Wednesday, October 24, 2012

പുത്തൻ അറിവ്

  തന്നെ എഴുത്തിനിരുത്തിയ ഗംഗാധരൻ മാഷു തന്നെ തന്റെ കുട്ടിക്കും ആദ്യാക്ഷരം പകരണമെന്നത് അയാളുടെ ആഗ്രഹമായിരുന്നു. കുഞ്ഞിനെയും കൊണ്ട്  അയാളും ഭാര്യയും ഗംഗാധരൻ മാഷിനെ തേടിയെത്തി.  തന്റെ ശിഷ്യൻ പഠിപ്പും പദവിയും പണവും പ്രശസ്തിയുമെല്ലാം ഒരുപോലെ നേടിയിട്ടും പെൻഷൻ പറ്റിയ  ഈ അദ്ധ്യാപകനെഅന്വേഷിച്ചു വന്നതിൽ  അദ്ദേഹത്തിനു സന്തോഷം തോന്നി.  പ്രതിഭാ ധനനായ  ഗംഗാധരൻ മാഷ് തന്റെ നാട്ടിലെ ഏറ്റവും ദരിദ്രനായ അധ്യാപകനാണെന്നു തിരിച്ചറിഞ്ഞപ്പോൾ അയാൾ അദ്ഭുതപ്പെട്ടു.   ചെറു പ്രായത്തിലേ അദ്ധ്യാപകർക്കുള്ള സംസ്ഥാന അവാർഡും ദേശീയ അവാർഡും കരസ്ഥമാക്കി യെങ്കിലും താനിപ്പോൾ ഡെപ്യൂട്ടേഷനിൽ   ഒരു പ്രൊജ്ക്റ്റിന്റെ കോ-ഓർഡിനേറ്ററായി ജോലി നോക്കുകയാണെന്ന് ശിഷ്യൻ മാഷിനോടു പറഞ്ഞു. “ഒരുപാടു സൈഡ് ബിസിനസ്സുകൾ ചെയ്യാൻ സമയം കണ്ടെത്തുന്നതു കൊണ്ടാ മാഷേ ഞാനിങ്ങനെയൊക്കെ പിടിച്ചു നിൽക്കുന്നത്. മാഷിനോട് ചില കാര്യങ്ങളിൽ എനിയ്ക്ക് യോജിപ്പില്ല. ഞാൻ അല്പം റിസൽട്ട് ഓറിയെന്റെഡാ . ചെയ്യുന്നതെല്ലാം കൃത്യമായി  റെക്കോഡ്   ചെയ്ത് ബന്ധപ്പെട്ടവരെ ബോദ്ധ്യപ്പെടുത്തുകയും  ചെയ്യും  ” .   ശിഷ്യന്റെ അഭിമാനം തുളുമ്പുന്ന വാക്കുകൾ കേട്ട് ഗംഗാധരൻ മാഷ് പറഞ്ഞു.  “ഇങ്ങനെയുള്ള അദ്ധ്യാപകരും ഇപ്പോഴുണ്ടോ? നന്ദി  കുഞ്ഞേ. ഒരുപാടു നന്ദി. ഈ പുത്തൻ അറിവിന്. ”

6 comments:

Unknown said...

Ktha chruthrnkilum vliya oru aashayam anu parangathu

Aashamsakal

ajith said...

നാടോടുമ്പോള്‍....!!!

പട്ടേപ്പാടം റാംജി said...

ചുരുക്കി പറഞ്ഞപ്പോഴും നല്ല തിളക്കം.
മാറ്റങ്ങള്‍ക്കനുസരിച്ച് മാന്യമായിത്തന്നെ...

നിസാരന്‍ .. said...

എല്ലാം പണം നിയന്ത്രിക്കും കാലമല്ലേ.

മോഹന്‍ കരയത്ത് said...

ശിഷ്യന്റെ വെളിപ്പെടുത്തലിലൂടെ പുതിയ അറിവുകള്‍ നേടുന്ന മാഷിന്റെ ചിത്രം, ചുരുങ്ങിയ വാക്കുകളിലൂടെ അവതരിപ്പിച്ചത് ഹൃദ്യമായി!!!
ആശംസകള്‍!!!

G.V.RAKESH said...

ഇതാണ് സത്യം.