Wednesday, March 23, 2011

അഭ്യർത്ഥന

സുഹൃത്തുക്കളേ

ഈ വരുന്ന നിയമാസഭാ തിരഞ്ഞെടുപ്പിൽ, ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മലമ്പുഴ നിയോജക മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ, കോൺഗ്രസ്സ് പാർട്ടി നിയോഗിച്ചിരിക്കുന്നത് എന്നെയാണ്. എല്ലാ ബൂലോക സുഹൃത്തുക്കളുടേയും, ഭൂലോക സുഹൃത്തുക്കളുടേയും സഹായസഹകരണങ്ങളും അനുഗ്രഹവും ഈ അവസരത്തിൽ ഞാൻ പ്രതീക്ഷിക്കുന്നു, വിനീതമായി അഭ്യർത്ഥിക്കുന്നു.

സസ്നേഹം

ലതികാ സുഭാഷ്
.
.

.

60 comments:

റഫീക്ക് കിഴാറ്റൂര്‍ said...

ലതി ചേച്ചിക്ക് വിജയാശംസകൾ നേരുന്നു. ..............പക്ഷേ..ലതിചേച്ചിയെ ഒരു MLA ആക്കാനുള്ള മോഹം കോൺഗ്രസ്സിനുണ്ടെന്നു തോന്നുന്നില്ല. അല്ലെൻകിൽ വിജയസാധ്യതയുള്ള കോട്ടയം പോലുള്ള മണ്ഢലങ്ങളിൽ നിർത്താതെ വി.എസിനെതിരായി മത്സരിക്കാൻ നിയോഗിക്കുമായിരുന്നില്ല....പിണറായി സഖാക്കൾ കളിച്ചാൽ ചേച്ചി രക്ഷപെട്ടുകൂടായ്കയുമില്ല.

sijo george said...

വിജയാശംസകൾ..:)

sheebarnair said...

Congratulations!!!!!!!ഉറപ്പായും ചേച്ചി ജയിക്കും...പിണറായി തന്നെ വി.എസ്.ഇനെ തോല്‍പ്പിക്കാന്‍ സഹായിക്കും...അതുകൊണ്ട് ചേച്ചി ടെ ജയം ഉറപ്പാണ്..ഞങ്ങളുടെ പ്രാര്‍ത്ഥനയും കൂടെ ഉണ്ട്..
സ്നേഹാദരങ്ങളോടെ

അപ്പു said...

ചേച്ചീ എല്ലാ ആശംസകളും നേരുന്നു. പാർട്ടിയുടെ വിശ്വാസം ശരിയായി നടപ്പാകട്ടെ എന്നും ആഗ്രഹിക്കുന്നു.

രമേശ്‌ അരൂര്‍ said...

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പു സമയത്ത് നാട്ടില്‍ നില്‍ക്കാതെ അമേരിക്കയ്ക്ക് പോയ ആളല്ലേ ! അഞ്ചു മാസം കഴിഞ്ഞപ്പോള്‍ ഇതാ ബ്ലോഗില്‍ എത്തി ..
മലമ്പുഴയില്‍ ഈ മത്സരിക്കാന്‍ തീരുമാനിച്ച സ്ഥിതിക്ക് നിരാശപ്പെടാന്‍ ഇട വരാതിരിക്കട്ടെ
ആശംസകള്‍ ..അറിഞ്ഞോ വി എസും ബ്ലോഗു തുടങ്ങിയിട്ടുണ്ട് ....നേരത്തെ തന്നെ പ്രചാരണവും തുടങ്ങി ..

വരയും വരിയും : സിബു നൂറനാട് said...

വിജയാശംസകള്‍ ചേച്ചി.
ജയിക്കും എന്ന് മനസ്സില്‍ ഉറപ്പിച്ചു തന്നെ പ്രചാരണം തുടങ്ങിക്കൊള്ളൂ..

ജോ l JOE said...

വിജയാശംസകള്‍ ചേച്ചീ....

ആരോമല്‍ said...

വിജയാശംസകൾ ചേച്ചി... :)

നാട്ടുകാരന്‍ said...

അച്യതാനന്ദനെതിരെ മത്സരിക്കാന്‍ ഒരു കോണ്‍ഗ്രസ് നേതാവും ധൈര്യപ്പെടാത്തപ്പോള്‍ ഈ നേതാക്കന്മാരുടെ മാനം കാക്കാന്‍ ചങ്കുറപ്പോടെ പടക്കിറങ്ങിയ ലതികചേച്ചിക്ക് ആശംസകള്‍ !

ഇ.എ.സജിം തട്ടത്തുമല said...

ഒരു ബ്ലോഗ്ഗർ എം.എൽ.എ ആയിക്കാണുന്നത് സന്തോഷമാണ്.പക്ഷെ വി.എസും ലതിക ച്ചേച്ചിയും ഒരു പോലെ വിജയിക്കണമെന്ന് ആശംസിക്കാൻ കഴിയാത്തതിൽ ഖേദിക്കുന്നു. കാരണം എനിക്ക് വ്യക്തമായ സി.പി.ഐ (എം) രാഷ്ട്രീയം ഉള്ളതുതന്നെ!അപ്പോൾ വി.എസ് ജയിക്കണമെന്ന് അത്യധികം ആഗ്രഹമുണ്ടാകണമല്ലോ! പിന്നെ സ.വി.എസിനോട് മത്സരിച്ച് എം.എൽ.എ ആയില്ലെങ്കിലും അത് വലിയ കാര്യംതന്നെ. പേരെടുക്കാം. ഭാവിയിൽ അഭിമാനിക്കാം. ബ്ലോഗ്ഗർ ആണെന്ന് ഇന്നിപ്പോഴാണറിഞ്ഞത്. ബ്ലോഗ് വിശദമായി വായിക്കുന്നുണ്ട്. എന്തായാലും കേട്ടിടത്തോളം കുറച്ചുകൂടി വിജയ സാദ്ധ്യതയുള്ള ഒരു സീറ്റ് തരാമായിരുന്നു എന്ന് അഭിപ്രായമുണ്ട്. ജയവും തോൽവിയും മാത്രമല്ല, ജനധിപത്യത്തെ ശക്തിപ്പെടുത്തൽ കൂടിയാണ് തെരഞ്ഞെടുപ്പ് മത്സരം. അവിടെ ആ ദൌത്യം ലതികച്ചേച്ചിക്കും ലഭിച്ചു.അത് നിർവഹിക്കുക! ആശംസകൾ!

കണ്ണനുണ്ണി said...

വിജയം ഉറപ്പാണെന്ന് കരുതി തന്നെ മുന്‍പോട്ടു പോവൂ ചേച്ചി...ആശംസകള്‍

മനുരാജ് said...

ഒരു കോണ്‍ഗ്രസ് നേതാവും ധൈര്യപ്പെടാത്തപ്പോള്‍ ഈ നേതാക്കന്മാരുടെ മാനം കാക്കാന്‍ ചങ്കുറപ്പോടെ പടക്കിറങ്ങിയ ലതികക്ക് ആശംസകള്‍ !

Lipi Ranju said...

വിജയാശംസകള്‍ ചേച്ചീ... :)

ശ്രീനാഥന്‍ said...

സ്വാഗതം, ഞാൻ വോട്ടറായ മണ്ഡലത്തിലേക്ക്. വളരെ സന്തോഷം തോന്നി വാർത്ത കേട്ടപ്പോൾ. സ. അച്ചുതാനന്ദനെനെതിരെ മത്സരിക്കുന്നതു തന്നെ വലിയൊരു ഭാഗ്യമാണ്. അനുമോദനങ്ങൾ. രാഷ്ട്രീയത്തിൽ ഉയർന്നു പോകാനും, ജനങ്ങളുടെ പോരാട്ടത്തിൽ അവർക്കൊപ്പം നിൽക്കാനും ഈ സ്ഥാനാർത്ഥിത്വം വഴി താങ്കൾക്ക് കഴിയട്ടെ. ഒരു ഇടതുപക്ഷാനുഭാവിയായ ഞാൻ വോട്ട് വി എസിനു തന്നെയായിരിക്കും നൽകുക എന്ന് ഖേദപൂർവ്വം അറിയിച്ചു കൊള്ളട്ടേ!

Manoj മനോജ് said...

അഭിനന്ദനങ്ങള്‍...

Captain Haddock said...

ഓള്‍ ദി ബെസ്റ്റ്‌ !

Kalavallabhan said...

വിജയ സാദ്ധ്യത കൂടുതലുള്ള മണ്ഡലമാണെന്ന് പറയുമ്പോൾ “വട്ടാണോ ? ” എന്ന് ചോദിക്കരുത്.
വിജയ സാദ്ധ്യത കൂടുതലുള്ള മണ്ഡലം തന്നെ.
ഇന്നത്തെ നിലയിൽ അദ്ദേഹത്തിന്‌ ഒരു സീറ്റ് കേരളത്തിൽ നിന്ന് നല്കിയിട്ടില്ല. ജനപിന്തുണയില്ലാത്ത പി.ബി. നേതാക്കന്മാർ നല്കിയ ഈ സീറ്റിൽ അവർക്ക് വോട്ടവകാശമോ പിന്തുണയോ ഇല്ല. പിന്നെ കടുത്ത വി. എസ്സ്. അനുഭാവികളല്ലാതെ ആരും പിന്തുണയ്ക്കാനുള്ള സാദ്ധ്യത വളരെ കുറവാണ്‌. അപ്പോൾ താങ്കളുടെ വിജയം ഉറപ്പ്.
ആത്മവിശ്വാസത്തോടെ മുന്നോട്ടു പോവുക. വിജയിക്കുവാനുള്ളതെല്ലാം ചെയ്യുക.
വിജയാശംസകൾ

Gopakumar V S (ഗോപന്‍ ) said...

ചേച്ചീ, എല്ലാ ആശംസകളും....ഇത് ചരിത്രനിയോഗം തന്നെ.... ഉടനെ തന്നെ തിരുവനന്തപുരംത്ത് കാണാം...

ഒരുക്കല്‍ കൂടി വിജയാശംകള്‍

firefly said...

All the best :-)

Kerala Finance Secretariat Association said...

Wish You All the Best

vrajesh said...

വിജയാശംസകള്‍....

ചാര്‍ളി[ Cha R Li ] said...

ലതിച്ചേച്ചി കോട്ടയത്തായിരുന്നെങ്കില്‍ എന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചു പോവുന്നു.
രണ്ടു ദിവസമെങ്കിലും ലീവെടൂത്ത് വന്ന് പ്രചാരണത്തിനു കൂടീയേനേ ഞാന്‍..

ഇതിപ്പോ..വിയെസ്സിനെതിരെ...
എന്താ പറയേണ്ടതെന്നറിയില്ല..
ലതിചേച്ചി ആഗ്രഹിച്ചു വാങ്ങിയ സീറ്റാണോന്നറിയില്ല..

എന്താണേലും അഭിനന്ദനങ്ങള്‍ !!

ബ്ലാക്ക്‌ മേമറീസ് said...

പേടിക്കണ്ട ചേച്ചി ഒരു അട്ടിമറിയിലൂടെ ചേച്ചിക് ജയം ഉറപ്പാ ...ഞങള്‍ നിങ്ങടെ കൂടെ തന്നെ ഉണ്ട് ..ഇനി ജെയി ച്ചിട്ട് കാണാം

ഫെനില്‍ said...

നമ്മുടെ നാട്ടില്‍ തന്നെ(കോട്ടയം) മത്സ്സരിക്കുമേന്നാ വിചാരിച്ചത്.കുഴപ്പമില്ല നേര്‍ച്ചകോഴിയാകാനാ വിധി.എങ്കിലും വിജയാശംശകള്‍

Vellayani Vijayan/വെള്ളായണിവിജയന്‍ said...

എല്ലാ ആശംസകളും.ലതിക തന്നെ വിജയിക്കും.
യാതൊരു സംശയവും വേണ്ട.പ്രചാരണത്തിന് വരണമെന്നുണ്ട്.ബുലോകം എല്ലാ പിന്തുണയുമായി കൂടെയുണ്ട്.സധൈര്യം മുന്നോട്ട് പോവുക.
വെള്ളായണി വിജയൻ

മുക്കുവന്‍ said...

മത്സരിക്കുമ്പോള്‍ ഇങ്ങനെ വേണം..കഴിഞ്ഞ ഇലക്ഷനു വ്.ഐ.പി പറഞ്ഞ് നാട്ടാ‍ാരെ പറ്റിച്ച് അധികാരത്തിലേറിയ മന്നനെ മലര്‍ത്തിയടിക്കൂ!

subin said...

chechi all the best....
njangalude mandalamanu malampuza
njan orupaadu perodu recoment cheyyam.
eanikk vote cheyyan kaziyilla eanna dukkavum und najn afghanisthanil aayipoyi athukonda realy sorry....

ആളവന്‍താന്‍ said...

ആശംസകള്‍ ചേച്ചീ...

smitha adharsh said...

സന്തോഷം ചേച്ചീ...ആശംസകള്‍..

ViswaPrabha | വിശ്വപ്രഭ said...

വിജയാശംസകൾ!

ente lokam said...

എല്ലാ വിജയാശംസകളും .
തിരിച്ചു വരുമ്പോള്‍ കോട്ടയത്ത്‌ കാണാം
ജയം ഒരാള്കെ ഉണ്ടാവൂ .അതല്ലേ ജനാധിപത്യത്തിന്റെ
കാതല്‍ .അത് കൊണ്ടു വിജയം ആശംസിക്കുന്നു .

Anonymous said...

Dear Chechi,
All the best to defeat the CM who wasted 5 years of Kerala people by indulging in party politics,useless issues,uncompleted attempts like Munnar,worked against all good projects of industry minister and electricity minister.
Jai Hind

Hari | (Maths) said...

ലതിക മാഡത്തിന് വിജയാശംസകള്‍. ബ്ലോഗുള്ള കാര്യം ഇപ്പോഴാ അറിഞ്ഞത്.

ഹരി
കെ.പി.എം.എച്ച്.എസ്
എടവനക്കാട്
www.mathsblog.in

Krishna said...

കോട്ടയത്തിന്റെ ഉരുക്കുവനിത ഇപ്പോള്‍ പാലക്കാടിന്റെ ശബ്ദം, ധീരമായി മുന്നോട്ടു പോവുക ഞങ്ങളുണ്ട് കൂടെ !!!

Krishna said...

കോട്ടയത്തിന്റെ ഉരുക്കുവനിത ഇപ്പോള്‍ പാലക്കാടിന്റെ ശബ്ദം, ധീരമായി മുന്നോട്ടു പോവുക ഞങ്ങളുണ്ട് കൂടെ !!!

pazhuvilan said...

CHECHIKKU ATHU SAADHIKKUM....AASAMSAKAL

MANIKANDAN [ മണികണ്ഠൻ ] said...

ഇത്തവണത്തെ നിയമസഭാതിരഞ്ഞെടുപ്പിൽ ചേച്ചി തീർച്ചയായും സ്ഥാനാർത്ഥിയായി ഉണ്ടാവും എന്ന് അറിയാമായിരുന്നു. കോട്ടയത്താണ് ചേച്ചിയെ പ്രതീക്ഷിച്ചതും, അല്ലെങ്കിൽ വൈപ്പിനിൽ. മലമ്പുഴയിൽ ശ്രീ വി എസ്സിനെതിരെ മത്സരിക്കുന്നു എന്നത് തികച്ചും അതിശയിപ്പിച്ച വാർത്തയായിരുന്നു. ചേച്ചി വിജയിക്കട്ടെ എന്ന് ആത്മാർത്ഥമായും ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു. വിജയാശംസകൾ ചേച്ചി.

SHANAVAS said...

ഒരു പുതു ബ്ലോഗ്ഗറിന്റെ അഭിവാദനങ്ങള്‍.പക്ഷെ ലതികയ്ക്ക് കുറച്ചു കൂടി സുരക്ഷിതമായ ഒരു മണ്ഡലം കിട്ടാന്‍ അര്‍ഹത എന്തുകൊണ്ടും ഉണ്ടായിരുന്നു.എന്റെ എല്ലാ വിജയാശംസകളും.

Sameer Thikkodi said...

വിജയാശംസകൾ ....

raseesahammed said...

വിജയാശംസകൾ....

ശങ്കരനാരായണന്‍ മലപ്പുറം said...

ഞാന്‍ മലമ്പുഴയിലെ വോട്ടറായിരുന്നെങ്കില്‍ തീര്‍ച്ചയായും താങ്കള്‍ക്ക് വോട്ട് ചെയ്യും എന്നു ഞാന്‍ പറയുന്നില്ല.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

ബഷീര്‍ വള്ളിക്കുന്നിന്റെ ബ്ലോഗില്‍ ഞാന്‍ എഴുതിയ കമന്റ് ഇവിടെയും വിജയാശംസകളോടെ പേസ്റ്റ് ചെയ്യുന്നു.

വി.എസ്. ജയിക്കാനായി ജനിച്ച മാന്യദേഹമല്ലെന്ന് മാരാരിക്കുളം തെളിയിച്ചതാണ്. പിന്നെങ്ങനെയാണ് മലമ്പുഴയിലെ യു.ഡി.എഫ്.സ്ഥാനാര്‍ത്ഥി ലതിക സുഭാഷ് ചാവേര്‍ സ്ഥാനാര്‍ത്ഥിയാവുക? എല്ലാം ഇപ്പോള്‍ മീഡിയയാണല്ലൊ തീരുമാനിക്കുന്നത്. മീഡിയക്കാര്‍ക്ക് എന്തും ആവാമല്ലോ. തെരഞ്ഞെടുപ്പിന് മുന്നെ വി.എസ്. ജയിച്ച പോലെയാണ് ചാനലുകള്‍ ചര്‍ച്ച ചെയ്യുന്നത്. മലമ്പുഴയില്‍ വി.എസ്.തോല്‍ക്കാനുള്ള സാധ്യത മാരാരിക്കുളത്തെക്കാളും കൂടുതലാണ് എന്നതാണ് വസ്തുത. ഇനിയൊരു വട്ടം കൂടി വി.എസ്. മുഖ്യമന്ത്രിയോ പ്രതിപക്ഷ നേതാവോ ആകുന്നത് പിണറായി പക്ഷത്തിന് താങ്ങാന്‍ പറ്റുന്ന സംഗതിയായിരിക്കില്ല. ജയിച്ച് കഴിഞ്ഞാല്‍ മുഖ്യമന്ത്രിയോ പ്രതിപക്ഷനേതാവോ അല്ലാതായിരിക്കാന്‍ വി.എസ്സിനും ചിന്തിക്കാന്‍ പറ്റില്ല. അപ്പോള്‍ വി.എസ്. പരാജയപ്പെടുന്നതായിരിക്കും രണ്ട് കൂട്ടര്‍ക്കും സേഫ്. എന്തായാലും മത്സരിക്കുന്നത് ജയിക്കാന്‍ വേണ്ടിയാണ്. ലതിക സുഭാഷ് തന്നെ ജയിക്കും എന്ന് കരുതാനാണ് ഒരു ബ്ലോഗര്‍ എന്ന നിലയില്‍ എനിക്ക് താല്പര്യം.

ഐക്കരപ്പടിയന്‍ said...

ഒരു ബ്ലോഗർ നിയമസഭയിൽ എത്തുകയും നമ്മൾ പാവപ്പെട്ട ബ്ലോഗർമാരെ ഒർക്കുകയും ചെയ്താൽ നന്നായിരിക്കും...അതിനാൽ എന്റെ വോട്ട് ലതി ചെച്ചിക്ക്....ജയ് ജയ് സിന്ദാബാദ്...
എല്ലാ അനുഗ്രഹങ്ങളും!

പാവപ്പെട്ടവന്‍ said...

ഇടതുപക്ഷത്തിന്റെയും ഇന്നാട്ടിലെ സാധരണക്കരന്റെയും പടനായകനെതിരെയാണ് ലതി ചേച്ചി അങ്കം കുറിച്ചതുആ നിലയിൽ യേറെ ശ്രദ്ധിക്കപ്പെടാം .പക്ഷേ ചേച്ചിക്കു കുറെകൂടിസുരക്ഷിതമായ ഒരു മണ്ഡലം കേരളപ്രദേശ് കോൺഗ്രസ് പാർട്ടിക്ക് തരാമായിരുന്നു .

Roy Mathew said...

Best wishes Chechi.... You will win... Sure.. V.S wasted our valuable 5years... So people of Malampuzha will think right way...

ബഷീര്‍ Vallikkunnu said...

"വി എസ്സിനെതിരെ ചാവേറാകാന്‍ കോണ്‍ഗ്രസ്‌ കണ്ടെത്തിയതാണ് ലതികയെ എന്ന് ചിലര്‍ പറയുന്നുണ്ട്. എനിക്കങ്ങിനെ അഭിപ്രായമില്ല. വി എസ് തിരെഞ്ഞെടുപ്പുകളില്‍ ജയിച്ചിട്ടും തോറ്റിട്ടുമുണ്ട്. ബ്ലോഗര്‍മാരുടെ കാര്യം അതല്ല. അവരിലൊരാള്‍ ആദ്യമായാണ്‌ ഇതുപോലൊരു കൊമ്പനുമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. കിളിരൂര്‍ കേസിലെ പ്രതികളെ കയ്യാമം വെച്ച് നടത്തുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ വി എസ്സിനെതിരെ മത്സരിക്കാന്‍ എത്തിയ ലതികക്ക്‌ കെട്ടിവെക്കാനുള്ള പണം കൊടുത്തത് പീഡനത്തിനിരയായി മരിച്ച ശാരിയുടെ മകളാണ്!!.ഉറച്ച സീറ്റായ മാരാരിക്കുളത്ത് വി എസ്സിന് തോല്‍ക്കാമെങ്കില്‍ അതിനേക്കാള്‍ ഉറപ്പു കുറഞ്ഞ മലമ്പുഴയില്‍ തോല്‍ക്കുന്നത് കൊണ്ട് കുഴപ്പമൊന്നും വരില്ല". ബ്ലോഗര്‍ നിയമസഭയിലേക്ക്

pazhuvilan said...

v s enthinu vijayikkanam.aarkkum vendaatha oru baranavum.parttikku polum vendatha oru mukyanum..chechi theerchayayum vijayikkum.

Rahim's said...

vijayaashamsakal...
ningal thanne jayikkum..athara maathram kapadatha niranjathaanu VS enna manushyante raashtreeyam..
www.rahimkalathil.blogspot.com

Rahim's said...

you will win, sure..
VS is a that much currepted person..
ayaalude raashtreeya kaapadyam thurannu kaatti munerooo...
www.rahimkalathil.blogspot.com

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

ലതിചേച്ചിക്ക് വിജയാശംസകൾ..:

sarath said...

For righteousness in politics, for the right kind of politics, and for true democratic sentiments we need politicians who are not really politicians.Best Wishes!!!

Anil Peter said...

All the best. Hope you will be able to expose the true face of VS by presenting him with a defeat, to the entire people of Kerala.

pazhuvilan said...

prajarana paripadikal onnum chanelil kanunnillallo

ഗീത said...

അന്ധമായ രാഷ്ട്രീയമില്ലാത്തവരായിരിക്കും നല്ല ഭരണാധികാരികൾ. രാഷ്ട്രീയാന്ധത, മറുപക്ഷത്തിന്റെ (എതിർപക്ഷമെന്ന വാക്കോ പ്രതിപക്ഷമെന്ന വാക്കോ ശരിയല്ല, നമ്മിൽ നിന്ന് വ്യത്യസ്ഥമായ അഭിപ്രായമുള്ള മറ്റൊരു പക്ഷം - മറുപക്ഷം എന്നേ പറയേണ്ടൂ)നന്മതിന്മകളെ വേർതിരിച്ച് മനസ്സിലാക്കുന്നതിന് തടസ്സമാകുന്നു, സ്വയം നന്മമയവും മറുപക്ഷം തിന്മമയവുമായി മാത്രം കാണുന്നു, അസഹിഷ്ണുത വളർത്തുന്നു.
അത്തരം ഒരു അന്ധരാഷ്ട്രീയമില്ലാത്ത മാതൃകാസ്ഥാനാർത്ഥിയായി ലതിയെ കാണുന്നു. വിജയാശംസകളും മനം നിറഞ്ഞ പ്രാർത്ഥനകളും ...
ലതി ജയിച്ചു വരൂ !!!!!

Sudheerkhan said...

ചേച്ചീ.. എന്തായാലും നനഞ്ഞു.ഇനി കുളിച്ച് കയറാം.പിണറായിയെ മനസ്സില്‍ ധ്യാനിച് മുന്നോട്ട് പൊക്കോ.പിണറായി കൈവിടില്ല.നിലനില്‍പ്പിന്റെ പ്രശ്നമാണ്.എല്ലാ വിജയാശംസകളും.

അച്ചൂസ് said...

വിജയാശംസകള്‍ ചേച്ചീ....

sm sadique said...

വിജയാശംസകൾ…………….

അനാഗതശ്മശ്രു said...

I am A blogger voter of Malampuzha constituency..

all the best

Manoraj said...

ആശംസകള്‍ ചേച്ചി..

ലതി said...

ഞാൻ ഒരുപാടു ദിവസം കൂടിയാ ഇവിടെ ഇങ്ങനെ. വന്നു ആശംസകൾ നൽകിയവർക്കും അഭിപ്രായം പറഞ്ഞവർക്കും നന്ദി.പ്രാർത്ഥന എല്ലാവരും എനിക്കു തന്നെ തരണേ...