Friday, August 6, 2010

വയ്യാ.....

രുപാടു നാളായി വീട്ടിൽ
വച്ച ഭക്ഷണം കഴിച്ചിട്ട്.ഫാസ്റ്റ് ഫുഡ്ഡിന്റെ പ്രളയം
പതിവില്ലാതെ അയാൾ കുറച്ച്
നാടൻ വിഭവങ്ങൾക്കുള്ള
സാധനങ്ങൾ വാങ്ങി
വീട്ടിലെത്തി.
“എനിയ്ക്കു വയ്യാ” അവൾ ഒഴിവു പറഞ്ഞു.
പതിവു പോലെ ഹോട്ടലിലെ
വിഭവങ്ങൾക്കായി അയാൾ പാഞ്ഞു.
സമയം വൈകിയിരുന്നു.
കിട്ടിയതു വാങ്ങി അയാൾ മടങ്ങി.
പിറ്റേന്ന് പതിവില്ലാതെ
അവൾക്കൊരുകുറ്റബോധം.
ഒരുപാടു കാലം കൂടി അവൾ അയാൾക്ക്
നല്ല നാടൻ വിഭവങ്ങൾ ഒരുക്കി, കഴിക്കാൻ
വിളിച്ചപ്പോൾ അയാൾ.
“ഇന്നലത്തെ ഭക്ഷണം!!!
വയറു ശരിയല്ല.
വേണ്ടാ... എനിയ്ക്ക് ... വയ്യാ........”

10 comments:

ബിന്ദു കെ പി said...

കൊള്ളാം, അതു കലക്കി :)

ഹരീഷ് തൊടുപുഴ said...

ഹഹാ..
കൊള്ളാം..
ഫാസ്റ്റ്ഫുഡ്..!!

Vellayani Vijayan/വെള്ളായണിവിജയന്‍ said...

:) :) :)

രസികന്‍ said...

ഹഹ നന്നായിട്ടുണ്ട് ലതിച്ചേച്ചി :)

Anonymous said...

ithenthu kavitha?

G.MANU said...

ഒരു നമ്പൂരി ഫലിതം ഓര്മ വരുന്നു
'ഹോമിലി ഫുഡ്‌ ' എന്ന ബോര്‍ഡ് കണ്ട നമ്പൂരി ഹോട്ടല്‍ മാനേജരോട് അര്‍ഥം തിരക്കി. 'വീട്ടിലുണ്ടാക്കിയപോലെ ഉള്ള ഫുഡ് ' എന്ന മറുപടിക്ക് തിരുമൊഴി
"ച്ചായ് ഇവിടേം അത് തന്ന്യാ? " നമ്പൂരി സ്കൂട്ട്

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

And i have reached here

Jishad Cronic said...

കൊള്ളാം...

Manoraj said...

ഫാസ്റ്റ് ഫുഡുകള്‍ തിന്ന് മാത്രം ജീവിക്കുന്ന ഇന്നത്തെ ജനതക്ക് വേണ്ടി അല്ലേ ചേച്ചി..

Echmukutty said...

അയ്യോ, അതു കഷ്ടമായിപ്പോയി.