Tuesday, April 16, 2013

ഇൻവെസ്റ്റ്മെന്റ്

ഒരുപാടു കഷ്ടപ്പാടുകൾ 
സഹിച്ച് ജീവിതം കെട്ടിപ്പടുത്ത 
അയാളുടെ ആഗ്രഹം മക്കൾക്കു വേണ്ടി 
വസ്തു വകകൾ വാങ്ങിക്കൂട്ടുക  എന്നതായിരുന്നു.  
ക്രമേണ ഇൻവെസ്റ്റ്മെന്റ് അയാൾക്കൊരു ഹരമായി മാറി.
വീട്ടിലെ വിലപിടിപ്പുള്ള സാധനങ്ങൾ വിറ്റും, ആഭരണങ്ങൾ പണയം വച്ചും പോലും
പണമുണ്ടാക്കി ഭൂമി വാങ്ങിക്കൂട്ടാൻ
അയാൾക്കൊരു മടിയുമില്ലായിരുന്നു.
 ഇടയ്ക്കിടെ ആധാരക്കെട്ടുകളിലേയ്ക്കു നോക്കി
സ്വകാര്യാഭിമാനം കൊണ്ടിരുന്ന അയാൾ
നിനച്ചിരിക്കാത്ത സമയത്താണ് 
അമ്മ മരിച്ചത്. കൈയ്യിൽ കാശൊന്നുമില്ല.
അക്കൌണ്ടിലെ ബാക്കിയും തുച്ഛം..
പണയം വയ്ക്കാനോ വിൽക്കാനോ ഒരു തരി പൊന്നു പോലുമില്ല.
അമ്മയുടെ മരണാനന്തര ചടങ്ങുകൾക്കായി
 പതിവില്ലാതെ പണം
കടം വാങ്ങേണ്ടി വന്നു
അയാൾക്ക്.                                                                                                               



4 comments:

ajith said...

എല്ലാം ഇന്‍വെസ്റ്റ് ചെയ്തുപോയി

Vellayani Vijayan/വെള്ളായണിവിജയന്‍ said...

നന്നായിട്ടുണ്ട്.

മോഹന്‍ കരയത്ത് said...

പ്രിയ ലതികാ മാഡം,
നല്ല ഒരു ആശയം പങ്കു വച്ചതിനു നന്ദി!!
കൂട്ടത്തില്‍ ഒന്ന് കൂടി ഓര്‍ത്തു പോയി, ഈ പറയുന്ന കഥാനായകന്‍ ആയിരുന്നു മരണപ്പെട്ടതെന്കില്‍, അയാള്‍ക്കായി പിന്നെ വേണ്ടിയിരുന്നത് ഒരു ആറടി മാത്രമായിരുന്നില്ലേ!!!

G.V.RAKESH said...

പുതിയ ആശയം, പുതിയ അവതരണരീതി. അഭിനന്ദനങ്ങള്‍