Sunday, December 7, 2008

വില്പനക്കാരന്റെ കരവിരുത്.

ഇന്നലെ തീക്കോയിയില്‍ നിന്നും കോട്ടയത്തേയ്ക്കു വരും വഴി, ഈരാറ്റുപേട്ടയില്‍ കണ്ടത്. ഈ പച്ചക്കറിക്കട കണ്ടപ്പോള്‍ എന്റെ മോബൈല്‍ ചിത്രമെടുത്തത് ഞാന്‍ അറിഞ്ഞില്ല.

20 comments:

Lathika subhash said...

കച്ചവട മനസ്സിനെ വെല്ലുന്ന
കലാഹൃദയം.
നമിക്കുന്നു ഞാന്‍.

മാണിക്യം said...

ചിത്രം എടുത്തതു നന്നായി!
എത്ര ഭംഗിയായി കലാപരമായി വച്ചിരിക്കുന്നു.
സത്യത്തില്‍ ഇത്രയും ഫ്രെഷ് പച്ചക്കറി കണ്ടപ്പോള്‍ കൊതിവരുന്നു..

പാമരന്‍ said...

super! ഒരു കലാകാരനു വിലങ്ങിടാന്‍ കഴിയില്ലെന്ന്‌..

ശ്രീ said...

കൊള്ളാമല്ലോ

സു | Su said...

കച്ചവടത്തിലെ കല! അടിപൊളി.

ചിത്രത്തിന് നന്ദി. :)

വികടശിരോമണി said...

ഞാനും കൂടെ നമിക്കുന്നു.കച്ചവടം കലയേക്കാൾ മോശമായ ഒരു കാര്യമാണെന്ന ധ്വനിയുണ്ടോ ചേച്ചീ ആ “വെല്ലുന്ന” എന്ന പ്രയോഗത്തിൽ?അങ്ങനെയെങ്കിൽ യോജിപ്പില്ല.കച്ചവടം കലയേക്കാൾ താണ ഒരു കാര്യമല്ല.:)

യാരിദ്‌|~|Yarid said...

ഹഹ സ്വന്തം മൊബൈൽ എടൂത്ത ചിത്രം ഉടമസ്ഥൻ അറിഞ്ഞില്ലെന്നൊ??

നല്ല പടം..:)

Sarija NS said...

കച്ചവടവും ഒരു കലയാക്കുന്നവര്‍. ചേച്ചി നന്ദി, ഇവരെയൊക്കെ ശ്രദ്ധിക്കുന്നതിനും ഞങ്ങളുടെയൊക്കെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനും

Jayasree Lakshmy Kumar said...

അതിമനോഹരം!! പഴങ്ങളും പച്ചക്കറികളുമൊക്കെ കൊണ്ടുള്ള അലങ്കാരങ്ങൾ കാണാറുണ്ട് കടകളുടെ മുന്നിൽ. പക്ഷെ ഇത്ര മനോഹരമായൊന്നു കണ്ടിട്ടുണ്ടോ എന്നു സംശയം

the man to walk with said...

നല്ല കഴിയും കലയും ..മൊബൈല് ക്യാമറ പോലും അറിയാതെ കണ്ണ് മിഴിക്കും ..
നല്ല പടം ..നല്ല കാഴ്ച

നന്ദന said...

എത്ര ഭംഗിയായാണു പച്ചക്കറികള്‍ ഒരുക്കിയിരിക്കുന്നത്.ആ കടക്കാരന്‍ മികച്ചൊരു കലാകാരന്‍ തന്നെ !

ഭൂമിപുത്രി said...

ഇദ്ദേഹത്തിന്റെ കലാവിരുത് ഗോളാന്തരതലത്തിൽ ആസ്വദിയ്ക്കപ്പെടുന്ന വിവരം ആരെങ്കിലും ഒന്നറിയിയ്ക്കേണ്ടതാൺ.
ലതിയുടെ നിരീക്ഷണപടുവായ ഫോണിനും ഒരു കയ്യടി

ഗോപക്‌ യു ആര്‍ said...

ബ്യൂട്ടീഡാ‍....

ഹരീഷ് തൊടുപുഴ said...

ചേച്ചീ, അതു നന്നായിരിക്കുന്നു കെട്ടോ...
ഞങ്ങളുടെ ന്നാട്ടിലെ കച്ചവടകലാകാരന്മാരും ഇങ്ങനെ പച്ചക്കറികള്‍കൊണ്ട് അലങ്കരിച്ചിടുന്നത് കണ്ടിട്ടുണ്ട്...

വേണു venu said...

ഒരു കലാഹൃദയം ഒരു കച്ചവടത്തിനും നഷ്ടപ്പെടുത്താനൊക്കില്ല.
വിധി ആരെ ഒക്കെ, ആരെല്ലാം അല്ലാതാക്കുന്നു.

ആരെ ഒക്കെയോ എന്തെല്ലാമാക്കുന്നു.

ഇഷ്ടമായി ഈ ചിത്രം പറയുന്ന എനിക്കു തോന്നിപ്പിച്ച ചിന്തകള്‍.:)

Areekkodan | അരീക്കോടന്‍ said...

അടിപൊളി.
അടിപൊളി.
അടിപൊളി.

നിരക്ഷരൻ said...

ശ്രീനിവാസന്റെ ഭാഷയില്‍ പറഞ്ഞാല്‍....

പച്ചക്കറി വില്‍പ്പനക്കാരനിലും ഒരു കലാകാരനുണ്ട് :)

പിരിക്കുട്ടി said...

kollallo nannyi padamedukkan thonniyathu

t.a.sasi said...

നല്ല പച്ചക്കറിക്കട

t.a.sasi said...
This comment has been removed by the author.