Thursday, December 11, 2008

ഇന്ന് തൃക്കാര്‍ത്തിക







16 comments:

Lathika subhash said...

കാര്‍ത്തിക വിളക്കുകള്‍ ജാതിമത ഭേദമെന്യേ
എല്ലാവീടുകളിലും തെളിഞ്ഞു.ഇനിയീ മണ്‍ചരാതുകള്‍ കാത്തിരിയ്ക്കും. അടുത്ത കാര്‍ത്തിക സന്ധ്യയ്ക്കായ്.........

ജിജ സുബ്രഹ്മണ്യൻ said...

വിരുന്നു വന്നൂ സ്നേഹത്തിൻ പൂപ്പാലിക
വിടർന്നല്ലോ വൃശ്ചിക തൃക്കാർത്തിക


പണ്ടൊക്കെ തൃക്കാർത്തികയ്ക്ക് അമ്പലത്തിൽ പോകാൻ എല്ലാ ബന്ധുക്കളും വരലുണ്ട്.ഇപ്പോൾ ആരും വരാറില്ല.അപ്പോൽ അതിന്റെ ഒരു രസവും തോന്നുന്നില്ല.ഇന്ന് ഇവിടെ ഞങ്ങളുടെ ഇരിങ്ങോൾ കാവിലും കാർത്തിക ആഘോഷം ഉണ്ടായി.
ഇനി ഒരു വർഷം കൂടെ കാത്തിരിക്ക്കണം.മൺ ചെരാതുകൾക്ക് മിഴി തുറക്കാൻ

smitha adharsh said...

എനിക്ക് മിസ്സ്‌ ആയി..ഇത്തവണയും നാട്ടില്‍ ഇല്ല.
കാര്‍ത്തിക എന്ന് കേള്‍ക്കുമ്പോഴേ,ഉള്ളില്‍ ഒരായിരം വിളക്ക് ഒന്നിച്ചു കത്തിച്ച പ്രകാശം..!

വികടശിരോമണി said...

നമ്മുടെയെല്ലാം മനസ്സിലും വിളക്കുകൾ തെളിഞ്ഞെങ്കിൽ!

Manikandan said...

നാട്ടിൽ ഇല്ലാത്തവരുടെ കാര്യം തൽക്കാലം മറക്കാം. ഇവിടെ ഉള്ളവർതന്നെ ഇതെല്ലാം ആചരിക്കുന്ന എത്ര ആളുകൾ കാണും. ഇന്നു ജോലികഴിഞ്ഞു വരുമ്പോൾ അമ്പലങ്ങളിലും ചിലവീടുകളുടെ പൂമുഖത്തും ദീപാലങ്കാരം കണ്ടപ്പോഴാണ് ഇന്നു തൃക്കാർത്തിക ആണെന്നു ഞാൻ ഓർത്തത്. പണ്ട് കുട്ടിക്കാലത്ത് ദീപാവലിക്കു ഇതുപോലെ വിളക്ക് കത്തിക്കുമായിരുന്നു. ഇപ്പോൾ അതും ഇല്ല. എന്തായാലും ഈ ദീപക്കാഴ്ച കണ്ണും മനസ്സും നിറച്ചു.

SreeDeviNair.ശ്രീരാഗം said...

ലതി,
ആശംസകള്‍..

സ്നേഹത്തോടെ,
ശ്രീദേവിനായര്‍.

Ranjith chemmad / ചെമ്മാടൻ said...

ആസ്വദിച്ചു...ഈ കാര്‍ത്തിക വിളക്ക്

ഹരീഷ് തൊടുപുഴ said...

മണികണ്ഠന്‍ പറഞ്ഞത് അക്ഷരം പ്രതി സത്യം തന്നെ.
ഞാനും ഇന്നലെ തൃകാര്‍ത്തിക ആണെന്നറിഞ്ഞത്; കടയില്‍ നിന്നും വീട്ടിലേക്ക് പോകും വഴി ദീപങ്ങള്‍ തെളിച്ചുവച്ചിരുന്ന എണ്ണപ്പെട്ട വീടുകള്‍ ദര്‍ശിച്ചപ്പോളാണ്.

Kichu $ Chinnu | കിച്ചു $ ചിന്നു said...

നാട്ടിലില്ലാത്തതിന്റ്റെ വിഷമം മാത്രം! നല്ല പടംസ്

തോന്ന്യാസി said...

ലതിച്ചേച്ചീ ഇപ്പോ മണ്‍ചെരാതുകള്‍ ഔട്ട് ഓഫ് ഫാഷന്‍ ആയി മാറിക്കൊണ്ടിരിയ്ക്കുന്നു...

ഇന്നലെ ഞങ്ങളിവിടെ കൊളുത്താന്‍ ഉപയോഗിച്ചത് കൊച്ചു മെഴുകു വിളക്കുകളാണ്....എന്നാലും നല്ല ഭംഗിയായിരുന്നു അവയൊക്കെ പ്രകാശിയ്ക്കുന്നത് കാണാന്‍.......

Anonymous said...

തൃക്കാർത്തിക ???

മയൂര said...

താങ്ക്സ് ഫോർ ദിസ് പോസ്റ്റ്...കുറെ ഓർമ്മകളുണർത്തി. :)

നിരക്ഷരൻ said...

ഇതെല്ലാം മൊബൈല്‍ ഫോണിലാണോ എടുത്തത് ? കുറേക്കൂടി വലിയൊരു നല്ല ക്യാമറ വാങ്ങാന്‍ സമയമായീ‍... :)

പിരിക്കുട്ടി said...

nannayi

വിജയലക്ഷ്മി said...

ellaavarudeyum manassil aavilakku niranjju kathhatte!!!!

പാറുക്കുട്ടി said...

എന്റെ ബ്ലോഗിനെ അഭിനന്ദിച്ച ലതിയെ കാണാൻ വന്നതാണ് ഞാനിവിടെ. പക്ഷേ ലതി തെളിയിച്ച കാർത്തിക ദീപങ്ങൾ കണ്ട് എനിക്ക് കരച്ചിലാണ് വന്നത്.. തൃക്കാർത്തിക ദിനം. ഞാനേർക്കാനിഷ്ടപ്പെടാത്ത എന്നാൽ ഒത്തിരിയോർക്കുന്ന വേദനയുടെ ദിവസമാണെനിക്ക്. അതെന്റെ ഒരു സ്വകാര്യ ദുഃഖം......സോറി....
മറ്റു പോസ്റ്റുകളും കണ്ടു. നന്നായിരിക്കുന്നു.