Friday, September 3, 2010

ക്ലാസ്മേറ്റ്.

ബാലൻ മാഷേ, സംഗതിയൊക്കെ കൊള്ളാം. നരച്ച തലേം മുറുക്കാൻ കറയുള്ള പല്ലും അയഞ്ഞ ജുബ്ബേം കാലൻ കുടേം എല്ലാം കൂടി ഒരു ആനച്ചന്തമുണ്ട്. മാഷിനെപ്പോലൊരു ശുദ്ധഗതിക്കാരനെ എനിയ്ക്ക് വല്യ ഇഷ്ടവുമാ. പക്ഷേ പാറേൽ പള്ളിക്കൂടത്തിൽ നമ്മൾ ഒന്നിച്ച് ഒന്നു മുതൽ പത്തുവരെ പഠിച്ച കാര്യം ആരോടും പറയരുതേ.”

കറുപ്പിച്ച മുടീം നിരയൊത്ത പല്ലുകളും ഇണങ്ങുന്ന ജീൻസും റ്റീഷർട്ടും ധരിച്ച , പ്രശസ്ത സാഹിത്യകാരനായ ക്ലാസ്മേറ്റിന്റെ അഭ്യർത്ഥന കേട്ട് ബാലൻമാഷ് ഊറിച്ചിരിച്ചു.

15 comments:

പാവത്താൻ said...

കാലത്തിനെതിരെ നീന്തുന്നവർ...

വീകെ said...

കാലം മാറുമ്പോൾ കോലവും മാറണം...

ആശംസകൾ...

വേണു venu said...

ഹഹാ..ബാലന്‍ മാഷിനു് ഡൈ അലര്‍ജിയുണ്ടെന്നുള്ള കാര്യം പരമരഹസ്യമായി വച്ചിരിക്കുന്നു ആ ശുദ്ധഗതിക്കാരന്‍.

Typist | എഴുത്തുകാരി said...

കുഞ്ഞുകഥ വായിച്ചിട്ട് ഞാനുമൊന്നു ചിരിച്ചു.

അനില്‍@ബ്ലോഗ് // anil said...

അതു കൊള്ളാം !!!
സാഹിത്യവും ഇപ്പോള്‍ മോഡേണാണല്ലോ.

the man to walk with said...

:)

Best wishes

ജീവി കരിവെള്ളൂർ said...

കാലമെന്ന സത്യത്തിന്റെ വെളുപ്പിന് കറുപ്പടിച്ച് കാലത്തിനൊപ്പം ....

പട്ടേപ്പാടം റാംജി said...

കറുപ്പടിച്ച് കാലത്തിനനുസരിച്ച് നീങ്ങുമ്പോഴും വെളുപ്പ്‌ വെളുപ്പ്‌ തന്നെ..

Anil cheleri kumaran said...

അത് കലക്കി.

മൻസൂർ അബ്ദു ചെറുവാടി said...

:)

Sabu Hariharan said...

സാഹിത്യകാരന്മാർക്കിട്ട് ഒന്നു കൊടുത്തു..

അവർ പാവങ്ങളല്ലെ..

മഹേഷ്‌ വിജയന്‍ said...

കൊള്ളാം :-)

Unknown said...

നന്നായിരിക്കുന്നു ചേച്ചി

Echmukutty said...

ഇഷ്ടപ്പെട്ടു, ഈ കഥ.

jiya | ജിയാസു. said...

സന്ദൂർ സോപ്പാണോ ഈ ക്ലാസ്മേറ്റ് ഉപയോഗിക്കുന്നത്?