ഫ്ലക്സ് ബോർഡുകൾ ആ ഗ്രാമത്തിന്റെ സൌന്ദര്യം കെടുത്തിയെന്ന് എല്ലാവർക്കും തോന്നിത്തുടങ്ങി. സിനിമാ താരങ്ങളും മത-സാമുദായിക നേതാക്കളും, രാഷ്ട്രീയക്കാരും ജനപ്രതിനിധികളും ദേവീദേവന്മാരും ഗജവീരന്മാരുമെല്ലാം ചിരിച്ചും ചിരിക്കാതെയുമിരിക്കുന്ന ഫ്ലക്സ് ബോർഡുകൾ ഞെങ്ങി ഞെരുങ്ങി, തെരുവോരങ്ങളിലെല്ലാം ഇടം പിടിച്ചിരുന്നു. ഈ ഗ്രാമത്തിൽ ഫ്ലക്സ് ബോർഡുകൾ നിരോധിക്കണമെന്നാവശ്യപ്പെട്ട്, ചെറുപ്പക്കാരനായ മെമ്പർ ,പഞ്ചായത്തു കമ്മിറ്റിയിൽ കൊണ്ടുവന്ന പ്രമേയം അല്പം എതിർപ്പോടെയെങ്കിലും പാസ്സായി. “നമ്മുടെ പഞ്ചായത്തിൽ ഫ്ലക്സ് ബോർഡുകൾ നിരോധിക്കാൻ തീരുമാനമെടുത്ത ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് പുരുഷോത്തമന് അഭിവാദ്യങ്ങൾ” എന്നെഴുതിയ സചിത്ര ഫ്ലക്സ് ബോർഡുകൾ അന്നു രാത്രി തന്നെ ഗ്രാമത്തിലുടനീളം പ്രത്യക്ഷപ്പെട്ടു.
Friday, September 14, 2012
Subscribe to:
Post Comments (Atom)
10 comments:
രാഷ്ട്രീയക്കാരല്ലെ ആദ്യം 'നോ'പറയേണ്ടത്?
ഫ്ലക്സ് ബോർഡിനെപ്പറ്റി എനിക്ക് പറയാനുള്ളത് ദാ ഇതിലുണ്ട്. വഴിമുടക്കുന്ന ഫ്ലക്സ് ബോർഡുകൾ.
എല്ലാവരും തോളോട് തോള് ചേര്‍ന്ന് നില്ക്കുന്ന ഒരേയൊരു മേഖല!!
കൊച്ചിയിലെ ഫ്ലെക്സ് ബോർഡുകൾ ഉണ്ടാക്കുന്ന പൊല്ലാപ്പ് ചില്ലറയല്ല, മനോജേട്ടന്റെ പോസ്റ്റിൽ അത് വിശദായിപ്പറയുന്നുണ്ട്..
നന്നായിട്ടുണ്ട്.. ആശംസകള്‍
കൊള്ളാമല്ലോ ഏര്‍പ്പാട്!
വഴിയിലുടനീളം നിരന്ന ഈ ഫ്ലെക്സ് ബോര്‍ഡുകള്‍ നിയന്ത്രിക്കാന്‍ രാഷ്ട്രീയക്കാര്‍ ഒന്നും ചെയ്യില്ല. അവരാണല്ലോ അതിന്റെ പ്രധാന ഉപഭോക്താക്കള്‍ .. പ്രിയപ്പെട്ട നാടിന്റെ പച്ചപ്പിനെ മറക്കുന്ന ഈ ബോര്‍ഡുകള്‍ യാത്രകളില്‍ ഉടനീളം മനസ്സിനെ വേദനിപ്പിക്കാറുണ്ട്
പ്രകൃതിയെയും, സിഗ്നല്‍ ബോര്‍ഡിനെയും മറച്ചു കൊണ്ടുള്ള ഫെക്സ് ബോര്‍ഡുകള്‍ കാണുമ്പോള്‍ വിഷമം തോന്നാറുണ്ട്.
വളരെ ഫ്ലക്ശ്
ഫ്ലക്സ് വേണ്ടെന്നു പറയാന്‍ ഫ്ലക്സ് ഉപയോഗിക്കാം എന്ന് ആരോ പറഞ്ഞിട്ടുണ്ട്.
Post a Comment