Wednesday, February 4, 2009

ഡിന്നര്‍

“കുട്ടികള്‍ക്ക് കഞ്ഞീം ചോറുമൊന്നും ഇഷ്ടാവില്ല.
ഇന്ന് നമുക്ക് ഡിന്നര്‍ പുറത്താക്കിയാലോ?”
അവള്‍ ചോദിച്ചു.
“നിന്റിഷ്ടം”
അയാള്‍ പച്ചക്കൊടി കാട്ടി.
“മക്കളേ , പുറത്തു പോയാലും ഇവിടെ വന്നേ കഴിക്കാവൂ.
അമ്മമ്മ കഞ്ഞീം ചമ്മന്തീം ഉണ്ടാക്കി വയ്ക്കാം”
വൃദ്ധയുടെ വാക്കുകള്‍ കേട്ടു, കേട്ടില്ല എന്ന മട്ടില്‍ കാര്‍ പുറത്തേയ്ക്കു പാഞ്ഞു.
നഗരത്തിലെ ഏറ്റവും മുന്തിയഹോട്ടലിലെ ക്യൂവില്‍ നിന്ന് വെജിറ്റബിള്‍സൂപ്പ് രുചിയ്ക്കുമ്പോള്‍
അയാളോര്‍ത്തു, “ഇപ്പോള്‍ അമ്മയുടെ കുത്തരിക്കഞ്ഞി അടുപ്പില്‍ കിടന്ന് ‘ഗുളുഗുളാ’ന്ന് തിളയ്ക്കുന്നുണ്ടാവും.”
കാത്തിരിപ്പിനും, കഴിപ്പിനും‘ എച്ചില്‍ പായ്ക്കിങ്ങി’നുമായി പോയത് രണ്ടു മണിക്കൂര്‍.
പണം കൊടുത്ത് പുറത്തിറങ്ങുമ്പോള്‍ അയാളുടെ മുഖം വിളറിയിരുന്നു.

22 comments:

Lathika subhash said...

നഗരത്തിലെ ഏറ്റവും മുന്തിയഹോട്ടലിലെ ക്യൂവില്‍ നിന്ന് വെജിറ്റബിള്‍സൂപ്പ് രുചിയ്ക്കുമ്പോള്‍
അയാളോര്‍ത്തു, “ഇപ്പോള്‍ അമ്മയുടെ കുത്തരിക്കഞ്ഞി അടുപ്പില്‍ കിടന്ന് ‘ഗുളുഗുളാ’ന്ന് തിളയ്ക്കുന്നുണ്ടാവും.”

Thaikaden said...

"Kaashu koduthu vaangiya pattiyude kadi kondavaneppole " ayaalude mugham vilari.

പൊറാടത്ത് said...

Nice.. :)

ജിജ സുബ്രഹ്മണ്യൻ said...

കുഞ്ഞിക്കഥ നന്നായി.വീട്ടിലെ അടുപ്പിൽ തിളച്ചു വെന്ത കുത്തരിക്കഞ്ഞിയുടെ രുചി ഉണ്ടാവുമോ ഫൈവ് സ്റ്റാർ ഹോട്ടലിലെ സൂപ്പ് !

ഹരീഷ് തൊടുപുഴ said...

സത്യം!!!

Basheer Vallikkunnu said...

മനസ്സിനുള്ളിലെ ആഴങ്ങളില്‍ നമ്മുടെ സ്വത്വം എപ്പോഴും ഒളിച്ചിരിക്കുന്നുണ്ടാവും

Rejeesh Sanathanan said...

ആര്‍ക്ക് വേണം കഞ്ഞീം ചമ്മന്തീം..........ത്ഫൂ.........

ഞങ്ങള്‍ക്ക് ശരീരം കേടാകുന്ന ഫാസ്റ്റ്ഫുഡ് മതി...അതാ സ്റ്റാറ്റസ്...

ബിനോയ്//HariNav said...

മാന്ദ്യം ഉച്ചിയില്‍ നില്‍ക്കുമ്പോള്‍ പലരും "ഗുളു ഗുളാ" തിളക്കുന്ന കഞ്ഞിയിലേക്കു മടങ്ങിത്തുടങ്ങിയിട്ടുണ്ട്. :)

Kichu $ Chinnu | കിച്ചു $ ചിന്നു said...

ചെവി കൊടുക്കാതെ പോരുമ്പോഴും ആ കുറ്റബോധം ബാക്കി നില്‍ക്കുന്നു...

വരവൂരാൻ said...

"അമ്മമ്മ കഞ്ഞീം ചമ്മന്തീം ഉണ്ടാക്കി വയ്ക്കാം"
ഈ ഒരു പ്രതീകഷയുടെ പുറത്താ ഇവിടെ ബർഗ്ഗറും സാന്റ്വീച്ചുമായ്‌ കഴിയുന്നത്‌, നന്ദിയൂണ്ട്‌ ഓർമ്മിപ്പിച്ചതിനു

പകല്‍കിനാവന്‍ | daYdreaMer said...

ഇഷ്ടപ്പെട്ടു..
നാവില്‍ വെള്ളം ഊറുന്നു .. അമ്മയുടെ ഊണിനായ്...!

രാജീവ്‌ .എ . കുറുപ്പ് said...

നന്നായി, തുടരുക ആശംസകള്‍

നിരക്ഷരൻ said...

എച്ചിൽ പാക്കിങ്ങ് ആ പാവം വൃദ്ധയ്ക്ക് വേണ്ടിയായിരിക്കും അല്ലേ ?

നന്നായി ഡിന്നർ.

Anonymous said...

നഷ്ടപ്പെടുന്ന സ്വത്വത്തെ തിരിച്ചെടുക്കാനുള്ള തീവ്ര ശ്രമത്തിന്റെ വഴികളിലെ ഒരു വഴിചൂട്ടായി ഒരെഴുത്തുകാരിയെ ഞാന്‍ കാണുന്നു. പഴയ കുത്തരിയില്‍ നിന്നും പുതിയ കുത്തന്‍ കുത്തിയ അരിയിലേക്കുള്ള പ്രയാണം തിരക്കേറിയവനു രുചിക്കാന്‍ പാകത്തില്‍ പാചകം ചെയ്തു .. തുടര്‍ന്നങ്ങോട്ടും ആശംസകള്‍.

പാറുക്കുട്ടി said...

ശരിയാ. മുന്തിയ ഹോട്ടലിലെ ഫുഡിന് അമ്മൂമ്മയുടെ സ്നേഹത്തിന്റെ, കരുതലിന്റെ ശക്തിയുണ്ടാവില്ല.

നല്ല പോസ്റ്റ്. അഭിനന്ദനങ്ങള്‍!

വിജയലക്ഷ്മി said...

NICE POST :)

ശ്രീഇടമൺ said...

"ഡിന്നര്‍" വളരെ ഇഷ്ട്ടപ്പെട്ടു...
ആശംസകള്‍...*

അരുണ്‍ കരിമുട്ടം said...

ഇതൊരു ചെറിയ കഥ ആയി കരുതാന്‍ കഴിയില്ല,ഒരു ജീവിതമാണ്.

B Shihab said...

നഗരത്തിലെ ഏറ്റവും മുന്തിയഹോട്ടലിലെ ക്യൂവില്‍ നിന്ന് വെജിറ്റബിള്‍സൂപ്പ് രുചിയ്ക്കുമ്പോള്‍
അയാളോര്‍ത്തു, “ഇപ്പോള്‍ അമ്മയുടെ കുത്തരിക്കഞ്ഞി അടുപ്പില്‍ കിടന്ന് ‘ഗുളുഗുളാ’ന്ന് തിളയ്ക്കുന്നുണ്ടാവും
lathi,
nannayi

Sunith Somasekharan said...

mukham vilaraathirikkaanum vayar moolaathirikkaanum vazhiyillallo ...

shahir chennamangallur said...

കഥ നന്നായി
Small but worth to read

Kunjipenne - കുഞ്ഞിപെണ്ണ് said...

Thiricharive Nallatha