Saturday, November 14, 2009

ശിശുദിനം.

ഇന്നു ശിശുദിനം.
ഞാനൊരു ശിശുവാകാം.
നിർമ്മലബാല്യത്തിൻ
പ്രതീകമാകാം.
അഹന്തയില്ല,
അസൂയയില്ല,
അവിശ്വാസമില്ല,
ആശങ്കയില്ല.
ഉപാധിയില്ലാതെ
സ്നേഹം തരാം.
മുഖംനോക്കാതെ
ചിരിചോർത്തിടാം.
നിറംനോക്കാതെ
ഞാൻ കൂട്ടുകൂടാം
കൂട്ടിക്കിഴിക്കാതെ-
യാടിടാം പാടിടാം.
പൂക്കൾ,പൂത്തുമ്പികൾ
ചിത്രപതംഗവും
നക്ഷത്രജാലവും
അമ്പിളിമാമനും
ആനയമ്പാരിയും
ആലിപ്പഴങ്ങളും
ഇന്നേയ്ക്കുമാത്രമീ
യെന്റെസ്വന്തം.
നെടുവീർപ്പില്ല,
കണ്ണുനീരില്ല,
പേക്കിനാവില്ലെൻ
കൺകളിൽ കാമമില്ല.
എന്നേയ്ക്കുമായി
പകർന്നുനൽകാം
ചൂടാത്തപുഞ്ചിരി
പ്പൂക്കളെല്ലാം.

16 comments:

Lathika subhash said...

‘ഇന്നു ശിശുദിനം.
ഞാനൊരു ശിശുവാകാം.
നിർമ്മലബാല്യത്തിൻ
പ്രതീകമാകാം.’

കാപ്പിലാന്‍ said...

ഒരു ദിവസത്തെക്കായി അങ്ങനെ ശിശുവാകണ്ടാ ചേച്ചി
ജീവിതമാകെ ഒരു ശിശുവായി ജീവിക്ക് . എന്നെ പോലെ :)
നിങ്ങള്‍ ശിശുക്കളെ പോലെ ആകാനാണ് കര്‍ത്താവ്‌ പറഞ്ഞത്
ശിശുദിനാശംസകള്‍

മഴത്തുള്ളികള്‍ said...

ശിശുദിനാശംസകള്‍..

വളരെ ഇഷ്ടമായി ഈ വരികള്‍. അഭിനന്ദനങ്ങള്‍..

siva // ശിവ said...

ശിശുദിനാശംസകള്‍..... എനിക്ക് ഇനി ശിശു ആകേണ്ടാ....

ഡോക്ടര്‍ said...

ശിശുദിനാശംസകള്‍...... കുഞ്ഞുങ്ങകുടെ ലോകത്തെക്ക്‌ നമുക്ക്‌ മടങ്ങിപ്പോകാം.... :)

അരുണ്‍ കരിമുട്ടം said...

ശിശുദിനാശംസകള്‍:)

Typist | എഴുത്തുകാരി said...

ഇനി മോഹിക്കാമെന്നല്ലാതെ എന്തു കാര്യം!
ആശംസകള്‍.

ഷിജു said...

അഹന്തയില്ല,
അസൂയയില്ല,
അവിശ്വാസമില്ല,
ആശങ്കയില്ല.
ഉപാധിയില്ലാതെ
സ്നേഹം തരാം....

വളരെ അർത്ഥവത്തായ വരികൾ. .
നന്നായിരിക്കുന്നു,ഒപ്പം ശിശുദിനാശംസകളും നേരുന്നു.

വീകെ said...

ശിശുവാകാനിനി മോഹമില്ല...
‘ശിശുദിനാശംസകൾ..’

Manikandan said...

ശിശുദിനാഘോഷങ്ങളില്‍ ഓര്‍മ്മ വരുന്നത് പണ്ട് സ്കൂളില്‍ ജെയ് ജെയ് ചാച്ചാ നെഹ്രു എന്നു വിളിച്ചു ജാഥയില്‍ പങ്കെടുത്തതാണ്.

ദിയ കണ്ണന്‍ said...

beautiful.. :)

പാവത്താൻ said...

ഇന്നെവിടെ ശിശുക്കള്‍? അതു വംശനാശം വന്ന ഒരു വിഭാഗമല്ലേ? ഒരു ദിനമെങ്കിലുമുണ്ടല്ലോ.. ആശ്വാസം...

ശ്രീ said...

ശിശുദിനാശംസകള്‍

Micky Mathew said...
This comment has been removed by the author.
Micky Mathew said...

നാല്ല വരികള്‍

The Common Man | പ്രാരബ്ധം said...

Ishttaayi..:-)

2 kollam munne ezhuthiyathu

http://pakalintebaakkipathram.blogspot.com/2007/11/14.html