Friday, September 24, 2010

ജ്ഞാനപീഠ ജേതാവ് ഒ.എൻ.വിയെ അഭിനന്ദിക്കാം.

മലയാളത്തിന്റെ പ്രിയകവി ഒ.എൻ.വിയ്ക്ക് ജ്ഞാനപീഠം.2007ലെ പുരസ്കാരത്തിനാണ് അദ്ദേഹം അർഹനായിരിക്കുന്നത്. ജ്ഞാനപീഠം ലഭിക്കുന്ന അഞ്ചാമത്തെ മലയാളിയാണ് ഒ.എൻ.വി.കുറുപ്പ്.

1931മെയ് 27നു കൊല്ലം ജില്ലയിലെ ചവറയിൽ ജനിച്ചു.പിതാവ് ഒ.എൻ. കൃഷ്ണക്കുറുപ്പ്, മാതാവ് ലക്ഷ്മിക്കുട്ടിയമ്മ.1957 മുതൽ 1986 വരെ എറണാകുളം മഹാരാജാസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്,കോഴിക്കോട് ആർട്സ് ആന്റ് സയൻസ് കോളേജ്, തലശ്ശേരി ഗവന്മെന്റ് ബ്രണ്ണൻ കോളേജ്,എന്നഐ കലാലയങ്ങളിൽ മലയാളം അദ്ധ്യാപകൻ, വകുപ്പു മേധാവി എന്നീ നിലകളിൽ പ്രവർത്തിച്ചു.
കേന്ദ്ര സാഹിത്യ അക്കാദമി അംഗമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.കേരള കലാമണ്ഡലം ചെയർമാനായിരുന്നു.കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം,ആശാൻ പുരസ്കാരം, ഓടക്കുഴൽ അവാർഡ്, സോവിയറ്റ് ലാൻഡ് നെഹൃ പുരസ്കാരം തുടങ്ങിയ ഒട്ടേറെ ബഹുമതികൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
അഗ്നി ശലഭങ്ങൾ, അക്ഷരം,ഉപ്പ്, കറുത്ത പക്ഷിയുടെ പാട്ട്, ഭൂമിക്ക് ഒരു ചരമഗീതം,ശാർങ്ഗകപ്പക്ഷികൾ,മൃഗയ,അപരാഹ്നം,ഉജ്ജയിനി,സ്വയംവരം,ഭൈരവന്റെ തുടി എന്നിവ മുഖ്യ കൃതികൾ. ഏറ്റവും നല്ല സാഹിത്യ സാംസ്കാരിക പ്രവർത്തകനുള്ള എം.കെ.കെ.നായർ അവാർഡ്1992-ൽ ലഭിച്ചു. ചലച്ചിത്ര ഗാന രചനയ്ക്ക് 12 തവണ സംസ്ഥാന അവാർഡ് നേടി, ഒ.എൻ.വി.

ഭാര്യ സരോജിനി. രാജീവനും മായാദേവിയും മക്കൾ.

ഭാരതത്തിലെ ഉന്നത പുരസ്കാരങ്ങളിലൊന്ന് കരസ്ഥമാക്കിയ ഒ.എൻ.വിയ്ക്ക് അഭിനന്ദനങ്ങൾ.

8 comments:

Lathika subhash said...

ഒരുവട്ടംകൂടി ഒരുപാടുപേരെ മോഹിപ്പിച്ച് തിരുമുറ്റത്തെത്തിച്ച കവിക്ക് അഭിനന്ദനങ്ങൾ.

വീകെ said...

ജ്ഞാനപീഠം ഒരിക്കൽ കൂടി മലയാളത്തിനു സമ്മാനിച്ച ഓ.എൻ.വി.സാറിനു ഹൃദയം നിറഞ്ഞ സ്നേഹാശംസകൾ...

lekshmi. lachu said...

ജ്ഞാനപീഠം ഒരിക്കൽ കൂടി മലയാളത്തിനു സമ്മാനിച്ച ഓ.എൻ.വി.സാറിനു ഹൃദയം നിറഞ്ഞ സ്നേഹാശംസകൾ...

അനില്‍@ബ്ലോഗ് // anil said...

അര്‍ഹിക്കുന്ന പുരസ്കാരം വൈകിയെങ്കിലും അദ്ദേഹത്തെ തേടി എത്തിയതില്‍ നമുക്ക് സന്തോഷിക്കാം .

പാറുക്കുട്ടി said...

ഒ.എന്‍.വി സാറിനും ഇത് പോസ്റ്റ് ചെയ്ത ലതിചേച്ചിയ്ക്കും അഭിനന്ദനങ്ങള്‍ !!!

Sukanya said...

ജ്ഞാനപീഠം നമ്മള്‍ അഭിമാനിക്കുന്ന ONV സാറിനു കിട്ടിയതില്‍ അഭിമാനത്തോടെ.

ലതിക്കും ആശംസകള്‍.

Gopakumar V S (ഗോപന്‍ ) said...

നല്ല പ്രണാമം

ജയിംസ് സണ്ണി പാറ്റൂർ said...

ഓ.എന്‍.വി സാറിന് ജ്ഞാനപീഠം
അല്പംകൂടെ നേരത്ത നല്കേണ്ടതായിരുന്നു .
മലയാളഭാഷക്ക് ഡേറ്റ് ഓഫ് ബര്‍ത്തിന്റെ
പേരില്‍ ക്ലാസിക്കല്‍ പദവി നിഷേധിച്ചവര്‍
അതിനു പിന്തുണയേകിയ മലയാള എഴുത്തു
കാര്‍ ഇപ്പോഴെന്തു പറയുന്നു.