Thursday, January 3, 2013

വെറുതേ ഒരു നുണ

വിവാഹം കഴിഞ്ഞ് മൂന്നു മാസം തികയും മുൻപ് “ഇല്ലാ... നിന്റെ കൂടെ ജീവിക്കാൻ എനിക്കിനി ആവില്ലാ” എന്നു പറഞ്ഞ് അയാൾ യാത്രയായപ്പോൾ തളർന്നു പോയെങ്കിലും അവൾക്ക് അദ്ഭുതം തോന്നിയില്ല. ആദ്യവിവാഹം ഒഴിയുമ്പോഴും  അയാൾ ഇങ്ങനെയൊക്കെത്തന്നെയാണ് പറഞ്ഞതെന്ന് അവൾ അറിഞ്ഞിരുന്നു. കണ്ണീരൊഴുക്കിയും സഹതാപവാക്കുകൾകേട്ടും ദിവസങ്ങൾ പിന്നിട്ടപ്പോഴേക്കും അവൾ ചില തീരുമാനങ്ങൾ എടുത്തിരുന്നു. കഴിഞ്ഞ തവണത്തെപ്പോലെ  പത്രത്തിലെ വൈവാഹിക പംക്തി കണ്ട്  അവൾ വെറുതേ ഒരിയ്ക്കൽക്കൂടി ബയോഡേറ്റ അയച്ചു നോക്കി. ഇക്കുറി വരൻ ഡൽഹിയിൽ താമസിക്കുന്ന അവിവാഹിതനായ ധനവാനാണ്. സുമുഖനായ അൻപതുകാരന് മുപ്പത്തഞ്ചിൽ കവിയാത്ത സുന്ദരിയായ അവിവാഹിതയെയാണ് ആവശ്യം. അവിവാഹിത എന്ന് വെറുതേ ഒരു നുണ പറയാനാണ് ഇത്തവണ അവൾക്കു തോന്നിയത്. പറഞ്ഞതുപോലെ  കൂടിക്കാഴ്ചയ്ക്കായി എത്തിയപ്പോൾ അവൾക്ക് തെറ്റിയില്ല. അത് അയാളായിരുന്നു.

9 comments:

sm sadique said...

അയാൾ അവനായിരുന്നു.അവൾ അയാളുടെതായിരുന്നില്ല.ആരും ആരുടേതുമല്ല.

ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. said...

ഇത് പോലെ വിവാഹം ഒരു 'ഹോബി'യാക്കിയവര്‍ നമ്മുടെ ഇടയില്‍ ഇന്നും ജീവിക്കുന്നു.

ajith said...

ഹഹഹ.
അതയാളായിരുന്നോ?
ഒരു തവണ പരാജയപ്പെട്ടതൊന്നും കാര്യാക്കണ്ട
ഒന്നൂടെ ട്രൈ ചെയ്യാന്‍ പറയാം അവരോട്

ഇട്ടിമാളു അഗ്നിമിത്ര said...

ഇടയില്‍ പിരിഞ്ഞിരുന്നത് സര്‍വ്വീസ് ബ്രെയ്ക്ക് ആയി കൂട്ടിയാല്‍ മതി.. വരന്‍ ആരായാലും വധു സുന്ദരിയായ അവിവാഹിത തന്നെ വേണം അല്ലെ. ?

Rajeev Elanthoor said...

അതു കൊള്ളാം.. ഭൂമി ഉരുണ്ടതാണേ..
വിവാഹം കളിയാണൊ ഇപ്പോള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.

ശ്രീ said...

ഹഹ അതു കൊള്ളാം :)

പുതുവത്സരാശംസകള്‍, ചേച്ചീ...

Vineeth M said...

ചെറിയ അക്ഷരങ്ങളില്‍ വലിയ കാര്യങ്ങള്‍ പറഞ്ഞു...... ആശംസകള്‍...
ചേച്ചി, ഒരു പുതിയ പോസ്റ്റ്‌ ഞാനും ഇട്ടിട്ടുണ്ട്.. വന്നു കണ്ടു അഭിപ്രായം പറയണേ....

Shahid Ibrahim said...

അതു കൊള്ളാം

Babu said...

Very good