Saturday, March 7, 2009

ലോക വനിതാദിനത്തിലെ സ്ത്രീ പക്ഷ ചിന്തകള്‍.

“ദേ, നിങ്ങള്‍ എഴുന്നേല്‍ക്കുന്നില്ലേ?”
“ കുറച്ചു കഴിയട്ടെ.” അയാള്‍ തിരിഞ്ഞു കിടന്നു.
അയാള്‍ക്ക് നല്ല ഒരു കട്ടന്‍ കാപ്പി തയ്യാറാക്കി, അവള്‍ വീണ്ടുമെത്തി.
“പോവേണ്ടതല്ലേ, എഴുന്നേല്‍ക്കൂന്നേ.”
അയാളുടെ ദിവസം വളരെപ്പതിയെയാണ് അന്നും തുടങ്ങിയത്.
അവള്‍ അപ്പോഴേയ്ക്കും എല്ലാ ജോലിയും തീര്‍ത്തിരുന്നു.. മക്കളെ സ്കൂളില്‍ പറഞ്ഞു വിട്ട്, പ്രായമായ മാതാപിതാക്കളുടെ കാര്യമെല്ലാം നോക്കി, ഒരു വിധത്തില്‍ കുളിച്ച് തയ്യാറായി, ബാഗുമായി ബസ് സ്റ്റാന്‍ഡിലേയ്ക്ക് പായുമ്പോള്‍ അവള്‍ വിയര്‍ത്തൊലിയ്ക്കുന്നുണ്ടായിരുന്നു. ഇന്നും ഓഫീസിലെത്താന്‍ വൈകും. അവള്‍ വിഷണ്ണയായി.
എഴുത്തുമുറിയിലിരുന്ന് അവസാനത്തെ ഒരു സിഗററ്റും കൂടി വലിച്ച് കുറ്റിനിലത്തിട്ട് ചവുട്ടിക്കെടുത്തി അയാള്‍ എഴുന്നേറ്റു.
പാലക്കാട് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകിട്ട് നടക്കുന്ന സെമിനാറില്‍ പങ്കെടുക്കണം. അവള്‍ മേശപ്പുറത്തു മൂടി വച്ചിരുന്ന ചോറും കറികളും കഴിച്ച് അയാള്‍ തയ്യാറായപ്പോള്‍ ടാക്സിയെത്തി. അയാള്‍ കാറിലിരുന്ന് , ചില മിനുക്കുപണികള്‍നടത്താന്‍ തുടങ്ങിയ ആ പ്രബന്ധത്തിന്റെ പേര്- ലോക വനിതാ ദിനത്തിലെ സ്ത്രീ പക്ഷ ചിന്തകള്‍ എന്നായിരുന്നു.

26 comments:

Lathika subhash said...

അയാള്‍ കാറിലിരുന്ന് , ചില മിനുക്കുപണികള്‍നടത്താന്‍ തുടങ്ങിയ ആ പ്രബന്ധത്തിന്റെ പേര്- ലോക വനിതാ ദിനത്തിലെ സ്ത്രീ പക്ഷ ചിന്തകള്‍ എന്നായിരുന്നു.

മാണിക്യം said...

നമുക്ക് അഭിമാനിക്കാം
ലോകത്തിലേ എല്ലാ മഹാന്മാരെയും
പ്രസവിച്ചത് സ്ത്രീകളാണെന്ന്..
വിജയശ്രീലാളിതനായ് വരുന്ന എല്ലാ
പുരുഷന്റെയും പിന്നില്‍ ഒരു സ്ത്രീയുണ്ട്.
അമ്മയോ സഹോദരിയോ ഭാര്യയോ മകളോ കാമുകിയോ സുഹൃത്തോ ആയി ഒരു സ്ത്രീ !

ജയ് വനിതാ ദിനം !!

ഹരീഷ് തൊടുപുഴ said...

കൊള്ളാം; സ്ത്രീ പക്ഷ ചിന്തകളെക്കുറിച്ച് പ്രബന്ധം അവതരിപ്പിക്കാന്‍ പറ്റിയ ആള്‍ തന്നെ!!!

ശ്രീ said...

ഹ ഹ.

വനിതാ ദിന ആശംസകള്‍!

അനില്‍@ബ്ലോഗ് // anil said...

നമ്മൂടെ ചില ആദര്‍ശ കവികളെ പോലെ !
:)

ആശംസകള്‍.

ജിജ സുബ്രഹ്മണ്യൻ said...

ലതിച്ചേച്ചീ,നമ്മുടെ സമൂഹം ഇനിയും ഒത്തിരി മാറാനുണ്ട്.വീട്ടുജോലികളും കുട്ടികളെ വളർത്തലും അവരെ പഠിപ്പിക്കലും എല്ലാം സ്ത്രീകളുടെ ചുമതല മാത്രമാണു എന്ന് കരുതുന്ന ആളുകൾ ഇന്നും ഉണ്ട്.കുറെ ഒക്കെ വളർത്തു ദോഷം.ഭാര്യ രാവിലെ അടുക്കളയിൽ ഭക്ഷണമുണ്ടാക്കാനുള്ള പരിശ്രമത്തിൽ ആയിരിക്കുമ്പോൾ ഉമ്മറത്ത് ചാരുകസേരയിൽ കിടന്ന് എടീ ചായ എന്നു പറയുന്ന ഒരു ഭർത്താവിനെ എനിക്കു പരിചയമുണ്ട്.ഒന്നു ഹെല്പ് ചെയ്യൂ മനുഷ്യാ ന്നു പറഞ്ഞാൽ ഉടനെ അപ്പുറത്തു നിന്നു അമ്മയുടെ വായ്ത്താരി കേൾക്കാം.എന്റെ മോൻ അങ്ങനെ പെൺ കോന്തൻ ആവണ്ട.അടുക്കളപ്പണികൾ ആണുങ്ങൾ ചെയ്തു കൂടാ !!

കുടുംബത്തിനു വേണ്ടി ഭാര്യയും ഭർത്താവും അദ്ധ്വാനിക്കുമ്പോൾ വീട്ടു ജോലികളും ഇരുവരും കൂടി ചെയ്യുന്ന കാലം അടുത്ത തലമുറക്കെങ്കിലും ലഭിക്കുമായിരിക്കും .അല്ലേ ചേച്ചീ !വനിതാദിന ആശംസകൾ

പാറുക്കുട്ടി said...

പുതിയ പോസ്റ്റ് കണ്ട് സന്തോഷമായി. എന്നും വന്ന് നോക്കും. ഡിന്നറിന് കഞ്ഞി വിളമ്പിയിട്ട് കണ്ടില്ലല്ലോന്ന്.

വനിതാദിനാശംസകൾ!

ചാണക്യന്‍ said...

വനിതാ ദിനാശംസകള്‍.....

പ്രിയംവദ-priyamvada said...

:)

വനിതാ ദിനാശംസകള്‍.

the man to walk with said...

ingine thanne aakum ee vaitha dhinathilum pankedukkan vanna purushaprajayude dhinangal..

NITHYAN said...

സെമിനാറിന്റെ ടൈറ്റിലുകണ്ടിട്ട്‌ ആ കുട്ടൂസനെ ക്ഷണിച്ചത്‌ ഒരു ഡാകിനിയാവാനാണല്ലോ സാദ്ധ്യത

NITHYAN said...
This comment has been removed by the author.
Anil cheleri kumaran said...

good

വികടശിരോമണി said...

പാലക്കാട് പബ്ലിക് ലൈബ്രറി?!!!!
ആരെയാ ചേച്ചീ ഉദ്ദേശിച്ചേ?
(എന്തായാലും എന്നെയാവില്ല:)

രാജീവ്‌ .എ . കുറുപ്പ് said...

ചേച്ചി വളരെ മനോഹരം,

ഹന്‍ല്ലലത്ത് Hanllalath said...

ആണ്‍പക്ഷം പെണ്‍ പക്ഷം
ദളിത്‌ പക്ഷം...
ഇനി എന്തൊക്കെ കള്ളികള്‍ തിരിക്കാന്‍ കിടക്കുന്നു..?!
നമ്മളെന്നാണ് പരസ്പരം മത-ജാതി-ലിംഗ വ്യത്യാസങ്ങളെ മാറി കടന്നു ചിന്തിക്കുന്നത്..?
ഏതു തരം ഭ്രാന്തന്മാരാണ് കുട്ടികളെ നോക്കലും അടുക്കളപ്പണിയും സ്ത്രീക്കും പുറം ജോലികള്‍ ആണിനും പതിച്ചു നല്‍കിയത്..?
പരസ്പര സഹകരണത്തിലൂടെയാണ് ഒരു നല്ല കുടുംബവും നല്ല സമൂഹവും നില നില്‍ക്കുന്നത്...

നമ്മുക്കിനി വിഭാഗീയതകളില്ലാതെ ചിന്തിക്കാം..
അല്ലെങ്കിലും സ്നേഹിക്കുന്നവര്‍ക്കിടയില്‍ എവിടെയാണ് കണക്കു പറയാന്‍ ഇടം കിട്ടുന്നത്..?
എല്ലാം കേവലം കെട്ടു കാഴ്ചകളും ചടങ്ങുകളും പരസ്പരം സഹിക്കലും ആകുമ്പോഴാണ് കുടുംബങ്ങളില്‍ ഛിദ്രത ഉണ്ടാകുന്നത്..
നമ്മുക്ക് സ്നേഹം കൊണ്ട് സംസാരിക്കാം ..അതാകട്ടെ വനിതാ ദിനത്തിലെ പ്രതിജ്ഞ...
ബൂലോകത്തെ എല്ലാ സഹോദരികള്‍ക്കും വൈകിയ വനിതാ ദിനാശംസകള്‍...

smitha adharsh said...

അത് കലക്കി ലതി ചേച്ചീ...
ചിരിപ്പിച്ചു ചിന്തിപ്പിച്ചു.

Typist | എഴുത്തുകാരി said...

ഇതൊക്കെ മാറണ്ട കാര്യം ഇത്തിരി ബുദ്ധിമുട്ടു തന്നെയാണ്, എന്തൊക്കെ ദിനങ്ങള്‍ കഴിഞ്ഞാലും.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

വനിതകള്‍ക്കു വേണ്ടി ചിന്തിക്കുന്നത് ആണ്

വനിതാ ദിനത്തില്‍ സ്ത്രീപക്ഷ ചിന്തകള്‍ അവതരിപ്പിക്കുന്നത് ആണ്

സ്ത്രീ എങ്ങിനെ നടക്കണം എന്നു നിശ്ചയിക്കുന്നത് ആണ്

സ്ത്രീ എന്തു വസ്ത്രം ധരിക്കണം എന്നു നിശ്ചയിക്കുന്നത് ആണ്

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാകുമ്പോള്‍ ഇങ്ങിനൊയൊക്കെത്തന്നെയേ നടക്കൂ.

“വനിതാ ദിന ആശംസകള്‍“ എന്ന മൂന്നു ശബ്ദങ്ങളില്‍ മറ്റെല്ലാ ദിനാചരണങ്ങളേയും പോലെ ഇതും വെറുമൊരു ആചരണമായി നഷ്ടപ്പെട്ടു കൊണ്ടിരിക്കും.

വനിത എന്ന ലേബലിന്റെ സംരക്ഷണത്തില്‍ നിന്നും മാറിയാലേ വനിതകള്‍ പുരുഷനൊപ്പമെത്തൂ. അതിനവര്‍ തങ്ങളുറ്റെ ചാപല്യങ്ങള്‍ വെടിയാല്‍ ആദ്യം തയ്യാറാവണം.

Manikandan said...

ചേച്ചി ഇവിടെ എത്താൻ അല്പം വൈകി. പോസ്റ്റിലെ ആശയവും, വിമർശനവും ഇഷ്ടപ്പെട്ടു.

അരുണ്‍ കരിമുട്ടം said...

കൊള്ളാം:)

Kunjipenne - കുഞ്ഞിപെണ്ണ് said...

ലതി ചേച്ചി ..
പുള്ളിക്കാരന്‌ ചെലവിന്‌ കൊടുക്കുന്നതും പുള്ളിക്കാരത്തിയാണങ്കില്‌ ആ സാധനത്തിനെ ഇങ്ങനെ പ്രബന്ധമെഴുതാന്‍ മാത്രം എന്തിനാ ഇങ്ങനെ വച്ച്‌പൊറിപ്പിക്കന്നേ......

GURU - ഗുരു said...

പത്തറുപത്‌ വയസ്സിനിടക്ക്‌ നോക്കണെ ഓരോപക്ഷങ്ങള്‌ ...വിവരക്കേടുകള്‌...

നിരക്ഷരൻ said...

ഇത് കാണാന്‍ വിട്ടുപോയി.
ഉഗ്രന്‍ താങ്ങാണല്ലോ ?
ഞങ്ങള്‍ ആണുങ്ങള്‍ വൈകീട്ട് സെമിനാറിന് പോകുന്നതിന് മുന്‍പ് എങ്ങനെയെങ്കിലും കുറച്ച് സമയം ഉണ്ടാക്കി സംഘടിച്ച് കളയുമേ ? :) :)
ജാഗ്രതൈ :) :)

മരമാക്രി said...

പ്രിയ ചേച്ചി,
സ്വന്തം വ്യക്തിത്വം പുറത്തു വന്നത് കുഴപ്പമാകില്ല എന്ന് ഞാന്‍ കരുതട്ടെ. ബ്ലോഗ്‌ ഞാന്‍ വായിക്കാറുണ്ട്. നന്നായിരിക്കുന്നു.

സൂത്രന്‍..!! said...

eshttayi.....oru padu..