Sunday, July 3, 2011

വെറുപ്പ്

അയാൾക്കു ഏറ്റവും വെറുപ്പുള്ള കാഴ്ച പട്ടണത്തിലെ ചില മുന്തിയ ഹോട്ടലുകളുടെ മുന്നിൽ ഉച്ച നേരത്ത് പാവം സെക്യൂരിറ്റി ജീവനക്കാർ ‘ഹോട്ടൽ’ എന്നെഴുതിയ ബോർഡ് വീശി നിൽക്കുന്ന കാഴ്ചയായിരുന്നു.നിവൃത്തിയില്ല്ലാതെ വന്നപ്പോൾ ഒരു നാൾ അയാൾക്കും ഒരു ഹോട്ടലിലെ സെക്യൂരിറ്റിക്കാരനാവേണ്ടി വന്നു. ഉച്ചയ്ക്കു മുൻപേ ‘ഹോട്ടൽ’ എന്നെഴുതിയ ബോർഡ് കൈക്കലാക്കി വീശാൻ തുടങ്ങുമ്പോഴേക്കും അയാളുടെ വെറുപ്പ് പമ്പകടന്നിരുന്നു.

15 comments:

ശ്രീജിത് കൊണ്ടോട്ടി. said...

തന്‍റെ ദുര്‍ഗതിയോര്‍ത്ത്‌ അയാള്‍ക്ക് സ്വയം വെറുപ്പ്‌ തോന്നി...

Vellayani Vijayan/വെള്ളായണിവിജയന്‍ said...

നന്നായിരിക്കുന്നു.ആശംസകൾ......

നിരക്ഷരൻ said...

നഗരത്തിലെ മുന്തിയ ഹോട്ടലുകളിൽ മാത്രമല്ല, ഹൈവേകളിലെ ഇടത്തരം ഹോട്ടലുകളിലും ഇപ്പോൾ ഇതൊരു സ്ഥിരം കാഴ്ച്ചയാണ്. ഗതികേടുകൊണ്ട് പലരും അങ്ങനെ നിൽക്കുന്നു. കാണുമ്പോൾ വിഷമം തോന്നാറുണ്ട്.

jayanEvoor said...

അതെ.
എല്ലാം വയറു നിറയ്ക്കാന്‍ വേണ്ടി...

അവനവന്റെയും, കുടുംബത്തിന്റെയും.

(കൊച്ചിയില്‍ കുടാന്‍ വരനെ... ജുലൈ 9 , 10 മണി , ഹോട്ടല്‍ മയുര പാര്‍ക്ക് )

ശ്രീനാഥന്‍ said...

അതേ ജോലിയിലേക്കിറങ്ങിയപ്പോൾ എല്ലാ വെറുപ്പും അയാൾക്ക് ഇല്ലാതായല്ലേ? നന്നായിട്ടുണ്ട്!

Typist | എഴുത്തുകാരി said...

athu swantham joli aayappol veruppu illathayathu nannayi. Veruppu thonniyittum athu cheyyendivarunnathu sankatmalle?

വിധു ചോപ്ര said...

എല്ല പണിയും ഇപ്പടി താൻ.

Lipi Ranju said...

വെറുക്കുന്ന പലതും ഇഷ്ടപ്പെടെണ്ടി വരുന്ന അവസ്ഥ .... ഗതികേട് !!

Unknown said...

ഒരു പഴഞ്ചൊല്ല് ഓര്‍മ്മ വരുന്നു."ഗതി കേട്ടാല്‍ പുലി പുല്ലും തിന്നും"
കുറഞ്ഞ വാക്കുകളില്‍ കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞു.

naveenjjohn said...

എങ്ങനെ കണ്ട് പിടിച്ചു ente blog?

ഇ.എ.സജിം തട്ടത്തുമല said...

നമ്മുടെ സമൂഹത്തിൽ ബഹുഭൂരിപക്ഷവും അവർ ആഗ്രഹിക്കാത്തതും അവർ ഇഷ്ടപ്പെടാത്തതുമായ തൊഴിലുകൾ ചെയ്താണ് ഉപജീവനം കഴിക്കുന്നത്. അവരവരുടെ അഭിരുചികൾക്കിണങ്ങുന്ന തൊഴിലും ജീവിതവും ലഭിക്കുന്നത് വളരെ കുറച്ചുപേർക്ക് മാത്രം. ചേച്ചിയുടെ പോസ്റ്റ് ചെറുതെങ്കിലും ഇതിൽ പിടിച്ച് വലിയ ഗവേഷണപ്രമന്ധങ്ങൾ പോലും എഴുതാം. വിഷയം ഗഹനമാണ്.

തൊടുപുഴ മീറ്റിനെ കുറിച്ച് ഒരു പോസ്റ്റ് എഴുതിയിരുന്നു.നേരം കിട്ടുമ്പോൾ വായിച്ച് നേരം പോക്കുക.ലിങ്ക്: http://easajim.blogspot.com/2011/08/blog-post.html

ജയരാജ്‌മുരുക്കുംപുഴ said...

nannayittundu............ aashamsakal........

Unni , Paruthippally said...

malayalathl oru hraswa cinema "MEALS READY" enna peril Irangyittundu; you Tube il athu available aanu. ithivritham board veesal based thanne; nannayittundu. onnu kaanuka ellavarum!

hemal nair said...

മീല്‍സ് റെഡി ....ഒരു ഷോര്‍ട്ട് ഫിലിം ആണ് .....അത് കാണൂ'

hemal nair said...

മീല്‍സ് റെഡി ....ഒരു ഷോര്‍ട്ട് ഫിലിം ആണ് .....അത് കാണൂ'