പാടത്ത് കൊയ്ത്തു മെതിയ്ക്ക്
ഇടാൻ അവൾ അയാളോടൊരു പഴയ ഷർട്ടു ചോദിച്ചപ്പോൾ
അയാൾ ഗൌനിച്ചില്ല.
പതം കിട്ടിയ നെല്ല്, അവൾ പുഴുങ്ങി ഉണക്കി,
കുത്തി അരിയാക്കിയപ്പോൾ ആ അരി വിറ്റ്,
അയാൾ മുന്തിയ രണ്ട് ഷർട്ടുകൾ വാങ്ങി.
Tuesday, November 24, 2009
Subscribe to:
Post Comments (Atom)
33 comments:
പതം കിട്ടിയ നെല്ല് = കൊയ്ത്തിനും മെതിയ്ക്കും കൂലിയായി കിട്ടിയ നെല്ല്.
ധാരാളി........
അയാൾ പുതിയത് വാങ്ങിയപ്പോൾ...
പഴയതു തന്നു കാണുമല്ലൊ..?!!
അമ്പടാ.... അവനാളു കൊള്ളാമല്ലോ.
ഇനി വിത്യ്ക്കണ്ടാന്ന് വെയ്ക്ക്.
അതു പഴയതാവുമ്പോള്‍ കൊടുക്കുമായിരിക്കും!
കഷ്ടം..
ഇങ്ങനേം ഉണ്ടല്ലോ ചിലർ അല്ലേ ചേച്ചീ..
ശരിയായ നിരീക്ഷണം...
ഇപ്പോള്‍ കൊയ്ത്തും പതവും ഒന്നുമില്ലെങ്കിലും മറ്റു രൂപത്തില്‍ ഇത് തുടരുന്നു ...
നല്ല കഥ. :-)
correct........!
പ്രയത്നിക്കാന്‍ ഒരാള്‍, പ്രയത്നഫലം അനുഭവിക്കാന്‍ മറ്റൊരാള്‍ അല്ലേ?
എന്നിട്ടെങ്കിലും ആ പഴയ ഷര്‍ട്ട് അവള്‍ക്ക് കൊടുത്തുവോ അയാള്‍?
നെല്ലു പെറുക്കിയതാരാ? കോഴിയമ്മ..
നെല്ലു കുത്തിയതാരാ? കോഴിയമ്മ..
അപ്പം ചുട്ടതാരാ? കോഴിയമ്മ..
അപ്പോ അപ്പം തിന്നുന്നതാരാ?
ശ്ശെടാ....ആളു കൊള്ളാമല്ലോ....
Ennal iniyoru pantsumakam...!
manoharam, Ashamsakal...!!!
ഭാഗ്യം മുന്തിയ ഷർട്ട് വാങ്ങിയല്ലോ... അവൾക്ക് അഭിമാനിക്കാം.
അതിനും മദ്യം വാങ്ങി അവളുടെ പുറം പതപ്പിച്ചിലല്ലോ
കൊള്ളാം ...നല്ല കഥയായി പ്പോയി ....
SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....
Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...
വാഹ്-വാഹ്
പിന്നേ..പുളുവടിക്കാതെ.......പുതിയഷര്ട്ട് ..............ബ്ലെയിടുകാര്ക്ക് കൊടുക്കാന്‍ വച്ചിരുന്നത് അടിച്ചോണ്ട് പോയി വെള്ളമടിച്ചെന്ന് പറ...........പിന്നല്ല!!!!!!!!!!!!!!!!!
ഉഴാനിറങ്ങാതെ , വിത കാണാതെ , വളമെറിയാതെ
കൊയ്ത് വരമ്പത്ത് നിന്നും പോലും കാണാതെ
കയ്യിലണിഞ്ഞ മൈലാഞ്ചി മണ്ണിലലിയാതെ
പൊലിയളന്നപ്പോള് കൊണ്ടുപോയവള്‍ മുക്കാല്‍ പങ്കും
പറഞ്ഞവള്‍ കണവന്റെ കടമയാണതെല്ലാം
അവനല്ലോ പണിയെടുത്തു പുലര്‍ത്തേണ്ടത് കുടുംബം
ഇങ്ങനെയും ഉണ്ട് കേട്ടോ
ശരിയാണ്, ചുറ്റുപാടും കാണുന്നത് തന്നെ... നല്ല അവതരണം...നന്ദി...
പഴയ ഷര്‍ട്ട് എങ്കിലും കൊടുത്താല്‍ ഭേദം
ആ അരി വില്ക്കാൻ എടുത്ത അയാളുടെ കാലു തല്ലിയൊടിക്കേണ്ടതല്ലാരുന്നോ ലതിച്ചേച്ചീ !എന്തിനു അയാളെപ്പോലൊരു കണവൻ ??
ഒരു മുണ്ട് കൂടെ വാങ്ങാര്ന്ന്..
കാശ് തെകഞ്ഞില്ലായിരിക്കും...
:):)
വളരെ ഭംഗിയായി ഒരു നഗ്ന സത്യം നിങ്ങള്‍ ഇവിടെ ചു രുക്കം ചില വാക്കുകളില്‍ അവതരിപ്പിച്ചു. അഭി നന്ദനങ്ങള്‍
ഏരിയല്‍ ഫിലിപ്പ്
നല്ലകവിത ; .........
enganeyumundo manushyanmar
ഉം.. കൊയ്യാന്‍ 350 രൂ + വീട്ടില്‍ എത്തിക്കാന്‍ ഒരു 300 രൂ + മെതിക്കാന്‍ 350 രൂ ഒക്കെ യാണ് നാട്ടുനടപ്പ്
പതം കിട്ടിയതിന്റെ മുന്‍പും പിന്‍പും കിട്ടിയ കാശ് കൊണ്ടായിരിക്കും ഷര്‍ട്ടുകള്‍ വാങ്ങിച്ചത് !
ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും എല്ലാവർക്കും നന്ദി.
ചില പുരുഷന്മാരു എല്ലാം ഇങ്ങനെയാണേ...
അയാള്‍ എപ്പോഴും അയാള്‍ തന്നെ....
ചില പുരുഷന്മാരു എല്ലാം ഇങ്ങനെയാണേ...
ചില പുരുഷന്മാരു എല്ലാം ഇങ്ങനെയാണേ...
ചില പുരുഷന്മാരു എല്ലാം ഇങ്ങനെയാണേ...
Post a Comment