Tuesday, December 23, 2008
ആട്ടിടയന്മാര്ക്കു ലഭിച്ച സന്ദേശം.
ആ പ്രദേശത്തെ വയലുകളില്‍, ആടുകളെ രാത്രി
കാത്തുകൊണ്ടിരുന്ന ഇടയന്മാര് ഉണ്ടായിരുന്നു.
കര്‍ത്താവിന്റെ ദൂതന് അവരുടെ അടുത്തെത്തി.
കര്‍ത്താവിന്റെ മഹത്വം അവരുടെ മേല്‍ പ്രകാശിച്ചു.
അവര്‍ വളരെ ഭയപ്പെട്ടു. ദൂതന് അവരോടു പറഞ്ഞു.
ഭയപ്പെടേണ്ടാ, ഇതാ, സകല ജനത്തിനും വേണ്ടിയുള്ള
വലിയ സന്തോഷത്തിന്റെ സദ്വാര്ത്ത ഞാന്‍
നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തില്‍
നിങ്ങള്‍ക്കായി ഒരു രക്ഷകന് , കര്‍ത്താവായ ക്രിസ്തു
ഇന്നു ജനിച്ചിരിക്കുന്നു. ഇതായിരിക്കും നിങ്ങള്‍ക്ക് അടയാളം:
പിള്ളക്കച്ച കൊണ്ട് പൊതിഞ്ഞ്,
പുല്ത്തൊട്ടിയില് കിടത്തിയിരിയ്ക്കുന്ന
ഒരു ശിശുവിനെ നിങ്ങള്‍ കാണും.
പെട്ടെന്ന്, സ്വര്‍ഗീയ സൈന്യത്തിന്റെ ഒരു വ്യൂഹം
ആ ദൂതനോടു കൂടെ പ്രത്യക്ഷപ്പെട്ട്
ദൈവത്തെ സ്തുതിച്ചു കൊണ്ട് പറഞ്ഞു:
അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം!
ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം!
(കടപ്പാട്: ബൈബിള്‍, ഗൂഗിള്‍)
എല്ലാവര്ക്കും ഹൃദ്യമായ
ക്രിസ്മസ് ആശംസകള്‍!!
ഒരുപാട് സ്നേഹത്തോടെ
നിങ്ങളുടെ
സ്വന്തം
ലതി.
Subscribe to:
Post Comments (Atom)
17 comments:
എല്ലാവര്ക്കും ഹൃദ്യമായ
ക്രിസ്മസ് ആശംസകള്‍!!
ഒരുപാട് സ്നേഹത്തോടെ
നിങ്ങളുടെ
സ്വന്തം
ലതി.
ലതിച്ചേച്ചീ,ശാന്തിയുടേയും സമാധാനത്തിന്റെയും ക്രിസ്തുമസ്-പുതുവല്‍സര ആശംസകള്‍.....
എല്ലാ ബൂലോഗ സുഹൃത്തുക്കൾക്കും എന്റെ ക്രിസ്തുമസ്-പുതുവത്സര ആശംസകൾ.
ക്രിസ്തുമസ്സ് ആശംസകള്‍!
ക്രിസ്മസ് ആശംസകള്‍...
happy xmas to all
ബൂലോക ഇടയന്മാര്‍ക്കും ഇടയത്തികള്ക്കും ഒപ്പം ലതിചേച്ചിക്കും എന്റെ
ക്രിസ്മസ് ആശംസകള്‍!!
ആശംസകൾ !
എല്ലാ പ്രിയപ്പെട്ടവര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍....
സസ്നേഹം,
ശിവ.
ലതിച്ചേച്ചിക്കും കുടുംബത്തിനും ഒപ്പം എല്ലാ ബൂലോകർക്കും എന്റെ ക്രിസ്മസ് ആശംസകൾ
ക്രിസ്മസ് ആശംസകൾക്ക് നന്ദി.
ലതിചേച്ചിക്കും ബൂലോകത്തുള്ള എല്ലാവർക്കും എന്റേയും ക്രിസ്മസ് ആശംസകൾ.
ആ പ്രദേശത്തെ വയലുകളില്‍, ആടുകളെ രാത്രി
കാത്തുകൊണ്ടിരുന്ന ഇടയന്മാര് ഉണ്ടായിരുന്നു.
do anyone keep sheep's out door in winter?
happy holidays :)
ക്രിസ്മസ് ആശംസകള്‍!!
ലതിക്കും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ!
ചേച്ചിക്കും , സുഭാഷ് ചേട്ടനും , കണ്ണനും , അച്ഛനും , അമ്മയ്ക്കും , എല്ലാം എന്റെ കൃസ്തുമസ്സ് ആശംസകള്‍ .
HAPPY XMAS
വരാൻ വൈകിയതുകൊണ്ട് പുതുവത്സരാശംസകൾ മാത്രം പറഞ്ഞിട്ട് പോകുന്നു
Post a Comment