
കേട്ടിട്ടുള്ളവര്‍ക്ക് മധുരതരവും
കേള്‍ക്കാത്തവര്‍ക്ക് അതിമധുരതരവുമാകാന്‍
ഇതാ തലമുറതലമുറ കൈമാറിവന്ന ഒരു നാടന്‍പാട്ടുകൂടി.
ഓണമല്ലേ, എല്ലാം മറന്നൊന്നു പാടൂന്നേ...

ബൂലോകത്തെ എല്ലാ സഹോദരീ സഹോദരന്മാര്ക്കും ഓണാശംസകളോടെ......
ഓണത്തപ്പാ - കുടവയറാ!
ഓണത്തപ്പാ - കുടവയറാ
എന്നാ പോലും - തിരുവോണം?

നാളേയ്ക്കാണേ - തിരുവോണം.
നാക്കിലയിട്ടു വിളമ്പേണം
ഓണത്തപ്പാ - കുടവയറാ
തിരുവോണക്കറിയെന്തെല്ലാം?
ചേനത്തണ്ടും ചെറുപയറും
കാടും പടലവുമെരിശ്ശേരി

കാച്ചിയ മോര്, നാരങ്ങാക്കറി,
പച്ചടി , കിച്ചടിയച്ചാറും!
ഓണത്തപ്പാ - കുടവയറാ
എന്നാ പോലും തിരുവോണം?
18 comments:
ഇതിന്റെയും ആദ്യ രണ്ടു വരിയേ പരിചയമുണ്ടായിരുന്നുള്ളൂ.... നന്ദി ചേച്ചീ...
:)
ഓണാശംസകള്‍..
ഓണാശംസകള്‍... ഇതു പാടിക്കഴിഞ്ഞാല്‍ സദ്യയുമുണ്ടോ???
ലതിചേച്ചി...
ഓണത്തപ്പനെവിടെ വരെ എത്തി
മുറ്റത്തുവരെ എത്തിയോ......
ഇതു ഞങ്ങള്‍ പാരഡി ആയാണു പാടിക്കൊണ്ടിരുന്നത്..മുഴുവന്‍ വരിയും അറിയില്ലാരുന്നു..അതു പരിചയപ്പെടുത്തിയതിനു ഒത്തിരി നന്ദി ചേച്ചീ..
ലതിയേച്ചി..
ഓണത്തപ്പ കുടവയറാ എന്ന ഒറ്റവരി മാത്രമെ എനിക്കറിയാമായിരുന്നൊള്ളൂ.
അപ്പോള്‍ ചേച്ചിക്കും കുടുംബത്തിനും തിരുവോണാശംസകള്‍..!
ചേച്ചീ,
ഇതെല്ലാം തിരുവോണത്തിന് എന്റെ കുഞ്ഞുമകള്‍ക്ക് ഞാന്‍ പാടിക്കൊടുക്കും...
താങ്കള്‍ക്കും കുടുംബത്തിനും
എന്റെ ഹ്യദയം നിറഞ്ഞ ഓണാശംസകള്‍.
ഈ ഓണക്കാലത്തിന്റെ എല്ലാ സമൃദ്ധിയും,
സന്തോഷവും നേര്‍ന്നുകൊണ്ട് ...
ഒരു ഓണം കൂടി ....
ശ്രീ പറഞ്ഞതുപോലെ അദ്യത്തെ രണ്ട് വരി മാത്രമേ എനിയ്ക്കറിയുമായിരുന്നുള്ളൂ.നന്ദി..
ഓണാശംസകള്‍..
ആദ്യത്തെ രണ്ട് വരികള്‍ ആണ് കൂടുതല്‍ പരിചയം.
സിപ്പി മാഷ് ( പ്രശസ്ത ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം ) ഇത് പാടുന്നത് ഒന്നുരണ്ടുപ്രാവശ്യം കേട്ടിട്ടുണ്ട്.
എന്തായാലും അത് വരികളായി ഇവിടെ തന്നതിന് നന്ദി ചേച്ചീ...
എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും
അവിടെല്ലാം ഓണവിശേഷം മാത്രം.
ഞാനും പാടാം..
ഓണത്തപ്പാ കുടവയറാ..... !
ഓണത്തപ്പാ കുടവയറാ
ഓണം കൊള്ളാന്‍ വായോ വാ
ഇങ്ങനെയാ ഞാന്‍ പാടിയിരുന്നത്.
എനിക്കിത് എവിടിന്നു കിട്ടിയോ ആവോ..
ചേച്ചിക്കും കുടുംബത്തിനും ഓണാശംസകള്‍!
ഓണാശംസകള്‍...
ഇന്ന് ഉത്രാടം നാളെ തിരുവോണം നമുക്ക് സ്നേഹം കൊണ്ടൊരു പൂക്കളമൊരുക്കി നന്മയാകുന്ന മാവേലിയെ വരവേല്‍ക്കാം
എല്ലാ ബൂലോകര്‍ക്കും,
ഭൂലോകര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍..
ചേച്ചീ ഇന്ന് ഇരുട്ടി വെളുത്താലോണം പിന്ന ഒരു വറ്ഷം കഴിയണം പിന്നേം കാത്തിരിപ്പ്
അതുകൊണ്ട് അടിച്ചു പൊളിച്ചോളൂ..
ഓണാശംസകൾ.
എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍...
Post a Comment