമാനുഭവത്തില്‍ ആനന്ദമുണ്ട്.
ആ ബന്ധങ്ങള്‍ക്ക് നിങ്ങള്‍ നിശ്ചിത രൂപ മാതൃകകള്‍ കല്പിക്കാതിരിക്കുമ്പോള്‍ മാത്രം.

(ഗുരു നിത്യ ചൈതന്യയതിയുടെ ഇമ്പം ദാമ്പത്യത്തില്‍ എന്ന ചെറു ഗ്രന്ഥത്തില്‍ നിന്നും)

19 comments:

ലതി said...

നവംബര്‍ 11-ന് വിവാഹിതരാകുന്ന ബ്ലോഗര്‍
ഹരിശ്രീക്കും(ശ്രീജിത്ത് - ശ്രീയുടെ സഹോദരന്‍) നിനിക്കും, സെപ്തമ്പര്‍ 6-ന് വിവാഹിതരായ ബ്ലോഗര്‍ നന്ദകുമാറിനും സരിഗയ്ക്കും ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു.

ഹരിശ്രീ, സാന്നിദ്ധ്യമില്ലെങ്കിലും പ്രാര്‍ത്ഥനയുണ്ട്.

നന്ദാ, അന്നു തന്ന ആശംസകള്‍ക്കൊപ്പം ഇതുകൂടി...

ഗുരു നിത്യ എഴുതിയ “ഇമ്പം ദാമ്പത്യത്തില്‍” എന്ന ചെറു പുസ്തകം എനിയ്ക്ക് ഗുരുവും, അതുതന്നെ , മുനിനാരായണപ്രസാദും വിവാഹ സമ്മാനമായി അയച്ചു തന്നിരുന്നു.അതിലെ പ്രസക്തവും എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ടതുമായ ഭാഗമാണിത്.

ലതി said...

ഒരു കാര്യം കൂടി ഇനി നാലഞ്ചു ദിവസത്തേയ്ക്ക് ഞാന്‍ ബൂലോകത്തില്ല. പിന്നെക്കാണാം.

കാന്താരിക്കുട്ടി said...

നവ ദമ്പതിമാരാവാന്‍ പോകുന്നവര്‍ക്കും നവ ദമ്പതിമാര്‍ക്കും എന്റെയും ആശംസകള്‍ !!

പ്രയാസി said...

എനിക്കെന്നാണാവൊ ഇതൊക്കെ കിട്ടുന്നത്..ഈ ആശംസകളെ..:)

ഹരീഷ് തൊടുപുഴ said...

പ്രയാസിക്കും, നവ ദമ്പതിമാരാവാന്‍ പോകുന്നവര്‍ക്കും എന്റെയും ആശംസകള്‍...

ഉപാസന || Upasana said...

ശ്രീച്ചേട്ടന് ഞാന്‍ ആശംസകള്‍ നേരിട്ട് കൊടുത്തോളാം. :-)

ഉപാസന

നരിക്കുന്നൻ said...

ഇനി നവ ദമ്പതികളാകാൻ പോകുന്ന് എല്ലാവർക്കും ആശംസകൾ!!!

പ്രയാസിക്ക് ഒരഡ്വാൻസ് ആശംസ.

ഗോപക്‌ യു ആര്‍ said...

ഈ ജീവിത പ്രതീക്ഷ നിങ്ങളെ വന്നു മൂടണം.
അതില്‍ നിങ്ങള്‍ മുങ്ങണം.

ആശംസകള്......................

രണ്‍ജിത് ചെമ്മാട്. said...

എല്ലാവർക്കും ആശംസകൾ!!!

lakshmy said...

ദമ്പതികൾക്ക് ആശംസകൾ വേറേ കൊടുത്തിട്ടുണ്ട്. പക്ഷെ ലതിച്ചേച്ചി, ഇതു പോലെ ഗുരുവിന്റെ രചനകളിൽ എന്തെങ്കിലുമൊക്കെ പോസ്റ്റ് ചെയ്യാൻ ഇനിയും കഴിഞ്ഞാൽ അദ്ദേഹത്തെ ഒരുപാടൊന്നും വായിക്കാൻ കഴിഞ്ഞിട്ടില്ലാത്ത എന്നെ പോലുള്ള പ്രവാസികൾക്ക് [ഇവിടെ വായിക്കാൻ ചാൻസസ് കുറവ്. അല്ലെങ്കിൽ നാട്ടിൽ നിന്നു കൊണ്ടുവരണം] അത് പ്രയോജനപ്പെടും. തുടർ പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു. ഗുരുവിനെ അൽ‌പ്പമെങ്കിലും അടുത്തറിയാൻ ഭാഗ്യം സിദ്ധിച്ച ഒരാളിൽ നിന്നും ആ അനുഭവങ്ങളുമറിയാൻ ഒരുപാട് താൽ‌പ്പര്യമുണ്ട്

വികടശിരോമണി said...

ആശംസകൾ...

പാമരന്‍ said...

നന്ദി ചേച്ചീ.

നവദമ്പതികള്‍ക്ക്‌ ആശംസകള്‍

Anonymous said...

ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com

അനൂപ്‌ കോതനല്ലൂര്‍ said...

ആശംസകൾ എന്റെയും വക

'മുല്ലപ്പൂവ് said...

:)

നന്ദകുമാര്‍ said...

ക്ഷമിക്കണം കേട്ടോ, ഞാനിതു കണ്ടില്ല. ഇന്ന് എന്റെ ബ്ലോഗില്‍ കമന്റ് കണ്ടപ്പോളാണ് തിരഞ്ഞെത്തിയത്. സമയത്ത് കണ്ടെത്താനാവാഞ്ഞതില്‍ ക്ഷമിക്കുക.
ഒരുപാടകലെനിന്ന് എനിക്കായി(യും) പകര്‍ത്തി വെച്ച ഈ ആശംസാകുറിപ്പിന് ഞാനെത്ര നന്ദി പറയും!! അന്ന് തന്ന ആശംസകള്‍ക്കൊക്കെയും നന്ദി കൂടാതെ ഇപ്പോള്‍ ഒരു പോസ്റ്റായി തന്ന ഗുരുവിന്റെ വാക്കുകള്‍ പകര്‍ത്താന്‍ കാണിച്ച ഈ സുമനസ്സിനൊക്കെയും നന്ദി.
ബ്ലോഗിലൂടെ അറിയുന്ന പലരും, തമ്മില്‍ കാണാതിരുന്നിട്ടും വിദൂരങ്ങളിലിരുന്ന് എനിക്ക് ആശംസകളര്‍പ്പിച്ചിരുന്നു, മെയിലയച്ചിരുന്നു. ആ നല്ല മനസ്സുകളോടു പറയാന്‍ ഹൃദയം നിറഞ്ഞ നന്ദി മാത്രം.

ഈ ബ്ലോഗില്‍ എനിക്കായി തീര്‍ത്ത ഈ ആശംസകള്‍ക്കൊക്കെ ഒരായിരം നന്ദി ചേച്ചി.

അനുജന്‍
നന്ദന്‍/നന്ദപര്‍വ്വം

ശ്രീ said...

ലതി ചേച്ചീ...

ഞാനും ഇത് കാ‍ണാന്‍ കുറച്ചു വൈകിപ്പോയി. ചേട്ടനെ ഞാന്‍ അറിയിച്ചോളാം. നാട്ടിലായതു കൊണ്ട് ചേട്ടന്‍ ബ്ലോഗ് വായന ഇല്ല.

ഗുരുവിന്റെ രചനകള്‍ ഇങ്ങനെ പോസ്റ്റ് ചെയ്യുന്നതിന് പ്രത്യേകം നന്ദി.
:)

ഹരിശ്രീ said...

LATHI CHECHI,

ORU PADU VAIKI AANU EE POST KAANUNNATHU.

ENTEYUM ENTE BHARYA NINI YUDESUM HRUTDAYAM NIRAJA NANDI...

SREEJITH & NINI SREEJITH

ഹരിശ്രീ said...

LATHI CHECHI,

ORU PADU VAIKI AANU EE POST KAANUNNATHU.

ENTEYUM ENTE BHARYA NINI YUDESUM HRUTDAYAM NIRAJA NANDI...

SREEJITH & NINI SREEJITH