Thursday, September 10, 2009

ഞാൻ കാത്തിരിയ്ക്കാം.

എപ്പോഴാണാ
പുറപ്പാട്?
ഭാണ്ഡം മുറുക്കി
ഞാൻ കാത്തിരിയ്ക്കാം.
ഒരുങ്ങിയിരിയ്ക്കുന്നവർക്ക്
വന്നതില്ലാവിളി.
ഒരുങ്ങാത്തവർക്കോ
ഓർക്കാപ്പുറത്തു വിളി.
എന്ത്?
ഭാണ്ഡമല്ലൊന്നുമാവേലിയ്ക്കപ്പുറത്തേയ്ക്കാവതില്ലെന്നോ?
എങ്കിലീ ഭാണ്ഡമെറിഞ്ഞു
ഞാൻ കാത്തിരിക്കാം.

23 comments:

ലതി said...

ഒരുങ്ങിയിരിയ്ക്കുന്നവർക്ക്
വന്നതില്ലാവിളി.
ഒരുങ്ങാത്തവർക്കോ
ഓർക്കാപ്പുറത്തു വിളി.

കുമാരന്‍ | kumaran said...

നല്ല കവിത.

വല്യമ്മായി said...

നമ്മുടെ കര്‍മ്മഫലങ്ങള്‍ അദൃശ്യ്മായ ഒരു ഭാണ്ഡമായി കൂടെയുള്ളപ്പോള്‍ വേറെ ഭാണ്ഡമൊരുക്കേണ്ടതില്ല ചേച്ചി.നല്ല ചിന്ത,നല്ല വരികള്‍ :)

അനിൽ@ബ്ലൊഗ് said...

എറിഞ്ഞാല്‍ പോകുമോ ഭാണ്ഡങ്ങള്‍??
ആവോ , ആര്‍ക്കറിയാം !!
നല്ല കവിത.

വരവൂരാൻ said...

കാത്തിരിക്കണോ..അത്‌ താനെ വന്നുകൊള്ളും...വരാതെ എവിടെ പോവാൻ.. ഇന്നു വരെ ആരെങ്കിലും കാണാതെ പോയിട്ടുണ്ടോ..? പക്ഷെ ഈ കാത്തിരിപ്പിനു എന്തായാലും ആശംസകൾ നേരുന്നില്ലാ.... നല്ല കവിത

Typist | എഴുത്തുകാരി said...

കാത്തിരുന്നാലും കാത്തിരുന്നില്ലെങ്കിലും വരാതിരിക്കില്ല. കാത്തിരുന്നാല്‍ എളുപ്പമായി. നല്ല കവിത.

Rare Rose said...

ഓരോ ദിവസവും ഈ കാത്തിരിപ്പിലേക്കുള്ള ദൂരം അളക്കുകയല്ലേ..നന്നായിരിക്കുന്നു ചേച്ചീ..

ഹരീഷ് തൊടുപുഴ said...

ഭാണ്ഡം മുറുക്കി
ഞാൻ കാത്തിരിയ്ക്കാം.
ഒരുങ്ങിയിരിയ്ക്കുന്നവർക്ക്
വന്നതില്ലാവിളി.
ഒരുങ്ങാത്തവർക്കോ
ഓർക്കാപ്പുറത്തു വിളി.

അതങ്ങനെയേ വരൂ..

Pandavas said...

കോമാളിയുടെ കോമാളിത്തരങള്‍...അല്ലേ..
രംഗബോധമില്ലെന്ന് പണ്ടെ അറിയാവുന്നതല്ലേ...

അന്വേഷകന്‍ said...

നല്ല കവിത
നല്ല വരികള്‍
നന്നായിരിക്കുന്നു ചേച്ചീ..

കണ്ണനുണ്ണി said...

കാത്തിരിക്കാന്‍ മിക്കവര്‍ക്കും സമയം ഇല്യ എന്ന് പറയും. പക്ഷെ ഒന്നും ചെയ്യാനില്ലാത്ത സമയങ്ങളില്‍ പലപ്പോഴും... മനസ്സ് ആ കാത്തിരിപ്പിന്റെ ചിന്തകളിലേക്ക് വഴുതി വീഴും...അല്ലെ

മീര അനിരുദ്ധൻ said...

ഒരുങ്ങിയിരിയ്ക്കുന്നവർക്ക്
വന്നതില്ലാവിളി.
ഒരുങ്ങാത്തവർക്കോ
ഓർക്കാപ്പുറത്തു വിളി.

നല്ല വരികൾ ചേച്ചീ

മാണിക്യം said...

കാത്തിരിക്കണ്ട
കാത്തിരുന്നാലും
കാത്തിരുന്നില്ലേങ്കിലും വരും
കാത്തിരിക്കാന്‍ നേരമായും ഇല്ല.

ഓടിക്കോ ഓട്ടം തുടരുക
പൂര്‍‌ത്തിയാക്കാനുള്ള
ഓട്ടങ്ങള്‍‌‍ അനേകം ബാക്കി
ഏതായാലും ഈ വിഷയം വിട്ടെക്ക്

പാവപ്പെട്ടവന്‍ said...

നമ്മള്‍ കാത്തിരിക്കണ്ട അത് വഴിയില്‍ തങ്ങില്ല ഉറപ്പാണ് എന്നാലും ഒരു ഓര്‍മ്മ വേണം . എല്ലാകുടിലതകളും , ലാഭങ്ങളും ,നഷ്ടങ്ങളും ഒതുങ്ങുന്ന ഒരു നാള്‍
ചേച്ചി വളരെ മനോഹരം

പാവപ്പെട്ടവന്‍ said...

ചേച്ചി എന്തുണ്ട് വിശേഷങ്ങള്‍ അവിടെത്തെ വിശേഷങ്ങള്‍ ഒന്നും അറിയാന്‍ കഴിയുന്നില്ല ചേട്ടനു അന്വേഷണം അറിയിക്കുമല്ലോ കഴിയുമെങ്കില്‍ ഒരു മെയില്‍ അയക്കുക

ബിന്ദു കെ പി said...

വരുമ്പോൾ വരട്ടെ.... വെറുതേ കാത്തിരുന്നു ഉള്ള നേരം കൂടി പാഴാക്കുന്നതെന്തിനാ..?

അരുണ്‍ കായംകുളം said...

കാത്തിരുന്ന് സമയം കളയേണ്ടാ, ആ സമയത്തിനകം കുറേ നല്ല കാര്യങ്ങള്‍ ചെയ്യാം ചേച്ചി:)
ബാക്കി ഈശ്വരന്‍റെ കൈയ്യിലാ:)
(കവിത എന്നതിലുപരി എല്ലാവരും ആശയത്തിനു പിന്നാലെയായി, അഭിനന്ദനങ്ങള്‍)

MANIKANDAN [ മണികണ്ഠന്‍‌ ] said...

ചേച്ചി ആശയം ഇഷ്ടമായി. കാത്തിരിക്കതെ, ക്ഷണിക്കാതെ, അഭ്യർത്ഥിക്കാതെ എത്തീടുന്ന ആ വിളി വരുന്നതിനു മുൻപേ ചെയ്യാനുള്ള കാര്യങ്ങൾ ചെയ്തുതീർക്കാം. യാത്രയ്ക്കു നല്ലത് കയ്യിൽ ഭണ്ഡം ഇല്ലാതിരിക്കുന്നതു തന്നെയാണ്.

“ഭൂവിലദ്ദേഹം നീട്ടും കൈതട്ടി നീക്കാനില്ല
ജീവിതം തദിച്ഛ്യ്കു തലചായ്ക്കാനേ പറ്റൂ”

പാറുക്കുട്ടി said...

കാത്തിരിയ്ക്കാം ഞാനും..........

B Shihab said...

നല്ല കവിത.

bilatthipattanam said...

കാത്തിരിക്കേണ്ട ആവശ്യമില്ല...
വിളിച്ച് കയറ്റികൊള്ളും,മിക്കവാറും സിംഗിൾ ടിക്കറ്റാണ് ,ലഗ്ഗേജ് കണ്ടെയിനർ ഇല്ലാത്തത് കൊണ്ട് ഭാണ്ഡം എടുക്കില്ല...കേട്ടൊ

വേദ വ്യാസന്‍ said...

കാത്തിരിപ്പൂ ഞാനും :)

പാവത്താൻ said...

മനസില്ലാമനസ്സോടെ ഭാണ്ഡപുപേക്ഷിച്ചു പോയാല്‍ വീണ്ടും വരേണ്ടി വരും. ഭാണ്ഡത്തിലുള്ളതെല്ലാം കൊടുത്തു തീര്‍ത്തു debit column ഉം credit column ഉം ബാലന്‍സ് ചെയ്തു ചെന്നാലേ അവിടെ താമസ സൌകര്യം കിട്ടൂ..