പ്രിയ ബൂലോകരേ, മുത്തങ്ങയാണെന്റെ പ്രശ്നം.അയ്യയ്യോ തെറ്റിദ്ധരിക്കരുത് മറ്റേ മുത്തങ്ങയ്യല്ല. ഇത് വെറും മുത്തങ്ങയാ. നോക്കൂ, ആ നില്പു കണ്ടോ. ഞാനൊരു സംഭവമാണെന്ന മട്ടില്‍............നമ്മുടെ തൊടിയിലും മുറ്റത്തുമൊക്കെ കിളിര്‍ത്തു വരുന്ന മുത്തങ്ങാപ്പുല്ലില്ലേ. അതു തന്നെ.പണ്ട് അമ്മ അതിന്റെ കിഴങ്ങിട്ട് പാലു കാച്ചിത്തന്നത് ഓര്‍മ്മയുണ്ടോ? അതു തന്നെ. ഒന്നരക്കൊല്ലമാകുന്നു ഞാനിപ്പോള്‍ ഈ വീട്ടില്‍ താമസമായിട്ട്.വീട് ഒന്നു മിനുക്കി , കാട് കയറിക്കിടന്ന പറമ്പ് വെട്ടിത്തെളിച്ച് കുറച്ച് ഫലവൃക്ഷത്തൈകളും ചെടികളുമൊക്കെ വച്ച ശേഷമാണ് താമസം തുടങ്ങിയത്.ഞാന്‍ ജനിച്ചു വളര്‍ന്ന ചുറ്റുപാടിനോട് അല്പം കൂടുതല്‍ ആഭിമുഖ്യമുണ്ടായിരുന്നതിനാലാല്‍ ഒത്തിരി നാള് ആ വീട്ടില്‍ താമസിച്ചു . ഇപ്പോള്‍ പട്ടണത്തിനടുത്ത് വാങ്ങിയ സ്ഥലത്ത്. ആ മുറ്റത്തെ മുത്തങ്ങയുടെ കാര്യമാ പറഞ്ഞു വന്നത്.അതി വിശാലമല്ലെങ്കിലും അരമണിക്കൂര്‍ വേണം മുറ്റമടിച്ച് തീരാന്‍. മുറ്റത്തിട്ട മണലിന്റെ കനം കുറഞ്ഞു.അതുകൊണ്ട് എല്ലാവരും പറഞ്ഞു, നല്ല പാറപ്പൊടിയിട്ടാല്‍ ഒഴികീം പോകില്ലാ, പുല്ലും പിടിക്കില്ലാന്ന്. എനിക്കത്ചിന്തിക്കാവില്ല. ടൈലിട്ടാലോ? ചിലര്‍ അഭിപ്രായപ്പെട്ടു . കുറച്ചു ബാധ്യത കൂടി വരും അതുറപ്പാ. അതല്ല പ്രശ്നം. എനിക്ക് ഇതൊക്കെ പെട്ടെന്ന് ഉള്‍ക്കൊള്ളാനാവുന്നില്ല.പറ്റുന്ന ദിവസമൊക്കെ എനിക്ക് രാവിലെ മുറ്റമടിക്കണം. മുറ്റത്ത് ഞാന്‍ നട്ട ചെത്തിയോടും മന്ദാരത്തോടും തുളസിയോടുമൊക്കെ കൊച്ചു വര്‍ത്തമാനം പറയണം. അടുക്കളത്തോട്ടത്തിലെ കളകള്‍ രാവിലെ തന്നെ പറിച്ചു കളയണം.പ്രഭാതത്തിലേ പൂന്തേനുണ്ണാനെത്തുന്ന പൂമ്പാറ്റകളോടും പൂത്തുമ്പികളോടും കിന്നാരം പറയണം. പറമ്പിലേക്കൊന്നു കണ്ണോടിക്കണം. അമ്മയുടെ പൂവനും പിടക്കോഴികളും കൊതി പറഞ്ഞ് ചിക്കിച്ചികയുന്നതു കാണണം. പുതിയ തലമുറയ്ക്കു നല്ല പരിചയമില്ലാത്ത കുരുപ്പ, കുഴിയാനയുടെ വാസസ്ഥലം ഒക്കെ ഇടയ്ക്കെങ്കിലുമൊന്നു കാണണം.ഒളികണ്ണിട്ട് ചാടിയോടി മരങ്ങളില്‍ ‘റിസര്‍ച്ച്’ നടത്തുന്ന അണ്ണാര്‍ക്കണ്ണന്മാരോട്‘ എന്താ കൂവ്വേ ’ എന്നു ചോദിക്കണം. ചേമ്പ്, ചേന , കാച്ചില്, എല്ലാറ്റിന്റെയും അവസ്ഥ ഇടയ്ക്കൊക്കെ തിരക്കണം. വാഴ കുലച്ചതില്‍ ഏതെങ്കിലും പഴുക്കാന്‍ തുടങ്ങിയോ എന്നറിയണം. കണ്ണന്റെ അച്ഛന് ഇടയ്ക്കൊക്കെ വരുമ്പോഴും മുറ്റത്തും പറമ്പിലും ഇമ്മാതിരി വീക്ഷണം നടത്തും. ഞാനും കണ്ണനും നട്ട്, ഞങ്ങളെ അല്പം ഭള്ളു പറഞ്ഞുകൊണ്ടാണെങ്കിലും എന്റെ അച്ഛന് വെള്ളമൊഴിച്ച് വളര്‍ത്തിയ ജാതി, കണിക്കൊന്ന ,ആര്യവേപ്പ്, മുരിങ്ങ, പ്ലാവ്, മാവ്, പതിമുഖം, തുടങ്ങിയ എല്ലാമെല്ലാം കണ്ടേ തീരൂ. മുറ്റമടി ഇല്ലാതായാല്‍ ഈ ബന്ധം എന്നേയ്ക്കും നഷ്ടമാകും. കാലാകാലങ്ങളില്‍മുറ്റത്തിന്റെ അരികിലെ മണ്ണില്‍ കിളിര്‍ക്കുന്ന ചെടികള്‍ കുഴിച്ചു വയ്ക്കാനും ഇതിനിടയ്ക്കാണ് ഞാന്‍ സമയം കണ്ടെത്തുന്നത്. ഇത്തവണ ഓണത്തിന് കണ്ണന്റെ ക്ലാസ്സിലെ കുട്ടികള്‍ക്ക് അത്തപ്പൂവിടാന്‍ ആവശ്യമായ വാടാമുല്ലപ്പൂവ്
ഈ മുറ്റത്തുനിന്നും കിട്ടി. ഇപ്പോഴും ധാരാളം വാടാമുല്ലകള്‍ ഇവിടങ്ങനെ വിഹരിക്കുന്നു.
ജമന്തി, ബന്തി തുടങ്ങിയ ഇനങ്ങള്‍ക്ക് നാടന്‍ ചരലിട്ട മുറ്റത്തിന്റെ ഓരത്തങ്ങനെ വാഴാം. പാറപ്പൊടിയോ, വലിയ ചരലോ, ടൈലോ ഇട്ടാല്‍ ഈ സൂത്രപ്പണിയൊന്നും നടക്കില്ല. പക്ഷേ, എന്നും മുറ്റമടിക്കുമ്പോള്‍ പുല്ലും മുത്തങ്ങയുമൊക്കെ പറിച്ച് വൃത്തിയാക്കിയിട്ടില്ലെങ്കില്‍ എന്റെ മുറ്റത്തിന്റെ ഗതി വരുമെന്നു മാത്രം.
എന്റെ ഇപ്പോഴത്തെ പ്രശ്നം ഈ മുത്തങ്ങയാണ്. ഓണത്തിന് കിഴക്കേ മുറ്റത്ത് മുത്തങ്ങ ആര്‍ത്ത് കിളിര്‍ത്ത് വരുന്നത് കണ്ട് രണ്ടു പേരെ നിര്‍ത്തി വൃത്തിയാക്കിയതാ. ഓണം പോയ പിറകേ അവര്‍ ഇങ്ങു പോന്നു. വേരോടെ പിഴുതില്ലെങ്കില്‍ പ്രശ്നമാ.
ഞാനിപ്പോള്‍ കളത്തൂമ്പാ കൂടിയെടുത്താ മുറ്റമടി എന്ന കൃത്യം നിര്‍വഹിക്കുന്നത്. ഒടേതമ്പുരാന്റെ ചീട്ടു വാങ്ങി വന്ന മട്ടിലാ മുറ്റത്തുള്ള മുത്തങ്ങയുടെ ഈ വിളയാട്ടം. ഇനി ഞാന്‍ വിടില്ല. കളത്തൂമ്പാ പ്രയോഗം ഉഷാറാക്കി. മുത്തങ്ങാ ......സകലമാന മുത്തങ്ങയേയും വേരോടെ പിഴുതു കളയണം. “ഒന്നുകില്‍ ഞാന്‍, അല്ലെങ്കില്‍ മുത്തങ്ങ” !!!!!!!!!!!
19 comments:
Anonymous
said...
ശ്രീ said...
മുറ്റത്തെ പുല്ലു വൃത്തിയാക്കുക എന്നു വച്ചാല്‍ ഒരു ഒന്നൊന്നര ജോലി തന്നെ. എന്നാലും ടൈലിടുകയും മറ്റും ചെയ്താല്‍ ആ ഗ്രാമീണത നഷ്ടമാകും... ഇങ്ങനെ കാണുമ്പോള്‍ മനസ്സിന് എന്തൊരു സന്തോഷമാ...
നാട്ടില്‍ പോകുമ്പോഴെല്ലാം പറമ്പിലൂടെ ഒന്നു കറങ്ങുക എന്നത് എന്റെയും ഒരു ശീലമാണ്. :)
ചേച്ചി... ഈ പതിമുഖം ചെടി (?) എങ്ങനെ ഇരിയ്ക്കും? അത് ഈ ഫോട്ടോകളില്‍ ഉണ്ടോ? December 3, 2008 4:05 PM ------------------------------------ ബിന്ദു കെ പി said...
മുത്തങ്ങയോടു യുദ്ധം വേണ്ട ചേച്ചി. അവസാനം ചേച്ചി ഔട്ട് ആവുകയേയുള്ളൂ. അത്ര വാശിക്കാരാണവർ :) :) December 3, 2008 4:18 PM ------------------------------------ റിനുമോന് said...
നല്ലൊരു മുറ്റം തന്നെയാണല്ലോ ! എല്ലാം കണ്ടപ്പോള്‍ ഒരു കുളിര്‍മ തോന്നുന്നു. പിന്നെ മുത്തങ്ങ ഒരു ചെടി കൂടിയാണെന്ന് ഇപ്പോള്‍ മനസ്സിലായി. നന്ദിയുണ്ട്... December 3, 2008 4:29 PM ------------------------------------ വികടശിരോമണി said...
നാം നമ്മളിൽ നിന്ന് അത്രമേൽ അന്യമാകുന്ന ഈ സമയത്തും ഇത്തരമൊരു മനസ്സ് കാത്തുവെക്കാനാവുന്നതേ വലിയ കാര്യം. ആശംസകൾ... December 3, 2008 5:54 PM ------------------------------------ കാന്താരിക്കുട്ടി said...
മുറ്റത്തൊക്കെ ചെടികള്‍ വെച്ചു പിടിപ്പിക്കാന്‍ തോന്നുന്ന ആ മനസ്സിനു ഒരു നമോവാകം.നല്ല ഫോട്ടോസ് ! December 3, 2008 5:59 PM -------------------------------------- ഭൂമിപുത്രി said...
നാട്ടിലെ ഇങ്ങിനത്തെ മുറ്റങ്ങളും ചെടികളുമൊക്കെ കാണുമ്പോൾ എന്തു കൊതിവരുമെന്നോ? ടൈൽസ് ഇടല്ലേ ലതീ,മുറ്റമടി എളുപ്പമല്ലാന്നറിയാം,എന്നാലും.. December 3, 2008 10:48 PM ------------------------------------ MANIKANDAN [ മണികണ്ഠന് ] said...
ശരിക്കും നയനാന്ദകരമായ ഒരു പോസ്റ്റ്. ഒത്തിരിചിത്രങ്ങൾ തൊടിയാകെ നടന്നു കണ്ടു. എന്തിനാ മുത്തങ്ങയോടു വെറുതെ ഒരു യുദ്ധം. വൈക്കം മുഹമ്മദ് ബഷീറിന്റെ വാക്കുകളിൽ പറഞ്ഞാൽ അവരും ഭൂമിയുടെ അവകാശികളല്ലെ. (അമ്മ ഇതുപോലെ ഒരു ജോലി പറയുമ്പോൾ തടിയൂരാൻ ഞാൻ കണ്ടുപിടിച്ചിട്ടുള്ള മുട്ടുന്യായങ്ങളിൽ ഒന്നാട്ടോ ഇതു) December 3, 2008 11:41 PM ------------------------------------ പാമരന് said...
ചേച്ചീ, എന്നെ ഒന്നങ്ങു ദത്തെടുക്കുമോ? എനിക്കാ മുറ്റന്നൊന്നു പണ്ടത്തേപ്പോലെ ഓടിക്കളിക്കണം :( December 4, 2008 8:50 AM
ഈ പോസ്റ്റ് ഞാന്‍ കുറച്ചുനാള്‍ മുന്‍പ് കുറിച്ചതാ.അപ്പോഴത്തെ ഒരു തോന്നല്‍. കണ്ണന് അന്ന് കുറച്ച് ചിത്രങ്ങളും എടുത്തു തന്നിരുന്നു. ഇന്നലെയാ എല്ലാംചേര്‍ത്ത് ഒരവിയലാക്കി പ്രസിദ്ധീകരിച്ചത്. ഇപ്പൊ നോക്കിയപ്പോള്‍ കമന്റ്സുണ്ട്. പഴയ ഡേറ്റ് മാറ്റി ഒന്നുകൂടി പ്രസിദ്ധീകരിക്കുന്നു. ക്ഷമിക്കുക.
മോണിങ്ങ് വാക്കെന്നും പറഞ്ഞ് നടക്കാനിറങ്ങേണ്ട ആവശ്യം ഇല്ലല്ലൊ മുറ്റമടികൊണ്ട്. കുറ്റിച്ചൂലു കൊണ്ട് തന്നെ അടിച്ചു വാരണമെന്ന് പഴമക്കാറ് പറയുമായിരുന്നു. ടൈലിട്ട് സ്റ്റൈലാക്കരുത്. ഒരു ആര്യവേപ്പ് വീട്ടു മുറ്റത്തുണ്ടായാല് കുറെയധികം അസുഖങ്ങള്‍ ഇല്ലാതാവും. കളകളും ഇരിക്കട്ടെ അത് ഇടക്ക് പറിച്ച് കളയുകയൊ ചെത്തി വ്രത്തിയാക്കുകയൊ ചെയ്യാം. അതും ഒരു നല്ല വ്യായാമമാവട്ടെ. ആശംസകളോടെ...
ഹ! ഈ പച്ചപ്പിന്റേയും പൂക്കാലത്തിന്റേയും ഉള്ളിൽ നിന്നാൽ തന്നെ മനസ്സു കുളിർക്കും. നാടൻ ചെടികളുടേയും ക്രോട്ടന്റെയുമൊക്കെയായി എനിക്കുമുണ്ടായിരുന്നു നാട്ടിൽ ഒരു പൂന്തോട്ടം. ഞാൻ യു കെയിലേക്കു പോന്നപ്പോൾ അവ വീട് വിട്ടു പോയി. ഇനി അവയെല്ലാം ഇങ്ങിനെയുള്ള പോസ്റ്റുകളിൽ കൂടി മാത്രം കാണാം.
ഇത്തിരി മണ്ണും അതില്‍ കുറെ ചെടിയും ഒക്കെ വേണം .. ചെടികളൊട് ഞാനും ഇരുന്ന് വര്‍ത്തമാനം പറയും എന്റെ മക്കള്‍ അതിനു എന്നെ കളിയാക്കും..അവര്‍ക്ക് മനസ്സിലാവാത്തതു പലതും എന്റെ ചെടികള്‍ക്ക് മനസ്സിലാവും ഇപ്പൊ ചെടികള്‍ എല്ലാം എന്റെ ഒപ്പം വീടിനുള്ളില്‍ ജനലരുവില് ആയി പുറത്തേയ്ക്ക് നോക്കി ചിരിച്ചു കൊണ്ടിരിപ്പിണ്ട് .. ഇനി 4 മാസം അകത്ത് തന്നെ ഇരിക്കണം, എന്നവയ്ക്ക് അറിയാം .. .. ലതി പടങ്ങളും കൊച്ചു വര്‍ത്താaനവും നന്നായി കേട്ടോ.... അല്ല ലതി മുത്തങ്ങ തോരന്‍ വച്ചു തിന്നാന്‍ കൊള്ളാമോ? അല്ലാ എന്നാല്‍ പിന്നെ അതും ബാക്കി വച്ചേക്കില്ല ... :)
എനിക്കുമുണ്ടൊരു മുറ്റം,അങ്ങ് ദൂരെ നാട്ടില്‍.നോക്കാനാളില്ലാത്തത് കൊണ്ട് ഇന്റര്‍ലോക്ക് ചെയ്തത്,അവിടെ സ്ഥിരമായി നില്ക്കുമ്പൊള് വേണം അതൊക്കെ എടുത്ത് കളഞ്ഞ് ഇതു പോലൊരു പൂന്തോട്ടമൊരുക്കാന്‍ :)
പല പുസ്തകത്താളുകളിലായി, പല ഡയറികളിലായി പലപ്പോഴായി കുറിച്ചിട്ടിരുന്നതില് ചിലത് ഈ ‘സൃഷ്ടി‘യിലേക്ക് പകര്‍ത്തിയെഴുതുന്നു, കൂട്ടത്തില്‍ ചില പുതിയ സൃഷ്ടികളും. കവിതകളും, കഥകളും, മറ്റ് കുറിപ്പുകളും ഇവിടെ കണ്ടെന്ന് വരാം. നന്നായെന്ന് തോന്നുന്നത് കൊള്ളുക, അല്ലാത്തതെല്ലാം നിഷ്ക്കരുണം തള്ളുക.
19 comments:
ശ്രീ said...
മുറ്റത്തെ പുല്ലു വൃത്തിയാക്കുക എന്നു വച്ചാല്‍ ഒരു ഒന്നൊന്നര ജോലി തന്നെ.
എന്നാലും ടൈലിടുകയും മറ്റും ചെയ്താല്‍ ആ ഗ്രാമീണത നഷ്ടമാകും... ഇങ്ങനെ കാണുമ്പോള്‍ മനസ്സിന് എന്തൊരു സന്തോഷമാ...
നാട്ടില്‍ പോകുമ്പോഴെല്ലാം പറമ്പിലൂടെ ഒന്നു കറങ്ങുക എന്നത് എന്റെയും ഒരു ശീലമാണ്. :)
ചേച്ചി... ഈ പതിമുഖം ചെടി (?) എങ്ങനെ ഇരിയ്ക്കും? അത് ഈ ഫോട്ടോകളില്‍ ഉണ്ടോ?
December 3, 2008 4:05 PM
------------------------------------
ബിന്ദു കെ പി said...
മുത്തങ്ങയോടു യുദ്ധം വേണ്ട ചേച്ചി. അവസാനം ചേച്ചി ഔട്ട് ആവുകയേയുള്ളൂ. അത്ര വാശിക്കാരാണവർ :) :)
December 3, 2008 4:18 PM
------------------------------------
റിനുമോന് said...
നല്ലൊരു മുറ്റം തന്നെയാണല്ലോ ! എല്ലാം കണ്ടപ്പോള്‍ ഒരു കുളിര്‍മ തോന്നുന്നു. പിന്നെ മുത്തങ്ങ ഒരു ചെടി കൂടിയാണെന്ന് ഇപ്പോള്‍ മനസ്സിലായി. നന്ദിയുണ്ട്...
December 3, 2008 4:29 PM
------------------------------------
വികടശിരോമണി said...
നാം നമ്മളിൽ നിന്ന് അത്രമേൽ അന്യമാകുന്ന ഈ സമയത്തും ഇത്തരമൊരു മനസ്സ് കാത്തുവെക്കാനാവുന്നതേ വലിയ കാര്യം.
ആശംസകൾ...
December 3, 2008 5:54 PM
------------------------------------
കാന്താരിക്കുട്ടി said...
മുറ്റത്തൊക്കെ ചെടികള്‍ വെച്ചു പിടിപ്പിക്കാന്‍ തോന്നുന്ന ആ മനസ്സിനു ഒരു നമോവാകം.നല്ല ഫോട്ടോസ് !
December 3, 2008 5:59 PM
--------------------------------------
ഭൂമിപുത്രി said...
നാട്ടിലെ ഇങ്ങിനത്തെ മുറ്റങ്ങളും ചെടികളുമൊക്കെ കാണുമ്പോൾ എന്തു കൊതിവരുമെന്നോ?
ടൈൽസ് ഇടല്ലേ ലതീ,മുറ്റമടി എളുപ്പമല്ലാന്നറിയാം,എന്നാലും..
December 3, 2008 10:48 PM
------------------------------------
MANIKANDAN [ മണികണ്ഠന് ] said...
ശരിക്കും നയനാന്ദകരമായ ഒരു പോസ്റ്റ്. ഒത്തിരിചിത്രങ്ങൾ തൊടിയാകെ നടന്നു കണ്ടു. എന്തിനാ മുത്തങ്ങയോടു വെറുതെ ഒരു യുദ്ധം. വൈക്കം മുഹമ്മദ് ബഷീറിന്റെ വാക്കുകളിൽ പറഞ്ഞാൽ അവരും ഭൂമിയുടെ അവകാശികളല്ലെ. (അമ്മ ഇതുപോലെ ഒരു ജോലി പറയുമ്പോൾ തടിയൂരാൻ ഞാൻ കണ്ടുപിടിച്ചിട്ടുള്ള മുട്ടുന്യായങ്ങളിൽ ഒന്നാട്ടോ ഇതു)
December 3, 2008 11:41 PM
------------------------------------
പാമരന് said...
ചേച്ചീ, എന്നെ ഒന്നങ്ങു ദത്തെടുക്കുമോ? എനിക്കാ മുറ്റന്നൊന്നു പണ്ടത്തേപ്പോലെ ഓടിക്കളിക്കണം :(
December 4, 2008 8:50 AM
ഈ പോസ്റ്റ് ഞാന്‍ കുറച്ചുനാള്‍ മുന്‍പ്
കുറിച്ചതാ.അപ്പോഴത്തെ ഒരു തോന്നല്‍. കണ്ണന് അന്ന് കുറച്ച് ചിത്രങ്ങളും എടുത്തു തന്നിരുന്നു. ഇന്നലെയാ എല്ലാംചേര്‍ത്ത് ഒരവിയലാക്കി പ്രസിദ്ധീകരിച്ചത്. ഇപ്പൊ നോക്കിയപ്പോള്‍ കമന്റ്സുണ്ട്. പഴയ ഡേറ്റ് മാറ്റി ഒന്നുകൂടി പ്രസിദ്ധീകരിക്കുന്നു. ക്ഷമിക്കുക.
ശ്രീ,
പതിമുഖം ഫോട്ടോയിലുണ്ട്.
കുരുമുളകിനു ശേഷം,
കപ്പള(പപ്പായ)ത്തിനു മുന്‍പ്.
വന്നതിനു നന്ദി.
ബിന്ദു,ശരിയാണ്. ഞാന്‍ തോറ്റു.
റിനുമോന്,മുത്തങ്ങ ഔഷധഗുണമുള്ള ചെടിയാണ്.
വികടശിരോമണി,കാന്താരിക്കുട്ടി,ഭൂമിപുത്രി,MANIKANDAN [ മണികണ്ഠന് ] ,എല്ലാവര്ക്കും നന്ദി.
പാമരാ, വന്നോളൂ മുറ്റത്ത് ഓടിക്കളിക്കാം.
ഇഷ്ടമായി; മനസ്സൊന്നു കുളിര്‍ത്തു....
ലതി ചേച്ചീ... പതിമുഖത്തെ കാണിച്ചു തന്നതിനു നന്ദീട്ടോ. :)
ഇതെന്താ ലതീസ് ബോട്ടണിക്കല്‍ ഗാര്‍ഡനോ!!
ചേച്ചീ കൊള്ളാമല്ലോ!!!!!
കുറെയധികം ചെടികളും മറ്റ് ക്രഷികളും. അങ്ങോട്ട് വന്നാല്‍ കുറെ ചെടികളും കൊണ്ട് പോരാമായിരുന്നു അല്ലേ.:)
തൊടിയാകെ ചുറ്റി നടന്നു കണ്ടു... ഹോ എന്തൊരു കുളിര്‍മ മനസ്സിനു...
പതിമുഖം റേഡിയേഷനെ തടയുന്നു എന്നൊരു വാര്‍ത്ത കേട്ടിരുന്നു. ശരിയാണോ അത്. കൂടുതല്‍ വിവരങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ പോസ്റ്റ് ചെയ്യാമോ.
(മൊത്തം നന്നായി)
മോണിങ്ങ് വാക്കെന്നും പറഞ്ഞ് നടക്കാനിറങ്ങേണ്ട ആവശ്യം ഇല്ലല്ലൊ മുറ്റമടികൊണ്ട്. കുറ്റിച്ചൂലു കൊണ്ട് തന്നെ അടിച്ചു വാരണമെന്ന് പഴമക്കാറ് പറയുമായിരുന്നു. ടൈലിട്ട് സ്റ്റൈലാക്കരുത്. ഒരു ആര്യവേപ്പ് വീട്ടു മുറ്റത്തുണ്ടായാല് കുറെയധികം അസുഖങ്ങള്‍ ഇല്ലാതാവും. കളകളും ഇരിക്കട്ടെ അത് ഇടക്ക് പറിച്ച് കളയുകയൊ ചെത്തി വ്രത്തിയാക്കുകയൊ ചെയ്യാം. അതും ഒരു നല്ല വ്യായാമമാവട്ടെ.
ആശംസകളോടെ...
ഹ! ഈ പച്ചപ്പിന്റേയും പൂക്കാലത്തിന്റേയും ഉള്ളിൽ നിന്നാൽ തന്നെ മനസ്സു കുളിർക്കും. നാടൻ ചെടികളുടേയും ക്രോട്ടന്റെയുമൊക്കെയായി എനിക്കുമുണ്ടായിരുന്നു നാട്ടിൽ ഒരു പൂന്തോട്ടം. ഞാൻ യു കെയിലേക്കു പോന്നപ്പോൾ അവ വീട് വിട്ടു പോയി. ഇനി അവയെല്ലാം ഇങ്ങിനെയുള്ള പോസ്റ്റുകളിൽ കൂടി മാത്രം കാണാം.
നന്ദി, ഈ പച്ചപ്പിലൂടെ നടത്തിച്ചതിന്
ഈശ്വരാ!എന്റെ മനസ്സൊന്നു കുളിര്‍ത്തു..ഈ അടിപൊളി ചിത്ര പോസ്റ്റ് കണ്ടിട്ട്..കൂടെ മുത്തങ്ങയുടെ നല്ല മണവും തോന്നി.
ഇഷ്ടപ്പെട്ടു
ഒന്നുകിൽ നീ ചാകണം
അല്ലെങ്കിൽ ഞാൻ ചാണകം
അല്ലെ ലതീ?
ഇത്തിരി മണ്ണും അതില്‍ കുറെ ചെടിയും
ഒക്കെ വേണം .. ചെടികളൊട് ഞാനും ഇരുന്ന് വര്‍ത്തമാനം പറയും എന്റെ മക്കള്‍ അതിനു എന്നെ കളിയാക്കും..അവര്‍ക്ക് മനസ്സിലാവാത്തതു പലതും എന്റെ ചെടികള്‍ക്ക് മനസ്സിലാവും ഇപ്പൊ ചെടികള്‍ എല്ലാം എന്റെ ഒപ്പം വീടിനുള്ളില്‍ ജനലരുവില് ആയി പുറത്തേയ്ക്ക് നോക്കി ചിരിച്ചു കൊണ്ടിരിപ്പിണ്ട് .. ഇനി 4 മാസം അകത്ത് തന്നെ ഇരിക്കണം, എന്നവയ്ക്ക് അറിയാം .. ..
ലതി പടങ്ങളും കൊച്ചു വര്‍ത്താaനവും നന്നായി കേട്ടോ....
അല്ല ലതി മുത്തങ്ങ തോരന്‍ വച്ചു തിന്നാന്‍ കൊള്ളാമോ? അല്ലാ എന്നാല്‍ പിന്നെ അതും ബാക്കി വച്ചേക്കില്ല ... :)
ലതിയേ ഒരു സെയിം പിച്ച് കേട്ടോ.....
എന്റേയും മനസ്സിങ്ങനൊക്കെതന്നാണേ...
പാറുക്കുട്ടീ,
വന്നതിനു നന്ദി.
ഇനിയും കാണാം.
എനിക്കുമുണ്ടൊരു മുറ്റം,അങ്ങ് ദൂരെ നാട്ടില്‍.നോക്കാനാളില്ലാത്തത് കൊണ്ട് ഇന്റര്‍ലോക്ക് ചെയ്തത്,അവിടെ സ്ഥിരമായി നില്ക്കുമ്പൊള് വേണം അതൊക്കെ എടുത്ത് കളഞ്ഞ് ഇതു പോലൊരു പൂന്തോട്ടമൊരുക്കാന്‍ :)
വല്യമ്മായി,
നാട്ടില്‍ വരുമ്പോള്‍ വിളിയ്ക്കൂ,
മുറ്റം ശരിയാക്കാന്‍ ഞാനും സഹായിക്കാം.
Post a Comment