ഇന്നു ശിശുദിനം.
ഞാനൊരു ശിശുവാകാം.
നിർമ്മലബാല്യത്തിൻ
പ്രതീകമാകാം.
അഹന്തയില്ല,
അസൂയയില്ല,
അവിശ്വാസമില്ല,
ആശങ്കയില്ല.
ഉപാധിയില്ലാതെ
സ്നേഹം തരാം.
മുഖംനോക്കാതെ
ചിരിചോർത്തിടാം.
നിറംനോക്കാതെ
ഞാൻ കൂട്ടുകൂടാം
കൂട്ടിക്കിഴിക്കാതെ-
യാടിടാം പാടിടാം.
പൂക്കൾ,പൂത്തുമ്പികൾ
ചിത്രപതംഗവും
നക്ഷത്രജാലവും
അമ്പിളിമാമനും
ആനയമ്പാരിയും
ആലിപ്പഴങ്ങളും
ഇന്നേയ്ക്കുമാത്രമീ
യെന്റെസ്വന്തം.
നെടുവീർപ്പില്ല,
കണ്ണുനീരില്ല,
പേക്കിനാവില്ലെൻ
കൺകളിൽ കാമമില്ല.
എന്നേയ്ക്കുമായി
പകർന്നുനൽകാം
ചൂടാത്തപുഞ്ചിരി
പ്പൂക്കളെല്ലാം.
Saturday, November 14, 2009
Subscribe to:
Post Comments (Atom)
16 comments:
‘ഇന്നു ശിശുദിനം.
ഞാനൊരു ശിശുവാകാം.
നിർമ്മലബാല്യത്തിൻ
പ്രതീകമാകാം.’
ഒരു ദിവസത്തെക്കായി അങ്ങനെ ശിശുവാകണ്ടാ ചേച്ചി
ജീവിതമാകെ ഒരു ശിശുവായി ജീവിക്ക് . എന്നെ പോലെ :)
നിങ്ങള്‍ ശിശുക്കളെ പോലെ ആകാനാണ് കര്‍ത്താവ് പറഞ്ഞത്
ശിശുദിനാശംസകള്‍
ശിശുദിനാശംസകള്‍..
വളരെ ഇഷ്ടമായി ഈ വരികള്‍. അഭിനന്ദനങ്ങള്‍..
ശിശുദിനാശംസകള്‍..... എനിക്ക് ഇനി ശിശു ആകേണ്ടാ....
ശിശുദിനാശംസകള്‍...... കുഞ്ഞുങ്ങകുടെ ലോകത്തെക്ക് നമുക്ക് മടങ്ങിപ്പോകാം.... :)
ശിശുദിനാശംസകള്‍:)
ഇനി മോഹിക്കാമെന്നല്ലാതെ എന്തു കാര്യം!
ആശംസകള്‍.
അഹന്തയില്ല,
അസൂയയില്ല,
അവിശ്വാസമില്ല,
ആശങ്കയില്ല.
ഉപാധിയില്ലാതെ
സ്നേഹം തരാം....
വളരെ അർത്ഥവത്തായ വരികൾ. .
നന്നായിരിക്കുന്നു,ഒപ്പം ശിശുദിനാശംസകളും നേരുന്നു.
ശിശുവാകാനിനി മോഹമില്ല...
‘ശിശുദിനാശംസകൾ..’
ശിശുദിനാഘോഷങ്ങളില്‍ ഓര്‍മ്മ വരുന്നത് പണ്ട് സ്കൂളില്‍ ജെയ് ജെയ് ചാച്ചാ നെഹ്രു എന്നു വിളിച്ചു ജാഥയില്‍ പങ്കെടുത്തതാണ്.
beautiful.. :)
ഇന്നെവിടെ ശിശുക്കള്‍? അതു വംശനാശം വന്ന ഒരു വിഭാഗമല്ലേ? ഒരു ദിനമെങ്കിലുമുണ്ടല്ലോ.. ആശ്വാസം...
ശിശുദിനാശംസകള്‍
നാല്ല വരികള്‍
Ishttaayi..:-)
2 kollam munne ezhuthiyathu
http://pakalintebaakkipathram.blogspot.com/2007/11/14.html
Post a Comment