Thursday, October 16, 2008

ഒക്ടോബര്‍15. അന്ധരുടെ ദിനം കടന്നു പോയി.

"The world is full of trouble, but as long as we have people undoing trouble, we have a pretty good world."

-- Helen Keller

ഞാനിത് കുറിക്കുമ്പോഴേയ്ക്കും ആ ദിവസം-ലോകത്തിലെ കാഴ്ചയില്ലാത്തവര്‍ക്കായി നീക്കി വച്ചിരിക്കുന്ന ദിവസം- ഒക്ടോബര്‍-15, കടന്നു പോയി. പൊലീസുകാരിയും മനുഷ്യസ്നേഹിയുമായ തുളസിയുടെ സന്ദേശമാണ് (sms) എന്നെ ഇക്കാര്യം ഓര്‍മ്മപ്പെടുത്തിയത്.

ഹെലന്‍ കെല്ലറെ ഓര്‍ത്തു. ജനിച്ച്, മാസങ്ങള്‍ക്കുള്ളില്‍(19 മാസം) അസുഖം ബാധിച്ച് അന്ധയും ബധിരയും മൂകയുമായിത്തീര്‍ന്ന ഹെലന്‍. ആനീ സലിവന്‍ (Annie Sullivan) എന്ന അദ്ധ്യാപികയുടെ

ത്യാഗപൂര്‍ണ്ണമായ പരിശ്രമം ഹെലന്‍ എന്ന ബാലികയുടെ വിദ്യാഭ്യാസത്തിന് പൂര്‍ണ്ണതയേകി. അന്ധരിലും ബധിരരിലും ബിരുദം നേടിയ ആദ്യ വ്യക്തി ഹെലനത്രേ. ഹെലന്റെ “എന്റെ ജീവിതകഥ”

(Story of my life) വിശ്വ പ്രസിദ്ധമാണ്. കാഴ്ചയും കേള്‍വിയും സംസാരശേഷിയും നഷ്ടപ്പെട്ടിട്ടില്ലാത്ത


Keller in 1905
Born June 27, 1880(1880-
Tuscumbia, Alabama, USA
Died June 1, 1968 (aged 87)
Arcan Ridge, Westport, Connecticut, USA
Helen Adams Keller (June 27, 1880 – June 1, 1968 ).

നമ്മെപ്പോലുള്ളവരുടെ കണ്ണ് തുറപ്പിക്കാനും പ്രതീക്ഷ നഷ്ടപ്പെട്ടവര്‍ക്ക് പ്രതീക്ഷയേകാനും ഹെലന്റെ
ജീവിതകഥ മുഴുവന്‍ വേണമെന്നില്ല.
ലോക രാഷ്ട്രങ്ങളെല്ലാം ഇന്ന് അന്ധരുടെ കാര്യത്തില്‍ ശ്രദ്ധ വയ്ക്കുന്നുണ്ട്.ലോകത്തൊട്ടാകെ 20 ദശലക്ഷത്തോളം അന്ധരുണ്ടെന്ന് (അല്പം പഴയ കണക്കാ) വായിച്ചതോര്‍ക്കുന്നു. അന്ധര്‍ക്ക് എഴുതാന്‍ സഹായകമായ ലിപിയുണ്ടാക്കിയത് ഫ്രഞ്ചുകാരനായ ലൂയി ബ്രെയില്‍ ആണ്.സ്പര്‍ശം കൊണ്ട് പ്രയാസം കൂടാതെ വായിക്കാനാവുന്ന ഈ ലിപി ബ്രെയില്‍ രീതി എന്നറിയപ്പെടുന്നു.
മാന്നാനം കെ.ഇ കോളജില്‍ പി.ഡി.സി. യ്ക്കുള്ള കാലത്ത് നാഷണല്‍ സര്‍വീസ് സ്കീമിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട്, അവധി ദിവസങ്ങളില്‍ ഒളശ്ശ അന്ധവിദ്യാലയത്തില്‍ പോയിരുന്നത് ഓര്‍മ്മ വരുന്നു. ഞങ്ങളുടെ ജോലി അന്ധ വിദ്യാര്‍ഥികള്‍ക്ക് പുസ്തകവും നോട്ടുകളും വായിച്ചു കൊടുക്കലായിരുന്നു. അവരത് ബ്രയില്‍ ലിപിയിലെഴുതും. എഴുത്തൊക്കെ കഴിഞ്ഞാല്‍ അവരുടെ വക സംഗീത വിരുന്ന്. ഞങ്ങള്‍ കൊണ്ടു പോവുന്ന മധുര പലഹാരങ്ങളും കഴിച്ച്, അവരുമായി ഒത്തിരി വര്‍ത്തമാനങ്ങള്‍ പറഞ്ഞ്- എത്ര അവധി ദിവസങ്ങള്‍! തിരികെ പോകാന്‍ നേരം വിഷമമായിരുന്നു. അവരോരോരുത്തരും ഞങ്ങളെ ഓരോരുത്തരെയും തിരിച്ചറിയുന്നത് അത്യല്‍ഭുതത്തോടെയാണ് ഞാന്‍ വീക്ഷിച്ചിരുന്നത്. പെണ്‍കുട്ടികള്‍ കണ്ണും മൂക്കും മുഖവും മുടിയുമൊക്കെ തപ്പിനോക്കി, മാലയുടേയും വളയുടേയും കമ്മലിന്റേയുമൊക്കെ വിശേഷങ്ങളാരായുന്നത് കാണുമ്പോള്‍ ‘പെണ്ണ് പെണ്ണുതന്നെ’ എന്നു പറഞ്ഞ്, ചില ആണ്‍കുട്ടികള്‍ കളിയാക്കിയിരുന്നു. അതി മനോഹരമായി പാടിയിരുന്ന കുഞ്ഞമ്മിണി എന്ന കുട്ടിയെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു. അവള്‍ ഇപ്പോള്‍ എവിടെയാണോ ആവോ? ജീവിത യാത്രയിലെ തിരക്കിനിടെ അത്തരം സഹായങ്ങള്‍ക്കൊന്നും പിന്നീടായില്ലെങ്കിലും, ഒളശ്ശ അന്ധ വിദ്യാലയത്തില്‍ നിരവധി തവണ പോകാന്‍ പില്‍ക്കാലത്തും കഴിഞ്ഞു.
ഓരോതവണയും ഞാന്‍ ചെല്ലുമ്പോള്‍ പുതിയ ബാച്ചിലെ കുട്ടികളാവും. പഴയ കഥ ഞാനോര്‍ക്കും ചിലപ്പോള്‍ കുഞ്ഞമ്മണിയെ ചോദിക്കും. ചില അധ്യാപകര്‍ മാത്രം അവളെ ഓര്‍ത്തിരിക്കുന്നു. പക്ഷേ എവിടാണെന്നറിയില്ല.
പില്‍ക്കാലത്ത് ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ’എന്ന ചിത്രം ഇറങ്ങിയപ്പോള്‍ പൊതുവേ സിനിമ (തിയേറ്ററില്‍ പോയി) കാണാത്ത ഞാന്‍ ഭര്‍ത്താവിനെയും മകനെയും നിര്‍ബന്ധിച്ച് ആ പടം പോയി കണ്ടു. പിറ്റേന്ന് ചാലക്കുടിയിലേക്ക്. അന്നു ഞാന്‍ ജോലി ചെയ്തിരുന്ന പ്രസിദ്ധികരണത്തിന് മണിയുടെ ഇന്റര്‍വ്യൂ തരപ്പെടുത്തി. മണിയുടെ കുട്ടിക്കാലത്ത് മണി കൈപിടിച്ച് ഇടയ്ക്കിടയ്ക്ക് നയിച്ചിരുന്ന ഒരു അന്ധന്റെ ‘മാനറിസ’ങ്ങളാണ് സിനിമയിലേക്ക് പകര്‍ത്തിയിരുന്നതെന്ന് പറഞ്ഞു. മണി ആ കാലം മുതല്‍ മിമിക്രിയിലും മറ്റും രൂപപ്പെടുത്തി വച്ച ഒരു കഥാ പാത്രം.....എന്തായാലും അത് വിജയിച്ചു.

നമ്മില്‍ പലരും നേത്രദാന സമ്മത പത്രത്തില്‍ ഒപ്പിട്ടു കൊടുത്തവരാകാം.ഈ ഞാനും കൊടുത്തിട്ടുണ്ട്. പക്ഷേ ഒപ്പിട്ടവരില്‍ പലരുടേയും കണ്ണുകള്‍ അവരുടെ മരണശേഷം ബന്ധുക്കളുടെ അറിവില്ലായ്മയോ ‘മനസ്സില്ലായ്മ’യോ കൊണ്ട് ദാനം ചെയ്യപ്പെടുന്നില്ല. ഇതിനൊക്കെ പരിഹാരമുണ്ടാക്കാനും നേത്ര ദാനം പ്രോത്സാഹിപ്പിക്കാനുമൊക്കെ ഈ ദിനാചരണത്തില്‍ തീരുമാനങ്ങളുണ്ടായിക്കാണും. എല്ലാ നല്ല തീരുമാനങ്ങള്‍ക്കും നടപടിയുണ്ടാകട്ടെ.

15 comments:

Lathika subhash said...

ഇപ്പോള്‍വളരെ വൈകി. അന്ധര്‍ക്കു വേണ്ടിയുള്ള ദിവസം കടന്നു പോയി. ഇന്നലെ രാവിലെ ഒരു സുഹൃത്തിന്റെ ചിന്തിപ്പിക്കുന്ന മൊബൈല്‍ സന്ദേശം
ആണ് ‘അന്ധ ദിനം‘ എന്നെ ഓര്‍മ്മപ്പെടുത്തിയത്. അകക്കണ്ണിനും തിളക്കമുള്ള തുളസിക്കു നന്ദി.

മറ്റ് പല കഴിവുകളാലും അനുഗൃഹീതരായ,ലോകത്തെങ്ങുമുള്ള അന്ധരായ സോദരര്‍ക്ക് ഈ പോസ്റ്റ് സ്നേഹത്തോടെ സമര്‍പ്പിക്കട്ടെ.

siva // ശിവ said...

ഹെലെന്റെയും ആനി സള്ളിവന്റെയും ജീവിതത്തെക്കുറിച്ച് മുമ്പ് എപ്പോഴോ വായിച്ചിട്ടുണ്ട്...റോസാപ്പൂവിനെ തൊടുവിക്കുന്നതുള്‍പ്പെടെയുള്ള ചില കാര്യങ്ങള്‍...

ഒക്ടോബര്‍-15 ന്റെ ഈ പ്രാധാന്യം ഇപ്പോഴാ അറിയുന്നത്...

കുഞ്ഞു നാളില്‍ എന്‍.എഫ്. ബി. യ്ക്ക് സംഭാവന കൊടുത്തപ്പോല്‍ കിട്ടിയ ഒരു പുസ്തകം ലൂയി ബ്രയിനെക്കുറിച്ചുള്ളതായിരുന്നു....അതിപ്പോള്‍ ഓര്‍മ്മ വരുന്നു...

SreeDeviNair.ശ്രീരാഗം said...

ലതി,
പോസ്റ്റുകള്‍നന്നായിട്ടുണ്ട്...
സ്നേഹമുള്ളൊരു
മനസ്സ് ഒരിക്കലും
നഷ്ടമാകാതിരിക്കട്ടെ!
ആശംസകള്‍..

സസ്നേഹം,
ശ്രീദേവിനായര്‍.

ശ്രീ said...

നല്ല പോസ്റ്റ്, ചേച്ചി. നല്ല ഓര്‍മ്മപ്പെടുത്തല്‍

അനില്‍@ബ്ലോഗ് // anil said...

ഇന്ന് പത്രവാര്‍ത്ത കണ്ടപ്പോള്‍ മുമ്പ് നിങ്ങള്‍ എഴുതിയ പോസ്റ്റ് ഓര്‍മ്മിച്ചു.

Unknown said...

lathee..
ottappettavarodulla karunardramaaya oru hridayamanu nhan ee postukalil kanunnathu..

smitha adharsh said...

worthful ആയിട്ടുള്ള ഇത്തരം പോസ്റ്റുകള്‍ ഈ ബൂലോകത്തിനു മാതൃകയും,മുതല്‍ക്കൂട്ടും ആകട്ടെ..ആശംസകള്‍..

Anonymous said...

in a way or other the disabled are more able than ordinary people. let us promote the message"NETHRADAANAM MAHAA DANAM"

Indian said...

ഇതൊന്നു വായിച്ചു നോക്കൂ...
http://orunimishamtharoo.blogspot.com/2008/10/blog-post_15.html
പ്രതികരിക്കാന്‍ തോന്നുകയാണെങ്കില്‍ മാത്രം http://thurannakannu.blogspot.com/
ഇവിടെ പ്രതികരിക്കൂ..

നിരക്ഷരൻ said...

നേത്രദാനത്തിന് എവിടെയാണ് ബന്ധപ്പെടേണ്ടത് ചേച്ചീ. ‘തിമിരം’ ബാധിച്ച ഈ കണ്ണുകള്‍ ആരെങ്കിലും സ്വീകരിക്കുമോ ആവോ ?

പോസ്റ്റിനും ഓര്‍മ്മപ്പെടുത്തലിനും നന്ദി.

GURU - ഗുരു said...

നമുക്ക് കണ്ണുണ്ടെന്ന് ആര് പറഞ്ഞു?
സൌന്ദര്യമെന്നാല്‍ ടിവീല് കാണുമ്പോലെ വെളുത്ത് തുടുത്തത്-കാഴ്ച
കോണ്‍ക്രീറ്റ് വീടും മുന്തിയ കാറും - സ്വപ്നം
അയലത്തുകാരനെ പോലും തിരിച്ചറിയാത്തത് -നന്മ
ഏതായാലും കണ്ണില്ലന്ന് പറഞ്ഞ് നാം സഹതപിക്കുന്നവരുടെ കാഴ്ചയും സ്വപ്നവും നന്മയും ഒന്നും ഞാനെന്ന എമ്പോക്കിക്ക് തീരെ ഇല്ല...
പോസ്റ്റിന് നന്ദിയും സ്നഹവും...

Lathika subhash said...

വന്നവര്‍ക്കും അഭിപ്രായങ്ങളറിയിച്ചവര്‍ക്കും നന്ദി.“നേത്രദാനം മഹാദാനം” എന്ന സന്ദേശം നമുക്ക് പ്രചരിപ്പിക്കാം.അമ്പാടീ, അടുത്ത വരവിന് സമ്മതപത്രത്തില്‍ ഒപ്പിടീക്കുന്ന കാര്യം ഞാനേറ്റു.

അരുണ്‍ കരിമുട്ടം said...

ഒരു ഓര്‍മ്മിപ്പിക്കല്‍.നന്നായി ഇങ്ങനെ ആരെങ്കിലും ഒക്കെ ഉണ്ടല്ലോ.

Unknown said...

നേത്രദാനം മഹത്തരം തന്നെ ചേച്ചി

പ്രയാസി said...

എന്റെ രണ്ടു കണ്ണുകളും ഇപ്പഴെ പോക്കാ..

എന്നാലും ഞാനും തരാം