Friday, October 19, 2012

മൊബൈൽ ഫോൺ

പുതിയ തലമുറയുടെ ശാപമാണ് മൊബൈൽ ഫോൺ എന്നായിരുന്നു ആ അച്ഛന്റെ പക്ഷം.
 മകന്റെ ഏതാഗ്രഹവും സാധിച്ചു കൊടുത്തിരുന്ന അച്ഛൻ അവനു നല്ല ഒരു മൊബൈൽ ഫോൺ വാങ്ങിക്കൊടുത്തു.  മൊബൈൽ ഫോൺ കിട്ടിയതോടെ അവൻ എപ്പോഴും ഫോണിൽ തന്നെയായിരുന്നു. രാപകൽ ഭേദമില്ലാതെ മൊബൈൽ ഫോണിൽ സംവദിക്കാൻ താല്പര്യപ്പെട്ടിരുന്ന മകനോടു സംസാരിക്കാനായി  ഒരു മൊബൈൽ ഫോൺ വാങ്ങാൻ ആ അച്ഛനും നിർബന്ധിതനായി.

4 comments:

വീകെ said...

അപ്പൊപ്പിന്നെ അമ്മക്കും വേണ്ടിവരുമല്ലൊ ഒരെണ്ണം...?!

ajith said...

അച്ഛന്റെ മുറിയില്‍ നിന്നും മകന്റെ മുറിയിലേയ്ക്ക് ഫോണ്‍ ചെയ്ത് സംസാരിക്കുന്ന കുടുംബങ്ങള്‍ കഥകളില്‍ മാത്രമല്ല.

കമ്പ്യൂട്ടര്‍ ടിപ്സ് said...

ഭക്ഷണം ഇല്ലാതെ ഒരു ദിവസം സുഖമായി ജീവിക്കാം.എന്നാല്‍ മൊബൈല്‍ ഇല്ലാതെ, അത് ചിന്തിക്കാന്‍ പോലും പറ്റാത്ത കാലമാണിത്.

Anonymous said...

മൊബൈല്‍ വല്ലാത്തൊരു ശല്യം തന്നെയാണ്. ഞാന്‍ കൂടുതലും എസ.എം.എസ് /ചാറ്റ് വഴി കാളില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കുന്നു. പിന്നെ ലാന്‍ഡ്‌ ഫോണ്‍ അടുത്തുണ്ടെങ്കില്‍ അതുപയോഗിക്കും. ഉറങ്ങാന്‍ പോകുമ്പോള്‍ മൊബൈല്‍ ഓഫ്‌ അല്ലെങ്കില്‍ നിശബ്ദ മോഡില്‍ ആക്കും.