Wednesday, August 5, 2009
കൌമുദിടീച്ചറിനു പ്രണാമം.
ഗാന്ധിജിയുടെ വടകര സമ്മേളനത്തിൽ വച്ച്
ഹരിജനോദ്ധാരണ ഫണ്ടിലേയ്ക്ക്
തന്റെ സ്വർണ്ണാഭരണങ്ങളെല്ലാം സംഭാവന ചെയ്ത്
മഹാത്മാവിന്റെ മനസ്സിലും അതുവഴി ജനഹൃദയങ്ങളിലും
കയറിക്കൂടിയ ‘കൊച്ചു കൌമുദി’യാത്രയായി।
കണ്ണൂരിലെ കാടാച്ചിറയിലെ ഉദയപുരം വീട്ടിൽ
സഹോദരൻ പ്രഭാകരൻ നമ്പ്യാരോടൊപ്പമായിരുന്നു താമസിച്ചിരുന്നത്।
വാർദ്ധക്യസഹജമായ അസുഖത്താൽ ഇന്നലെ വൈകിട്ട്
അന്തരിച്ച കൌമുദി ടീച്ചറിന്റെ മരണാനന്തര ചടങ്ങുകൾ
ഔദ്യോഗിക ബഹുമതികളോടെ ഇന്നു രാവിലെ പതിനൊന്നിനു
വീട്ടുവളപ്പിൽ നടക്കും।
ആഭരണങ്ങൾ ദാനം ചെയ്ത പതിനേഴുകാരി
ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച്
ഹിന്ദി അദ്ധ്യാപികയായി।
സ്വർണ്ണാഭരണം ഇനി അണിയില്ല എന്നു ഗാന്ധിജിയ്ക്കു
കൊടുത്ത വാക്കു പാലിയ്ക്കാനെന്നോണം അവിവാഹിതയായി
തുടർന്നു। അദ്ധ്യാപക വൃത്തിയിൽ നിന്നും വിരമിച്ചിട്ടും
തന്നെ തേടിയെത്തിയ നൂറുകണക്കിന്
കുട്ടികൾക്ക് ഹിന്ദി പരിചയപ്പെടുത്തിക്കൊണ്ടേയിരുന്നു।
ത്യാഗമാണ് ഏറ്റവും വലിയ ആഭരണമെന്നു തെളിയിച്ച
കൌമുദി ടീച്ചറിന്റെ ചെയ്തികൾക്ക് ഏറ്റം പ്രസക്തിയുള്ള
കാലഘട്ടമാണിത്।
സ്വർണ്ണാഭരണങ്ങളുടെ മായക്കാഴ്ചയോ
പരസ്യങ്ങളുടെ പളപളപ്പോ
സ്വർണ്ണക്കവർച്ചയോ
പിടിച്ചുപറിയോ
മാറ്റുരച്ചുനോക്കലോ
മുക്കുപണ്ടങ്ങളോ ഇല്ലാത്ത
ലോകത്തേയ്ക്ക്
യാത്രയായ
പ്രിയപ്പെട്ട
കൌമുദിടീച്ചറിന്
ആദരാഞ്ജലികൾ!
Subscribe to:
Post Comments (Atom)
17 comments:
പ്രൈമറി ക്ലാസ്സിൽ പരിചയപ്പെട്ട
കൊച്ചു കൌമുദി എന്റെമനസ്സിൽ എന്നുമുണ്ടായിരുന്നു.
1997ൽ ഒരുദിവസം കാടാച്ചിറയിലേയ്ക്കു കടന്നു ചെന്നത് ടിച്ചറെ കാണാൻ വേണ്ടിയാണ്.
കേട്ടും വായിച്ചും അറിഞ്ഞിരുന്ന കാര്യങ്ങൾ
ടീച്ചർ തന്നെ വിവരിച്ചു തന്നു.
ജൂലൈ 28നു കണ്ണൂരിലെത്തിയപ്പോൾ
ടീച്ചറെ ഒരിയ്ക്കൽകൂടി കാണാൻ കാടാച്ചിറയിൽ പോയി.
അപ്പോൾ ആശുപത്രിയിലാണെന്നറിഞ്ഞു.
അവശതയാണെന്നറിഞ്ഞപ്പോൾ
ആശുപത്രി സന്ദർശനം ഒഴിവാക്കി.
ഇന്നലെ വാർത്തയിലാണറിഞ്ഞത്,
ത്യാഗത്തിന്റെ തനിത്തങ്കത്തിൽ തീർത്ത
ആഭരണങ്ങളുമണിഞ്ഞ് കൌമുദിടീച്ചർ പടിയിറങ്ങിയെന്ന്.
ടീച്ചർ, പ്രണാമം.
എഴുതൻ മറന്നു.എനിയ്ക്കീ ചിത്രത്തിനു ഗൂഗിളിനോടാണു കടപ്പാട്.
പറയുന്ന അത്ര എളുപ്പം അല്ലല്ലോ ഓരോന്ന് ചെയ്യുവാന്‍..
പക്ഷെ പറയുന്നതിന് പകരം ചെയ്തു തന്നെ കാണിച്ച കൌമുദി ടീച്ചറിനു എന്റെയും പ്രണാമം
ത്യാഗ മനോഭാവവും സേവന സന്നദ്ധതയുമൊക്കെ വെറും വെള്ളത്തിൽ വരച്ച വരകളാകുന്ന ഇക്കാലത്ത് കൌമുദി ടീച്ചറെപ്പോലുള്ളവരുടെ ജീവിത കഥ എല്ലാവർക്കും ഒരു പ്രചോദനവും വഴികാട്ടിയുമാണ്.ലതിച്ചേച്ചിക്ക് അവരെ കാണാനും സംസാരിയ്ക്കാനുമുള്ള ഭാഗ്യം ഉണ്ടായല്ലൊ..നല്ലത്.
ഈ ഓർമ്മക്കുറിപ്പിനു നന്ദി.കൌമുദി ടീച്ചറിന്റെ വേർപാടിൽ ഞാനും അനുശോചിയ്ക്കുന്നു.
കൌമുദിടീച്ചർക്ക് ആദരാഞ്ജലികള്‍...
ഓര്‍മ്മക്കുറിപ്പിനു നന്ദി ലതി ചേച്ചി...
നന്നായി ഈ കുറിപ്പ്. കൌമുദി ടീച്ചര്‍ക്ക് പ്രണാമം.
മാധ്യമങ്ങളിലൂടെ ലോകം അവരെയറിഞ്ഞു..
ചിലര്‍ അടുത്തറിഞ്ഞു..
ചിലര്‍ അകലെനിന്ന് ആരാധിച്ചു...
ആ അമ്മയ്ക്ക് പക്ഷെ പ്രശസ്തിയും
ആരാധനയും ആവശ്യമായിരുന്നില്ല..
ഒന്നും നേടാത്തതിലൂടെ എന്തല്ലാമോ നേടിയ അമ്മ..
അമ്മയ്ക്കു മുന്നില്‍ കണ്ണൂര്‍ പൂക്കളോടെ...
ഈ ഓർമ്മക്കുറിപ്പ് തികച്ചും അവസരോചിതമായി ചേച്ചീ...
കൗമുദി ടീച്ചർക്ക് പ്രണാമം...
ആദരാഞ്ജലികള്‍.
അവസരോചിതമായ ഈ കുറിപ്പിന് നന്ദി.
കൌമുദി ടീച്ചറുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.
കൌമുദി കാ ത്യാഗ് എന്ന പേരില്‍ ഗാന്ധിജി എഴുതിയ ഒരു കുറിപ്പ് പണ്ടു ഹിന്ദി പാ
ഠപുസ്തകത്തില് പഠിക്കാനുണ്ടായിരുന്നു.
അവര്‍ക്കു ആദരാഞ്ജലികള്‍.
ആദരാഞ്ജലികൾ!!!
ദു;ഖത്തില്‍ ഞനും പങ്കു ചേരുന്നു...
എന്റെയും പ്രണാമം
എന്റെയും...
നല്ല കുറിപ്പ് ലതി ചേച്ചീ..
കൌമുദി ടീച്ചറുടെ ജീവിതത്തെപ്പറ്റി ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോഴേ പത്രത്തില്‍ വായിച്ചത് ഓര്‍മ്മ വരുന്നു..
തികച്ചും ത്യാഗപൂര്‍ണമായ ജീവിതം നയിച്ച വനിത..
അഭിമാനിക്കാം ഓരോ മലയാളിയ്ക്കും..
Pranamam... Adaranjalikal...!!!
Post a Comment