Monday, October 4, 2010

റിബൽ.

ഒരുപാടു സ്ഥാനാർത്ഥി
മോഹികൾക്കിടയിൽ നിന്നും
ഒരു സ്ഥാനാർത്ഥിയെ കണ്ടെത്താൻ
ഒരുപാടു ദിവസങ്ങളുടെ ചർച്ച വേണ്ടിവന്നു.
സ്ഥാനാർത്ഥിക്കാകട്ടെ,
റിബലുകളെ മുട്ടാതെ നടക്കാൻ
വയ്യാത്ത അവസ്ഥയായിരുന്നു.
റിബലുകളെ ഓരോരുത്തരെയും സാന്ത്വനിപ്പിച്ച്
കഴിഞ്ഞപ്പോഴേയ്ക്കും തെരഞ്ഞെടുപ്പും
കഴിഞ്ഞിരുന്നു.
തോൽവിയുടെ രുചിയറിഞ്ഞ
സ്ഥാനാർത്ഥി ഒരു തീരുമാനമെടുത്തു.
അടുത്ത തവണ സീറ്റു കിട്ടിയില്ലെങ്കിൽ
ഞാനുമൊരു റിബലാകും.

13 comments:

ശ്രീനാഥന്‍ said...

രസകരം, റിബലായി നിൽക്കുനുണ്ടോ, ഒരു വോട്ടു തരാം

നീലത്താമര said...

നമ്മള്‍ പോലും അറിയാതെ നമ്മളെ റിബല്‍ സ്ഥാനാര്‍ത്ഥിയാക്കുന്ന കാലമാണ്‌... സൂക്ഷിക്കണം ...

നന്നായി കേട്ടോ, രചന... ആശംസകള്‍ ..

മുകിൽ said...

കൊള്ളാം. കാര്യം പറഞ്ഞു,ഭംഗിയായി.

പട്ടേപ്പാടം റാംജി said...

കാര്യം ലളിതമായി വ്യക്തതയോടെ അവതരിപ്പിച്ചു...

ബിന്ദു കെ പി said...

ഹ..ഹ..ഇതു കൊള്ളാം...

പാറുക്കുട്ടി said...

ഈ തിരഞ്ഞെടുപ്പ് കാലത്തിനുപറ്റിയ രചന.

ലളിതം, സുന്ദരം.

ഹരീഷ് തൊടുപുഴ said...

ഏതായാലും അടുത്ത മന്ത്രിസഭയിൽ ഒരു സീറ്റ് ഞാൻ ഉറപ്പിക്കുന്നു..
അമേരിക്കൻ യാത്രയ്ക്കും ഭാവുകങ്ങൾ..
പത്രത്തിലുണ്ടായിരുന്നു ഇന്നലെ..:)

വാഴക്കോടന്‍ ‍// vazhakodan said...

മലമ്പുഴയില്‍ വി എസിനെതിരെ മത്സരിക്കുന്നു എന്നറിഞ്ഞു. വിജയാശംസകള്‍ ചേച്ചീ!

Tolerance said...

ചേച്ചീ....കവിത നന്നായി...മലമ്പുഴയില്‍ വിജയാശംസകള്‍ നേരുന്നു.

ശാന്ത കാവുമ്പായി said...

കവിത നന്നായി.ഫേസ്ബുക്കിലെ ഒരു കമന്റിൽ നിന്നാണ് ഇവിടെയെത്തിയത്.കുറ്റ്യാടിയിൽ മത്സരിക്കുന്ന കെ.കെ.ലതികയാണോ ഇത്?

ശാന്ത കാവുമ്പായി said...

ആണെങ്കിൽ വിജയാശംസകൾ

ശാന്ത കാവുമ്പായി said...

ഓ .വി എസി.നെതിരെ മത്സരിക്കുന്ന ലതിക സുഭാഷ്.കമന്റുകൾ മുഴുവൻ നോക്കിയില്ല.അതാ മനസ്സിലാവാഞ്ഞത്. പെൺസ്വരം ഉയരട്ടെ.

ഇ.എ.സജിം തട്ടത്തുമല said...

ഹഹഹ! ഞാൻ ഒരിക്കലും റിബലാകില്ല.കോൺഗ്രസ്സിൽ റിബലായാലും തിരിച്ചു വരാം. നമ്മുടെ പർട്ടിയിൽ റിബലയാൽ പിന്നെ കട്ടപ്പൊക!