Sunday, October 21, 2012

ഷവര്‍മ്മ

വര്‍മ്മയായിരുന്നു, ആ യുവാവിന്റെ  ഏറ്റവും പ്രിയപ്പെട്ട സസ്യേതര വിഭവം.
 അയാളുടെ ഏറ്റവും വലിയ ബലഹീനത ഷവർമ്മയാണെന്നു പറയുന്നതാവും ശരി.
ഷവര്‍മ്മ കഴിച്ച്  ചിലര്‍ക്ക് ജിവഹാനി സംഭവിച്ചെന്നും  മറ്റു ചിലര്‍ക്ക്
രോഗം പിടിപെട്ടെന്നും മറ്റും കേട്ടപ്പോള്‍ അയാൾക്ക്  വലിയ വിഷമമായി.
ഷവര്‍മ്മക്ക് ഒരു പ്രശ്നവും ഉണ്ടാവരുതേ എന്നായി, അയാളുടെ പ്രാർത്ഥന. ഷവർമ്മയ്ക്കുണ്ടായ  ദുര്യോഗത്തെക്കുറിച്ച്  കേട്ടപ്പോൾ അയാളുടെ  അമ്മ, വൈവിദ്ധ്യമാർന്ന രുചികളിൽ ഒരുപാടു സസ്യേതര വിഭവങ്ങൾ മകനു വേണ്ടി തയ്യാറാക്കിക്കൊണ്ടേയിരുന്നു. എന്നാൽ അതൊന്നും  അയാളെ ആകർഷിച്ചതേയില്ല. ഷവർമ്മയുടെ ഉപയോഗത്തിന്റെ പ്രത്യാഘാതം വീണ്ടും വാർത്തകൾ സൃഷ്ടിച്ചപ്പോൾ അയാൾ കൂടുതൽ വിഷണ്ണനായി. “കേരളത്തിലുണ്ടാക്കുന്ന ഷവർമ്മ വിഷമയമാകാനുള്ള കാരണങ്ങളിലേയ്ക്ക് ഒരു എത്തി നോട്ടം“  എന്ന വിഷയം തന്നെ തന്റെ പി.എച്ച്. ഡി യുടെ തീസിസിനായി അയാൾ തെരഞ്ഞെടുത്തു.

3 comments:

ajith said...

തീര്‍ച്ചയായും ഗവേഷണം ചെയ്യപ്പെടേണ്ടതാണ്. കേരളത്തില്‍ മാത്രം ഷവര്‍മയ്ക്കെന്ത് കഷ്ടകാലം എന്നറിയണമല്ലോ

വീകെ said...

ഷവർമ്മ നമ്മുടെ നാട്ടിലെ കാലാവസ്ഥക്ക് ചേർന്നതല്ല ചേച്ചി. അതു കൊണ്ടാ...!

Unknown said...

ചായക്കടക്കാരനോട് ചോദിക്കാം