Friday, September 21, 2012

മതേതരത്വം

തേതരത്വത്തിന്റെ  വക്താക്കളാകാൻ ശ്രമിക്കുന്ന മൂന്നു യുവ  സുഹൃത്തുക്കൾ ഒത്തു കൂടി. മതത്തെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചും ഭംഗിയായി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴും അവരുടെ ഓരോരുത്തരുടെയും മൊബൈൽ ഫോണുകൾ ചിലയ്ക്കുന്നുണ്ടായിരുന്നു. രണ്ടു പേരുടെ റിംഗ്ടോൺ അവരവരുടെ മതത്തെ ഓർമ്മപ്പെടുത്തുന്നതായിരുന്നു. ദേശസ്നേഹത്തിന്റെ ഓർമ്മപ്പെടുത്തലോടെ ഒരു ഓടക്കുഴൽ വിളി മൂന്നാമന്റെ റിംഗ് ടോണായി കേൾക്കാനിടയായി. മൂവരുടെയും സംസാരം നീണ്ടു പോയി. “ഒരുപാടു നേരമായി ,ഇനി നമുക്കു പിരിയാം”. ഒരാൾ പറഞ്ഞു. അവർ വീടുകളിലേയ്ക്കു മടങ്ങും മുൻപ് മൂന്നാമന്റെ മൊബൈൽ വീണ്ടും ചിലച്ചു. ഓടക്കുഴൽ നാദത്തിനു പകരം മൂന്നാമന്റെ മതത്തെ ഓർമ്മപ്പെടുത്തുന്ന റിംഗ്ടോണായിരുന്നു, അത്.

2 comments:

ഉദയപ്രഭന്‍ said...

സുഹൃത്തുക്കളെ തിരഞ്ഞെടുക്കല്‍ വരെ മതവും ജാതിയും നോക്കിയാണ്, ഇതില്‍ നിന്നൊരു മോചനം പ്രതീക്ഷിക്കാമോ?

ajith said...

മതമുള്ള ജീവന്‍