Saturday, October 31, 2009

കേരളപ്പിറവി.

കേരളപ്പിറവിയാഘോഷത്തിനു ധരിയ്ക്കാൻ
സാരി വാങ്ങാനിറങ്ങിയതായിരുന്നു വിദ്യാർത്ഥിനികൾ.
സാരിയുടുത്തു ശീലമില്ല.
എങ്കിലും ചുമ്മാ ഒന്നു പരീക്ഷിക്കാം.
ഷോപ്പിങ്ങിനു നീക്കിവച്ച തുകയത്രയും ചിലവഴിച്ച്
സെറ്റ് സാരി വാങ്ങിയ അവർ
തയ്യൽക്കടയിലേയ്ക്കു കയറി.
അവിടെ നടന്ന തർക്കം ബ്ലൌസിന്റെ
സ്ലീവിനെക്കുറിച്ചായിരുന്നു.
അഞ്ചുപേർക്ക് കൈ ഇറക്കം വേണം. നാലു പേർക്ക് ഷോർട്ട് സ്ലീവ് മതി.
രണ്ടു പേർ സ്ലീവ് ലെസിനു വേണ്ടി വാദിച്ചു.
തർക്കം മുറുകിയപ്പോൾ
ഒരുവൾ നിർദ്ദേശിച്ചു.
“ഇക്കുറി കേരളപ്പിറവിയ്ക്കും ജീൻസും ഷർട്ടും മതി.”
“അല്ലെങ്കിലും ശീലമില്ലാത്ത കാര്യങ്ങൾക്കൊന്നും പോവാതിരിക്കുന്നതാ നല്ലത്.
നാളെ ജീൻസ് തന്നെ.” മറ്റൊരുവൾ.
അഭിപ്രായ ഐക്യമുണ്ടായതിന്റെ സന്തോഷത്തിന് ഒതുക്കത്തിൽ ഓരോഗ്ലാസ്
ബിയർ കുടിയ്ക്കണമെന്നായി മൂന്നാമതൊരുവൾ.

25 comments:

Lathika subhash said...

‘കേരളം വളരുന്നു.’

അരുണ്‍ കരിമുട്ടം said...

കഷ്ടം!!

കേരളപ്പിറവി ആശംസകള്‍

അനില്‍@ബ്ലോഗ് // anil said...

ഓ !
അല്ലേലും ഒരു വേഷത്തിലെന്തിരിക്കുന്നു.

മലയാലം കുരച്ച് കുരച്ച് പരയുന്നതുകൊണ്ട് അങ്ങിനെ തട്ടീം മുട്ടീം ഒക്കെ കേരളനാട് മുന്നോട്ട് പോകുന്നു.
:)

മയൂര said...

അനുകരണങ്ങളും ആവര്‍ത്തനങ്ങളുമല്ലേ ഏവരുടെയും ജീവിതം. പോയ തലമുറകള്‍ക്ക് വസ്ത്രധാരണം ശീലമില്ലായിരുന്നുവെങ്കില്‍ ഇത്തരം സ്ന്ദേഹങ്ങളസ്ഥാനതാകുമായിരുന്നു.

കേരളം വളരട്ടെ, അവനവനു വേണ്ടതും വേണ്ടാത്തതും തിരിച്ചറിയുവാനുള്ള സാമാന്യബോധം നഷ്ടമാകാത്ത ജനത അന്യം നിന്നുപോയിട്ടിലല്ലോ കേരളത്തില്‍!

ചിയേഴ്സ്! കേരളപ്പിറവിയാശംസകള്‍ :)

ചാണക്യന്‍ said...

ചേച്ചീ,
തർക്കം വേണ്ടാ...പിള്ളാര് എന്തേലും ചെയ്തോട്ടെ..ഞാൻ നാളെ മുണ്ടുടുക്കാം...എന്തെ എനിക്കത്രേ ഉറപ്പ് പറയാൻ പറ്റൂ:):):):)

കേരളപ്പിറവി ആശംസകൾ.....

OAB/ഒഎബി said...

അപ്പൊ ജീന്‍സ് ധരിക്കുന്നുണ്ട്. ഹാവൂ സമാധാനായി കുട്ട്യേ...അതുല്ലാത്ത ഒരു കാലത്തിന് മുമ്പെ...അങ്ങട്ട്!!

ആശംസകളോടെ...

Vellayani Vijayan/വെള്ളായണിവിജയന്‍ said...

ഈശ്വരോ രക്ഷതു.....
ആശംസകള്‍.......

Manoj മനോജ് said...

എന്തായാലും വെസ്റ്റേണ്‍ ടീനേജേര്‍സിനെ പോലെ “മിനി” ഉടുപ്പും ഇട്ട് സോക്സും വലിച്ച് കയറ്റി ചുണ്ടില്‍ ഒരു സിഗററ്റും ഫിറ്റ് ചെയ്ത് നടക്കുന്നതും ഉടനെ കാണാം....

കേരളപിറയുള്‍പ്പെടെയുള്ള “ആഘോഷങ്ങള്‍ക്ക്” ആണുങ്ങള്‍ കേയ്സുകള്‍ വാങ്ങി സെലിബ്രേയ്റ്റ് ചെയ്യുമ്പോള്‍ എന്തേ പെണ്ണിനും ആയിക്കൂടാ??? മദ്യം പെണ്ണീന് മാത്രമല്ലല്ലോ ഹാനികരം :)

pandavas... said...

ചിയേഴ്സ്..............

Anil cheleri kumaran said...

അഭിപ്രായ ഐക്യമുണ്ടായതിന്റെ സന്തോഷത്തിന് ഒതുക്കത്തിൽ ഓരോഗ്ലാസ്
ബിയർ കുടിയ്ക്കണമെന്നായി മൂന്നാമതൊരുവൾ.

ചിയേഴ്സ്...

എറക്കാടൻ / Erakkadan said...

കലക്കി എന്തായാലും

Unknown said...

"അഭിപ്രായ ഐക്യമുണ്ടായതിന്റെ സന്തോഷത്തിന് ഒതുക്കത്തില്‍ ഓരോഗ്ലാസ്
ബിയര്‍ കുടിയ്ക്കണമെന്നായി മൂന്നാമതൊരുവള്‍"
അഭിപ്രായ ഐക്യം ഉണ്ടായില്ലെങ്കില്‍ ഉണ്ടാക്കാന്‍ ഒരു ബിയര്‍ കഴിക്കുന്നവരും കുറവല്ല... അവിടെയാണ് മാറുന്ന മലയാളിയുടെ ഐക്യവും മദ്യ വില്പ്പനയില്‍ റെക്കോര്‍ഡുകള്‍ സ്രൃഷ്ടിക്കുന്ന ബിവറേജസ്സിന്റെ വിജയവും.

ലേഖ said...

കേരളം വരളുന്നു. :)

siva // ശിവ said...

കേരളപ്പിറവി ആശംസകള്‍...

പാവപ്പെട്ടവൻ said...

ഒതുക്കത്തിൽ ഓരോഗ്ലാസ്
ബിയർ കുടിയ്ക്കണമെന്നായി മൂന്നാമതൊരുവൾ.
ഒതുക്കത്തില്‍ ആയാല്‍ കൊഴപ്പമില്ല.....!!

Manikandan said...

ചേച്ചി കേരളപ്പിറവി ഇത്തവണ അവധിദിവസം ആയതും സങ്കടം തന്നെ.

കണ്ണനുണ്ണി said...

ബിയറു കൂടെ ഇല്ലെങ്കില്‍ എന്ത് ആഘോഷം .. കേരളത്തിന്റെ അല്ലെ പിറവി :)

Typist | എഴുത്തുകാരി said...

ഒരു അഭിപ്രായ ഐക്യം (ജീന്‍സ് മതി എന്ന തീരുമാനം) ഉണ്ടായതിന്റെ പേരില്‍ വീണ്ടുമൊരു അഭിപ്രായ ഐക്യം (ഒതുക്കത്തിലൊരു ബിയര്‍)‍കൂടി ഉണ്ടായല്ലോ, അതും നന്നായി.

പാവത്താൻ said...

ഛെ..സ്വന്തം നാടിനോടു സ്നേഹമില്ലാത്ത പരിഷകള്‍. കേരളപ്പിറവിയ്ക്കു ബിയര്‍ കുടിക്കാമോ? കള്ളല്ലേ കുടിക്കേണ്ടത്..അതല്ലേ കേരളത്തിന്റെ ദേശീയ പാനീയം?

ബിന്ദു കെ പി said...

എന്തായാലും അവസാനം അഭിപ്രായ ഐക്യം ഉണ്ടായല്ലോ...അത്രയും സമാധാനം :)

ഇട്ടിമാളു അഗ്നിമിത്ര said...

ബിസി‌എം ഇൽ നിന്നും അമ്പാസഡർ ലേക്കായിരുന്നൊ.. ;)

ഷെരീഫ് കൊട്ടാരക്കര said...

ലതീ, അവർ അവസാനം എന്തെങ്കിലും ഉടുക്കാമെന്ന് തീരുമാനിച്ചല്ലോ ! കേരളത്തിന്റെ ഭാഗ്യം!
ലതിയെ കുറച്ചു കാലം ഈ വഴി കണ്ടില്ല, എന്തു പറ്റി?

Bindhu Unny said...

സാരി വാങ്ങുന്നതിന് മുന്‍പ് ഇത് തീരുമാനിക്കാമായിരുന്നു. ഇനീപ്പോ അത് വെട്ടി ജീന്‍സിന് ടോപ്പ് തയ്പ്പിക്കാം. ഒരു ഫ്യൂഷന്‍ ഫാഷന്‍. :)

Manoraj said...

lathika chechy..

njan oru cheraikarananu.. athu konduthanne enikku chehcye blogil kandappol albhutham thonni..njangalokke ariyunna k.r.subhashinte bharya oru rashtreeyakari matramayirunnu.. oru paridhi vare adhyapikayude veshavum chechykkullathariyamarinnunnu... pakshe, etharam oru dimension it is great.. nammude rashtreeyakaril valare kurachu pere etharam karyangalkayi samayam kalaunnullu ennu thonnunnu.. enthayalum nov1stu saree udukkunna malayaliyeyum agust15nu matram desa sneham parayunna bharatheeyanodum engineyengilum chechyikku prathikarikkanayallo? abhinadanagal..sorry, malayalam tye cheyan samaya parimidhi ullathu kondanu mangilsh..allengilummalayalikkonium time illallo alle?

Anonymous said...

malayala mankakal keralapiravakku jeens idumayirikkam, pakshe beer kudikkunnathu sankara vargamayathinalyirikkanam.... innum malayala penkodikal(including amma mar vare)nenjodu chertthu vechirikkunna vesham lallithamaya, malayala thanima niranja, kanninu kulirma ekunna set sary thanne ennathil tharkkamilla. athaniyan chingam onnum, nov onnum nalkunna avasarangal malayalathe snehikkunna ethenkilum mankamar vittukallayumo?