Thursday, October 14, 2010

ഞാന്‍ ഇനി മൂന്നാഴ്ച്ച അമേരിക്കയില്‍ .

പ്രിയ ബ്ലോഗര്‍മാരില്‍ ആരൊക്കെ അമേരിക്കയില്‍ ഉണ്ടെന്ന്‌ ഈയുള്ളവള്‍ക്കു ഒരു നിശ്ചയമില്ല. എങ്കിലും നിങ്ങളുടെ അനുവാദത്തോടെ ഞാന്‍ അങ്ങോട്ടൊന്നു വരുന്നു. ഒക്ടോബർ 16 മുതൽ നവംബർ 6 വരെ അവിടെ നടക്കുന്ന ഇന്റര്‍നാഷണല്‍ വിസിറ്റർ ലീഡര്‍ഷിപ്പ് പ്രോഗ്രാം(International Visitor Leadership Program)ല്‍ പങ്കെടുക്കാനാണ് ഞാന്‍ അമേരിക്കയില്‍ എത്തുന്നത്. ഇന്ത്യയില്‍ നിന്നും മൂന്നു പേരും അഫ്ഗാനിസ്ഥാനില്‍ നിന്നും രണ്ടു പേരും ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നും ഓരോരുത്തരും പങ്കെടുക്കുന്ന ടീമിലെ ഏകമലയാളി ഞാനാണ്. യു.എസ് വിദ്യാഭ്യാസ- സാംസ്കാരിക മന്ത്രാലയങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരുന്ന ഈ പരിപാടിയിലേയ്ക്ക് അമേരിക്കൻ കൊൺസലേറ്റ് ആണ് ഞങ്ങളെ ക്ഷണിച്ചിരിക്കുന്നത്.

നാളെ കൊച്ചിയില്‍ നിന്നും വൈകിട്ട് പുറപ്പെടും . 16നു വാഷിങ്ടൺ ഡി.സിയിൽ എത്തും.

WASHINGTON, DC
October 18 - 22


NEW YORK, NEW YORK
October 22 - 24

PORTLAND, MAINE
October 24 - 27


LANSING, MICHIGAN
October 27 – 31

LOS ANGELES, CALIFORNIA
October 31 – November 2

SAN DIEGO, CALIFORNIA
November 2 - 5

ഇങ്ങനെയാണ് യാത്രാപരിപാടി.നവംബര്‍ 6 നു തിരിച്ചു പോരും .ഞാന്‍ ഈ പ്രോഗ്രാമിന് വരുന്നതിനാല്‍ ബൂലോക സോദരങ്ങളെ ബന്ധപ്പെടാനും കാണാനും ആകുമോ എന്നറിയില്ല. എങ്കിലും അവിടെയുള്ളവരുടെ അറിവിലേക്ക് എന്റെ ഇ-മെയില്‍ ഐ.ഡി കൂടി.


subhashlathika@gmail.com.

25 comments:

അനില്‍@ബ്ലോഗ് // anil said...

അവിടെ ഒരു മീറ്റ് സംഘടിപ്പിക്കാമല്ലോ ..
:)

ശ്രീനാഥന്‍ said...

യാത്രാമംഗളങ്ങൾ നേരുന്നു!

രമേശ്‌ അരൂര്‍ said...

നാട്ടില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അമേരിക്കയില്‍
ചുറ്റിക്കറക്കം അല്ലെ ..മനസിലായി ...അന്ന് റിബല്‍ ആയി നിന്നവര്‍ ഇന്ന് സ്ഥാനര്‍ത്തികള്‍ ആണല്ലേ ..:)
വോട്ടു ചെയ്യാതിരിക്കാന്‍ കാരണവും ആയല്ലോ ,,,

ബിന്ദു കെ പി said...

യാത്രാമംഗളങ്ങൾ ചേച്ചീ...

പാവത്താൻ said...

പത്രത്തില്‍ കണ്ടിരുന്നു. ആശംസകള്‍.

മുകിൽ said...

All the best for a fruitful trip.

Lathika subhash said...

Anil, Sreenadhan, Ramesh Aroor,Bindu, Pavathan , Mukil.. ellavarkkum nandi.

IndianSatan said...

വോട്ടു പിടിക്കാതേ പോകുവാ അല്ലേ....:-(

Manoj മനോജ് said...

ആശംസകള്‍...

വാഷിങ്ടണ്ണിലെ 20 ഡിഗ്രിയില്‍ നിന്ന് മിഷിഗണ്ണിലെ 10 ഡിഗ്രിയില്‍ ചെന്ന് കാലിഫോര്‍ണിയയിലെ 20-25 അവസാനിപ്പിക്കുന്ന സന്തര്‍ശനം :)

ആരോഗ്യം സൂക്ഷിക്കുവാന്‍ ശ്രദ്ധിക്കുക....

പിന്നെ മിച്ചിഗണില്‍ വെച്ച് ഹാലോവിയന്‍ ആഘോഷിക്കാം :)

വീകെ said...

മംഗളങ്ങൾ ചേച്ചി...

Manikandan said...

ആശംസകൾ ചേച്ചി.

Muralee Mukundan , ബിലാത്തിപട്ടണം said...

ലണ്ടനിൽ ഇറങ്ങുന്നുണ്ടെനിൽ സഹായങ്ങൾക്ക് തയ്യാറാണ് കേട്ടൊ ഏടത്തി
നമ്പർ :0044 7930134340

Lathika subhash said...

ഇവിടെ വന്ന എല്ലാവർക്കും നന്ദി. ഞാൻ ഇത്രയും ദിവസം വാഷിങ്ടൺ ഡി സിയിലുണ്ടായിരുന്നു. ഇന്ന് ന്യൂയോർക്കിലേയ്ക്ക്. അവിടെ 24 വരെ.

ente lokam said...

ഒരു പണിയും ഇല്ലാതെ ആ വായാടി അവിടെങ്ങാന്‍
കാണും .നോക്കു ചേച്ചി .തിരിച്ചു വരുമ്പോള്‍ എനിക്കൊരു
പൂച്ചകുട്ടനെ വാങ്ങാന്‍ കിട്ടുമോ എന്ന് നോക്കണം.

Lathika subhash said...

Portlandinodu vidaparayum nale. Ini Michigon.

Lathika subhash said...

Ente yathra theeran pokunnu. Ippol San Diego. Blogers arum mail ayachilla. oduvil kappilanu njan mail ayachu. Randu divasamayi vilikkunnundu. Santhoshamayi enikku. Njan Nov 6nu ivideninnu nattilekku.

Lathika subhash said...

Ente yathra theeran pokunnu. Ippol San Diego. Blogers arum mail ayachilla. oduvil kappilanu njan mail ayachu. Randu divasamayi vilikkunnundu. Santhoshamayi enikku. Njan Nov 6nu ivideninnu nattilekku.

lekshmi. lachu said...

njaan evide ethaan vayiki..yaathrayoke sukhayi thirichethi kaanum ale..

Lathika subhash said...

ഞാൻ സുഖമായി വീട്ടിൽ എത്തിച്ചേർന്നു.

മേഘമല്‍ഹാര്‍(സുധീര്‍) said...

:)

weindians said...

kollam..

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

my present

ente lokam said...

enne maathram vannu kandumilla.ente brrooni
poocha ippozhum kettaathe nilkkunnu..

Gopakumar V S (ഗോപന്‍ ) said...

Best Wishes for the election victory....
എല്ലാ ആശംസകളും

Lathika subhash said...

ഇവിടെ വന്നും തെരഞ്ഞെടുപ്പു വിജയാശംസകൾ നൽകിയവർക്കു നന്ദി.പ്രാർത്ഥനയിൽ ഓർക്കുക. സ്നേഹപൂർവം,
സ്വന്തം ലതി.