Friday, September 18, 2009

അമുസ്ലീമിന്റെ റംസാൻ നോമ്പ്

അമുസ്ലീമിനു നോമ്പെടുക്കാമോ?
ഗുരു പറഞ്ഞു:
“ഒരുജാതി ഒരു മതം ഒരു ദൈവം മനുഷ്യന”പ്പോൾ
നോമ്പിനും ജാതിയില്ല.

നോമ്പെനിക്കന്യമല്ല.
എട്ടുനോമ്പോ
തിങ്കളാഴ്ചനോമ്പോ ഷഷ്ടിവ്രതമോ ഏകാദശിയോ
ഏതായാലും.

ഇത് വേറിട്ട നോമ്പുകാലം!
ഓർമ്മിയ്ക്കാനൊരു പട്ടിണിക്കാലം!
വിശുദ്ധിയുടെ, നന്മയുടെ, സ്നേഹത്തിന്റെ,സഹനത്തിന്റെ
സഹയാത്രക്കാലം.

വിശപ്പും ദാഹവുമറിയാൻ
വിശക്കുന്നവരെയുമറിയാൻ
പ്രഭാത ഭക്ഷണം, ഉച്ചയൂണ്, ജലപാനം, ഉപേക്ഷിപ്പാൻ
ക്ഷണിക്കും വ്രതശുദ്ധിയുടെ നാളുകൾ.

പൊരുളറിയാത്ത വ്യഥയിൽ
അറിയാനാവതും ശ്രമിച്ചെങ്കിലും
ഖുറാനോതാനോ സക്കാത്ത് വേണ്ടവിധത്തിൽ കൊടുക്കാനോ
ഇല്ലാ, കഴിഞ്ഞില്ലെനിയ്ക്ക്.

എങ്കിലുമാശ്വസിപ്പൂ ഞാൻ
പഠിക്കാനായ് നോമ്പുകാലത്ത്
വിശപ്പടക്കൽ, ദാഹമകറ്റൽ, സുഖങ്ങൾ തേടൽ
ക്ഷണനേരത്തേയ്ക്കെന്ന തത്വം.

43 comments:

Lathika subhash said...
This comment has been removed by the author.
Lathika subhash said...

ഒരു റംസാൻ നോമ്പു കാലം കൂടി വിടപറയുന്നു.
എന്റെ ചില നോമ്പു വിചാരങ്ങൾ ഇതാ.
എല്ലാ ബൂലോക സഹോദരങ്ങൾക്കും
റംസാൻ ആശംസകൾ !
സ്നേഹപൂർവം
ലതി.

Jayesh/ജയേഷ് said...

അജ്ഞത കിരീടമായി ചൂടുന്നാവരാണല്ലോ അധിഅകവും അല്ലേ

ചിന്തകന്‍ said...

“വിശപ്പും ദാഹവുമറിയാൻ
വിശക്കുന്നവരെയുമറിയാൻ
പ്രഭാത ഭക്ഷണം, ഉച്ചയൂണ്, ജലപാനം, ഉപേക്ഷിപ്പാൻ
ക്ഷണിക്കും വ്രതശുദ്ധിയുടെ നാളുകൾ.“

നന്നായിരിക്കുന്നു. റംസാനാശംസകള്‍ !

ഷൈജു കോട്ടാത്തല said...

നന്നായിട്ടുണ്ട്
ആശംസകള്‍

ജിപ്പൂസ് said...

"വിശപ്പും ദാഹവുമറിയാന്‍
വിശക്കുന്നവരെയുമറിയാന്‍"
അതെ അത് തന്നെയാണു ലത്യേച്ചീ...

റംസാന്‍ & ഈദുല്‍ ഫിത്റ് ആശംസകള്‍.

പള്ളിക്കുളം.. said...

നല്ല കവിത.
സഹോദര സമുദായം നോമ്പു നോൽക്കുംപോൾ
ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു ഈ കവിത

ഈദ് മുബാറക്!.

പാവത്താൻ said...

റംസാന്‍ ആശംസകള്‍...

വയനാടന്‍ said...

നോമ്പുകാലം ഒരു ശുദ്ധീകരണത്തിന്റെ നാളൂകൾ കൂടിയാണു, ശരീരത്തിന്റെ മനസ്സിന്റെ, ചിന്തകളുടെ കൂടി..


ചിന്തനീയമായ വരികൾ. ഈദ്‌ മുബാറക്‌

വീകെ said...

നല്ല വരികൾ....
നല്ല ചിന്തകൾ..

ഈദ് മുബാറക്....

chithrakaran:ചിത്രകാരന്‍ said...

നോബുകാലം ഒരു ഭക്ഷണോത്സവക്കാലം കൂടിയാണ് :)

Anil cheleri kumaran said...

ഇഷ്ടപ്പെട്ടു.

anoopkothanalloor said...

നോമ്പ് നോക്കുന്നത് എന്തുകൊണ്ടും നല്ലതാണ്

കണ്ണനുണ്ണി said...

ചേച്ചി നല്ല പരീക്ഷണങ്ങള്‍...
ശബരി മലയ്ക്ക് പോകുവാന്‍ എല്ലാ രിസ്ചികതിലും മാലയിട്ടു രണ്ടാഴ്ചയെങ്കിലും പൂര്‍ണ്ണമായി വൃതം എടുക്കാറുണ്ട്. അതാണ്‌ ഈ കാര്യത്തില്‍ എന്റെ ഏക പരിചയം..

കേവലം നിരാഹാരം എന്നതിലുപരി വിശുദ്ധ റംസാന്‍ നോമ്പിന്റെ പിന്നിലുള്ള 'ആത്മനിയന്ത്രണം' എന്ന വലിയ ലക്ഷ്യവും ചേച്ചിക്ക് കൈ വരിക്കാന്‍ കഴിഞ്ഞു എന്ന് പ്രതീക്ഷിക്കുന്നു.

Thus Testing said...

നല്ല ചിന്തകള്‍ നല്ല വരികള്‍

മീര അനിരുദ്ധൻ said...

പൊരുളറിയാത്ത വ്യഥയിൽ
അറിയാനാവതും ശ്രമിച്ചെങ്കിലും
ഖുറാനോതാനോ സക്കാത്ത് വേണ്ടവിധത്തിൽ കൊടുക്കാനോ
ഇല്ലാ, കഴിഞ്ഞില്ലെനിയ്ക്ക്.


എങ്കിലും ചേച്ചീ വിശപ്പിന്റെ വിലയറിയാൻ കഴിഞ്ഞല്ലോ.റംസാൻ ആശംസകൾ

Typist | എഴുത്തുകാരി said...

പെരുന്നാള്‍ ആശംസകള്‍ എല്ലാവര്‍ക്കും.

siva // ശിവ said...

നിര്‍ബന്ധിതമല്ലാത്ത സമയബന്ധിതമല്ലാത്ത നോമ്പുകള്‍ ഞാന്‍ ഇഷ്ടപ്പെടുന്നു....

pandavas... said...

ഞാനും എടുത്തു നോമ്പ്,
ആദ്യമായി.
നല്ല അനുഭവം.
കരണ്ടില്ലാത്ത, വെള്ളമില്ലാത്ത ഷാര്‍ജയില്‍ ചൂടിനു മാത്രം ഒട്ടും കുറവില്ലാ..
വൈകുന്നേരം പള്ളീയുടെ മുന്നില്‍ പാക്കിസ്താനികളുമായ് ഭക്ഷണത്തിന്റെ മുന്നില്‍ ഒരു യുദ്ധം.(നോമ്പ് തുറ)
ജീവിതത്തിലെ മറക്കാനാകാത്ത അനുഭവക്കാലമായി ഈ നോമ്പ്കാ‍ലം.

യരലവ~yaraLava said...

ശരീരത്തിന്റെ ദാഹവും, വിശപ്പും, തൃഷണയും നിഷേധിക്കുന്നത്, ശരീരത്തോടു ചെയ്യുന്ന ക്രൂരതയാണ്, - ആത്മാവ്, ദൈവം എന്നൊക്കെ പറഞ്ഞ് സ്വന്തം ശരീരത്തോടുള്ള കടമ ചെയ്യാത്തവന്‍ സഹജീവികളോടും അങ്ങിനെതന്നെ ചെയ്തുകൊണ്ടിരിക്കുന്നു എന്നത് ഒരു ദു:ഖസത്യമാ.

കുഞ്ഞുകുട്ടികളെ നോമ്പ് പരിശീലനം എന്നപേരിലും ദൈവവിചാരം ദൈവത്തെതന്നെ മറികടക്കുന്ന രീതിയില്‍ ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും വ്രതമെടുക്കുന്നതും പീഡനത്തിന്റെ പാരമ്യതയാണ്.

OAB/ഒഎബി said...

വിശുദ്ധിയുടെ, നന്മയുടെ, സ്നേഹത്തിന്റെ,സഹനത്തിന്റെ
സഹയാത്രക്കാലം.
പെരുന്നാള്‍ ആശംസകള്‍....

കൂട്ടി വായിക്കാന്‍:- കുഞ്ഞു കുട്ടികള്‍ക്കും മുലയൂട്ടുന്ന/ഗര്‍ഭിണി/അസുഖം പിന്നെ ബുദ്ധിസ്തിരതയില്ലാത്തവര്‍ക്കും നോമ്പ് നിര്‍ബന്ധമാക്കിയിട്ടില്ല എന്ന് മനസ്സിലാക്കുക.

യരലവ~yaraLava said...

OAB: താങ്കള്‍ പറഞ്ഞത് കിതാബിലുള്ള കാര്യം; ദൈവപ്രീതികാംഷിച്ചുള്ള വിശ്വാസത്തിന്റെ പ്രായോഗിക മാനം ആദ്രമായ സ്ത്രീഹൃദയത്തില്‍ സഹനത്തിന്റേതാണ്.

ഇനിയീ വിഷയത്തില്‍ കമെന്റുന്നതല്ല.

പാവപ്പെട്ടവൻ said...

ഇത് വേറിട്ട നോമ്പുകാലം!
ഓർമ്മിയ്ക്കാനൊരു പട്ടിണിക്കാലം!
വിശുദ്ധിയുടെ, നന്മയുടെ, സ്നേഹത്തിന്റെ,സഹനത്തിന്റെ
സഹയാത്രക്കാലം.
എല്ലാ വിശ്വാസങ്ങളും ഓരോ കാലങ്ങളില്‍ വൃതം എടുക്കാന്‍ പറയുന്നു എല്ലാം മനുഷ്യനന്മയില്‍ അതിഷ്ടിതം .മനുഷ്യര്‍ അതു പാലിക്കുന്നുമുണ്ട് . എന്നാലും അവനില്‍ ഒരു ചെകുത്താന്‍ ഉണര്‍ന്നിരിക്കുന്നു
തിന്മയിലേക്കുള്ള വാതിലും തുറന്നിട്ടു . കവിത മനോഹരം നല്ലൊരു ആശംസ .

Vinodkumar Thallasseri said...

ഓര്‍മയിലുണ്ട്‌ നോമ്പുകാലം. ഓര്‍മിയ്ക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും. അത്‌ ഒരു മാസത്തില്‍ അവസാനിച്ചിരുന്നില്ല.

ശാന്ത കാവുമ്പായി said...

റംസാന്റെ വിശുദ്ധി ഉൾക്കൊണ്ട വരികൾ.ആശംസകൾ.

the man to walk with said...

:)

ഷിജു said...

ചേച്ചീ,
വളരെ താമസിച്ച് പോയി ഇതുവഴി വരാന്‍.
നല്ലയൊരു നോമ്പുകാല ചിന്ത. :)

Muralee Mukundan , ബിലാത്തിപട്ടണം said...

വളരെ നന്നായിരിക്കുന്നു ...കേട്ടൊ

★ Shine said...

നന്നായിരിക്കുന്നു..

Bijoy said...

Dear Blogger,

We are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://entesrishty.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here

pls use the following format to link to us

Kerala

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus

Bijoy said...

Dear blogger,

We are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://entesrishty.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here

pls use the following format to link to us

KeralaTravel

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus

Sureshkumar Punjhayil said...

Manassinte vishudhi...!

Manoharam, Ashamsakal...!!!

jayanEvoor said...

“ഒരുജാതി ഒരു മതം ഒരു ദൈവം മനുഷ്യന”പ്പോൾ
നോമ്പിനും ജാതിയില്ല.

എല്ലാവരും ഇങ്ങനെ ചിന്തിച്ചിരുന്നെങ്കില്‍!

Unknown said...

നോമ്പുകാലത്ത് മലപ്പുറം,കോഴിക്കോട് , പാലക്കാട് ജില്ലകളുടെ ചിലഭാഗങ്ങളിലൂടെ സഞ്ചരിക്കാന്‍ വിധിക്കപ്പെട്ട മിക്ക അമുസ്ലീങ്ങളും, അവര്‍ ആ ഭാഗങ്ങളില്‍ അപരിചിതരാണെങ്കില്‍ പ്രത്യേകിച്ചും നോമ്പെടുക്കാന്‍ നിര്‍ബന്ധിതരാവുന്നുണ്ട് . ഈ പ്രദേശങ്ങളില്‍ ഹോട്ടലുകള്‍തുറന്നിട്ടുണ്ടാവില്ല. ജ്യൂസുകടകളിലും സ്നാക്ക് ബാറുകളിലും ചെന്നാല്‍ മേശപ്പുറത്ത് കയറിയിരിക്കുന്നുണ്ടാവും കസേരകള്‍. പൊതിച്ചോറും കൊണ്ട് യാത്ര പോവുക മാത്രമേ ഇവിടങ്ങളില്‍ കരണീയമായിട്ടുള്ളൂ. അല്ലെങ്കില്‍ അപ്രദേശങ്ങളിലുള്ള വിരലിലെണ്ണാവുന്ന അമുസ്ലീം ഹോട്ടലുകള്‍ എവിടെയാണെന്ന് മുന്‍കൂട്ടി അറിയണം.

ഹോട്ടലുകാര്‍ക്ക് ഒരുമാസം അടച്ചിടുന്നതൊന്നും പ്രശ്നമല്ല. നോല്‍മ്പുതുറയ്ക്കായുള്ള സദ്യ തയ്യാറാക്കുന്നതിലൂടെ വൈകുന്നേരങ്ങള്‍ കൊണ്ട് തന്നെ അവര്‍ക്ക് ആവശ്യമായ ബിസിനസ് നടക്കും.

Unknown said...

വിശപ്പും ദാഹവുമറിയാന്‍ ആണ് നോമ്പെങ്കില്‍ പകല്‍ മുഴുവന്‍ ഭക്ഷണമൊഴിവാക്കിയവര്‍ തന്നെ സൂര്യന്‍ അസ്തമിച്ചാല്‍ ഉടന്‍ തന്നെ സദ്യവിളമ്പുന്നതെന്തിനെന്ന് മനസ്സിലാവുന്നില്ല. ഇതിനു കിട്ടാന്‍ പോവുന്ന മറുപടിയും എനിക്കറിയാം. ആരും അങ്ങനെ ചെയ്യുന്നില്ല , അഥവാ ചെയ്യുന്നവര്‍ യഥാര്‍ഥവിശ്വാസികളല്ല. :)

Unknown said...

ജീവിതം മുഴുവൻ നോമ്പായവർക്കും...

ശ്രീജിത് കൊണ്ടോട്ടി. said...

:)

Unknown said...

:)

മാണിക്യം said...

ഇത് വേറിട്ട നോമ്പുകാലം!
ഓർമ്മിയ്ക്കാനൊരു പട്ടിണിക്കാലം!
വിശുദ്ധിയുടെ, നന്മയുടെ, സ്നേഹത്തിന്റെ,സഹനത്തിന്റെ
സഹയാത്രക്കാലം.

നല്ല വരികള്‍
റമധാന്‍ ആശംസകള്‍

Junaiths said...

നോമ്പ് തീരാറായ് ...ഒരു സുന്ദര മാസം കണ്ണടച്ച് തുറക്കും വേഗത്തില്‍ പോയ്മറയുന്നു...
ആശംസകള്‍ ലതിചേച്ചി ഈ ഓര്‍മ്മകള്‍ പങ്കുവെച്ചതില്‍..

anshadkoottukunnam said...

മറ്റു മത വിശ്വാസികള്‍ ഗള്‍ഫിലെത്തിയാല്‍ സാധാരണ നോമ്പ് എടുക്കാറുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി റംസാന്‍ നോമ്പ് എടുക്കുന്നത് അദ്ഭുതം ഉളവാക്കുന്നു.... എന്തായാലും congrats

anshadkoottukunnam said...

മറ്റു മത വിശ്വാസികള്‍ ഗള്‍ഫിലെത്തിയാല്‍ സാധാരണ നോമ്പ് എടുക്കാറുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി റംസാന്‍ നോമ്പ് എടുക്കുന്നത് അദ്ഭുതം ഉളവാക്കുന്നു.... എന്തായാലും congrats

Unknown said...

വളരെ സരളമായ ഭാഷയിൽ നോബിനെ കുറിച്ച്ചും നോമ്പിന്റ പവിത്രദയെ കുറിച്ചും എഴുതിയ വരികൾ ആരുടെയും കാണുതുറപ്പിക്കും. വളരെ നന്നായിടുണ്ട്