Wednesday, November 5, 2008

കറിവേപ്പില പോലെ.................

ദേ, ആ അമ്മച്ചി വരുന്നുണ്ട്, കേട്ടോ.


ഇന്ന് ഞങ്ങടെ ഊഴമാ, പോട്ടേ........

അമ്മേ, ഇന്നെന്തൊക്കെ കറികളിലാ ഞങ്ങടെ റോള്‍?



ചക്കക്കുരൂം മാങ്ങേം. കടുകു വറുത്തിട്ടില്ല.
നല്ല മണം!!!!!!!!!!!!!!!!!!!!!!!!!!!!

കറിയുടെ പുഴയില്‍ എണ്ണകൊണ്ടൊരു ചങ്ങാടം

ഇപ്പൊഴാ കറി ,കറിയായത്. അല്ലേ?

ഞങ്ങളില്‍ കുറച്ചു പേര്‍ മെഴുക്കു പുരട്ടിയില്‍.

മുട്ട പൊരിയ്ക്കാനും കറിവേപ്പില.

ഇഞ്ചീം പച്ചമുളകും പിന്നെ, ഞങ്ങളും.

അമ്മയാ കുഞ്ഞിക്കല്ലെടുത്ത് രണ്ടു ചത!!!

ഉപ്പും കൂട്ടി മോരിലിട്ടപ്പോള്‍! ഹാ‍യ്..........

ദാ... ഉണ്ണാന്‍ വന്നോളൂ, അച്ചാറിലും പപ്പടത്തിലും ഞങ്ങളില്ല.
എല്ലാം കഴിഞ്ഞു. ഞങ്ങള്‍“ കറിവേപ്പില പോലെ..........”

17 comments:

Lathika subhash said...

കണ്ണന് സുഖമില്ലാത്തതിനാല്‍
ഇന്ന് വീട്ടില്‍ തന്നെയായിരുന്നു ഞാന്‍.
അമ്മയ്ക്ക് അല്പം വിശ്രമം കൊടുത്തു.
കറികള്‍ തയ്യാറാക്കാന്‍ തുടങ്ങിയപ്പോള്‍
തോന്നിയ ആശയം.
ചിത്രങ്ങള്‍- കണ്ണന്‍(ബ്രഹ്മ ദര്‍ശന്‍)
മോഡല്‍-അമ്മ.

വികടശിരോമണി said...

“കറിയുടെ പുഴയില്‍ എണ്ണകൊണ്ടൊരു ചങ്ങാടം“
കലക്കൻ പ്രയോഗം!
കണ്ണനെന്തുപറ്റി?
ഇത്ര കുറച്ച് ചോറോ? എനിക്കിതു പോര.കുറച്ചൂടെ വിളമ്പൂ...

ശ്രീഅളോക് said...

നന്നായി,നന്നായി,നിക്ക് കൊതിയാവുന്നു‌ ...............

ഹരീഷ് തൊടുപുഴ said...

കറിവേപ്പില ഇല്ലാത്ത ഒരു കാലത്തെപറ്റി ചിന്തിക്കാന്‍ കൂടി കഴിയുന്നില്ല...
ആ ഇലയില്‍ ചോറുവിളമ്പി കൂട്ടാനൊക്കെ ഒഴിച്ചുവച്ചിരിക്കുന്നത് കാണുമ്പോള്‍ കൊതിയാകുന്നു ട്ടോ ചേച്ചീ...

ജിജ സുബ്രഹ്മണ്യൻ said...

ഏതാനും ചിത്രങ്ങളിലൂടെ നല്ലൊരു ഊണു കഴിച്ച പ്രതീതി..കറിവേപ്പിലയില്ലാതെ കറികള്‍ക്കെന്താഘോഷം ?

അല്ലെങ്കിലും കണ്ണന് എന്തു പറ്റി ചേച്ചീ ??

Lathika subhash said...

വികടശിരോമണീ, കണ്ണന്‍ ഒക്ടോബര്‍ 31ന് സ്കൂളില്‍ നിന്നും വരും വഴി സൈക്കിള്‍ മറിഞ്ഞു. പരിക്കുണ്ട്. മൂക്കിനു മുകളില്‍ രണ്ട് തുന്നലുണ്ട്. നാളെ സ്റ്റിച്ചെടുക്കാം.
കുറച്ച് ചോറായിപ്പോയി. അല്ലേ, സാരമില്ല.ചോറ് ഇനിയും വിളമ്പാം. ഇരിക്കൂ.

ശ്രീക്കുട്ടീ, അവിടിരുന്നു കൊതി പറയാതെ വന്നോളൂ.

ഹരീഷേ, തൊടുപുഴക്കാര്‍ക്കും നാടന്‍ വിഭവങ്ങള്‍ക്കും വാഴയിലയ്ക്കുമൊന്നും ബുദ്ധിമുട്ടില്ല, അല്ലേ.എന്നിട്ടാ ഈ പാവത്തിന്റെ ‘തട്ടിക്കൂട്ട്’വിഭവങ്ങള്‍ കണ്ട് കൊതി പറയുന്നത്. ഞാനത് വിശ്വസിച്ചു.

കാന്താരിക്കുട്ടീ,ഓണക്കാലത്ത് നമ്മള്‍ രണ്ടും കൂടി നടത്തിയ പഴഞ്ചൊല്ല് പ്രയോഗത്തിലൊന്നാ ഞാനിവിടെ പരീക്ഷിച്ചത്.
“കറിവേപ്പില പോലെ.” ആവശ്യം കഴിഞ്ഞാല്‍ പുറത്ത്. പാവം കറിവേപ്പില അല്ലേ?
എല്ലാവര്‍ക്കും നന്ദി.

കാവാലം ജയകൃഷ്ണന്‍ said...

നല്ല ആശയവും ആവിഷ്കാരവും. ആശംസകള്‍

ഓ.ടോ. അതു വഴി വന്നാല്‍ കൊള്ളാമെന്നു തോന്നുന്നു... ഉച്ചയാവട്ടെ...

ചാണക്യന്‍ said...

കറിവേപ്പില പുരാണം ഇഷ്ടായി..ആശംസകള്‍..
ഓ ടോ: ഞാന്‍ കറിവേപ്പില കളയാറില്ല, അതും കഴിക്കും...

നരിക്കുന്നൻ said...

മനോഹരമായിരിക്കുന്നു. വായിലിത്രയും വെള്ളം നിറപ്പിക്കേണ്ടായിരുന്നു.
വയറ് വീർക്കുവേ...

വേണു venu said...

കറിവേപ്പില പോലെ എന്ന പ്രയോഗം വേണ്ട എന്ന് പുതിയ പഠനങ്ങള്‍ പറയുന്നു.കറിവേപ്പില ദിവസവും കഴിക്കുന്നത് കൊളസ്റ്റ്രോള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന്.
നന്നായി ചിത്രങ്ങളും അവതരണവും..

Lathika subhash said...

ജയകൃഷ്ണാ, നല്ല വാക്കുകള്‍ക്ക് നന്ദി.
ചാണക്യാ, ശരിയാണ്. പലരും ഇപ്പോള്‍ കറിവേപ്പില കളയാറില്ല. ഞാനും അക്കൂട്ടത്തിലാ.
ഗാന്ധിജി വേപ്പിലയ്ക്കു കൊടുത്തിരുന്ന പ്രാധാന്യം
പ്രസിദ്ധമാണല്ലോ.കറിവേപ്പില വേണ്ടത്ര പുളിയും ഉപ്പും അല്ലെങ്കില്‍ നാരങ്ങയും ഉപ്പും ചേര്‍ത്ത് ചമ്മന്തിയാക്കി കഴിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നതെന്ന് വായിച്ചിട്ടുണ്ട്.
നരിക്കുന്നാ, വായില്‍ക്കൂടി കപ്പലോടിക്കാമോ?
വേണൂ, കറിവേപ്പിലയ്ക്ക് നല്ലകാലം വരുന്നതില്‍ എനിയ്ക്കും സന്തോഷമുണ്ട്.എല്ലാവര്‍ക്കും നന്ദി.

കിഷോർ‍:Kishor said...

പാവം കറിവേപ്പില.

എത്ര ‘പീഡനങ്ങള്‍ ‘ ഏല്‍ക്കുന്നു!
:-)

നിരക്ഷരൻ said...

പടങ്ങളിലൂടെ മാത്രം ഒരു വിഷയം പറയുന്നതിനെപ്പറ്റി ആലോചിച്ച് നോക്കിയിട്ടുണ്ടോ ചേച്ചീ? ഇല്ലെങ്കില്‍ ഇനിയുമാകാം.

കണ്ണനെന്തുപറ്റി ?
അമ്മയെ കണ്ടതില്‍ സന്തോഷം :)

Jayasree Lakshmy Kumar said...

കഷ്ടോണ്ട് ട്ടോ. ഇങ്ങിനെ കൊതിപ്പിക്കരുത്

[കറിവേപ്പില ഞാനും കളയാറില്ലാട്ടോ]

ശ്രീഅളോക് said...

ഈ പോസ്റ്റ് പിന്നേം പിന്നേം നോക്കാന്‍ തോന്നുന്നു, പിന്നേം നോക്കിയപ്പോ പിന്നേം കമന്റാന്‍ തോന്നി ,


ഇല ഞാന്‍ കറിവേപ്പില
കറിക്ക് ഉത്തമം
മുടിക്ക് ഉത്തമം
ഹൃദയത്തിന്
അതി ഉത്തമം .

മറക്കരുത് കഴിച്ചീടുവാന്‍
കളയരുത് 'കറിവേപ്പില പോലെ.'

വെള്ളത്തൂവൽ said...

ഊണ് കഴിഞ്ഞാ‍ണ് കണ്ടത്, കൊതിപ്പിച്ചുകളഞ്ഞല്ലോ ലതി....

Sarith Sukumaran said...

sharikkum vaayil vellamoounnu, Sharikkum. I can't stand it. Ithil malayalam type cheyyan ariyanjitta.
are the photographs taken by you?
sarithskc@yahoo.co.uk

you can also find me in www.koottam.com. I am Sarith Sukumaran.