ഒരു ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കാനെത്തിയ പെൺകുട്ടിക്ക് അയാളെ വ്യക്തിപരമായി അറിയില്ലായിരുന്നു. അയാളുടെ അടുത്തായിരുന്നു, അവളുടെ ഇരിപ്പിടം.” ദേ, ചുരീദാറിന്റെ ഷാളൊക്കെ ഒതുക്കി വയ്ക്കൂ കുട്ടീ.” കോൺഫറൻസ് തുടങ്ങും മുൻപ്, എല്ലാവരും കേൾക്കുന്ന വിധത്തിൽ അയാൾ അവളെ പരിഹസിച്ചു.“ സോറി, സർ.” അപമാനിക്കപ്പെട്ട മാതിരി അവൾ ഒതുങ്ങിയിരുന്നപ്പോൾ അയാൾ മറ്റുള്ളവരെ നോക്കി വെളുക്കെ ചിരിച്ചു. ഉച്ചയ്ക്ക് ഊണിനു പിരിഞ്ഞപ്പോൾ സ്വകാര്യമായി അയാൾ അവളോട് “ഞാൻ രാവിലെ പറഞ്ഞതു ഫീൽ ചെയ്തോ മോളേ? ഇനിയിപ്പോ ഷാളല്ല, കുട്ടി തന്നെ എന്നെ ഒന്നു ടച്ച് ചെയ്താലും തരക്കേടില്ലാ ട്ടോ. നമ്മുടെ കോൺഫറൻസിന്റെ ചിത്രങ്ങളും വീഡിയോ ക്ലിപ്പിങ്ങുകളുമൊക്കെ നാലാളുകൾ കാണുമ്പോൾ പ്രശ്നമാവാതിരിക്കാനാ അങ്ങനെ പറഞ്ഞത്.”
Thursday, November 22, 2012
Subscribe to:
Post Comments (Atom)
13 comments:
ചെറുകഥ വളരെയിഷ്ടപ്പെട്ടു
http://kuzhalvili-aggregator.blogspot.in/
മുഖംമൂടികളുടെ കാലം
ചില നേരങ്ങളില്‍ ചില മനുഷ്യര്‍ ഇങ്ങനെയൊക്കെയാണ്!!നന്നായി വരച്ചുകാട്ടി,
ആശംസകള്‍!!!
ഒരു മുൻകരുതൽ എപ്പോഴും നല്ലതല്ലെ ചേച്ചി...!
ചേച്ചി എഴുതുന്ന ഈ നുറുങ്ങ് കഥകൾ ചേച്ചിയുടെ തിരക്കിട്ട നിത്യജീവിതത്തിൽ എവിടെയൊക്കെയോ കണ്ടുമുട്ടുന്നവരെപ്പറ്റിയല്ലേന്ന് സംശയിച്ച് തുടങ്ങേണ്ടിയിരിക്കുന്നു :)
ചില ഉള്ളിലിരുപ്പുകള്‍ ഭംഗിയായി തുറന്നുകാട്ടി.
എല്ലാം കാണിക്കാന്‍ വേണ്ടി മാത്രം!
സത്യം.
നന്നായി
മിനിക്കഥയിലെ സന്ദേശം വ്യക്തമാണ് .
സമൂഹത്തില്‍ ഇത്തരക്കാര്‍ വിരളവുമല്ല.
(ഖണ്ഡിക തിരിച്ചു എഴുതിയാല്‍ കൂടുതല്‍ നന്നാവുമെന്ന് തോന്നുന്നു)
സമൂഹത്തിന്റെ നേര്‍ക്കാഴ്ച ,ഇഷ്ടായി ,
ഭാവുകങ്ങള്‍ .
ചിന്തിക്കാനുള്ള കഥ. ഭാവുകങ്ങള്‍.
മുഖംമൂടിക്കൊള്ളക്കാരാണവർ
Post a Comment